quarry mining – malayalees.ch https://malayalees.ch Malayalam Online News Portal Fri, 27 Aug 2021 08:07:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png quarry mining – malayalees.ch https://malayalees.ch 32 32 ക്വാറി കേസ് ; ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്തു https://malayalees.ch/quarry-mining-supreme-court-stays-high-courts-order/ Fri, 27 Aug 2021 08:07:48 +0000 https://malayalees.ch/?p=48689 ജനവാസ കേന്ദ്രങ്ങളുമായുള്ള ക്വറികളുടെ ദൂരപരിധി കൂട്ടിയ നടപടിക്ക് താത്ക്കാലിക സ്റ്റേ. ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിയാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. ട്രൈബ്യൂണൽ നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രിം കോടതി സ്റ്റേ ചെയ്തു.

സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയിൽ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇതിനെതിരെ ക്വാറി ഉടമകളാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. ക്വാറി ഉടമകളുടെ നിലപാടിനെ പിന്തുണച്ച സർക്കാർ പിന്നീട് കോടതിയിൽ ഹർജിയും നൽകി.

ജനവാസകേന്ദ്രത്തിൽ നിന്ന് 200 മീറ്റർ ദൂരം വേണമെന്ന പുതിയ ഉത്തരവ് അംഗീകരിക്കാനാവില്ല. സർക്കാരിനെ അറിയിക്കാതെയാണ് ട്രൈബ്യൂണൽ തീരുമാനമെടുത്തത് തുടങ്ങിയ കാര്യങ്ങളാണ് സർക്കാരിന് വേണ്ടി അഡി അഡ്വ ജനറൽ അന്ന് ഹൈക്കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചായിരുന്നു ട്രൈബ്യൂണൽ ഉത്തരവിനെതിരായ ഹൈക്കോടതി വിധി.

]]>