quaratine – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Jul 2020 09:30:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png quaratine – malayalees.ch https://malayalees.ch 32 32 ഊർങ്ങാട്ടിരിയിലും ചീക്കോടും ക്വാറന്‍റൈന്‍ ലംഘിച്ച യുവാക്കള്‍ക്ക് കോവിഡ് ; നിരവധി പേരുമായി സമ്പര്‍ക്കം https://malayalees.ch/covid-positive-man-violates-home-quarantine/ Sat, 04 Jul 2020 09:29:52 +0000 https://malayalees.ch/?p=28026 യുവാവ് എത്തിയ കടകളിലുണ്ടായിരുന്നവരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി

മലപ്പുറം ഊർങ്ങാട്ടിരിയിലും ചീക്കോടും ക്വാറന്‍റൈന്‍ ലംഘിച്ച യുവാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുവാക്കൾ ക്വാറന്‍റൈന്‍ ലംഘിച്ച് പലസ്ഥലങ്ങളിലും യാത്ര ചെയ്തിരുന്നു. ഇരുവരും സമ്പർക്കം പുലർത്തിയ ആളുകളെ നിരീക്ഷണത്തിലാക്കി. അതിനിടെ ട്രിപ്പിൾ ലോക് ഡൗൺ തുടരുന്ന പൊന്നാനിയില്‍ പരിശോധനക്കെടുത്ത 680 സ്രവങ്ങളിൽ 676 പരിശോധന ഫലങ്ങൾ നെഗറ്റീവ് ആണ്. കോഴിക്കോട് വലിയങ്ങാടിയിൽ വ്യാപാരിയുടെ മകന് കോവിഡ്‌ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കോവിഡ് വ്യാപന ആശങ്ക ഉയർന്നു .

ജൂൺ 16 ന് ബംഗളൂരുവിൽ നിന്ന് എത്തിയ മലപ്പുറം ഊർങ്ങാട്ടേരി സ്വദേശിയായ യുവാവിന് ജൂലൈ 1ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്. 24 ന് കോവിഡ് പരിശോധനക്ക് വിധേയമാക്കി. ക്വാറന്‍റൈനിലായിരുന്ന യുവാവ് പരിശോധന ഫലം കാത്ത് നിൽക്കാതെ ജൂൺ 30നു തന്നെ പുറത്ത് ഇറങ്ങിയത് ആണ് വിനയായത്. കുടുംബ വീടുകളിലും കളി സ്ഥലത്തുമായി ഇയാളുമായി സമ്പർക്കം പുലർത്തിയ 64 പേരെ നിരീക്ഷണത്തിലേക്ക് മാറ്റി. ക്വാറന്‍റൈന്‍ ലംഘനത്തിന് ഇയാൾക്കെതിരെ അരീക്കോട് പോലീസ് കേസെടുത്തിട്ടുണ്ട് .കൂടാതെ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച എടവണ്ണപ്പാറ ചീക്കോട് സ്വദേശിയായ യുവാവിന് നിരവധി പേരുമായി സമ്പർക്കമുള്ളതായി ആരോഗ്യ വകുപ്പ് കണ്ടത്തി. ജൂൺ18ന് തിയതി ജമ്മുവിൽ നിന്നും നാട്ടിലെത്തിയ യുവാവ് ക്വാറന്‍റൈന്‍ ലംഘിച്ച് എടവണ്ണപ്പാറയിലെ മൊബൈൽ ഷോപ്പുകൾ ഉൾപ്പടെ നിരവധി കടകളിൽ എത്തിയിട്ടുണ്ട്.

ട്രിപ്പിൾ ലോക് ഡൗൺ തുടരുന്ന പൊന്നാനിയിലെ കൂടുതൽ കോവിഡ് പരിശോധനാ ഫലങ്ങൾ പുറത്തുവന്നു. പരിശോധനക്കെടുത്ത 680 ൽ 676 പരിശോധന ഫലങ്ങൾ നെഗറ്റീവ് ആണ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ എടപ്പാൾ ആശുപത്രി ജീവനക്കാരിൽ 479 ൽ 478 പേർക്കും രോഗമില്ല. അതേസമയം കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരിയുടെ മകന് കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന് വലിയങ്ങാടി മാർക്കറ്റിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി . മാർക്കറ്റിൽ നിന്നും 100 പേരുടെ സാമ്പിളുകൾ ശേഖരിച്ചു പരിശോധിക്കും.

]]>
കാസര്‍കോട് കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു https://malayalees.ch/kasargod-man-died-on-quarentine/ Tue, 16 Jun 2020 04:04:03 +0000 https://malayalees.ch/?p=27119 ദുബായിൽ വെച്ച് സ്രവം എടുത്തിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു

ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം, വീട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. കാസർകോട്‌ ഉദുമ സൗത്ത് കരിപ്പോടിയിലെ അബ്ദുൾ റഹ്മാൻ തിരുവക്കോളിയാണ് മരിച്ചത്. കാസർകോട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

മകൻ ജിഷാദിന്‍റെ കൂടെ ശനിയാഴ്ച രാവിലെയാണ് അബ്ദുൾറഹ്മാൻ നാട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെ ഇരുവരും ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തി സാമ്പിൾ നൽകിയിരുന്നു. വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് അബ്ദുൾറഹ്മാനെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. എട്ടു ദിവസം മുമ്പ് ദുബായിൽ വെച്ച് സ്രാവം പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവായിരുന്നു.

ജൂണ്‍ ഒമ്പതിന് കുവൈത്തില്‍ നിന്നെത്തിയ മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ മൂന്നിന് അബൂദാബിയില്‍ നിന്നെത്തിയ മൂളിയാര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 10 ന് കല്‍ക്കട്ടയില്‍ നിന്ന് വന്ന ബേഡഡുക്ക പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച നാല് പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 79 ആയി. ഇനി ചികിത്സയിലുള്ളത് 1 13 പേരാണ്.

മൂന്നാംഘട്ടത്തില്‍ 192പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 127പേര്‍ ഇതര സംസ്ഥാനത്തുനിന്നും ജില്ലയിലെത്തിയവരാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 54 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇത് വരെ 11 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചത്.

]]>
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ത്തി; ഇനി ഹോം ക്വാറന്റൈന്‍ https://malayalees.ch/government-quarantine-no-longer-to-foreigners-home-quarantine-news/ Sat, 06 Jun 2020 11:49:03 +0000 https://malayalees.ch/?p=26694 വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ഉണ്ടാവില്ല. പകരം ഇനി മുതല് 14 ദിവസം വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയണം.

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ഉണ്ടാവില്ല. പകരം ഇനി മുതല് 14 ദിവസം വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയണം. നേരത്തെ ഏഴുദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയണമെന്നായിരുന്നു നിര്‍ദേശം.

നേരത്തെ ഏഴ് ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന്‍ അതായത് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനും ശേഷം ഇവരുടെ ടെസ്റ്റുകള്‍ നടത്തും. ഇതില്‍ പോസിറ്റീവ് ആകുന്നവര്‍ തുടര്‍ന്ന് ആശുപത്രിയിലേക്കും മറ്റുള്ളവര്‍ വീട്ടിലേക്കും പോകും. ഇങ്ങനെ വീട്ടിലേക്ക് പോകുന്നവര്‍ ഏഴ് ദിവസം കൂടി നീരിക്ഷണത്തില്‍ തുടരുകയും വേണം. ഇതായിരുന്നു നിലവിലെ സ്ഥിതി. ഇത് പൂര്‍ണമായും ഒഴിവാക്കി പതിനാല് ദിവസവും വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയണമെന്നാണ് പുതിയ നിര്‍ദേശം.

വാര്‍ഡ് തല സമിതിയാണ് പ്രവാസികളുടെ ക്വാറന്റൈന്‍ കാര്യങ്ങള്‍ പരിശോധിക്കേണ്ടത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യം ഇല്ലാത്തവര്‍ക്ക് മാത്രമാണ് ഇനി സര്‍ക്കാര്‍ ക്വാറന്റൈന്‍ ഒരുക്കുക. ഹോം ക്വാറന്റൈന്‍ എന്നാല്‍ റൂം ക്വാറന്റൈന്‍ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പലര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ മാനസിക സമ്മര്‍ദങ്ങളുണ്ടാക്കുന്നുവെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു.

]]>