quarantine-fee – malayalees.ch https://malayalees.ch Malayalam Online News Portal Fri, 29 May 2020 03:57:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png quarantine-fee – malayalees.ch https://malayalees.ch 32 32 പ്രവാസികളുടെ ക്വാറന്‍റൈന്‍ ഫീസ് ഇടാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു; യു.ഡി.എഫ് പ്രതിഷേധം ഇന്ന് https://malayalees.ch/row-as-returned-kerala-diaspora-now-asked-to-pay-for-quarantine/ Fri, 29 May 2020 03:57:02 +0000 https://malayalees.ch/?p=26205 സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരൊഴികെ കേരളത്തിലെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ഫീസ് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്

പ്രവാസികളുടെ ക്വാറന്‍റൈന്‍ ഫീസ് ഇടാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. ക്വാറന്‍റൈന്‍ ഫീസ് സംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. ക്വാറന്‍റൈന്‍ വിഷയത്തിലെ യു.ഡി.എഫ് പ്രതിഷേധം ഇന്ന്.

സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരൊഴികെ കേരളത്തിലെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ഫീസ് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ആരൊക്കെ നല്‍കണം എന്നത് സംബന്ധിച്ച വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവ് വന്നാലെ അത് പ്രാവര്‍ത്തികമാകൂ. ഇളവ് നല്‍കേണ്ടവരെ തെര‍ഞ്ഞെടുക്കേണ്ട മാനദണ്ഡം തയാറാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നുവെന്നാണ് സൂചന. അതില്‍ വ്യക്തത വന്നാല്‍ ഉത്തരവിറങ്ങുമെന്നാണ് സര്‍ക്കാര‍് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ ഫീസ് ഏര്‍പ്പെടുത്തുന്നതിനെതിരെ സംസ്ഥാനത്തും പ്രവാസ ലോകത്തും ഉയരുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാരിന് തലവേദനയായിട്ടുണ്ടെന്നാണ് വിവരം.

അതേസമയം എല്ലാപേരുടെയും ക്വാറന്‍റൈന്‍ ചെലവുകള്‍ വഹിക്കാനുള്ള സാമ്പത്തികാവസ്ഥ സര്‍ക്കാരിനില്ല താനും. പാവപ്പെട്ട പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെനന്ന് മുഖ്യമന്ത്രി ആവര്‍ത്തി സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് ഇളവ് നല്‍കികൊണ്ട് ഉത്തരവ് വൈകാതെ ഇറങ്ങുമെന്നാണ് കരുതുന്നത്. അതുവരെ നാട്ടിലെത്തുന്ന എല്ലാ പ്രവാസികളുടെയും ക്വാറന്‍റൈന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കുന്ന നില തുടരുകയും ചെയ്യും.

]]>
സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രവാസികളെ ക്വാറന്‍റൈന്‍ ഫീസില്‍ നിന്ന് ഒഴിവാക്കിയേക്കും https://malayalees.ch/expats-who-are-in-financial-crisis-likely-to-exempt-from-quarantine-fee/ Wed, 27 May 2020 08:36:52 +0000 https://malayalees.ch/?p=26120 പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് വഹിക്കണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയേക്കും.

വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് വഹിക്കണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയേക്കും. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ ക്വാറന്‍റൈന്‍ ചെലവില്‍ നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത് നിന്ന് വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം.

നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈനില്‍ കഴിയുന്ന ആദ്യ ഏഴ് ദിവസത്തെ ചെലവ് സര്‍ക്കാര്‍ വഹിച്ചിരുന്നതില്‍ മാറ്റം വരുത്തിയെന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. പാവപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവരും ഉള്‍പ്പെടെ വിദേശത്ത് തിരിച്ചെത്തുന്ന എല്ലാവരും ഇനി മുതല്‍ ക്വാറന്‍റൈന്‍ ചെലവ് വഹിക്കണമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഈ മാസം 24ന് കേന്ദ്രം ഇറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ ചുവട് പിടിച്ചാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ലക്ഷക്കണക്കിന് പേര്‍ സംസ്ഥാനത്തേക്ക് എത്തുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും സര്‍ക്കാര്‍ പ്രശ്നമായി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രവാസി സംഘടനകളും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തി.

ഇതോടെയാണ് മുന്‍ തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് തിരികെയെത്തുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കേണ്ടതില്ലെന്ന ധാരണ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായതായാണ് സൂചന. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും.

]]>
പ്രവാസികളെ ക്വാറന്റീന്റെ പേരില്‍ കൊള്ളയടിക്കരുതെന്ന് ചെന്നിത്തല https://malayalees.ch/ramesh-chennithala-criticises-government-decision-to-pay-quarantine-fee-for-expatriates/ Wed, 27 May 2020 04:12:17 +0000 https://malayalees.ch/?p=26106 ഈ ദുരന്തസമയത്ത് സർവവും നഷ്ടപെട്ട് മടങ്ങിയെത്തുന്നവരെ കോവിഡിന്റെ മറവിൽ കൊള്ളയടിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.

വിദേശത്ത് നിന്ന് എത്തുന്നവര്‍ ക്വാറന്റീന് പണം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊരിവെയിലത്ത് പണിയെടുത്ത പ്രവാസികളുടെ അധ്വാനത്തിന്റെ കൂടി ഫലമാണ് നമ്മൾ ഇന്നീ കാണുന്ന കേരളം. ഈ ദുരന്തസമയത്ത് സർവവും നഷ്ടപെട്ട് മടങ്ങിയെത്തുന്നവരെ കോവിഡിന്റെ മറവിൽ കൊള്ളയടിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.

https://www.facebook.com/rameshchennithala/photos/a.829504060441435/3183005328424618/?type=3

വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്‍റൈനും അതിനും ശേഷം ഏഴ് ദിവസം വീട്ടിലെ ക്വാറന്‍റൈനും ആണ് നടപ്പാക്കി വന്നിരുന്നത്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ ചിലവാണ് സര്‍ക്കാരാണ് വഹിച്ച് വന്നിരുന്നത്. എന്നാല്‍ ഇനി മുതല്‍ വിദേശത്ത് നിന്ന് വരുന്നവരുടെ ഏഴ് ദിവസത്തെ ചിലവ് അവര്‍ തന്നെ വഹിക്കണം. ഇക്കാര്യമാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കിയത്.

]]>
ഏറ്റവും ദുരിതം അനുഭവിക്കുന്നവരാണ് മടങ്ങിവരുന്നത്, അവരോട് ക്വാറന്‍റൈന്‍ ഫീസ് ഈടാക്കുന്നത് ക്രൂരതയെന്ന് പ്രവാസികള്‍ https://malayalees.ch/protest-against-quarantine-fee-for-expats/ Wed, 27 May 2020 04:06:22 +0000 https://malayalees.ch/?p=26100 പ്രവാസികളുടെ ദയനീയ സ്ഥിതി മനസ്സിലാക്കി സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രവാസികള്‍

തിരിച്ചെത്തുന്ന പ്രവാസികളില്‍ നിന്നും ക്വാറന്‍റൈന്‍ ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. വിവിധങ്ങളായ പ്രശ്നങ്ങളാല്‍ ദുരിതം അനുഭവിക്കുന്നവരെ പ്രത്യേകമായി തെരഞ്ഞെടുത്താണ് വന്ദേഭാരത് മിഷന്‍ വഴി നാട്ടിലെത്തിക്കുന്നത് എന്നിരിക്കെ ഇവരില്‍ നിന്ന് ക്വാറന്‍റൈന്‍ ഫീസ് കൂടി ഈടാക്കുകയെന്നത് വഞ്ചനയാണെന്ന് പ്രവാസികള്‍ പറയുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായവര്‍, വിസിറ്റിങ് വിസയില്‍ ജോലി നോക്കാനെത്തി കുടുങ്ങിപ്പോയവര്‍, അടിയന്തര തുടര്‍ചികിത്സയ്ക്കായി നിര്‍ദേശിക്കപ്പെട്ട രോഗികള്‍, ഓണ്‍അറൈവല്‍ വിസയിലുള്ള ഗര്‍ഭിണികള്‍, ഇങ്ങനെ ഏറ്റവും ദുരിതമനുഭവിക്കുന്നവരെ തെരഞ്ഞെടുത്താണ് വന്ദേഭാരത് മിഷന്‍ വഴി ഈ ഘട്ടത്തില്‍ നാട്ടിലേക്ക് എത്തിക്കുന്നത്. സംഘടനകളുടെയും വ്യക്തികളുടെയും സഹായത്താല്‍ ടിക്കറ്റിനുള്ള പണമൊപ്പിച്ചാണ് ഇവരില്‍ പലരും വരുന്നതും. ഇത്തരക്കാരോട് ക്വാറന്‍റൈന്‍ ഫീസും വാങ്ങിക്കുകയെന്നെത് ക്രൂരതയാണെന്നാണ് പ്രവാസ ലോകത്തെ പൊതുവെയുള്ള വികാരം.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിവിധ പ്രവാസി ക്ഷേമ വിഭാഗങ്ങള്‍ വഴി പ്രശ്നത്തിന് പര‌ിഹാരം കാണാന്‍ ശ്രമിക്കാതെ ഒറ്റയടിക്ക് തീരുമാനമെടുത്തത് വഞ്ചനയാണെന്നാണ് പ്രവാസികളുടെ അഭിപ്രായം. പ്രവാസികളുടെ ദയനീയ സ്ഥിതി മനസ്സിലാക്കി സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയുമെന്നാണ് പ്രതീക്ഷയെന്നും പ്രവാസികള്‍ പറയുന്നു.

ഇനി ക്വാറന്റൈന്‍ സൗജന്യമല്ല; പണം നല്‍കണം

വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്കുള്ള സൗജന്യ ക്വാറന്റൈന്‍ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി ഇന്നലെയാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ക്വാറന്‍റൈന്‍ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്‍റൈനും അതിന് ശേഷം ഏഴ് ദിവസം വീട്ടിലെ ക്വാറന്‍റൈനും ആണ് നടപ്പാക്കി വരുന്നത്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ ചെലവ് സര്‍ക്കാരാണ് വഹിച്ച് വന്നിരുന്നത്. എന്നാല്‍ ഇനി മുതല്‍ വിദേശത്ത് നിന്ന് വരുന്നവരുടെ ഏഴ് ദിവസത്തെ ചെലവ് അവര്‍ തന്നെ വഹിക്കണം. നിരവധി പേര്‍ എത്തുന്ന സാഹചര്യത്തില്‍ ചെലവ് വഹിക്കാനാവില്ല, ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും ആര്‍ക്കും ഇളവുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

]]>