Qualification – malayalees.ch https://malayalees.ch Malayalam Online News Portal Wed, 24 Mar 2021 07:58:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Qualification – malayalees.ch https://malayalees.ch 32 32 കെ. സുരേന്ദ്രന്‍റെ ബിരുദം വ്യാജം; പരീക്ഷ ജയിച്ചിട്ടില്ലെന്ന് വിവരാവകാശരേഖകൾ https://malayalees.ch/controversy-over-k-surendrans-educational-qualifications/ Wed, 24 Mar 2021 07:57:59 +0000 https://malayalees.ch/?p=41987 നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റ്‌ കെ. സുരേന്ദ്രൻ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്‌മൂലത്തിലെ വിവരങ്ങള്‍ വ്യാജമെന്ന് ആക്ഷേപം. കാലിക്കറ്റ്​ സർവകലാശാലയിൽനിന്ന്​ ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തില്‍​ അവകാശപ്പെടുന്നത്. എന്നാൽ, സുരേ​ന്ദ്രൻ പരീക്ഷ ജയിച്ചിട്ടില്ലെന്ന്​ വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു.

1987-90 ബാച്ചിൽ സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽനിന്ന്​ ബി.എസ്​.സി ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. എന്നാല്‍, ഗുരുവായൂരപ്പന്‍ കോളജിലെ ബി.എസ്‌.സി കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്ന സുരേന്ദ്രന്‍ പരീക്ഷ പാസായിട്ടില്ലെന്നാണ് കാലിക്കറ്റ് സർവകലാശാല പരീക്ഷാഭവനില്‍നിന്നുള്ള വിവരാവകാശരേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.

കാലിക്കറ്റ് സർവകലാശാല നല്‍കിയ വിവരങ്ങള്‍ പ്രകാരം 94212 എന്ന രജിസ്​ട്രേഷൻ നമ്പറായിരുന്നു സുരേന്ദ്രന്‍റേത്. സുരേന്ദ്രൻ പരീക്ഷ ജയിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി രജിസ്​ട്രാർ നൽകിയ മറുപടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിച്ചപ്പോഴും വിദ്യാഭ്യാസ യോഗ്യത ബിരുദമെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

]]>