Qatar – malayalees.ch https://malayalees.ch Malayalam Online News Portal Wed, 28 Dec 2022 04:15:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Qatar – malayalees.ch https://malayalees.ch 32 32 ലയണൽ മെസിയുടെ ഖത്തറിലെ മുറി ഇനി മ്യൂസിയം https://malayalees.ch/lionel-messis-room-in-qatar-university-to-be-converted-to-a-mini-museum/ Wed, 28 Dec 2022 04:15:22 +0000 https://malayalees.ch/?p=73532 ലയണൽ മെസി ലോകകപ്പ്​ വേളയിൽ താമസിച്ച മുറി മ്യൂസിയമായി പ്രഖ്യാപിച്ച്​ ഖത്തർ യൂണിവേഴ്​സിറ്റി. ലോകകപ്പ്​ ഫുട്​ബാൾ സമയത്ത് ലയണൽ മെസിയും സംഘവും താമസവും പരിശീലനവുമായി കഴിഞ്ഞ ഖത്തർ യൂണിവേഴ്​സിറ്റി ക്യാമ്പസിലെ ഹോസ്​റ്റലിൽ മെസി താമസിച്ച മുറിയാണ്​ മിനി മ്യൂസിയമായി പ്രഖ്യാപിച്ചത്​.

നവംബർ മൂന്നാം വാരം ഖത്തറിലെത്തിയത്​ മുതൽ ലോകകപ്പ്​ ജേതാക്കളായി ഡിസംബർ 19ന്​ രാവിലെ നാട്ടിലേക്ക്​ മടങ്ങുന്നത്​ വരെ 29 ദിവസവും അർജൻറീന ടീമിന്‍റെ താമസം ഖത്തർ യൂണിവേഴ്​സിറ്റിയിലായിരുന്നു. ടീമിന്​ വീടുപോലെ അന്തരീക്ഷം ഒരുക്കുന്നതിനായി മിനി അർജൻറീനയെ യൂണിവേഴ്​സിറ്റി ക്യാമ്പസിൽ പുനസൃഷ്​ടിച്ചായിരുന്നു ഖത്തർ യൂണിവേഴ്​സിറ്റി അധികൃതരും സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻറ്​ ലെഗസിയും താരങ്ങൾക്ക്​ താമസ​മൊരുക്കിയത്​.

കളിക്കാരുടെ ചിത്രങ്ങൾ പതിച്ചും ചുമരിനും വാതിലുകൾക്കും അർജൻറീന ദേശീയ പതാകയുടെയും ജഴ്​സിയുടെയും നിറങ്ങൾ നൽകിയും ഖത്തറിലെ താമസ ഇടം അർജൻറീനയാക്കി മാറ്റി. ഡിസംബർ 18ന്​ ലുസൈൽ സ്​റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തോൽപിച്ചായിരുന്നു അർജൻറീന ലോക കിരീടം നേടിയത്.

]]>
37ആം വയസിലും ഒച്ചോവ തുടരും; ലോകകപ്പിനുള്ള മെക്സിക്കൻ ടീമിനെ പ്രഖ്യാപിച്ചു https://malayalees.ch/qatar-world-cup-mexico/ Tue, 15 Nov 2022 04:29:00 +0000 https://malayalees.ch/?p=71297 ഖത്തർ ലോകകപ്പിനുള്ള മെക്സിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ഗോൾ പോസ്റ്റിനു കാവലായി 37ആം വയസിലും ഗിയ്യെർമോ ഒച്ചോവ തുടരും. പരുക്ക് കാരണം നിരവധി യുവതാരങ്ങൾക്ക് ടീമിൽ ഇടം നേടാനായില്ല. അത് മെക്സികോയ്ക്ക് കനത്ത തിരിച്ചടിയാണ്. എങ്കിലും ശക്തമായ ടീമിനെത്തന്നെ അണിനിർത്താൻ പരിശീലകനു സാധിച്ചു. അർജൻ്റീന, പോളണ്ട്, സൗദി അറേബ്യ എന്നീ ടീമുകൾ അടങ്ങിയ ഗ്രൂപ്പ് സിയിൽ ആണ് മെക്സിക്കോ കളിക്കുക.

]]>
ഒരു വയസുകാരനായ മലയാളി ബാലന്‍ ഖത്തറില്‍ മരിച്ചു https://malayalees.ch/one-year-old-boy-died-in-qatar/ Fri, 28 Oct 2022 04:27:34 +0000 https://malayalees.ch/?p=70341 തൃശൂർ സ്വദേശികളായ ദമ്പതികളുടെ മകൻ ഖത്തറിൽ മരിച്ചു. തൃശൂര്‍ ഏങ്ങാണ്ടിയൂര്‍ ചെമ്പന്‍ ഹൗസില്‍ കണ്ണന്‍ സി.കെയുടെയും സിജിയുടെയും മകന്‍ വിദ്യുജ് കണ്ണന്‍ ആണ് ദോഹയില്‍ മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി സിദ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ഖത്തറിൽ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ് പിതാവ് കണ്ണൻ. മാതാവ് സിജി ഖത്തർ എയർവേസ് ജീവനക്കാരിയാണ്. കൾച്ചറൽ ഫോറം എക്സ്പാട്രിയേറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

]]>
World Cup 2022: ആരാധകർക്കും സന്ദർശകർക്കുമുള്ള ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു https://malayalees.ch/key-transport-information-for-residents-and-visitors-during-fifa-world-cup-qatar-2022/ Thu, 13 Oct 2022 04:40:44 +0000 https://malayalees.ch/?p=69517 നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായി സംഘാടകർ ആരാധകർക്കും സന്ദർശകർക്കും വേണ്ടിയുള്ള പ്രധാന ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു. സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഖത്തർ റെയിൽ, മൊവാസലാത്ത്, പൊതുമരാമത്ത് അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ പങ്കുവെച്ചത് 

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തിച്ചേരുന്ന ആരാധകർക്കായി ഷട്ടിൽ ബസുകൾ, ദോഹ മെട്രൊ, ടാക്‌സികൾ, ഊബർ, കരീം തുടങ്ങിയ റൈഡ്-ഹെയിൽ സർവീസുകൾ എന്നിവയുൾപ്പെടെ നിരവധി ഗതാഗത ഓപ്‌ഷനുകൾ ഉണ്ടായിരിക്കും. രണ്ട് വിമാനത്താവളങ്ങളിൽ നിന്നും ഷട്ടിൽ ബസുകൾ സർവീസ് നടത്തുകയും സെൻട്രൽ ദോഹയിലെ താമസ സ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തിച്ചേരാൻ ആരാധകരെ സഹായിക്കുകയും ചെയ്യും.

ടൂർണമെന്റ് വേദികളിലെത്താൻ പ്രദേശവാസികൾക്ക്‌ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാവുന്നതാണ്. ടൂർണ്ണമന്റ്‌ കാലയളവിൽ രണ്ട്‌ മെട്രൊ ട്രെയിനുകളുടെയിടയിലുള്ള സമയ ദൈർഘ്യം ആറു മിനുട്ടിൽ നിന്നും, മൂന്നാക്കി ചുരുക്കുമെന്നും വാർത്താ സമ്മേളനത്തിൽ അധികൃതർ അറിയിച്ചു. ഇത്‌ ലോകകപ്പിനെത്തുന്ന ആരാധകർക്ക്‌ വളെരെയേറെ പ്രയോചനം ചെയ്യുന്ന പ്രഖ്യാപനമാണ്.

സന്ദർശകർക്ക് ദോഹ മെട്രൊയും പൊതു ബസ് സർവീസുകളും ഉപയോഗിക്കുന്നതാണ് അഭികാമ്യം. ദോഹയ്ക്ക് ചുറ്റുമുള്ള അഞ്ച് സ്ഥലങ്ങളിൽ നിന്നും പ്രധാന താമസ സ്ഥലങ്ങളിൽ നിന്നും സ്റ്റേഡിയങ്ങളിലേക്ക് നേരിട്ട് ബസ് സർവീസുകൾ ഉണ്ടായിരിക്കും.

ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവുമധികം ആൾക്കാർക്ക് എത്തിച്ചേരാൻ കഴിയുന്ന ലോകകപ്പ് ആയി ഖത്തറിനെ മാറ്റുവാൻ ആണ് സംഘാടകർ ലക്ഷ്യമിടുന്നത്. ട്രാൻസ്‌പോർട്ട് ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ അസീസ് അൽ-മവ്ലവി, ആഭ്യന്തര മന്ത്രാലയം ഫസ്റ്റ് ലെഫ്റ്റനന്റ് എഞ്ചിനീയർ ഖാലിദ് അൽ മുല്ല, മൊവാസലാത്ത്(കർവ) ഓപറേറ്റിങ് ഓഫിസർ അഹമദ് അൽ ഒബൈദ്അലി, അഷ്‌ഗാൽ ദോഹ സിറ്റി ഡിസൈൻ മേധാവി മുഹമ്മദ് അലി അൽ മർറി, ഗതാഗത മന്ത്രാലയം പ്രതിനിധി എഞ്ചിനിയർ നജില മലാല അൽ ജാബിർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

]]>
എ.എഫ്‌.സി അണ്ടർ 23 ഏഷ്യ കപ്പും ഖത്തറിൽ https://malayalees.ch/%e0%b4%8e-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%85%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%bc-23-%e0%b4%8f%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81/ Sat, 01 Oct 2022 04:49:37 +0000 https://malayalees.ch/?p=68829 എ.എഫ്‌.സി അണ്ടർ 23 ഏഷ്യ കപ്പും ഖത്തറിൽ. ലോകകപ്പിന് പിന്നാലെയാണ് 2024 ഇൽ മറ്റൊരു പ്രധാന മത്സരത്തിനുകൂടി ഖത്തർ വേദിയാകുന്നത്. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ കോമ്പറ്റീഷൻസ് കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിലാണ് തീരുമാനമെടുത്തത് ( AFC U23 Asian Cup 2024 ).

ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഉസ്ബെക്കിസ്ഥാൻ എന്നിവ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളാണ് ലേലത്തിന് ഉണ്ടായിരുന്നത്. സമഗ്രമായ ബിഡ് മൂല്യനിർണ്ണയ പ്രക്രിയയ്ക്കും മറ്റ് വിലയിരുത്തലുകൾക്കും ശേഷമാണ് ഖത്തറിന് നറുക്ക് വീണത്.

മറ്റ് എഎഫ്‌സി മത്സരങ്ങൾ എഎഫ്‌സി ഏഷ്യൻ കപ്പുമായി യോജിപ്പിക്കുന്നതിൽ സ്ഥിരതയാർന്ന സമീപനം സ്വീകരിക്കുന്നതിനുള്ള നിർദേശവും കമ്മറ്റി അംഗീകരിച്ചു.

]]>
ലോക ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി 50 നാൾ; നവംബർ 20ന് കിക്കോഫ് https://malayalees.ch/%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e0%b4%ac%e0%b5%8b%e0%b5%be-%e0%b4%ae%e0%b4%be%e0%b4%ae%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8/ Sat, 01 Oct 2022 04:47:44 +0000 https://malayalees.ch/?p=68826 ലോക ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി 50 നാൾകൂടി. ഒരുക്കത്തിലേക്കുള്ള അവസാന തയ്യാറെടുപ്പിലാണ് ടീമുകൾ. ഓരോ രാജ്യങ്ങളും അന്തിമ ടീമിനെ തെരഞ്ഞെടുക്കാൻ ഒരുങ്ങുന്നു. ഇനിയുള്ള നാളുകൾ നിർണായകമാണ്. ശാരീരികക്ഷമത നിലനിർത്തിയും പരിക്കേൽക്കാതെയും ഈ ദിനങ്ങൾ കടന്നുപോകണം കളിക്കാർക്ക്. പ്രധാന ലീഗുകൾ നവംബർ 13ന്‌ ലോകകപ്പിന്റെ ഇടവേളയ്ക്കുപിരിയും. ഡിസംബർ 26ന്‌ മാത്രമേ ലീഗ് വാതിലുകൾ വീണ്ടും തുറക്കുകയുള്ളൂ. നവംബർ പതിമൂന്നാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. കോവിഡിന്റെ പശ്ചാത്തലത്തിൽ 26 വരെ കളിക്കാരെ ടീമിൽ ഉൾപ്പെടുത്താം. ഇന്നുമുതൽ വീണ്ടും ലീഗ് മത്സരങ്ങൾ തുടങ്ങുകയാണ്. നവംബർ രണ്ടാംവാരം സന്നാഹമത്സരങ്ങൾക്കായി വീണ്ടും ടീമുകൾ കളത്തിലിറങ്ങും ( 50 Days Ahead Of The 2022 World Cup ).

യൂറോപ്യൻ ടീമുകൾക്ക് നേഷൻസ് ലീഗായിരുന്നു ലോകകപ്പിനുമുമ്പ് മാറ്റുരയ്ക്കാനുള്ള വേദി. ചാമ്പ്യന്മാരായ ഫ്രാൻസ് ഉൾപ്പെടെയുള്ള വമ്പന്മാർ പരുങ്ങി. ലാറ്റിനമേരിക്കയിൽ ബ്രസീലും അർജന്റീനയും മികച്ച പ്രകടനങ്ങൾ തുടർന്നു. സന്നാഹമത്സരങ്ങളിൽ തോൽവി അറിയാതെയാണ് കുതിപ്പ്. ഏഷ്യൻ, ആഫ്രിക്കൻ ടീമുകളും സൗഹൃദപ്പോരുകളിലായിരുന്നു.

നേഷൻസ് ലീഗിന്റെ അവസാനചിത്രം നോക്കുമ്പോൾ യൂറോപ്പിലെ വമ്പൻ ടീമുകൾക്ക് നിരാശയാണ്. കഴിഞ്ഞ ലോകകപ്പിലെ നാലാംസ്ഥാനക്കാരായ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി കിട്ടി. നേഷൻസ് ലീഗിൽ ഒരുകളിപോലും ഗാരെത് സൗത്ഗേറ്റിന്റെ സംഘത്തിന് ജയിക്കാനായില്ല. ഹാരി കെയ്നും ബുകായോ സാക്കയും ഫിൽ ഫോദെനുമൊക്കെ ഉൾപ്പെടുന്ന സംഘം തെളിയുന്നില്ല. ലോകകപ്പിന് യോഗ്യത നേടാൻ കഴിയാത്ത ഇറ്റലിയാണ് ഇംഗ്ലണ്ടും ജർമനിയും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് നേഷൻസ് കപ്പ് സെമിയിൽ കടന്നത്. ജർമനിക്ക് ഗ്രൂപ്പിൽ ഒരുജയംമാത്രം കിട്ടി.

ലോക ചാമ്പ്യന്മാരായ ഫ്രാൻസിനും നേടാനായത് ഒരുജയം. കിലിയൻ എംബാപ്പെയും ഒൺടോയ്ൻ ഗ്രീസ്മാനുമൊക്കെയുള്ള വമ്പന്മാരുടെ സംഘം അവസാനകളിയിൽ ഡെന്മാർക്കിനോട് തോറ്റു. കഴിഞ്ഞ യൂറോയിൽ മിന്നിയ ഡെന്മാർക്ക് ലോകകപ്പിലും ആ മികവ് നിലനിർത്താനുള്ള ഒരുക്കത്തിലാണ്. റഷ്യൻ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയും മികച്ച പ്രകടനം നടത്തി. നേഷൻസ് ലീഗിന്റെ സെമിയിലേക്ക് മുന്നേറാനായെങ്കിലും സ്പെയ്നിന്റെയും പ്രകടനം ആശാവഹമല്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ സംഘവും ആധികാരിക പ്രകടനമൊന്നും പുറത്തെടുത്തില്ല. യൂറോപ്പിൽ ഇക്കുറി മിന്നിയത് നെതർലൻഡ്സാണ്. ഒറ്റക്കളി തോറ്റിട്ടില്ല ഡച്ചുകാർ. ബൽജിയം ഉൾപ്പെട്ട ഗ്രൂപ്പിലാണ് ഈ നേട്ടം.

പിഴവുകൾ തിരുത്തി ലോകകപ്പിൽ കുതിക്കാമെന്ന പ്രതീക്ഷയിലാണ് ഫ്രാൻസും ഇംഗ്ലണ്ടും ജർമനിയുമെല്ലാം. സൂപ്പർ താരങ്ങൾ ഇനിയും തെളിഞ്ഞില്ലെങ്കിൽ ഖത്തറിൽ അടിതെറ്റും. അർജന്റീനയും ബ്രസീലും ലോകകപ്പിലേക്ക് കരുത്തുറ്റ പ്രകടനങ്ങളുമായാണ് കടന്നുവരുന്നത്. ലയണൽ മെസിയുടെ മികവിൽ അർജന്റീന തോൽവിയറിയാതെ മുന്നേറി. യുവതാരങ്ങളും മിന്നുന്നു. ബ്രസീൽ നെയ്മറുടെ ചിറകിൽ കുതിക്കുകയാണ്. ഗോളടിച്ചും അടിപ്പിച്ചും കളിജീവിതത്തിലെ ഏറ്റവുംനല്ല നിമിഷങ്ങളിലാണ് നെയ്മർ. ഏഷ്യയിൽ ദക്ഷിണകൊറിയയും തിളങ്ങി. ആതിഥേയരായ ഖത്തർ സന്നാഹമത്സരങ്ങളിൽ നല്ല പ്രകടനം പുറത്തെടുത്തു.

]]>
ഖത്തറിൽ മലയാളി ബാലികയ്ക്ക് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം https://malayalees.ch/four-year-old-malayalee-girl-died-in-qatar/ Mon, 12 Sep 2022 04:30:35 +0000 https://malayalees.ch/?p=67921 ഖത്തറിൽ സ്‌കൂൾ ബസിനുള്ളിൽ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ദോഹ അല്‍ വക്റയിലെ സ്പ്രിംഗ് ഫീൽഡ് കിൻഡർഗാർട്ടൻ കെജി1 വിദ്യാർഥിനിയായ മിൻസ മറിയം ജേക്കബിനെ (നാലു വയസ്സ്‌) ആണ് സ്‌കൂൾ ബസിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ചാക്കോ ദമ്പതികളുടെ ഇളയ മകളാണ് മിൻസ.

രാവിലെ ആറുമണിക്ക് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സിൽ കുട്ടി ഉറങ്ങിപ്പോയെന്നും വിദ്യാർത്ഥി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാരന്റെ ശ്രദ്ധയിൽ പെട്ടില്ല. ബസ് പരിശോധിക്കാതെ ഡ്രൈവർ വാഹനം ഡോർ ലോക്ക് ചെയ്ത് പോയി. തുറസായ സ്ഥലത്താണ് ബസ് പാർക്ക് ചെയ്‌തിരുന്നത്‌.

രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിക്കാൻ ബസിൽ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാർ കുട്ടിയെ ബസ്സിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അതേസമയം മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തിൽ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂർത്തിയായ ശേഷം ഉത്തരവാദികൾക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

]]>
ലോകകപ്പിന് മുന്നോടിയായി റെക്കോര്‍ഡ് ലാഭം കൊയ്ത് ഖത്തര്‍ എയര്‍വേയ്‌സ് https://malayalees.ch/qatar-airways-posts-record-profits/ Fri, 17 Jun 2022 04:18:11 +0000 https://malayalees.ch/?p=63483 പാശ്ചാത്ത്യ രാജ്യങ്ങളിലെ ഏറ്റവും വലിയ വിമാനസര്‍വീസായ ഖത്തര്‍ എയര്‍വേയ്‌സിന്റെ ലാഭത്തില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.5 ബില്യണ്‍ ഡോളറിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ ലാഭമെത്തിയത്. വരാനിരിക്കുന്ന ഫിഫ ലോകകപ്പിനെ ഖത്തറില്‍ ആരാധകര്‍ വരവേല്‍ക്കാനാരിക്കെയുള്ള ഈ നേട്ടത്തെ ചരിത്രപരമായാണ് ഖത്തര്‍ എയര്‍വേയ്‌സ് അടയാളപ്പെടുത്തുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ലോകകപ്പിന് ഖത്തര്‍ സാക്ഷ്യം വഹിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 78 ശതമാനം വര്‍ധനവാണ് സര്‍വീസിലുണ്ടായതെന്ന് ഖത്തര്‍ എയര്‍ലൈന്‍ അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 18.5 ദശലക്ഷം യാത്രക്കാരാണ് സര്‍വീസിന്റെ ഭാഗമായത്.

അതിനിടെ ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി ഖത്തര്‍ രംഗത്തെത്തിയിരുന്നു. സ്വകാര്യ വാഹനങ്ങള്‍ മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപം പാര്‍ക്ക് ചെയ്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതാണ് രീതി. പൊതുഗതാഗതം പരമാവധി ഉപയോഗപ്പെടുത്തി തിരക്ക് കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.

പ്രധാന പരിപാടികളിലും പെരുന്നാള്‍ ദിനങ്ങളിലും റോഡിലെ തിരക്ക് ഒഴിവാക്കാന്‍ ഈ സൗകര്യം പരമാവധി ഉപയോഗിക്കണമെന്ന് ഖത്തര്‍ റെയില്‍ ട്വിറ്ററിലൂടെ അറിയിച്ചു. മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്നുള്ള 12 സ്ഥലങ്ങളില്‍ പാര്‍ക്ക്, റൈഡ് സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഒരേസമയം 18,500 വാഹനങ്ങള്‍ വരെ ഇവിടെ പാര്‍ക്ക് ചെയ്യാം.

]]>
ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ വെബ്സൈറ്റ് പുറത്തിറക്കി; 43 സേവനങ്ങളും ഫോമുകളും ലഭ്യം https://malayalees.ch/ministry-of-labour-launches-new-official-website-with-about-43-services/ Mon, 16 May 2022 04:16:23 +0000 https://malayalees.ch/?p=61850 അതിവേഗതയേറിയതും എളുപ്പമുള്ള നാവിഗേഷനോടുകൂടിയതുമായ കൂടുതൽ സവിശേഷതകളുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം പുതിയ വെബ്സൈറ്റ് പുറത്തിറക്കി. വെബ്സൈറ്റില്‍ 43 സേവനങ്ങളും വിവിധ സേവനങ്ങള്‍ക്കായുള്ള ഫോമുകളും അടങ്ങിയിട്ടുണ്ട്. തൊഴില്‍ മന്ത്രി ഡോ അലി ബിന്‍ സമീഖ് അല്‍ മര്‍രി മന്ത്രാലയത്തിന്റെ ഔദ്യോഗീക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

പുതിയ തൊഴിലാളികള്‍ക്കായി അതിവേഗ ഇലക്ട്രോണിക് സേവനം, തൊഴില്‍ ഭേദഗതിക്ക് അപേക്ഷിക്കല്‍, തൊഴില്‍ അനുമതി പരിഷ്‌ക്കരണ അഭ്യര്‍ത്ഥനകള്‍ക്കായുള്ള അന്വേഷണം, വര്‍ക്ക് പെര്‍മിറ്റ് സേവനങ്ങള്‍ മുതലായവയാണ് വെബ്സൈറ്റ് വഴി കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ലഭ്യമാക്കിയിട്ടുള്ള ചില പ്രധാന സേവനങ്ങള്‍ ഖത്തറിലെ തൊഴില്‍ വിപണിയുമായി ബ്ധപ്പെട്ട എല്ലാ നിയമനിര്‍മ്മാണങ്ങളും നിയമങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.

തൊഴില്‍ മേഖലയുടെ പുരോഗതി ലക്ഷ്യമിടുന്ന എല്ലാ നിയമനിര്‍മ്മാണങ്ങളും നിയമങ്ങളും അറിയാന്‍ വെബ്സൈറ്റ് ഉപയോക്താവിനെ അനുവദിക്കുന്നുണ്ട്. തൊഴില്‍ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയും ഖത്തറിലെ തൊഴിലാളികളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും വെബ്സൈറ്റ് ഉറപ്പ് നല്‍കുകയും ചെയ്യുണ്ട്.

]]>
‘അൽ രിഹ്ല’ എത്തി, വില 13,000 രൂപ; ലോകകപ്പ് ആവേശത്തിന് കിക്ക് ഓഫ് ആയി മലപ്പുറം https://malayalees.ch/fifa-qatar-world-cup-2022-al-rihla-arrived-in-manjeri/ Sat, 09 Apr 2022 11:21:34 +0000 https://malayalees.ch/?p=59813 ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ ‘അൽ രിഹ്ല’ മഞ്ചേരിയിലെത്തി. 620 ഖത്തർ റിയാലാണ് പന്തിന്‍റെ വില. ഏകദേശം 13,000 രൂപയാണ് നാട്ടിലെ വില. ഫിഫ സ്‌പോർട്‌സ് ഉടമ മുഹമ്മദ് സലീമാണ് ഖത്തറിൽ നിന്ന് പന്ത് ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയിലേക്ക് എത്തിച്ചത്.

യാത്ര, സഞ്ചാരം എന്നാണ് അൽ രിഹ്ല എന്ന അറബി വാക്കിന്റെ ഭാഷാർഥം. സംഘാടകരുടെ അനുമതി കിട്ടിയാൽ പന്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്ന പയ്യനാട്ട് ഫുട്ബോള്‍ മൈതാനത്ത് പ്രദർശനം നടത്തുമെന്ന് സലീം പറയുന്നു.

ഖത്തറിലുള്ള സുഹൃത്ത് കോഴിക്കോട് സ്വദേശി റൗഷിദ് വഴിയാണ് മുഹമ്മദ് സലീം പന്ത് സന്തോഷ് ട്രോഫിക്ക് ആരവം ഉയരാൻ ഒരുങ്ങുന്ന മഞ്ചേരിയിലെത്തിച്ചത്.

വിൽപ്പനയ്ക്കായല്ല പന്തെത്തിച്ചതെന്നും പ്രദർശനം മാത്രമാണ് ലക്ഷ്യമെന്നും മുഹമ്മദ് സലീം പറയുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന വിശേഷണത്തോടെയാണ് ഖത്തര്‍ ലോകകപ്പിനായി അഡിഡാസ് അൽ രിഹ്‌ല പുറത്തിറക്കിയിരിക്കുന്നത്.

]]>