Qatar Airways – malayalees.ch https://malayalees.ch Malayalam Online News Portal Tue, 04 Jul 2023 04:33:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Qatar Airways – malayalees.ch https://malayalees.ch 32 32 ടിക്കറ്റുണ്ടായിട്ടും യാത്രാവിലക്ക്; ഹൈക്കോടതി ജഡ്ജിക്ക് ഖത്തർ എയർവേയ്സ് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി https://malayalees.ch/qatar-airways-compensation-high-court/ Tue, 04 Jul 2023 04:32:48 +0000 https://malayalees.ch/?p=83753 സാധുവായ വിമാന ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ന്യായമായ കാരണമില്ലാതെ യാത്രവിലക്കിയ വിമാന കമ്പനി പരാതിക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

കേരള ഹൈക്കോടതി ജഡ്ജിയായ ബച്ചു കുര്യൻ തോമസ് ഖത്തർ എയർവെയ്സിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഡി.ബി. ബിനു അധ്യക്ഷനും വൈക്കംരാമചന്ദ്രൻ ശ്രീവിദ്യ ടി.എൻ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.

ബച്ചു കുര്യൻ തോമസ് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും സ്കോട്ലാന്റിലേക്കുള്ള വിമാനയാത്രയ്ക്കായി പരാതിക്കാരനും സുഹൃത്തുക്കളും നാലുമാസം മുമ്പ് തന്നെ ടിക്കറ്റ് എടുത്തിരുന്നു. കൊച്ചിയിൽ നിന്നും ദോഹയിലേക്കും അവിടുന്ന് എഡിൻബറോയിലേക്കും വിമാനകമ്പനി യാത്ര ടിക്കറ്റ് നൽകി. എന്നാൽ ദോഹയിൽ നിന്നും എഡിൻബറോയിലേക്കുള്ള യാത്രയാണ് വിമാന കമ്പനി വിലക്കിയത്. ഓവർ ബുക്കിംഗ് എന്ന കാരണം പറഞ്ഞാണ് യാത്ര നിഷേധിച്ചത്. ഇത് സേവനത്തിലെ അപര്യാപ്തതയാണ് എന്നായിരുന്നു പരാതി.

നിശ്ചയിച്ച സമയത്ത് എത്താൻ കഴിയാതിരുന്നതു മൂലം വലിയ ബുദ്ധിമുട്ടുകളും കഷ്ടനഷ്ടങ്ങളുമാണ് ഉണ്ടായെന്നും പരാതിയിൽപറയുന്നു .മാത്രമല്ല, പരാതിക്കാരനെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് എതിർകക്ഷികൾ ചെയ്തതെന്ന പരാതിക്കാരന്റെ വാദം കമ്മിഷൻ സ്വീകരിച്ചു. ഉപഭോക്താവ് എന്ന നിലയിൽ തന്റെ നിയമപരമായ അവകാശം സംരക്ഷിക്കുന്നതിന് കോടതിയെ സമീപിച്ചതിന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച എതിർകക്ഷികളുടെ നടപടി അന്യായവും അനുചിതവുമാണെന്ന് കോടതി വിലയിരുത്തി.

30 ദിവസത്തിനകം നഷ്ടപരിഹാരത്തുക എതിർ കക്ഷി പരാതിക്കാരന് നൽകേണ്ടതും, അല്ലാത്ത പക്ഷം തുക നൽകുന്ന തീയ്യതി വരെ പിഴത്തുകയ്ക്ക് 9% പലിശ കൂടി എതിർ കക്ഷി പരാതിക്കാരന് നൽകേണ്ടതാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

]]>
ഖത്തർ വിമാനങ്ങൾക്ക് വ്യോമപാത തുറന്ന് നൽകാൻ ബഹ്റൈന്റേയും അനുമതി https://malayalees.ch/bahrain-opens-airspace-for-qatar/ Wed, 13 Jan 2021 04:35:45 +0000 https://malayalees.ch/?p=38490 ഖത്തറിന്റെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഇറക്കിയ മുൻ ഉത്തരവ് ഭേദഗതി ചെയ്ത്ബഹ്റൈൻ വ്യോമ ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. ജി.സി.സി സമ്മേളനത്തിൽ ഖത്തറുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് കരാറിൽ ഒപ്പിട്ടതിനെ തുടർന്നാണ് നടപടി. ഇതോടെ ഖത്തർ എയർവേയ്സ് വിമാനങ്ങൾക്ക് ബഹ്റൈൻ വിമാനത്താവളത്തിൽ ഇറങ്ങാനും ബഹ്റൈൻ വ്യോമപാത ഉപയോഗിക്കാനും സാധിക്കും.

]]>
2022 ലോകകപ്പ് ഫുട്ബോള്‍ പ്രചാരണത്തിന് ഖത്തര്‍ എയര്‍വേയ്സിന്റെ പ്രത്യേക വിമാനം https://malayalees.ch/qatar-airways-reveals-first-bespoke-fifa-world-cup-qatar-aircraft/ Sat, 21 Nov 2020 04:34:47 +0000 https://malayalees.ch/?p=35469 2022 ലോകകപ്പ് ഫുട്ബോള്‍ പ്രചാരണത്തിന്‍റെ ഭാഗമായി ഖത്തര്‍ എയര്‍വേയ്സ് പ്രത്യേക വിമാനം പുറത്തിറക്കി. ലോകകപ്പിന്‍റെ ഔദ്യോഗിക എംബ്ലവും നിറവും ആലേഖനം ചെയ്ത വിമാനം ദോഹയില്‍ നിന്നും സൂറിച്ചിലേക്കാണ് സര്‍വീസ് നടത്തുക.

2022 ലോകകപ്പിലേക്കുള്ള കാത്തിരിപ്പ് രണ്ട് വര്‍ഷം മാത്രമായി ചുരുങ്ങിയതിന്‍റെ ഭാഗമായാണ് ഖത്തര്‍ എയര്‍വേയ്സ് ലോകകപ്പ് പ്രചാരണത്തിനായി പ്രത്യേക വിമാനം പുറത്തിറക്കിയത്. ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ലോഗോയും നിറവും പതിപ്പിച്ചുകൊണ്ടുള്ള യാത്രാ വിമാനം ഇന്ന് ദോഹ വിമാനത്താവളത്തില്‍ പറന്നിറങ്ങി.

ഫിഫ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സൂറിച്ചിലേക്കുള്ള സര്‍വീസാണ് ഈ വിമാനം നടത്തുക. ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളി എന്ന നേട്ടം സ്വന്തമായതിന്‍റെ സന്തോഷം പുതുക്കുക കൂടി ലക്ഷ്യമാക്കിയാണ് ഈ നടപടിയെന്ന് കമ്പനി സിഇഒ അക്ബര്‍ അല്‍ ബേക്കിര്‍ പറഞ്ഞു. കൂടുതല്‍ യാത്രാ വിമാനങ്ങള്‍ ഉടന്‍ തന്നെ ലോകകപ്പിന്‍റെ നിറമണിയും. വിമാനം സര്‍വീസ് നടത്തുന്ന രാജ്യങ്ങളിലെ ജനങ്ങളില്‍ ലോകകപ്പിന്‍റ ആവേശമുണര്‍ത്താന്‍ നീക്കം ഉപകരിക്കുമെന്നുമെന്നാണ് പ്രതീക്ഷ. 2021 മാര്‍ച്ചോടെ ലോകത്തിന്‍റെ 125 ഭാഗങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ സര്‍വീസ് നടത്തും. ലോകകപ്പ് നടക്കുന്ന 2022 ല്‍ മൊത്തം 58 മില്യണ്‍ യാത്രക്കാരെ സ്വീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അക്ബര്‍ അല്‍ ബേകിര്‍ കൂട്ടിച്ചേര്‍ത്തു.

]]>