PWD – malayalees.ch https://malayalees.ch Malayalam Online News Portal Fri, 23 Dec 2022 04:20:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PWD – malayalees.ch https://malayalees.ch 32 32 ബൈക്ക് യാത്രക്കാരന്‍റെ കഴുത്തില്‍ കയര്‍ കുരുങ്ങിയ സംഭവം; പിഡബ്ല്യുഡി ഓവർസിയർ അറസ്റ്റിൽ https://malayalees.ch/pwd-overseer-arrested-over-thodupuzha-bike-accident-case/ Fri, 23 Dec 2022 04:20:43 +0000 https://malayalees.ch/?p=73278 തൊടുപുഴയിൽ ബൈക്ക് യാത്രികന്റെ കഴുത്തിൽ കയർ കുരുങ്ങി പെരുക്കേറ്റ സംഭവത്തിൽ പിഡബ്ല്യുഡി ഓവർസിയർഅറസ്റ്റിൽ. തൃശ്ശൂർ മുള്ളൂർക്കര സ്വദേശി സുപർണ്ണയെയാണ് (30) അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

യാത്രക്കാരന്റെ കഴുത്തിൽ കയർ കുരുങ്ങിയത് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താത്തത് കൊണ്ടാണ് എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അപകടം നടന്ന കാരിക്കോട് തെക്കുംഭാഗം റോഡിൻ്റെ നിർമ്മാണത്തിലെ മേൽനോട്ട ചുമതല സുപർണ്ണയ്ക്കായിരുന്നു. നേരത്തെ കരാറുകാരനെയും അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം രണ്ടായി.

റോഡ് തടസപ്പെടുത്തുന്നതിന് സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ കൃത്യമായ ഉത്തരം നൽകാൻ ഇന്നലെ ചോദ്യം ചെയ്തപ്പോൾ സുപർണ്ണയ്ക്ക് ആയില്ല. മുൻകരുതലുകൾ എടുത്തു എന്ന് കരാറുകാരൻ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അത് തെറ്റാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

]]>
പണിതീര്‍ത്ത് മാസങ്ങള്‍ക്കുള്ളില്‍ പൊളിയുന്ന റോഡുകള്‍; ഉദ്യോഗസ്ഥരുടെ അഴിമതിയെന്ന പരാതിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന https://malayalees.ch/vigilance-inspection-in-pwd-roads/ Wed, 17 Aug 2022 07:50:45 +0000 https://malayalees.ch/?p=66552 സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ചില ഉദ്യോഗസ്ഥര്‍ കരാറുകാരുമായി ചേര്‍ന്ന് ക്രമക്കേടുകള്‍ നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടക്കുന്നത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കുള്ളില്‍ റോഡ് പൊട്ടിപ്പൊളിയുന്നത് പരിശോധിക്കും. ഓപ്പറേഷന്‍ സരള്‍ റാസ്ത എന്ന പേരിലാണ് പരിശോധന നടത്തുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ നിര്‍മാണം പൂര്‍ത്തിയാക്കിയതും അറ്റകുറ്റപ്പണികള്‍ നടത്തിയതുമായ റോഡുകള്‍ മാസങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞതിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യം വിജിലന്‍സ് മുന്‍പും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. റോഡിലെ കുഴികള്‍ സംബന്ധിച്ച് ലഭിച്ച പുതിയ പരാതികളുടെ പശ്ചാത്തലത്തിലാണ് മിന്നല്‍ പരിശോധന. എഞ്ചിനീയര്‍മാര്‍ അടക്കമുള്ള ചില ഉദ്യോഗസ്ഥര്‍ കരാറുകാരുമായി ചേര്‍ന്ന് ക്രമക്കേട് നടത്തുന്നു എന്ന് ഉള്‍പ്പെടെയുള്ള പരാതികളാണ് വിജിലന്‍സിന് മുന്നിലുള്ളത്.

പിഡബ്ല്യുഡി റോഡുകളിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നത്. മിന്നല്‍ പരിശോധനയ്ക്കായി വിജിലന്‍സ് മേധാവി മനോജ് എബ്രഹാമാണ് നിര്‍ദേശം നല്‍കിയത്. വിജിലന്‍സ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ എസ് ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്.

]]>
കേരളത്തിലെ 374 റോഡുകള്‍ അതീവ അപകടത്തിലെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട്; നടപടിയെടുക്കാതെ സര്‍ക്കാര്‍ https://malayalees.ch/natpac-report-that-374-roads-in-kerala-are-in-critical-condition/ Wed, 03 Aug 2022 08:03:19 +0000 https://malayalees.ch/?p=65837 സംസ്ഥാനത്തെ 374 റോഡുകള്‍ അതീവ അപകടത്തിലാണെന്ന നാറ്റ്പാക് റിപ്പോര്‍ട്ട് അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. അടിയന്തരമായി മാറ്റം വരുത്തേണ്ട 75 റോഡുകളുണ്ടെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ട് റോഡ് സുരക്ഷാ അതോരിറ്റിക്ക് കൈമാറിയെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല. 25 റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ റോഡ് സുരക്ഷാ അതോരിറ്റി അനുവദിച്ച 32 കോടി പൊതുമരാമത്ത് വകുപ്പ് ഉപയോഗിച്ചിട്ടില്ല.

കൊവിഡ് കാലത്ത് പോലും 3,32,93 അപകടങ്ങള്‍ സംസ്ഥാനത്തുണ്ടായി. 3,429 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. കൊവിഡിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ അപകടത്തിന്റെ എണ്ണം 45,000ന് അടുത്താണ്. കേരളത്തില്‍ റോഡ് അപകടങ്ങള്‍ ഈ വിധം ഉയരുന്നതിന്റെ കാരണങ്ങള്‍ നാറ്റ്പാക് പഠനവിധേയമാക്കിയപ്പോഴാണ് റോഡിലെ അപകടക്കെണികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.

അടിയന്തര മാറ്റം വരുത്തേണ്ട 75 റോഡുകളില്‍ 25 എണ്ണം ദേശീയ പാതകളാണ്. ബാക്കിയുള്ള 50 റോഡുകളില്‍ 25 റോഡുകളിലെ തകരാറുകള്‍ പരിഹരിക്കാന്‍ റോഡ് സുരക്ഷാ അതോരിറ്റി അനുവദിച്ച 32 കോടി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഉപയോഗിച്ചിട്ടില്ല. ശേഷിക്കുന്ന 25 റോഡുകളില്‍ സ്ഥലം ഏറ്റെടുത്തുതരാന്‍ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. അപകടസാധ്യതയുള്ള റോഡുകള്‍ ഏറ്റവും കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ്. എറണാകുളം ജില്ലയിലെ കുസാറ്റ് ജംഗ്ഷന്‍, ഇടപ്പള്ളി സിഗ്നല്‍, തോപ്പുംപടി മുതലായ സ്ഥലങ്ങളിലെ റോഡുകള്‍ അപകട ഭീഷണിയുയര്‍ത്തുന്നുവെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട് പറയുന്നു. രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയ്ക്കാണ്.

]]>
ജോലിയില്ല, പക്ഷേ ശമ്പളം കൃത്യം; പൊതുമരാമത്ത് വകുപ്പിൽ വെള്ളാനയായി മെയിൻ്റനൻസ് വിഭാഗം https://malayalees.ch/pwd-maintenance-sector-inactive/ Fri, 10 Sep 2021 04:02:56 +0000 https://malayalees.ch/?p=49371 പൊതുമരാമത്ത് വകുപ്പിൽ വെള്ളാനയായി മെയിൻ്റനൻസ് വിഭാഗം. ജി.സുധാകരൻ മന്ത്രിയായിരിക്കെ രൂപീകരിച്ച റോഡ് മെയിൻ്റനൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് ശമ്പളം കൃത്യമാണെങ്കിലും നാളിതുവരെ ജോലിയില്ല. റോഡ് അറ്റകുറ്റ പണിക്ക് ചുമതലപ്പെട്ട വിഭാഗത്തിന് ഒരു റോഡിൻ്റെ പ്രവർത്തിക്ക് പോലും സർക്കാർ അനുമതി നൽകിയിട്ടില്ല.

പൊട്ടിപ്പൊളിഞ്ഞ റോഡുകൾ പെട്ടെന്ന് അറ്റകുറ്റ പണി നടത്താനായി ജി.സുധാകരൻ മന്ത്രിയായിരിക്കെ രുപീകരിച്ചതാണ് മെയിൻ്റനൻസ് വിഭാഗം. നിലവിലുള്ള നാല് വിഭാഗങ്ങൾക്ക് പുറമെ അഞ്ചാമത് ഒരു വിഭാഗം കൂടി ആയതോടെ ഉദ്യോഗസ്ഥരുടെ എണ്ണവും ബാധ്യതയും വർധിച്ചു. പക്ഷെ നാളിതുവരെ ഒറ്റ റോഡ് പോലും മെയിൻ്റനൻസ് വിഭാഗം അറ്റകുറ്റ പണി നടത്തിയിട്ടില്ല. അല്ലെങ്കിൽ അറ്റകുറ്റ പണി നടത്താൻ സർക്കാർ അവരെ ചുമതലപ്പെടുത്തിയിട്ടില്ല. റോഡ് പണി നടത്താനായി രണ്ട് വ്യത്യസ്ത തരം പദ്ധതികളുടെ എസ്റ്റിമേറ്റ് മെയിൻ്റനൻസ് വിഭാഗം സമർപ്പിച്ചിട്ടും സർക്കാർ അംഗീകരിച്ചിട്ടില്ല.

ഒപിബിആർസി അഥവാ ഔട്ട് പുട്ട് ബേസ്ഡ് റോഡ് കോൺട്രാക്ട് എന്ന പദ്ധതി പ്രകാരം റോഡുകളുടെ അറ്റകുറ്റ പണിക്കായി ടെൻഡർ ചെയ്യാൻ ആലോചിച്ചിരുന്നെങ്കിലും പൊതുമരാമത്ത് സെക്രട്ടറിയുടെ വിയോജിപ്പ് തടസ്സമായി. ഒടുവിൽ റണ്ണിം​ഗ് കോൺട്രാക്ട് എന്ന നിലയ്ക്ക് ഓരോ വർഷത്തേക്ക് അറ്റകുറ്റ പണി നടത്താൻ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും അതും സർക്കാർ തള്ളി. പുതിയ എസ്റ്റിമേറ്റിനായി ആലോചനയിലാണ് ഇപ്പോഴും മെയിൻ്റനൻസ് വിഭാഗം.

സ്വന്തമായി ഓഫീസില്ല, വാഹനമില്ല മറ്റ് സൗകര്യങ്ങളൊന്നുമില്ല, ചീഫ് എഞ്ചിനീയർ മുതൽ അസിസ്റ്റൻ്റ് എഞ്ചിനീയർ വരെ ഉദ്യോഗസ്ഥർ ഈ വിഭാഗത്തിൽ വെറുതെ ഇരുന്ന് ശമ്പളം വാങ്ങുന്നു. പൊതുമരാമത്ത് പണികൾ സംബന്ധിച്ച് പരാതികൾ ബോധിപ്പിക്കാൻ PWD 4 U എന്ന പേരിൽ ആപ്പ് വകുപ്പ് പുറത്തിറക്കിയെങ്കിലും പരാതികൾ പരിഹരിക്കേണ്ട വിഭാഗത്തിൻ്റെ അറ്റകുറ്റ പണികൾ ഇപ്പോഴും ബാക്കിയാണ്. ആയിരക്കണക്കിന് പരാതികൾ കെട്ടിക്കിടക്കുന്നു. മഴക്കാല അറ്റകുറ്റ പണികളുടെ കണക്കിൽ റോഡ് വിങ് തന്നെ നിലവിൽ ചില്ലറ അറ്റകുറ്റ പണികൾ നടത്തുകയാണ്.

]]>