pv sindhu – malayalees.ch https://malayalees.ch Malayalam Online News Portal Thu, 25 May 2023 12:01:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pv sindhu – malayalees.ch https://malayalees.ch 32 32 മലേഷ്യ മാസ്റ്റേഴ്സ്: പി.വി സിന്ധുവും എച്ച്.എസ് പ്രണോയിയും ക്വാർട്ടർ ഫൈനലിൽ https://malayalees.ch/pv-sindhu-hs-prannoy-enter-quarterfinals-of-malaysia-masters/ Thu, 25 May 2023 12:01:12 +0000 https://malayalees.ch/?p=81751 ഇന്ത്യൻ താരങ്ങളായ പി.വി സിന്ധുവും എച്ച്.എസ് പ്രണോയിയും മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വനിതാ സിംഗിൾസിൽ ജപ്പാന്റെ അയ ഒഹോറിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ഇരട്ട ഒളിമ്പിക്‌സ് മെഡൽ ജേതാവും ആറാം സീഡുമായ സിന്ധു സ്ഥാനം ഉറപ്പിച്ചത്. ചൈനയുടെ ഷി ഫെങ് ലിയെ തോൽപ്പിച്ചായിരുന്നു പ്രണോയുടെ മുന്നേറ്റം.

സിന്ധുവിൻ്റെ ആധിപത്യമായിരുന്നു മത്സരത്തിൽ കാണാൻ കഴിഞ്ഞത്. 40 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 21-16, 21-11 എന്ന സ്കോറിന് ഒഹോറിയെ സിന്ധു പരാജയപ്പെടുത്തി. ഇതോടെ ഒഹോറിക്കെതിരെ 12-0 എന്ന അപരാജിത റെക്കോർഡും സിന്ധു സ്വന്തമാക്കി. ലോക റാങ്കിങ്ങിൽ 28-ാം സ്ഥാനത്താണ് ജാപ്പനീസ് താരം. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ യി മാൻ ഷാങ്ങാണ് സിന്ധുവിന്റെ എതിരാളി.

ഒരു മണിക്കൂറും 10 മിനിറ്റും നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് ലോക ഒമ്പതാം നമ്പർ താരം പ്രണോയിയുടെ മുന്നേറ്റം. ലോക 11-ാം നമ്പർ ലീയെ 13-21, 21-16, 21-11 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. മൂന്നാം സീഡ് ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയും ജപ്പാന്റെ കെന്റ നിഷിമോട്ടോയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് പ്രണോയ് ക്വാർട്ടർ ഫൈനലിൽ നേരിടുക.

]]>
കോമൺവെൽത്ത് മിക്സഡ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് വെള്ളി https://malayalees.ch/cwg-2022-india-win-silver-in-badminton-mixed-team/ Wed, 03 Aug 2022 04:16:37 +0000 https://malayalees.ch/?p=65807 കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റൺ മിക്സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് നിരാശ. നിലവിലെ CWG ചാമ്പ്യൻമാർ ഫൈനലിൽ മലേഷ്യയോട് 1-3 ന് തോറ്റു. ഇതോടെ ഇന്ത്യയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്റ്റാർ ഷട്ടിൽ പി.വി സിന്ധു മാത്രമാണ് വിജയിച്ചത്.

തുടർച്ചയായ രണ്ടാം സ്വർണം സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് വെള്ളി നേടാനായിരുന്നു യോഗം. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ചിരാഗ് ഷെട്ടിയും സാത്വിക്‌സായ്‌രാജ് റാങ്കിറെഡ്ഡിയും മലേഷ്യയുടെ ടെങ് ഫോങ് ആരോൺ ചിയ, വൂയി യിക്ക് എന്നിവർക്കെതിരെ കടുത്ത പോരാട്ടം കാഴ്ചവച്ചെങ്കിലും പരാജയപ്പെട്ടു. ഇഞ്ചോടിഞ്ച് മത്സരത്തിൽ മലേഷ്യൻ സഖ്യം 21-18, 21-15ന് ആദ്യ മത്സരം സ്വന്തമാക്കുകയായിരുന്നു.

രണ്ടാം മത്സരത്തിൽ പി.വി സിന്ധു ജിൻ വെയ് ഗോഹുമായി ഏറ്റുമുട്ടി. ഇരട്ട ഒളിമ്പിക്‌സ് മെഡൽ ജേതാവ് ആക്രമണോത്സുകമായി കളിച്ച് 22-20 ന് ആദ്യ സെറ്റ് നേടി. 21-17 എന്ന സ്കോറിന് രണ്ടാം ഗെയിമും മത്സരവും സ്വന്തമാക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പി.വി സിന്ധുവിനായി. എന്നാൽ ടൈയിലെ മൂന്നാം മത്സരത്തിൽ മലേഷ്യയുടെ എൻജി സെ യോങ്ങിനെതിരെ കിഡംബി ശ്രീകാന്ത് പരാജയപെട്ടു.

ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ മലേഷ്യൻ താരം ഇന്ത്യൻ എയ്‌സിനെതിരെ 21-19, 6-21, 21-16 എന്ന സ്‌കോറിന് തകർപ്പൻ ജയം രേഖപ്പെടുത്തി. ഇതോടെ മലേഷ്യ 2-1ന് മുന്നിലെത്തി. ഫിക്‌ചറിലെ നാലാം മത്സരത്തിൽ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും മുരളീധരൻ തിന, കൂങ് ലെ പേർളി ടാൻ എന്നിവരെ നേരിട്ടു. ആദ്യ ഗെയിം 18-21ന് ഇന്ത്യൻ ജോടി തോറ്റു. രണ്ടാം ഗെയിം 21-17ന് ജയിച്ച മലേഷ്യൻ ജോഡി 2022 ഗെയിംസിൽ സ്വർണം നേടി.

ഇതോടെ നാലു വർഷം മുമ്പ് ഗോൾഡ് കോസ്റ്റിൽ ഇന്ത്യയോട് തോറ്റ കിരീടം മലേഷ്യ തിരിച്ചുപിടിച്ചു. 2018 ഗോൾഡ് കോസ്റ്റ് ഗെയിംസിൽ ഇന്ത്യ ആദ്യമായി ഈ ഇവന്റിന്റെ സ്വർണ മെഡൽ നേടിയിരുന്നു. അന്ന് മലേഷ്യയെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയത്. വീണ്ടും ഇരു ടീമുകളും മുഖാമുഖം വന്നെങ്കിലും ഇത്തവണ ആ വിജയം ആവർത്തിക്കാൻ ഇന്ത്യൻ ടീമിനായില്ല.

]]>
സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൺ കിരീടം പിവി സിന്ധുവിന് https://malayalees.ch/pv-sindhu-syed-modi-badminton/ Mon, 24 Jan 2022 04:33:03 +0000 https://malayalees.ch/?p=55919 സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൺ കിരീടം പിവി സിന്ധുവിന്. മറ്റൊരു ഇന്ത്യൻ താരമായ മാൾവിക ബൻസോദിനെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം ചൂടിയത്. 2019 നു ശേഷം സിന്ധു നേടുന്ന ആദ്യ രാജ്യാന്തര കിരീടമാണിത്. 2019ലെ ലോക ബാഡ്മിൻ്റൺ കിരീടമാണ് ഇന്ത്യൻ താരം അവസാന നേടിയത്. 2017ലും സിന്ധു സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൺ കിരീടം നേടിയിരുന്നു.

വെറും രണ്ട് സെറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിൽ അനായാസമാണ് സിന്ധു വിജയിച്ചത്. സ്കോർ 21-13, 21-15. സെമിയിൽ റഷ്യൻ താരം എവ്ജീനിയ കോസെറ്റ്‌സ്‌ക്യയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനൽ പോരിനെത്തിയത്.

]]>
രാജ്യത്തിന്റെ അഭിമാനമാണ് പി വി സിന്ധു: അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി https://malayalees.ch/she-is-indias-pride-pm-tweets-on-pv-sindhus-olympics-win/ Mon, 02 Aug 2021 04:11:13 +0000 https://malayalees.ch/?p=47523 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പി വി സിന്ധുവിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്‌. ടോ​ക്കി​യോ ഒളിമ്പിക്സിൽ വെ​ങ്ക​ല​മെ​ഡ​ല്‍ നേ​ടി​യാണ് ബാ​ഡി​മി​ന്‍റ​ണ്‍ താ​രം പി.​വി. സി​ന്ധു​ ചരിത്രം സൃഷ്ടിച്ചത്. സി​ന്ധു രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മെ​ന്നായിരുന്നു പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചത്.

ചൈ​ന​യു​ടെ ഹേ ​ബി​ന്‍​ജി​യോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ​ത്. ഇ​തോ​ടെ ര​ണ്ട് ഒളിമ്പിക് മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​താ താ​ര​മെ​ന്ന ച​രി​ത്ര​നേ​ട്ട​വും സി​ന്ധു സ്വ​ന്ത​മാ​ക്കിയിട്ടുണ്ട്.

പി വി സിന്ധുവിന് സെമി ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ഇന്ന് അനായാസമായിത്തന്നെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.2016-ലെ ​റി​യോ ഒളിമ്പിക്സിൽ സി​ന്ധു വെ​ള്ളി നേ​ടി​യി​രു​ന്നു. സു​ശീ​ല്‍ കു​മാ​റി​ന് ശേ​ഷം ഒളിമ്പിക്സിൽ ര​ണ്ട് മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് സി​ന്ധു.

]]>
ടോക്യോ ഒളിമ്പിക്സ്: ബാഡ്മിന്റൺ സെമിയിൽ സിന്ധുവിന്റെ എതിരാളി ലോക ഒന്നാം നമ്പർ താരം https://malayalees.ch/olympics-pv-sindhu-tai-tzu-ying-semifinal/ Fri, 30 Jul 2021 12:53:40 +0000 https://malayalees.ch/?p=47498 ടോക്യോ ഒളിമ്പിക്സ് വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റൺ സെമിഫൈനലിൽ സിന്ധുവിൻ്റെ എതിരാളി ലോക ഒന്നാം നമ്പർ താരമായ തായ് സു-യിങ്. ചൈനീസ് തായ്പേയിയുടെ താരമായ സു-യിങ് തായ്ലൻഡിൻ്റെ ഇൻ്റനോൺ രത്ചനോകിനെയാണ് ക്വാർട്ടർ ഫൈനലിൽ കീഴടക്കിയത്. സ്കോർ 14-21, 21-18, 21-18. (olympics sindhu tai ying)

67 മിനിട്ട് നീണ്ടുനിന്ന പോരാട്ടത്തിൽ ലോക ആറാം നമ്പർ താരത്തിൻ്റെ കനത്ത വെല്ലുവിളി അതിജീവിച്ചായിരുന്നു സു-യിങ്ങിൻ്റെ വിജയം. ആദ്യ സെറ്റ് നഷ്ടമായെങ്കിലും അടുത്ത രണ്ട് സെറ്റുകളിൽ തിരിച്ചടിച്ച താരം സെമി പ്രവേശനം നേടുകയായിരുന്നു. 2012, 2016 ഒളിമ്പിക്സുകളിൽ പങ്കെടുത്തിട്ടുള്ള താരം ഇതുവരെ അവസാന നാലിൽ എത്തിയിട്ടില്ല. 2016ൽ നടന്ന റിയോ ഒളിമ്പിക്സിൻ്റെ പ്രീ ക്വാർട്ടറിൽ പിവി സിന്ധുവിനോടാണ് പരാജയപ്പെട്ടാണ് താരം പുറത്തായത്. നാളെ ഉച്ചകഴിഞ്ഞ് ഇന്ത്യൻ സമയം 2.30നാണ് സെമിഫൈനൽ പോരാട്ടം.

ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ യമാഗുച്ചിയെ 21-13, 22, 20 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സെമിയിലെത്തിയത്. റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡൽ ജേതാവാണ് പിവി സിന്ധു. തുടർച്ചയായി രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടമാണ് ഇന്നത്തെ ക്വാർട്ടർ പോരാട്ടത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രീക്വാർട്ടർ മത്സരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ലിച്‌ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് സിന്ധു ക്വാർട്ടറിലെത്തിയത്. ലോക അഞ്ചാം നമ്പർ താരമായ യമാഗുച്ചിയും ഏഴാം നമ്പർ താരമായ പി.വി.സിന്ധുവും തമ്മിലുള്ള പത്തൊൻപതാം മത്സരമാണ് ഇന്ന് അരങ്ങേറിയത്.

അതേസമയം, ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചു. വനിതകളുടെ 69 കിലോ വിഭാഗം ബോക്‌സിംഗില്‍ ചൈനീസ് തായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടിയിരുന്നു.

]]>
ടോക്യോ ഒളിമ്പിക്സ്: വനിതാ ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം തോൽവി; സിന്ധുവിന് അനായാസ ജയം https://malayalees.ch/tokyo-olympics-pv-sindhu-won-womens-hockey-lost/ Wed, 28 Jul 2021 04:06:54 +0000 https://malayalees.ch/?p=47332 ടോക്യോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം തോൽവി. പൂൾ എയിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗ്രേറ്റ് ബ്രിട്ടണോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യയുടെ തോൽവി. ഹന്ന മാർട്ടിൻ ഇരട്ട ഗോൾ നേടിയപ്പോൾ ഷോന മക്കാലിൻ, ഗ്രേസ് ബാൾഡ്സൺ എന്നിവരും ബ്രിട്ടണു വേണ്ടി സ്കോർ ചെയ്തു. പെനൽറ്റി കോർണറിൽ നിന്ന് ഷർമിള ദേവിയാണ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്. (tokyo olympics pv sindhu won womens hockey lost) കളി തുടങ്ങി 75ആം സെക്കൻഡിൽ തന്നെ ഗ്രേറ്റ് ബ്രിട്ടൺ ഇന്ത്യൻ വല തുളച്ചു. ഹന്ന മാർട്ടിനാണ് സ്കോറിംഗിനു തുടക്കമിട്ടത്. 19ആം മിനിട്ടിൽ ഹന്നയുടെ രണ്ടാം ഗോളിൽ ബ്രിട്ടൺ ലീഡ് ഉയർത്തി. 23ആം മിനിട്ടിൽ ഷർമിള ദേവിയിലൂടെ ഇന്ത്യ തിരിച്ചടിച്ചു. എന്നാൽ, മൂന്നാം ക്വാർട്ടറിൽ, 41ആം മിനിട്ടിൽ ഷോന മക്കാലിൻ നേടിയ ഗോളിൽ ബ്രിട്ടൺ വീണ്ടും ലീഡ് ഉയർത്തി. 57ആം മിനിട്ടിൽ ഗ്രേസ് ബാൾഡ്സൺ ആണ് ജർമ്മനിയുടെ നാലാം ഗോൾ നേടിയത്.

അതേസമയം, ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധു പ്രീക്വാർട്ടറിൽ കടന്നു. ഹോങ് കോങ് താരം ച്യുങ് ങാനെ 21-9, 21-16 എന്ന സ്കോറുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു നോക്കൗട്ട് റൗണ്ടിലെത്തിയത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം സെറ്റിൻ്റെ തുടക്കത്തിൽ ച്യുങ് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അത് മറികടന്ന് ഇന്ത്യൻ താരം മത്സരം സ്വന്തമാക്കുകയായിരുന്നു.

ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യയുടെ തരുൺദീപ് റായ് വിജയിച്ചിരുന്നു. ഉക്രൈൻ്റെ ഒലക്സി ഹുൻബിനെയാണ് ആദ്യ റൗണ്ടിൽ ഇന്ത്യൻ താരം പരാജയപ്പെടുത്തിയത്. സ്കോർ 6-4. 4-1 എന്ന സ്കോറിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് തരുൺദീപ് ആവേശജയം സ്വന്തമാക്കിയത്. ഇസ്രയേലിൻ്റെ ഇറ്റലി ഷാനിയാണ് അടുത്ത ഘട്ടത്തിൽ തരുൺദീപിൻ്റെ എതിരാളി. ജപ്പാൻ്റെ ഹിരോകി മുട്ടോയെ 7-3 എന്ന സ്കോറിനു കീഴ്പ്പെടുത്തിയാണ് ഇസ്രയേൽ താരം അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്.

]]>