pv-anwar – malayalees.ch https://malayalees.ch Malayalam Online News Portal Fri, 24 Dec 2021 13:33:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pv-anwar – malayalees.ch https://malayalees.ch 32 32 പി.വി.അന്‍വറിന് തിരിച്ചടി; മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി https://malayalees.ch/hc-against-pv-anwar-mla/ Fri, 24 Dec 2021 13:33:21 +0000 https://malayalees.ch/?p=54578 പി.വി.അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. ഏറ്റെടുക്കാന്‍ സാവകാശം തേടി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയ അപേക്ഷ കോടതി തള്ളി. ജനുവരി നാലിന് കേസ് പരിഗണിക്കും മുന്‍പ് നടപടി പൂര്‍ത്തിയാക്കാനാണ് ഉത്തരവ്.

ആറുമാസത്തിനകം ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കില്ലെന്ന് ആരോപിച്ചുളള കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഭൂപരിധി ലംഘിച്ച് പി.വി.അന്‍വറും കുടുംബവും കൈവശം വയ്ക്കുന്ന ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിന് പി.വി അന്‍വർ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്ന ലാന്റ് ബോര്‍ഡ് ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തത് ചോദ്യം ചെയ്തായിരുന്നു ഹർജി നേരത്തെ ഹൈക്കോടതിയുടെ മുന്നിൽ എത്തിയത്.

]]>
പി വി അൻവറിനെതിരായ ക്രഷർ തട്ടിപ്പ് കേസ്: സമ്പൂർണ്ണ കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി https://malayalees.ch/pv-anwar-water-theme-park-will-be-broken-official/ Fri, 01 Oct 2021 13:16:52 +0000 https://malayalees.ch/?p=50352 പി വി അൻവറിനെതിരായ ക്രഷർ തട്ടിപ്പ് കേസ്, സമ്പൂർണ്ണ കേസ് ഡയറി ഉടൻ ഹാജരാക്കണമെന്ന് കോടതി. ഒക്ടോബർ 13 ന് ക്രൈംബ്രാഞ്ച് സമ്പൂർണ്ണ കേസ് ഡയറി ഹാജരാക്കണമെന്ന് മഞ്ചേരി സിജിഎം കോടതി അറിയിച്ചു.

കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനീയറുടെ 50 ലക്ഷം തട്ടിയ കേസിൽ പി വി അൻവർ എംഎൽഎയെ അറ്സ്റ്റ് ചെയ്യാത്തന്തെന്ന് പരാതിക്കാരൻ. എംഎൽഎയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായി കണ്ടെത്തിയിട്ടും അറസ്റ്റ് വൈകുന്നുവെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഇതോടെ ഈ മാസം 13ന് സമ്പൂർണ്ണ കേസ് ഡയറി ഹാജരാക്കാൻ മഞ്ചേരി ചീഫ് ജുഡീഷ്യൽ കോടതി ഉത്തരവിട്ടു. മജിസ്ട്രേറ്റ് എസ് രശ്മിയാണ് നിർദ്ദേശം നൽകിയത്.

കോടതി നിർദ്ദേശിച്ചപ്രകാരം ക്രൈം ബ്രാഞ്ച് കേസ് ഡയറി ഹാജരാക്കിയില്ലെന്നും, മുമ്പ് മഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി മാത്രമാണ് ഹാജരാക്കിയതെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു.

ഹൈക്കോടതി ഉത്തരവ് പ്രകാരം 2018 ഡിസംബർ 13മുതൽ അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് രണ്ടു വർഷമായി നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി സമർപ്പിച്ചിട്ടില്ല. അന്വേഷണം അട്ടിമറിച്ച് ക്രൈം ബ്രാഞ്ച് പിവി അൻവർ എംഎൽഎയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും പരാതിക്കാരൻ വ്യക്തമാക്കി. ഇതോടെയാണ് സമ്പൂർണ്ണ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയത്.

പിവി അൻവർ എംഎൽഎയുടെ റിസോർട്ടിലെ തടയണകൾ കൂടരഞ്ഞി പഞ്ചായത്ത് പൊളിക്കും. കൂടരഞ്ഞി പഞ്ചായത്ത് അധികൃതർ തടയണകൾ പൊളിക്കാനുള്ള നടപടികൾ തുടങ്ങി.

]]>
ക്രഷർ തട്ടിപ്പ്; പി വി അൻവർ എംഎൽഎക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് https://malayalees.ch/crusher-fraud-case-crime-branch-report-against-pv-anwar-mla/ Fri, 01 Oct 2021 04:11:16 +0000 https://malayalees.ch/?p=50316 ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവർ എംഎൽഎ വഞ്ചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടി. കേസിൽ പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി പി വിക്രമൻ സമർപ്പിച്ച റിപ്പോർട്ടിലാണ് സുപ്രധാന വെളിപ്പെടുത്തൽ. മംഗലാപുരത്ത് പോയി അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച്.

ക്രഷറും അതിനോട് ചേർന്നുള്ള 26 ഏക്കർ ഭൂമിയും സ്വന്തം ഉടമസ്ഥതയിൽ ആണെന്ന് കാണിച്ചാണ് പ്രവാസി എഞ്ചിനീയറിൽ നിന്ന് 10 ശതമാനം ഷെയറും മാസം അരലക്ഷം രൂപ ലാഭ വിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്. എന്നാൽ ക്രഷർ സർക്കാറിൽ നിന്ന് പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാർ മാത്രമാണ് അൻവറിനുള്ളതുമെന്നാണ് പരാതി.

]]>