puthuppally by election – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Sep 2023 08:34:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png puthuppally by election – malayalees.ch https://malayalees.ch 32 32 പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച; വിശദമായ പരിശോധനയ്ക്ക് ബിജെപി https://malayalees.ch/bjp-detailed-inspection-in-puthuppally-by-election-defeat/ Sat, 16 Sep 2023 08:34:09 +0000 https://malayalees.ch/?p=87872 പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയിൽ വിശദമായ പരിശോധനയ്ക്ക് ബിജെപി. ഇന്ന് തൃശൂരിൽ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗം വിഷയം ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് ഏകോപനവും ഫണ്ട് കണ്ടെത്തലുമുൾപ്പടെ പാളിയെന്നാണ് ആരോപണം. സ്ഥാനാർത്ഥി നിർണയത്തിലെ അഭിപ്രായ വ്യത്യാസവും നിഴലിച്ചതായാണ് വിലയിരുത്തൽ.

യുഡിഎഫ് തരംഗം ആഞ്ഞടിച്ച പുതുപ്പള്ളിയിൽ ഒരു റൗണ്ടില്‍ പോലും വെല്ലുവിളി ഉയര്‍ത്താനാകാതെ എൻഡിഎ സ്ഥാനാര്‍ത്ഥി ലിജിൻ ലാല്‍ വീഴുകയായിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി മത്സരക്കുന്നത് ജയം ഉറപ്പിച്ചാണെന്നായിരുന്നു എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ പറഞ്ഞിരുന്നത്. മത്സരിക്കുന്നത് വിജയിക്കാൻ തന്നെയാണ്. വെറുതെ നില മെച്ചപ്പെടുത്തൽ മാത്രമല്ല ലക്ഷ്യമെന്നും ലിജിൻ പറഞ്ഞിരുന്നു.

കോട്ടയം ജില്ലാ പ്രസിഡന്‍റിനെ തന്നെ രംഗത്തിറക്കി വോട്ടുകള്‍ പരമാവധി പെട്ടിയിലാക്കാനാണ് പാര്‍ട്ടി പദ്ധതിയിട്ടത്. എന്നാല്‍, ഈ നീക്കം അമ്പേ പാളി. ഒരു റൗണ്ടില്‍ പോലും ആയിരം വോട്ട് തികയ്ക്കാൻ ലിജിൻ ലാലിന് സാധിച്ചില്ല. നാലാം റൗണ്ടില്‍ 750 വോട്ട് നേടിയതയാണ് ലിജിന്‍റെ മികച്ച പ്രകടനം. 11694 വോട്ടുകളാണ് 2021 നിയമസഭ തെരഞ്ഞെുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ എൻ ഹരി നേടിയിരുന്നത്. ഈ വോട്ടുകള്‍ പോലും പേരിലാക്കാൻ ലിജിന് സാധിച്ചില്ല. ഇത്തവണ 6486 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പെട്ടിയിൽ വീണത്.

]]>
അകത്ത് പായസവിതരണം; പുറത്ത് കൈതോലപ്പായ ഉയര്‍ത്തി ചാണ്ടി ഉമ്മന്റെ വീട്ടില്‍ ആഘോഷം https://malayalees.ch/celebration-at-chandy-oommens-home-puthuppally-by-election/ Fri, 08 Sep 2023 06:44:07 +0000 https://malayalees.ch/?p=87422
പുതുപ്പള്ളിയില്‍ ചരിത്ര വിജയത്തിലേക്ക് കടക്കുന്ന ചാണ്ടി ഉമ്മന്റെ വീടിന് മുന്നില്‍ ആഘോഷം തുടങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വീടിനകത്ത് കുടുംബാംഗങ്ങള്‍ പായസ വിതരണം നടത്തിയാണ് ആഘോഷത്തില്‍ പങ്കുചേരുന്നത്. വീടിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈതോലപ്പായ ഉയര്‍ത്തി വിവാദങ്ങങ്ങളെയും കാറ്റില്‍ പറത്തിയാണ് വിജയം ആഘോഷിക്കുന്നത്.

ചാണ്ടി ഉമ്മന്റെ ലീഡുകള്‍ 30000 കടക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 65598 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് 32569 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 3297 വോട്ടുകളും നേടി. ചാണ്ടി ഉമ്മന്റെ ഇതുവരെയുള്ള ലീഡ് 33020 ആണ്. ഇനി മൂന്ന് റൗണ്ടുകള്‍ കൂടിയാണ് അവശേഷിക്കുന്നത്. 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയാണ് ചാണ്ടി ഉമ്മന്‍ മറികടന്നിരിക്കുന്നത്.

യുഡിഎഫ്-67,002, എല്‍ഡിഎഫ്-33,702, എന്‍ഡിഎ-3300 എന്നിങ്ങനെയാണ് നിലവിലെ വോട്ട്‌നില. പുതുപ്പള്ളി മൂന്നാമങ്കത്തിലും ജെയ്ക് സി തോമസിനെ തുണച്ചില്ല. സിപിഐഎം കോട്ടകളില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മനാണ് ലീഡുയര്‍ത്തുന്നത്. ജെയ്ക് പ്രതീക്ഷ വച്ച മണര്‍കാട് പോലും എല്‍ഡിഎഫിനെ കൈവിട്ടു. മണര്‍കാട് മുഴുവന്‍ ബൂത്തുകളിലും ചാണ്ടി ഉമ്മന്‍ തന്നെയാണ് ലീഡ് ചെയ്തത്. ഇതോടെ 2019ലെ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തേയും ചാണ്ടി ഉമ്മന്‍ മറികടക്കുകയാണ്. ജയമുറപ്പിച്ചതോടെയാണ് ചാണ്ടി ഉമ്മന്റെ വീട്ടില്‍ പായസവിതരണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളിലേക്ക് കടന്നത്.

]]>
തണ്ടൊടിഞ്ഞ് താമര; പുതുപ്പള്ളിയുടെ ചിത്രത്തില്‍ ഇല്ലാതെ ബിജെപി https://malayalees.ch/big-failure-for-bjp-at-puthuppally-by-election/ Fri, 08 Sep 2023 06:33:37 +0000 https://malayalees.ch/?p=87409
പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ചിത്രത്തില്‍ പോലും ഇല്ലാതെ ബിജെപി. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 3768 വോട്ടിന് മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നേകാല്‍ മണിക്കൂറിന് ശേഷമാണ് ലിജിന്‍ ലാല്‍ ആയിരം വോട്ടുകളിലേക്കെങ്കിലും എത്തിയത്. 2021ലെ 11,694 വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തെ വോട്ട്ശതമാനത്തില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്.

37220 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ മുന്നേറുന്നത്. 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയാണ് ചാണ്ടി ഉമ്മന്‍ മറികടന്നിരിക്കുന്നത്. യുഡിഎഫ്-68,878, എല്‍ഡിഎഫ്-31658 എന്‍ഡിഎ-4278 എന്നിങ്ങനെയാണ് നിലവിലെ വോട്ട്നില. പുതുപ്പള്ളി മൂന്നാമങ്കത്തിലും ജെയ്ക് സി തോമസിനെ തുണച്ചില്ല. സിപിഐഎം കോട്ടകളില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മനാണ് ലീഡുയര്‍ത്തുന്നത്. ജെയ്ക് പ്രതീക്ഷ വച്ച മണര്‍കാട് പോലും എല്‍ഡിഎഫിനെ കൈവിട്ടു. മണര്‍കാട് മുഴുവന്‍ ബൂത്തുകളിലും ചാണ്ടി ഉമ്മന്‍ തന്നെയാണ് ലീഡ് ചെയ്തത്. ഇതോടെ 2019ലെ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തേയും ചാണ്ടി ഉമ്മന്‍ മറികടക്കുകയാണ്. ജയമുറപ്പിച്ചതോടെയാണ് ചാണ്ടി ഉമ്മന്റെ വീട്ടില്‍ പായസവിതരണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളിലേക്ക് കടന്നത്.

ചരിത്രവിജയം ഉറപ്പിച്ചതോടെ ചാണ്ടി ഉമ്മന്റെ വീട്ടിനകത്തും പുറത്തും കെപിസിസി ഓഫീസിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരവിതരണം നടത്തിയും ആഘോഷങ്ങളിലേക്ക് കടന്നു. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്കുള്ള പ്രഹരമാണ് പുതുപ്പള്ളിയിലെ വിജയമെന്നായിരുന്നു സഹോദരി അച്ചു ഉമ്മന്റെ പ്രതികരണം.

പോസ്റ്റല്‍ വോട്ടെണ്ണിയപ്പോള്‍ മുതല്‍ ചാണ്ടി ഉമ്മന്‍ അതിവേഗം ബഹുദൂരം ലീഡുയര്‍ത്തുന്ന കാഴ്ചയാണ് പുതുപ്പള്ളിയില്‍ കാണാനായത്. ഒരിടത്തും ലീഡ് ഉയര്‍ത്താന്‍ കഴിയാതെ ജെയ്ക് സി തോമസ് വിയര്‍ക്കുകയായിരുന്നു. മൂന്നാമങ്കത്തിലും പുതുപ്പള്ളി ജെയ്കിനെ തുണയ്ക്കാതിരിക്കുകയായിരുന്നു. ഇതോടെ 2021ലെ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തേയും ചാണ്ടി ഉമ്മന്‍ മറികടക്കുകയാണ്.

]]>
വിധിയെഴുത്ത് പുതുപ്പള്ളിയിൽ മാത്രമല്ല; ആറിടങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് https://malayalees.ch/voting-under-way-for-bypolls-to-7-assembly-seats-across-6-states/ Tue, 05 Sep 2023 05:16:41 +0000 https://malayalees.ch/?p=87236
സംസ്ഥാനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. പുതുപ്പള്ളിയോടൊപ്പം ഇന്ന് ഉത്തരേന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഝാർഖണ്ഡിലെ ഡുമ്രി മണ്ഡലം, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ, പശ്ചിമബംഗാളിലെ ദുപ്ഗുരി, യു.പിയിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നീ നിയമസഭ മണ്ഡലങ്ങളാണ് പുതുപ്പള്ളിക്കൊപ്പം വിധിയെഴുതുന്നത്. ആറിടത്ത് ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായതെങ്കിൽ ധൻപൂരിലും ഘോസിയിലും ജനപ്രതിനിധികൾ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.

ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ബി.ജെ.പിയുടെ ചന്ദൻ രാംദാസാണ് 2022ലെ തെരഞ്ഞെടുപ്പിൽ ജയിച്ചത്. അദ്ദേഹത്തിന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.

യു.പിയിലെ ഘോസിയിൽ എസ്.പി സ്ഥാനാർഥി ധാരാസിങ് ചൗഹാനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചത്. 22,000ലേറെ വോട്ടിന് ബി.ജെ.പിയെയാണ് തോൽപ്പിച്ചത്. ചൗഹാൻ എസ്.പിയിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ്.

പശ്ചിമബംഗാളിലെ ദുപ്ഗുരിയിൽ 2021ൽ ബി.ജെ.പിയുടെ ബിഷ്ണുപദ റോയ് ആണ് ജയിച്ചത്. 4300 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തൃണമൂൽ സ്ഥാനാർഥിയെയാണ് തോൽപ്പിച്ചത്. റോയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പശ്ചിമബംഗാളിലെ ദുപ്ഗുഡിയിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും സിപിഐഎം-കോൺഗ്രസ് സഖ്യവും തമ്മിലാണ് മത്സരം. ഉത്തർപ്രദേശിലെ ഘോസിയിൽ ഇന്ത്യ സഖ്യത്തിന്റെ പിന്തുണ സമാജ്‌വാദി പാർട്ടി സ്ഥാനാർഥിക്കുണ്ട്.

അതേസമയം പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ മുന്നണിയും ബിജെപിയും തമ്മിലെ ആദ്യ പോരാട്ടമാണ് ഇന്ന് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാനായി രൂപംകൊണ്ട പുതിയ പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ക്ക് കരുത്ത് തെളിയിക്കാൻ കൂടിയുള്ള അവസരമാണ് വന്നിരിക്കുന്നത്. സെപ്റ്റംബർ എട്ടിനാണ് എല്ലായിടത്തും ഫലപ്രഖ്യാപനം.

]]>
അപ്പയാണ് മാതൃക, ജനങ്ങൾക്കൊപ്പം എന്നുമുണ്ടാകും, എല്ലാ ആക്ഷേപങ്ങളുടേയും സത്യാവസ്ഥ പുറത്തെത്തും: ചാണ്ടി ഉമ്മൻ https://malayalees.ch/chandy-oommen-response-on-puthuppally-election-day/ Tue, 05 Sep 2023 05:14:51 +0000 https://malayalees.ch/?p=87234 പുതുപ്പള്ളിയിലെ വിധിയെഴുത്ത് ദിവസം ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടി ജനങ്ങൾക്കൊപ്പം നിന്നത് പോലെ താനും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ഫലം എന്തായാലും താൻ ഈ നാടിന്റെ ഭാ​ഗമാണ്. അപ്പയാണ് തന്റെ മാതൃകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 

തന്റെ പിതാവിന്റെ ആരോഗ്യം സംബന്ധിച്ചും ചികിത്സ സംബന്ധിച്ചും ഒക്കെയാണ് ആക്ഷേപമുയർത്താൻ ശ്രമിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പക്ഷേ സത്യമെന്താണെന്ന് തന്റെ അപ്പ തന്നെ എഴുതി വച്ചിട്ടുണ്ട്. സത്യങ്ങളെല്ലാം സമയമാകുമ്പോൾ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ ഏഴിനാണ് പുതുപ്പള്ളിയിൽ വോട്ടെടുപ്പ് ആരംഭിച്ചത്. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ഇടതു മുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസാണു മുഖ്യ എതിരാളി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർഥി. ആംആദ്മി പാർട്ടിയുടേത് ഉൾപ്പെടെ 7 പേർ മത്സരരംഗത്തുണ്ട്.

25 ദിവസത്തെ പൊടിപാറുന്ന പ്രചരണങ്ങൾക്കും പിന്നീടുള്ള നിശബ്ദ പ്രചരണങ്ങൾക്കും ശേഷമാണ് പുതുപ്പള്ളി ഇന്ന് പോളിം​ഗ് ബൂത്തിലെത്തുന്നത്. 176417 വോട്ടർമാരാണ് പുതുപ്പള്ളിയിലുള്ളത്.

]]>
‘33,000ന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ വിജയിക്കും’ : അച്ചു ഉമ്മൻ https://malayalees.ch/chandy-oommen-will-win-with-33k-majority-says-achu-oommen/ Mon, 04 Sep 2023 11:03:58 +0000 https://malayalees.ch/?p=87179 33,000ന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ വിജയിക്കുമെന്ന് അച്ചു ഉമ്മൻ. വ്യക്തിഹത്യ നേരിട്ടതിൽ പരിഭവമില്ലെന്നും വിമർശകർക്ക് തല താഴ്‌ത്തേണ്ടി വരുമെന്നും അച്ചു ഉമ്മൻ പറഞ്ഞു.

‘ എന്റെ ഭാഗം ഞാൻ ചെയ്തുകഴിഞ്ഞു. ആദ്യം ഞാൻ അവഗണിക്കാൻ ശ്രമിച്ചു. വിശദീകരണവുമായി വന്നു. അതിന് ശേഷവും വളഞ്ഞിട്ട് ആക്രമിച്ചു. അതിൽ എന്നേക്കാൾ കൂടുതൽ എന്റെ അപ്പയെ ആണ് ടാർഗറ്റ് ചെയ്തത്’- അച്ചു ഉമ്മൻ പറഞ്ഞു.

ഒരു മാസത്തോളം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. ഇന്നലെ വൈകീട്ട് ആറ് മണിയോടെ പരസ്യ പ്രചാരണം ആവേശം നിറച്ച കൊട്ടിക്കലാശത്തോടെയാണ് സമാപിച്ചത്. ഇന്ന് നിശബ്?ദ പ്രചാരണമാണ്.

നാളെ രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനുള്ള പോളിങ് സാമ?ഗ്രികളുടെ വിതരണം ഇന്ന് രാവിലെ ഏഴ് മുതൽ കോട്ടയം ബസേലിയോസ് കോളജിൽ ആരംഭിച്ചു. പോളിങ് ഉദ്യോ?ഗസ്ഥരെ സ്‌ട്രോങ് റൂം പ്രവർത്തിക്കുന്ന ബസേലിയോസ് കോളജിൽ നിന്നു പോളിങ് ബൂത്തുകളിൽ എത്തിക്കുന്നതിനായി 54 വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 228 വീതം കൺട്രോൾ, ബാലറ്റ് യൂനിറ്റുകളും വിവി പാറ്റുകളുമാണ് തയ്യാറാക്കായിട്ടുള്ളത്. ഇവ കൂടാതെ 19 വിവി പാറ്റുകൾ ആധികമായും കരുതിയിട്ടുണ്ട്.

90,281 സ്ത്രീകളും 86,132 പുരുഷൻമാരും നാല് ട്രാൻസ് ജെൻഡർ വോട്ടർമാരുമടക്കം മണ്ഡലത്തിൽ ആകെ 1,76,417 വോട്ടർമാരാണുള്ളത്. പുതിയ വോട്ടർമാരുടെ എണ്ണം 957ആണ്. വോട്ടെടുപ്പ് നടക്കുന്നതിനാൽ നാളെ പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ, അർധ സർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാർഥി. ജെയ്ക് സി തോമസാണ് എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ. മൂവരുമടക്കം ഏഴ് പേരാണ് മത്സര രംഗത്തുള്ളത്. വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതൽ കോട്ടയം ബസേലിയോസ് കോളജിലാണ് വോട്ടെണ്ണൽ.

]]>
പുതുപ്പള്ളിയില്‍ പ്രചാരണം അവസാന ലാപ്പില്‍; നാളെ കൊട്ടിക്കലാശം https://malayalees.ch/puthuppally-byelection-campaign-in-last-stage/ Sat, 02 Sep 2023 05:45:41 +0000 https://malayalees.ch/?p=87131 പുതുപ്പള്ളിയിൽ നാളെ കൊട്ടിക്കലാശം. അവസാന ലാപ്പിൽ പ്രചാരണം ശക്തമാക്കിരിക്കുകയാണ് മുന്നണികൾ. ഇരു മുന്നണികളുടെയും കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം ആരംഭിച്ചിരുന്നു. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കള്‍ ഉള്‍പ്പടെ മണ്ഡലത്തിലുണ്ട്.(puthuppally byelection campaign in last stage)

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് ഇന്ന് അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിൽ വാഹന പര്യടനം നടത്തും. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ 11 മണിക്ക് മാധ്യമങ്ങളെ കാണും . ഇന്ന് മണ്ഡലത്തിൽ മന്ത്രിമാർ പങ്കെടുക്കുന്ന ജനകീയ സംവാദ സദസുകളും നടക്കും.

യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനം ഇന്ന് സമാപിക്കും. അകലക്കുന്നം പഞ്ചായത്തില്‍ ആണ് അവസാന ദിവസ പര്യടനം. രാവിലെ 8.30ന് മണ്ണൂര്‍പ്പള്ളി ജങ്ഷനില്‍ പര്യടനം ബെന്നി ബഹന്നാന്‍ എംപി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് മണല്‍ ജംഗ്ഷനില്‍ പര്യടനം സമാപിക്കും. സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മണ്ഡലത്തില്‍ ഇന്ന് പ്രചാരണത്തിനായി ശശി തരൂരും എത്തുന്നുണ്ട്. വൈകിട്ട് നാലിനു മണര്‍കാട് മുതല്‍ പാമ്പാടിവരെ തരൂരിന്റെ റോഡ് ഷോ ഉണ്ടാകും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മീനടത്തും പാമ്പാടിയിലും പരിപാടികളില്‍ പങ്കെടുക്കും.

എന്‍ഡിഎ സ്ഥാനാർഥി ലിജിൻലാൽ ഇന്നും വാഹന ജാഥയോടെയാണ് പഞ്ചായത്തുകളിൽ പ്രചാരണത്തിന് എത്തുക. കേന്ദ്ര മന്ത്രി വി മുരളീധരൻ ആണ് ഇന്നത്തെ പ്രചാരണത്തിന് നേതൃത്വം നൽകുക . ദേശീയ വക്താവ് അനിൽ ആന്റണി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രചാരണത്തിനായി മണ്ഡലത്തിൽ ഉണ്ട് .

]]>
‘മുഖ്യമന്ത്രിയോട് പൂര്‍ണ ആദരവ്; എതിരായി ഒന്നും പറയാനില്ല’; ചാണ്ടി ഉമ്മന്‍ https://malayalees.ch/chandy-oommen-about-pinarayi-vijayan/ Fri, 01 Sep 2023 11:01:45 +0000 https://malayalees.ch/?p=87088 കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ പൂര്‍ണ ആദരവാണ് പിണറായി വിജയനോടെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രി എന്ന നിലയിലാണ് അദ്ദേഹം മണ്ഡലത്തില്‍ വരുന്നതിനെ കാണുന്നത്. അതിലൊരു രാഷ്ട്രീയവുമില്ല. പുതുപ്പള്ളിയില്‍ വന്ന് എന്ത് പറയും പറയാതിരിക്കും എന്നതൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. മറ്റുള്ളവരെ പറ്റി ചിന്തിക്കുകയല്ല, തങ്ങളുടെതായ രീതിയിലാണ് യുഡിഎഫ് പ്രചരണം നടത്തുന്നത് എന്നും ചാണ്ടി ഉമ്മന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇന്ന് എ കെ ആന്റണിയും ശശി തരൂരും കൂടി എത്തുന്നതോടെ പ്രചരണം കൂടുതള്‍ ശക്തിപ്രാപിക്കും. ഡി കെ ശിവകുമാര്‍ നാളത്തെ മീറ്റിംഗ് മാറ്റിവയ്ക്കുകയാണെങ്കില്‍ അദ്ദേഹം കൂടി പുതുപ്പള്ളിയിലെത്തുമെന്നും ചാണ്ടി ഉമ്മന്‍ 24നോട് പറഞ്ഞു.

പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മൂന്ന് നാള്‍ മാത്രമാണ് അവശേഷിക്കുന്നത്. താരപ്രചാരകരെ മുഴുവന്‍ കളത്തിലിറക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ഇടവേളയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ ഇന്ന് മുതല്‍ വാഹന പര്യടനം പുനരാരംഭിച്ചു.

]]>
പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മൂന്ന് നാള്‍; താരപ്രചാരകരെ കളത്തിലറക്കി മുന്നണികള്‍ https://malayalees.ch/three-more-days-to-complete-campaign-in-puthuppally-bypoll/ Fri, 01 Sep 2023 05:47:38 +0000 https://malayalees.ch/?p=87064 പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മൂന്ന് നാള്‍ മാത്രം. താരപ്രചാരകരെ മുഴുവന്‍ കളത്തിലിറക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ഇടവേളയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ ഇന്ന് മുതല്‍ വാഹന പര്യടനം പുനരാരംഭിക്കും.

അവസാന ലാപ്പില്‍ മുഖ്യമന്ത്രി അടക്കമുള്ളവരെ രംഗത്തിറക്കിയാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നത്. യുഡിഎഫിലെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യമടക്കം ഉറപ്പാക്കി എന്‍ഡിഎയും രംഗത്തുണ്ട്. പ്രാദേശിക വിഷയങ്ങള്‍ മുതല്‍ ദേശീയ രാഷ്ട്രീയം വരെ സജീവ ചര്‍ച്ചയാകുന്ന പുതുപ്പള്ളിയിലെ പോരാട്ട ച്ചൂടിന് ഹൈവോള്‍ട്ടേജാണ്.

ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മണ്ഡലത്തിലെത്തും. മൂന്ന് പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. വൈകിട്ട് 4ന് മറ്റക്കര മണല്‍ ജംഗ്ഷനിലും 5ന് പാമ്പാടിയിലും 6ന് വാകത്താനത്തും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കുക.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രമേശ് ചെന്നിത്തല എന്നിവടരടക്കമുള്ള നേതാക്കള്‍ യുഡിഎഫിനായി കളത്തില്‍ സജീവമാണ്. ശശി തരൂരും എ കെ ആന്റണിയും അവസാന ഘട്ടത്തില്‍ പ്രചാരണത്തിനെത്തും. ദേശീയ നേതാക്കളെ രംഗത്തിറക്കി ബിജെപിയും പ്രചാരണം കൊഴുപ്പിക്കുകയാണ്. ഓണം പ്രമാണിച്ച് നിര്‍ത്തിവച്ച വാഹന പര്യടനമാണ് ഇന്ന് പുനരാരംഭിക്കുക.

]]>
മന്ത്രിപ്പട പുതുപ്പള്ളിയിലേക്ക്; ജെയ്ക് സി തോമസിന് വേണ്ടി പ്രചരണത്തിനിറങ്ങും https://malayalees.ch/ministers-to-puthuppally-will-campaign-for-jake-c-thomas/ Wed, 23 Aug 2023 04:39:35 +0000 https://malayalees.ch/?p=86607 പുതുപ്പളളി തെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിന്റെ പ്രചരണത്തിനായി മന്ത്രിപ്പട പുതുപ്പള്ളിയിലേക്ക്.മുഴുവൻ മന്ത്രിമാരും ജെയ്ക്കിന് വേണ്ടി പ്രചരണത്തിനിറങ്ങും. ഇന്ന് മുതൽ ആരംഭിക്കുന്ന വികസന സദസ്സുകൾ മന്ത്രിമാരുടെ പ്രധാനവേദിയാകും. കുടുംബയോഗങ്ങളിലും മന്ത്രിമാർ പങ്കെടുക്കും.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മന്ത്രിമാർ വിട്ടുനിൽക്കുന്നെന്ന ആരോപണത്തെ പ്രതിരോധിക്കുക കൂടിയാണ് ഇതു വഴി ലക്ഷ്യം വയ്ക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വീടുകയറി വോട്ടു ചോദിക്കാനടക്കം എത്തിയ മന്ത്രിമാർ പുതുപ്പള്ളിയിൽ നിന്നു വിട്ടു നിൽക്കുകയാണെന്നു വിമർശനം ഉയർന്നിരുന്നു. മന്ത്രിമാരെ ‘മിസ്’ ചെയ്യുന്നതായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരിഹസിച്ചിരുന്നു.

പുതുപ്പള്ളിയിൽ വോട്ടർമാർ പോളിങ് ബൂത്തിലെത്താൻ ഇനി രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ പ്രചരണം കൊഴുക്കുകയാണ്. സ്ഥാനാർഥികളുടെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതോടെ മത്സരചിത്രം തെളിഞ്ഞു. ആരും പത്രിക പിൻവലിച്ചിട്ടില്ല. ഏഴുസ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇവർക്കുള്ള ചിഹ്നങ്ങളും അനുവദിച്ചു. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾക്ക് പുറമെ ആം ആദ്മി പാർട്ടി സ്ഥാനാർഥിയും മൂന്ന് സ്വതന്ത്ര സ്ഥാനാർഥികളുമാണ് ജനവിധിതേടുന്നത്. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കളെല്ലാം പുതുപ്പള്ളി മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രചാരണം നയിക്കുന്നത്. സ്ഥാനാർഥികൾ മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനത്തിലേക്ക് കടന്നിട്ടുണ്ട്.

]]>