Punjab – malayalees.ch https://malayalees.ch Malayalam Online News Portal Thu, 29 Jun 2023 07:08:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Punjab – malayalees.ch https://malayalees.ch 32 32 പഞ്ചാബിൽ ‘കുറുപ്പ്’ മോഡൽ കൊലപതാകം; ഇൻഷുറൻസ് തട്ടാൻ സുഹൃത്തിനെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് പ്രചരിപ്പിച്ച വ്യവസായി അറസ്റ്റിൽ https://malayalees.ch/punjab-man-kills-friend-fakes-own-death-to-claim-rs-4-crore-insurance-payout/ Thu, 29 Jun 2023 07:07:47 +0000 https://malayalees.ch/?p=83507 പഞ്ചാബിൽ സുഹൃത്തിനെ കൊലപ്പെടുത്തി മരിച്ചത് താന്‍ ആണെന്ന് വരുത്തിത്തീർത്ത് കോടികളുടെ ഇൻഷുറൻസ് തട്ടാൻ ശ്രമിച്ച വ്യവസായി അറസ്റ്റിൽ. ബിസിനസ് തകർന്നതോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട ഇയാൾ നാല് കോടിയുടെ ഇൻഷുറൻസ് തട്ടിയെടുക്കാനാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

പഞ്ചാബിലെ രാംദാസ് നഗർ മേഖലയിലാണ് സംഭവം. കേസിൽ വ്യവസായി ഗുർപ്രീത് സിംഗ്, ഭാര്യ ഖുശ്ദീപ് കൗർ എന്നിവരുൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ സുഹൃത്ത് സുഖ്ജീത് സിംഗാണ് കൊല്ലപ്പെട്ടത്. സുഖ്ജീത്തിനെ കാണാനില്ലെന്ന് ഭാര്യ ജീവൻദീപ് കൗർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തുവന്നത്.

ബിസിനസ് തകർന്നതോടെ ഗുർപ്രീത് ഭാര്യയും മറ്റ് നാല് പേർ – സുഖ്‌വീന്ദർ സിംഗ് സംഘ, ജസ്പാൽ സിംഗ്, ദിനേഷ് കുമാർ, രാജേഷ് കുമാർ എന്നിവരുമായി നാല് കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയതായി പൊലീസ് പറയുന്നു. ഗുർപ്രീത് മരിച്ചതായി വരുത്തിത്തീർത്ത് പണം തട്ടാനായിരുന്നു പദ്ധതി. ഒരാളെ കൊലപ്പെടുത്തിയ ശേഷം, മരിച്ചത് ഗുർപ്രീത് ആണെന്ന് പ്രചരിപ്പിക്കാൻ സംഘം തീരുമാനിച്ചു.

സെയ്ൻപൂർ പ്രദേശവാസിയായ സുഖ്ജീത്തിനെ കൊല്ലുക എന്ന ഉദ്ദേശത്തോടെ ഗുർപ്രീത് സൗഹൃദത്തിലായി. പിന്നീട് ജൂൺ 19 ന് സുഖ്ജീത്തിനെ കാണാതാവുകയും തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. അന്വേഷണത്തിൽ പട്യാല റോഡിലെ ഒരു കനാലിന് സമീപം സുഖ്ജീത്തിന്റെ മോട്ടോർ സൈക്കിളും ചെരിപ്പും കണ്ടെത്തി. അദ്ദേഹം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് ആദ്യം സംശയിച്ചിരുന്നത്. പിന്നീട് വിശദമായ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിച്ചത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുർപ്രീത് തന്റെ ഭർത്താവിന് സ്ഥിരമായി മദ്യം വാങ്ങിക്കൊടുക്കാറുണ്ടെന്ന് സുഖ്ജീതിന്റെ ഭാര്യ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഗുര്‍പ്രീതിന്റെ കുടുംബത്തെ ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവ് റോഡപകടത്തില്‍ മരിച്ചതായി വീട്ടുകാര്‍ പറഞ്ഞു. സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. അന്വേഷണത്തില്‍ ഗുര്‍പ്രീത് ജീവനോടെ ഉള്ളതായി കണ്ടെത്തി. ഗുര്‍പ്രീത് ഭാര്യയ്ക്കും മറ്റു നാലുപേര്‍ക്കുമൊപ്പം ഗൂഢാലോചന നടത്തി സുഖ്ജീത്തിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി സുഖ്ജീത്തിനെ ബോധംകെടുത്തിയ ശേഷമായിരുന്നു കൊലപാതകം. പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ സുഖ്ജീത്തിന്റെ വസ്ത്രം ഗുര്‍പ്രീത് മാറ്റിയതായും പൊലീസ് പറയുന്നു. എന്നിട്ട് ഗുര്‍പ്രീതിന്റെ വസ്ത്രം സുഖ്ജീത്തിന് ധരിപ്പിച്ചു. തുടര്‍ന്ന് ട്രക്ക് കയറ്റി കൊല്ലുകയായിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി തിരിച്ചറിയാന്‍ കഴിയാത്തവിധം വികൃതമായ നിലയിലുള്ള മൃതദേഹം തന്റെ ഭര്‍ത്താവിന്റേതാണെന്ന് ഗുര്‍പ്രീതിന്റെ ഭാര്യ അവകാശപ്പെട്ടതായും പൊലീസ് പറയുന്നു.

]]>
കൊടുംകുറ്റവാളികള്‍ക്കായി ഡിജിറ്റല്‍ ജയില്‍ സ്ഥാപിക്കും; പഞ്ചാബ് മുഖ്യമന്ത്രി https://malayalees.ch/punjab-to-have-digital-jail-says-bhagwant-mann/ Sat, 10 Jun 2023 04:20:28 +0000 https://malayalees.ch/?p=82467 കൊടുംകുറ്റവാളികള്‍ക്കായി ഡിജിറ്റല്‍ ജയില്‍ സ്ഥാപിക്കാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. ഭീകരര്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികളെ പാര്‍പ്പിക്കാന്‍ ജയില്‍ സമുച്ചയത്തിനുള്ളില്‍ അന്‍പത് ഏക്കറില്‍ അതീവ സുരക്ഷയോടെയാകും ഡിജിറ്റല്‍ ജയില്‍ സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രി ഭഗ്വവന്ത് മന്‍ പറഞ്ഞു.

ലുധിയാനയ്ക്ക് സമീപം ഡിജിറ്റല്‍ ജയില്‍ സ്ഥാപിക്കുന്നതിന് കേന്ദ്രം 100 കോടി രൂപ അനുവദിച്ചു. ലഡ്ഡ കോത്തിയില്‍ പുതുതായി റിക്രൂട്ട് ചെയ്ത ജയില്‍ വാര്‍ഡര്‍മാര്‍ക്കുള്ള നിയമന കത്തും കൈമാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയിലില്‍ ജഡ്ജിമാര്‍ക്കായി പ്രത്യേക ക്യാബിനുകളുമുണ്ടാകും. ഭീകരരുള്‍പ്പെടുന്ന കുറ്റവാളികളെ കോടതികളില്‍ ഹാജരാക്കാതെ തന്നെ കേസുകള്‍ കേള്‍ക്കാന്‍ അനുവദിക്കുന്നതാണ് ഈ സംവിധാനം.

പൊലീസുകാര്‍ക്കുള്ള പ്രത്യേക പരിശീലനമുള്‍പ്പെടെ വിവിധ പരിഷ്‌കാരങ്ങള്‍ക്കൊപ്പം ശാസ്ത്രീയമായ രീതിയില്‍ പൊലീസ് സേനയെ നവീകരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് ഭഗ്വവന്ത് മന്‍ പ്രതികരിച്ചു. ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഹൈടെക് ജാമറുകളും മറ്റ് ഉപകരണങ്ങളും സ്ഥാപിക്കും. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ പഞ്ചാബ് പൊലീസില്‍ ആന്റി ഡ്രോണ്‍ സാങ്കേതികവിദ്യയും അവതരിപ്പിക്കും.

ഡിജിറ്റല്‍ ജയില്‍ സ്ഥാപിക്കുന്നതിനൊപ്പം ജയില്‍ വകുപ്പില്‍ 351 പുതിയ തസ്തികകള്‍ സൃഷ്ടിക്കം. ഒപ്പം പ്രത്യേക വനിതാ ജയിലും നിര്‍മിക്കും. ഇതിനായുള്ള ഫണ്ടിന് ക്ഷാമമില്ലെന്നും പഞ്ചാബിലെ ജയിലുകള്‍ ശക്തിപ്പെടുത്താനും നവീകരിക്കാനും നവീകരിക്കാനും എല്ലാ ശ്രമങ്ങളും നടത്തുമെന്നും മാന്‍ പറഞ്ഞു.

]]>
സുവര്‍ണ ക്ഷേത്രത്തിന് സമീപത്തെ സ്ഫോടനം; ഗൂഢാലോചന നടത്തിയ അഞ്ച് പേർ പിടിയിൽ https://malayalees.ch/amritsar-blast-five-conspirators-held-by-punjab-police/ Thu, 11 May 2023 04:33:36 +0000 https://malayalees.ch/?p=81050 അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ അഞ്ച് പേർ പിടിയിൽ. ബോംബ് എറിഞ്ഞ ആൾ ഉൾപ്പെടെ 5 പേരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.അമൃത്സറിൽ ഇന്നലെ രാത്രിയാണ് സ്ഫോടനം ഉണ്ടായത്.

വിവിധ രീതിയിലെ പടക്കങ്ങളിലുപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാഥമിക വിവരം. നേരത്തെ മെയ് ആറിനും എട്ടിനും സുവർണ്ണ ക്ഷേത്രത്തിന് സമീപം സ്ഫോടനം നടന്നിരുന്നു. അര്‍ധരാത്രി 12.30ഓടെയാണ് സ്ഫോടനം നടന്നത്.

തനിക്കൊരു സംഘടനയുമായി ബന്ധമില്ലെന്ന് പ്രധാന പ്രതി മൊഴി നൽകിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചില ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി മൊഴി നൽകിയതായും റിപ്പോർട്ട് വിശദമാക്കുന്നു. മയക്കുമരുന്ന് ഇഞ്ചക്ഷനുകളും പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

]]>
പൊരുതി വീണ് പഞ്ചാബ്; ലക്‌നൗവിന് കൂറ്റൻ ജയം https://malayalees.ch/lsg-won-vs-pbks-ipl-2023-html/ Sat, 29 Apr 2023 04:20:32 +0000 https://malayalees.ch/?p=80417 ലക്‌നൗ സൂപ്പർ ജയൻറ്സ് ഉയർത്തിയ കൂറ്റൻ സ്കോറിന് മുന്നിൽ വീണ് പഞ്ചാബ് കിങ്‌സ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ പിന്തുടർന്നിറങ്ങിയ പഞ്ചാബിന്റെ ഇന്നിംഗ്സ് അവസാനിച്ചത് 19.5 ഓവറിൽ മുഴുവൻ വിക്കറ്റുകളും നഷ്ടമാക്കി 201 റണ്ണുകൾക്ക്. ലക്‌നൗവിന്റെ വിജയം 56 റണ്ണുകൾക്ക്. ഇന്നിംഗ്സ് 200 കടത്തിയെകിലും വിജയിക്കാൻ അത് പോരായിരുന്നു ലക്‌നൗവിന്. 

കയ്യെത്തുന്നതിലും അപ്പുറത്തുള്ള ലക്ഷ്യം കൈക്കലാക്കാൻ തീരുമാനിച്ചിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറിൽ തന്നെ അടിപതറി. പാർക്ക് മുക്തനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ പഞ്ചാബ് നായകൻ ശിഖർ ധവാൻ (2 പന്തിൽ 1) നേരിട്ട രണ്ടാമത്തെ പന്തിൽ തന്നെ പുറത്തായി. തുടർന്ന്, ക്രീസിൽ കാലുറപ്പിക്കാനുള്ള ഓപ്പണർ പ്രഭ്സിംരൻറെ (13 പന്തിൽ 9) ശ്രമവും നാലാം ഓവറിൽ വിഫലമായി. തുടർന്ന് കളിക്കളത്തിലെത്തിയ യുവതാരം അഥർവ ടൈഡെ (36 പാന്റിൽ 66) പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടത്തി. കൂടെ, പിന്തുണയുമായി സിക്കന്ദർ റാസയും (22 പന്തിൽ 36). എന്നാൽ, പന്ത്രണ്ടും പതിമൂന്നും ഓവറുകളിൽ രവി ബിഷ്‌ണോയിയും യാഷ് താക്കൂറും യഥാക്രമം റാസയുടെയും അഥർവയുടെയും വിക്കറ്റുകൾ വീഴ്ത്തിയതോടെ പഞ്ചാബ് പരുങ്ങലിലായി.

അവസാന അഞ്ച് വറുകളിലേക്ക് അടങുത്തതും പഞ്ചാബ് മത്സരത്തിന്റെ ഗിയർ ഒന്ന് വേഗത്തിലാക്കി. ലിയാം ലിവിങ്‌സ്റ്റനും സാം കരനും വമ്പനടികളുമായി രംഗത്തെത്തി. 14 പന്തിൽ നിന്നും 23 റണ്ണുകൾ നേടിയ ലിവിങ്‌സ്റ്റൺ പതിനാറാം ഓവറിൽ പുറത്താകുമ്പോൾ പഞ്ചാബ് ഏഴ് വിക്കറ്റിന് 152 എന്ന നിലയിലെത്തിയിരുന്നു. എങ്കിലും ലക്ഷ്യം ബഹുദൂരം മുന്നിൽ. തുടർന്നിറങ്ങിയ ജിതേഷ് ശർമ്മ മൂന്ന് സിസ്റ്റ്കൾ അടക്കം 10 പന്തിൽ 24 റണ്ണുകൾ എടുത്തു. യാഷ് താക്കൂറിന്റെ പന്തിൽ തരാം പുറത്തായതോടെ വാലറ്റ നിര ഒന്നും ചെയ്യാൻ സാധിക്കാതെ കുഴങ്ങി. മത്സരം പൂർണമായും ലക്‌നൗവിന്റെ കയ്യിലെത്തി.

]]>
പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ അന്തരിച്ചു https://malayalees.ch/punjab-former-cm-prakash-singh-badal-demise-html/ Wed, 26 Apr 2023 04:09:24 +0000 https://malayalees.ch/?p=80216 പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ സിംഗ് ബാദൽ അന്തരിച്ചു. 95 വയസായിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. അഞ്ചുതവണ പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്നു പ്രകാശ് സിംഗ് ബാദൽ.

]]>
ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ നാല് സൈനികർ കൊല്ലപ്പെട്ട സംഭവം: പിടിയിലായ രണ്ട് പേർ കുറ്റം സമ്മതിച്ചെന്ന് സൂചന https://malayalees.ch/bathinda-military-station-firing-inspection-punjab-html/ Thu, 13 Apr 2023 04:18:36 +0000 https://malayalees.ch/?p=79548 വെടിവയ്പ്പിൽ നാല് സൈനികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തും.കരസേനാ മെധാവിയുടെ നിർദേശം അനുസരിച്ചാണ് നടപടി.വെടിക്കോപ്പുകളുടെ സ്ഥിതി വിവരങ്ങളും സുരക്ഷ അടക്കമുള്ള കാര്യങ്ങളും ഉദ്യോ​ഗസ്ഥർ പരിശോധിയ്ക്കും.പിടിയിലായ രണ്ട് പേരും കുറ്റം സമ്മതിച്ചതായി വിവരമുണ്ട്. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന മോഷ്ടിക്കപ്പെട്ട ഇൻസാസ് ഓട്ടോമാറ്റിക് റൈഫിൾ സൈനിക കേന്ദ്രത്തിൽ നിന്ന് വൈകുന്നേരം ഉദ്യോ​ഗസ്ഥർ കണ്ടെത്തിയിരുന്നു. രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇന്നലെ പുലർച്ചെ 4.30 നാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തെ തുടർന്ന് സൈനിക കേന്ദ്രത്തിന്റെ സുരക്ഷ വർധിപ്പിച്ചു.

ഭീകരാക്രമണമല്ലെന്ന് പഞ്ചാബ് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണം നടത്തിയവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഭട്ടിൻഡയിലെ ആർട്ടിലറി യൂണിറ്റിലാണ് സംഭവം ഉണ്ടായത്.

]]>
പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്; നാല് സൈനികർ കൊല്ലപ്പെട്ടു https://malayalees.ch/firing-at-bhatinda-military-base-in-punjab-html/ Wed, 12 Apr 2023 07:45:19 +0000 https://malayalees.ch/?p=79509 പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്. നാല് സൈനികർ കൊല്ലപ്പെട്ടു. രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പുലർച്ചെ 4.30 നാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തെ തുടർന്ന് സൈനിക കേന്ദ്രത്തിന്റെ സുരക്ഷ വർധിപ്പിച്ചു.

ഭീകരകരമണമല്ലെന്ന് പഞ്ചാബ് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണം നടത്തിയവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അൽപസമയത്തിനകം ഔദ്യോഗികമായിട്ടുള്ള വിവരങ്ങൾ സൈനിക കേന്ദ്രം നൽകും.

ഭട്ടിൻഡയിലെ ആർട്ടിലറി യൂണിറ്റിലാണ് സംഭവം ഉണ്ടായത്. ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വീരമൃത്യു വരിച്ച സൈനികർ ആരൊക്കെയാണ് എന്ന വിവരങ്ങൾ ഉടൻ പുറത്തുവിടും.

]]>
സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തി; പ്രതിക്കായി തെരച്ചിൽ https://malayalees.ch/suitcase-with-body-stuffed-inside-found-at-railway-station-in-punjab/ Tue, 15 Nov 2022 10:34:40 +0000 https://malayalees.ch/?p=71322 പഞ്ചാബിലെ ജലന്ധറിൽ സ്യൂട്ട്കേസിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. റെയിൽവേ സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട്കേസിലാണ് അജ്ഞാതന്റെ മൃതദേഹം ഉണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെ ഏഴ് മണിയോടെ ജലന്ധർ റെയിൽവേ സ്‌റ്റേഷനു പുറത്ത് ഉപേക്ഷിക്കപ്പെട്ട ചുവന്ന നിറത്തിലുള്ള സ്യൂട്ട്‌കേസിനെക്കുറിച്ച് പൊലീസ് വിവരം ലഭിച്ചു. പരിശോധനയിൽ മനുഷ്യ ശരീരം കണ്ടെത്തി. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്‌റ്റേഷന് പുറത്ത് ബാഗ് ഉപേക്ഷിച്ച ഒരാളെ പൊലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

]]>
സയ്യിദ് മുഷ്താഖ് അലി ട്രോഫി; പഞ്ചാബിനെ തകർത്ത് ഹിമാചൽ പ്രദേശ് ഫൈനലിൽ https://malayalees.ch/syed-mushtaq-ali-trophy-himachal-pradesh-final/ Thu, 03 Nov 2022 11:22:15 +0000 https://malayalees.ch/?p=70690 സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിഫൈനലിൽ പഞ്ചാബിനെ തകർത്ത് ഹിമാചൽ പ്രദേശ് ഫൈനലിൽ. 13 റൺസിനാണ് ഹിമാചലിൻ്റെ ജയം. 177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഹിമാചലിനു വേണ്ടി സുമീത് വർമ (51), ആകാശ് വസിഷ്ട് (43) എന്നിവർ ബാറ്റിംഗിലും ഋഷി ധവാൻ (25 റൺസിന് മൂന്ന് വിക്കറ്റ്) ബൗളിംഗിലും തിളങ്ങി. ശുഭ്മൻ ഗിൽ (32 പന്തിൽ 45) ആണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ.

ആദ്യ മൂന്ന് വിക്കറ്റുകൾ വേഗം നഷ്ടമായെങ്കിലും മധ്യനിരയുടെയും ലോവർ മിഡിൽ ഓർഡറിൻ്റെയും വിസ്ഫോടനാത്‌മക ബാറ്റിംഗാണ് ഹിമാചലിനെ മികച്ച സ്കോറിലെത്തിച്ചത്. സുമീത് വർമ 25 പന്തുകളിൽ 51 എടുത്തപ്പോൾ ആകാശ് വസിഷ്ട് ഇത്ര തന്നെ പന്തുകളിൽ നിന്ന് 43 റൺസ് നേടി. 16 പന്തുകളിൽ 27 റൺസ് നേടിയ പങ്കജ് ജയ്സ്വാളിൻ്റെ ഫിനിഷിംഗ് കൂടി ആയപ്പോൾ ഹിമാചൽ പ്രദേശ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 176 റൺസ് നേടി.

മറുപടി ബാറ്റിംഗിൽ പഞ്ചാബിനും ആദ്യ രണ്ട് വിക്കറ്റുകൾ വേഗം നഷ്ടമായി. തകർപ്പൻ ഫോമിലുള്ള ശുഭ്മൻ ഗില്ലിലായിരുന്നു പഞ്ചാബിൻ്റെ പ്രതീക്ഷ. ഗിൽ പ്രതീക്ഷ കാത്തെങ്കിലും 10ആം ഓവറിൽ പുറത്തായത് അവർക്ക് തിരിച്ചടിയായി. അന്മോൾപ്രീത് സിംഗ് 25 പന്തിൽ 30 റൺസെടുത്ത് മടങ്ങി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ മന്ദീപ് സിംഗ് (15 പന്തിൽ 29 നോട്ടൗട്ട്), രമൺദീപ് സിംഗ് (15 പന്തിൽ 29) എന്നിവർ പൊരുതിയെങ്കിലും വിജയിക്കാനായില്ല.

മുംബൈ -വിദർഭ മത്സരവിജയികളെ ഫൈനലിൽ ഹിമാചൽ പ്രദേശ് നേരിടും. നിലവിൽ 50 ഓവർ ആഭ്യന്തര ടൂർണമെൻ്റായ വിജയ് ഹസാരെ ട്രോഫി ചാമ്പ്യന്മാരാണ് ഹിമാചൽ പ്രദേശ്.

]]>
പഞ്ചാബിൽ വൻ ആയുധ വേട്ട; പാകിസ്താനിൽ നിന്ന് എത്തിച്ച ആയുധങ്ങൾ പിടികൂടി https://malayalees.ch/ak-47-rifles-pistols-200-bullets-recovered-by-bsf-from-india-pak-border/ Fri, 28 Oct 2022 07:47:51 +0000 https://malayalees.ch/?p=70356 പഞ്ചാബിൽ വൻ ആയുധ വേട്ട. പാക് അതിർത്തിക്കു സമീപം ഫിറോസ് പൂരിൽ ആണ്‌ ആയുധശേഖരം പിടികൂടിയത്. ബിഎസ്എഫും പഞ്ചാബ് പൊലീസും സംയുക്തമായാണ് ആയുധ വേട്ട നടത്തിയത്.

മൂന്ന് AK 47 തോക്കുകളും, മൂന്ന് മിനി AK 47 തോക്കുകളും,മൂന്ന് പിസ്റ്റലുകളും തിരകളും കണ്ടെടുത്തു. പാകിസ്താനിൽ നിന്ന് ഡ്രോണിൽ എത്തിച്ച ആയുധങ്ങൾ ആണ്‌ പിടികൂടിയത്.

]]>