punjab national bank – malayalees.ch https://malayalees.ch Malayalam Online News Portal Thu, 15 Dec 2022 08:02:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png punjab national bank – malayalees.ch https://malayalees.ch 32 32 തട്ടിപ്പ് നടത്തിയത് വീട് പണി പൂർത്തിയാക്കാൻ; പഞ്ചാബ് നാഷണൽ ബാങ്ക് മുൻ സീനിയർ മാനേജർ https://malayalees.ch/punjab-national-bank-manager-m-p-rijil-statement/ Thu, 15 Dec 2022 08:02:25 +0000 https://malayalees.ch/?p=72882 തട്ടിപ്പ് നടത്തിയത് വീട് പണി പൂർത്തിയാക്കാനെന്ന് അറസ്റ്റിൽ ആയ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ സീനിയർ മാനേജർ എംപി റിജിൽ. 50 ലക്ഷം രൂപ ഭവന വായ്പ എടുത്തു. ഇത് ഓഹരി വിപണിയിൽ നഷ്ടമായി. കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്താണ് വീടുപണി നടത്തിയത്. റിജിലിന്റെ അക്കൗണ്ടിൽ ഉള്ളത് 7 ലക്ഷം രൂപ മാത്രമാണ്. 90 ശതമാനം പണവും നഷ്ടമായത് ഓഹരി വിപണിയിലൂടെയെന്നും മൊഴി.

അതേസമയം കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ മുൻ മാനേജർ എം.പി.റിജിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പിഎൻബി ലിങ്ക് റോഡ് ശാഖയിൽ നിന്ന് കോടികളുടെ തിരിമറി നടത്തിയ ശേഷം രണ്ടാഴ്ച ഒളിവിൽ കഴിഞ്ഞ റിജിലിനെ ഇന്നലെ വൈകിട്ടോടെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടിയത്.

ബാങ്കിലെ ഉന്നതരും കോർപ്പറേഷൻ അധികൃതരും ചേർന്ന് നടത്തിയ ഗൂഡാലോചനയെന്ന് പ്രതിയായ എം പി റിജിൽ ജാമ്യപേക്ഷയിൽ പറഞ്ഞിരുന്നു. ഇക്കാര്യം അന്വേഷണസംഘം ചോദിച്ചറിയും. ഇന്നലെ രാത്രി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആയിരുന്നു.

ഇന്നലെ രാത്രിയിലും ഇയാളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. 21.29 കോടി രൂപയുടെ തീരുമറിയാണ് റിജിൽ നടതിയത്. 12 കോടി 68 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോർപ്പറേഷന്റെ പരാതി.

]]>
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: എം.പി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി https://malayalees.ch/punjab-national-bank-fraud-court-rejects-anticipatory-bail-plea-of-mp-rigil/ Thu, 08 Dec 2022 10:20:56 +0000 https://malayalees.ch/?p=72534 കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മാനേജർ എം.പി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. റിജിൽ രാജ്യം വിടുന്നത് തടയാൻ ക്രൈംബ്രാഞ്ച് തെരച്ചിൽ നോട്ടീസ് പുറത്തിറക്കി. തട്ടിയെടുത്ത തുകയിൽ 10 കോടി രൂപ റിജിൽ ഓഹരി വിപണിയിലാണ് ചെലവാക്കിയത്.

റിജിലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. അക്കൗണ്ട് മരവിപ്പിക്കുന്നതിനു തൊട്ടു മുൻപ് റിജിൽ 5 ലക്ഷം രൂപ പിൻവലിച്ചുവെന്നു കണ്ടെത്തിയതോടെയാണു രാജ്യം വിടുന്നത് തടയാൻ നോട്ടീസ് പുറപ്പെടുവിച്ചത്. റിജിലുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു കഴിഞ്ഞു. റിജിൽ തട്ടിയെടുത്ത 12.68 കോടി രൂപയിൽ 10 കോടി രൂപ ഓഹരി വിപണിയിലാണു ചെലവാക്കിയത്. ഓൺലൈൻ റമ്മി, വായ്പ തിരിച്ചടവ്, വ്യക്തിഗത പണമിടപാട് എന്നിവയ്ക്കായി ബാക്കി തുക ഉപയോഗിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ആദ്യഘട്ടത്തിൽ സ്വന്തം ശമ്പളവും വായ്പയും ഉപയോഗിച്ച് ഓഹരി വിപണിയിൽ ഇടപെട്ടു തുടങ്ങിയ റിജിൽ 2021 മുതൽ കോർപ്പറേഷൻ അക്കൗണ്ടുകളിൽ നിന്ന് പണം തിരിമറി നടത്തി. കഴിഞ്ഞ ജൂണിൽ ലിങ്ക് റോഡ് ശാഖയിൽ നിന്ന് എരഞ്ഞിപ്പാലത്തേക്ക് ട്രാൻസ്ഫറായ റിജിൽ അവിടെ തട്ടിപ്പ് നടത്തിയിട്ടില്ല. നഷ്ടമായ പണം പലിശ സഹിതം തിരിച്ചു തരുമെന്ന് ബാങ്ക് ഉറപ്പ് നൽകിയതോടെ സിപിഐഎം സമരം പിൻവലിച്ചിട്ടുണ്ട്. ബാങ്ക് തട്ടിപ്പിൽ പ്രതിഷേധിച്ച് ബിജെപി കോർപ്പറേഷൻ ഓഫിസിലേക്ക് നടത്തിയ മാർച്ച് ജില്ല അധ്യക്ഷൻ വി.കെ സജീവൻ ഉദ്ഘാടനം ചെയ്തു.

]]>
പി.എൻ.ബി. തട്ടിപ്പ് കേസ്; കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ പണം തിരികെ നൽകാനുളള നടപടിക്രമം പുരോഗമിക്കുന്നുവെന്ന് ബാങ്ക് https://malayalees.ch/kozhikode-pnb-scam-case/ Wed, 07 Dec 2022 04:11:19 +0000 https://malayalees.ch/?p=72435 പി.എൻ.ബി. തട്ടിപ്പ് കേസിൽ കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ പണം തിരികെ നൽകാനുളള നടപടിക്രമം പുരോഗമിക്കുന്നുവെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്. 

ഇരുപത്തിനാല് മണിക്കൂറിനകം പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ ഇന്നലെ കത്ത് നൽകിയിരുന്നു. ബാങ്ക് ഇടപാടുകളുടെ രേഖയും ആവശ്യപ്പെട്ടിടുണ്ട്. ഇന്നലെ എൽഡിഎഫിന്റെ നേതൃത്തിൽ മൂന്നിടങ്ങളിൽ പി.എൻ.ബിക്ക് മുൻപിൽ ധർണ്ണ നടത്തിയിരുന്നു.

അതേസമയം, പ്രതിയായ മുൻ മാനേജർ എം.പി.റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ കോടതി നാളെ വിധി പറയും. ആകെ പന്ത്രണ്ട് കോടി അറുപത്തിയെട്ട് ലക്ഷം രൂപയാണ് റിജിൽ തട്ടിയെടുത്തത്.

]]>
പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസ്; മുൻ മാനേജരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും https://malayalees.ch/punjab-national-bank-anticipatory-bail/ Mon, 05 Dec 2022 06:47:29 +0000 https://malayalees.ch/?p=72338 കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ ബാങ്കിന്റെ മുൻ മാനേജർ റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. പൊലീസ് കോടതിയിൽ അന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കും. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി എ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ബാങ്കിലും കോഴിക്കോട് കോർപറേഷനിലും എത്തി കൂടുതൽ തെളിവുകളും ശേഖരിക്കും.

കോർപ്പറേഷന് പുറമെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിൽ നിന്നും പണം നഷ്ടമായതായി ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. 17 അക്കൗണ്ടുകളിലായി ഇരുപത്തിയൊന്നര കോടിയുടെ തിരിമറിയാണ് നടന്നത്. ഇതിൽ എട്ട് അക്കൗണ്ടുകൾ കോർപറേഷന്റേതാണ്. ഒൻപത് എണ്ണം വ്യക്തികളുടേയും സ്ഥാപനങ്ങളുടേതുമാണ്. നഷ്ടപ്പെട്ട പണം തിരിച്ചു നൽകാൻ കോർപറേഷൻ ബാങ്കിന് അനുവദിച്ച സമയവും ഇന്ന് അവസാനിക്കും.

]]>
കോഴിക്കോട് ബാങ്ക് തട്ടിപ്പ്: കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്; ഒളിവിലുള്ള മുന്‍ മാനേജര്‍ക്കായി തെരച്ചില്‍ https://malayalees.ch/crime-branch-take-bank-fraud-case-investigation-in-kozhikode/ Sat, 03 Dec 2022 04:15:52 +0000 https://malayalees.ch/?p=72247 കോഴിക്കോട്ടെ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം ഇന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും. ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലെ ഏഴ് അക്കൗണ്ടുകളില്‍ നിന്നായി 15 കോടി 24 ലക്ഷം രൂപ നഷ്ടമായെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. ഒളിവില്‍ തുടരുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ എം പി റിജിലിനായി ഊര്‍ജിത അന്വേഷണം നടന്നുവരികയാണ്. 

നഷ്ടമായ പണം 24 മണിക്കൂറിനകം കോര്‍പറേഷന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് മാര്‍ച്ച് നടത്തിയിരുന്നു. സ്വകാര്യ വ്യക്തികളെയും വഞ്ചിച്ചോ എന്ന് ബാങ്ക് പരിശോധിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

കൂടുതല്‍ തട്ടിപ്പ് നടത്തിയോ എന്നറിയാന്‍ ചൈന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ പരിശോധന ബാങ്കില്‍ തുടരുകയാണ്. കോര്‍പറേഷന്റെ ആറ് അക്കൗണ്ടുകളില്‍ നിന്നായി പതിനാല് കോടി എഴുപത്തിരണ്ട് ലക്ഷം രൂപ റിജില്‍ പല ഘട്ടങ്ങളിലായി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ ബാങ്ക് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് നേതോക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്.

]]>