punjab kings – malayalees.ch https://malayalees.ch Malayalam Online News Portal Thu, 18 May 2023 04:31:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png punjab kings – malayalees.ch https://malayalees.ch 32 32 തിരിച്ചു വരവ് ഗംഭീരമാക്കി പൃഥ്വി ഷാ; തകർത്തടിച്ച് റുസ്സോവ്; പഞ്ചാബിന് 214 വിജയലക്ഷ്യം https://malayalees.ch/pbks-needs-214-runs-dc-ipl/ Thu, 18 May 2023 04:29:03 +0000 https://malayalees.ch/?p=81412 ബാറ്റിംഗ് നിര തകർപ്പൻ പ്രകടനം കാഴ്ച വെച്ച മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബിന് 214 വിജയലക്ഷ്യം. ഡൽഹിയുടെ ബാറ്റർമാർ തിളങ്ങിയ മത്സരത്തിൽ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 213 റണ്ണുകളാണ് ടീം എടുത്തത്. ആറു മത്സരങ്ങളുടെ ഇടവേളക്ക് ശേഷം കളികളത്തിലെത്തിയ പൃഥ്വി ഷാ ടീമിനെ മുന്നിൽ നിന്നും നയിച്ചു. 

ഓപ്പണർമാരായ ഡേവിഡ് വാർണറും പൃഥ്വി ഷാ തിളങ്ങിയപ്പോൾ പവർ പ്ലേയിൽ മോശമല്ലാത്ത പ്രകടനം ഡൽഹി കാഴ്ചവെച്ചു. 31 പന്തിൽ നിന്ന് 46 റണ്ണുകൾ നേടിയ വാർണറും 38 പന്തുകളിൽ നിന്ന് 54 റണ്ണുകൾ നേടിയ പൃഥ്വി ഷായും ടീമിന്റെ മുന്നോട്ട് നയിച്ചു. പത്താമത്തെ ഓവറിൽ സാം കരന്റെ പന്തിൽ ധവാന് ക്യാച്ച് നൽകി വാർണർ കളം വിട്ടു

എന്നാൽ, പകരമിറങ്ങിയ റുസ്സോവ് പഞ്ചാബ് ബോളർമാരെ നിലത്തുനിർത്തിയില്ല. വാർണർ അവസാനിപ്പിച്ചതിൽ നിന്നും തുടങ്ങിയ റുസ്സോവ് 37 പന്തിൽ ആറ് വീതം ഫോറും സിക്സുമായി നേടിയത് 82 റണ്ണുകൾ. പതിനഞ്ചാം ഓവറിൽ സാം കരന്റെ പന്തിൽ പൃഥ്വി ഷാ പുറത്തായപ്പോൾ കളിക്കളത്തിലെത്തിയ ഫിലിപ് സാൾട് റുസ്സോവിന് പിന്തുണ നൽകിയതോടെ ടീമിന്റെ ടോട്ടൽ 200 കടന്നു. 14 പന്തിൽ നിന്നും രണ്ടു വീതം ഫോറും സിക്സുമായി സാൾട്ട് നേടിയത് 26 റണ്ണുകൾ.

]]>
റസലിൻ്റെ വെടിക്കെട്ട്; റിങ്കുവിൻ്റെ അവസാന പന്ത് ഫിനിഷ്; പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് ആവേശജയം https://malayalees.ch/kkr-won-pbks-ipl/ Tue, 09 May 2023 04:14:08 +0000 https://malayalees.ch/?p=80930 ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആവേശജയം. അഞ്ച് വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം പഞ്ചാബ് മുന്നോട്ടുവച്ച 180 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 5 വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന പന്തിൽ വിജയതീരമണഞ്ഞു. 38 പന്തിൽ 51 റൺസ് നേടിയ നിതീഷ് റാണയാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. പഞ്ചാബിനായി രാഹുൽ ചഹാർ 2 വിക്കറ്റ് വീഴ്ത്തി.

റഹ്‌മാനുള്ള ഗുർബാസും ജേസൻ റോയും ചേർന്ന് കൊൽക്കത്തയ്ക്ക് മികച്ച തുടക്കം നൽകി. 38 റൺസാണ് ആദ്യ വിക്കറ്റിൽ സഖ്യം കൂട്ടിച്ചേർത്തത്. 12 പന്തിൽ 15 റൺസ് നേടിയ ഗുർബാസിനെ വീഴ്ത്തി നതാൻ എല്ലിസ് പഞ്ചാബിന് ബ്രേക്ക് ത്രൂ നൽകി. മികച്ച രീതിയിൽ മുന്നോട്ടുപോകവെ ജേസൻ റോയും പുറത്ത്. 24 പന്തിൽ 38 റൺസ് നേടിയ താരത്തെ ഹർപ്രീത് ബ്രാർ ആണ് മടക്കിയത്.

മൂന്നാം വിക്കറ്റിൽ നിതീഷ് റാണയും വെങ്കടേഷ് അയ്യരും ചേർന്ന് 51 റൺസ് കൂട്ടിച്ചേർത്തെങ്കിലും വെങ്കടേഷിൻ്റെ മെല്ലെപ്പോക്ക് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. 13 പന്തിൽ 11 റൺസ് നേടിയ താരത്തെ ഒടുവിൽ രാഹുൽ ചഹാർ മടക്കി. ഇതിനിടെ 37 പന്തിൽ നിതീഷ് റാണ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ താരം രാഹുൽ ചഹാറിൻ്റെ തന്നെ ഇരയായി മടങ്ങി.

അവസാന ഓവറുകളിൽ ആന്ദ്രേ റസൽ ആഞ്ഞടിച്ചപ്പോൾ പഞ്ചാബ് വിയർത്തു. സാം കറൻ എറിഞ്ഞ 19ആം ഓവറിൽ മൂന്ന് സിക്സർ സഹിതം 20 റൺസ് നേടിയ റസൽ അവസാന ഓവറിൽ വിജയലക്ഷ്യം 6 ആക്കി ചുരുക്കി. അവിശ്വസനീയമായി ഓവർ എറിഞ്ഞ അർഷ്ദീപ് അഞ്ചാം പന്തിൽ റസലിനെ റണ്ണൗട്ടാക്കി. 23 പന്തിൽ 42 റൺസ് നേടി കൊൽക്കത്തയെ വിജയത്തിനരികെ എത്തിച്ചാണ് റസൽ മടങ്ങിയത്. 54 റൺസാണ് അഞ്ചാം വിക്കറ്റിൽ റിങ്കു സിംഗുമൊത്ത് റസൽ അടിച്ചുകൂട്ടിയത്. അവസാന പന്തിൽ 2 റൺസ് വിജയലക്ഷ്യം വേണ്ടിയിരിക്കെ റിങ്കു സിംഗ് ബൗണ്ടറി നേടി പഞ്ചാബിന് അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു. 10 പന്തിൽ 21 റൺസ് നേടിയ റിങ്കു നോട്ടൗട്ടാണ്.

]]>
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും; ഇരു ടീമിനും നിർണായകം https://malayalees.ch/kolkata-knight-riders-vs-punjab-kings/ Mon, 08 May 2023 04:39:58 +0000 https://malayalees.ch/?p=80873 ഐപിഎൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. കെകെആറിന്റെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിലാണ് മത്സരം. ഇന്നത്തെ മത്സരം ഇരു ടീമിനും നിർണായകമാണ്. അതേസമയം ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും കെകെആർ തോറ്റിരുന്നു.

ഹൈദരാബാദിനെതിരായ അവസാന മത്സരം വിജയിച്ചാണ് കെകെആറിൻ്റെ വരവ്. എന്നാൽ മുംബൈയ്‌ക്കെതിരെ കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് പരാജയപ്പെട്ടു. ബൗളിംഗാണ് പഞ്ചാബിന്റെ പ്രശ്‌നം. അർഷ്ദീപ്, രാഹുൽ ചാഹർ, സാം കുറാൻ എന്നിവരടങ്ങുന്ന മികച്ച ബൗളിംഗ് ആക്രമണം ടീമിനുണ്ട്. എന്നാൽ എതിരാളികളെ സമ്മർദത്തിലാക്കാൻ കഴിയാത്തത് തിരിച്ചടി സൃഷ്ടിക്കുന്നു.

അതേസമയം പ്ലേഓഫിലേക്ക് യോഗ്യത നേടാൻ KKR-ന് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. 10 മത്സരങ്ങളിൽ 4 ജയവും 6 തോൽവിയുമായി കെകെആർ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. മറുവശത്ത് 5 ജയവും 5 തോൽവിയുമായി പഞ്ചാബ് ഏഴാം സ്ഥാനത്തും. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിംഗ്‌സും 31 തവണ മുഖാമുഖം വന്നിട്ടുണ്ട്. 20 മത്സരങ്ങളിൽ കെകെആർ വിജയിച്ചു. 11 മത്സരങ്ങളിൽ മാത്രമാണ് പഞ്ചാബിന് ജയിക്കാനായത്.

]]>
ഐപിഎൽ: ഇന്ന് രണ്ട് മത്സരങ്ങൾ; പഞ്ചാബ് ബാംഗ്ലൂരിനെയും ഡൽഹി കൊൽക്കത്തയെയും നേരിടും https://malayalees.ch/ipl-pbks-rcb-dc-kkr-html/ Thu, 20 Apr 2023 09:10:01 +0000 https://malayalees.ch/?p=79945 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വൈകുന്നേരം 3.30ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ ഡൽഹി കൊൽക്കത്തയെയും നേരിടും. ആദ്യ കളി പഞ്ചാബിൻ്റെ ഹോം ഗ്രൗണ്ടായ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിലും രണ്ടാമത്തെ കളി ഡൽഹിയുടെ തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലുമാണ് നടക്കുക. 

ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ആവേശ ജയം നേടിയാണ് പഞ്ചാബ് എത്തുന്നത്. ശിഖർ ധവാൻ്റെ അഭാവത്തിൽ വിജയിക്കാനായത് പഞ്ചാബിന് ആത്‌മവിശ്വാസമാണ്. ഓപ്പണിംഗ് പ്രശ്നത്തിലാണെങ്കിലും മധ്യനിര നന്നായി കളിക്കുന്നു. ബൗളർമാരും അവസരത്തിനൊത്തുയരുന്നുണ്ട്. ലിവിങ്ങ്സ്റ്റണും ധവാനും പരുക്ക് മാറിയെത്തിയാൽ ഇരുവരും കളിക്കും. സിക്കന്ദർ റാസയും അഥർവ തായ്ഡെയും

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ റെക്കോർഡ് റൺ ചേസിനരികെയെത്തി കാലിടറി വീണ ആർസിബിയ്ക്ക് മധ്യനിരയാണ് പ്രധാന പ്രശ്നം. കോലി, ഫാഫ്, മാക്സ്‌വൽ എന്നിവർ മടങ്ങിയാൽ പിന്നെ വരാനുള്ളവരൊക്കെ മോശം. ഫോമിലല്ലാത്ത ദിനേശ് കാർത്തിക് അടക്കമുള്ളവർ നിരാശപ്പെടുത്തുന്നു. വെയിൻ പാർനലിനു പകരം മൈക്കൽ ബ്രേസ്‌വെലിനെ പരിഗണിക്കുക എന്നതാണ് ഇതിനൊരു പരിഹാരം. ബൗളിംഗ് പതിവുപോലെ തന്നെ സ്ലോഗ് ഓവറിൽ നിരാശപ്പെടുത്തുന്നു. എങ്കിലും ടീമിൽ മാറ്റമുണ്ടായേക്കില്ല.

അഞ്ച് കളിയിൽ അഞ്ച് തോൽവി. ക്യാമ്പിലെ മോഷണം. ഡൽഹി ക്യാപിറ്റൽസ് തീരെ സുഖകരമായ അവസ്ഥയിലല്ല. ഡേവിഡ് വാർണറിൻ്റെ മെല്ലെപ്പോക്ക്, പൃഥ്വി ഷായുടെ മോശം ഫോം, സ്ഥിരതയില്ലാത്ത മധ്യനിര. ബാറ്റിംഗാണ് ശരിക്കും ഡൽഹിയുടെ പ്രശ്നം. ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് ഭേദമാണ്. ടീമിൽ മാറ്റിപ്പരീക്ഷിക്കാൻ താരങ്ങളുമില്ല. മുകേഷ് കുമാർ, ലളിത് യാദവ്, അമൻ ഹക്കിം ഖാൻ, യാഷ് ധുൽ എന്നിവരിൽ ആരെങ്കിലും പുറത്തിരുന്നേക്കും. പ്രവീൺ ദുബെ, റിപൽ പട്ടേൽ, ചേതൻ സക്കരിയ തുടങ്ങിയവർ കളിച്ചേക്കും.

കൂറ്റൻ സ്കോർ ഉയർത്തിയിട്ടും മുംബൈക്കെതിരെ ദയനീയമായി പരാജയപ്പെട്ടത് കൊൽക്കത്തയ്ക്ക് തിരിച്ചടിയാണ്. വെങ്കടേഷ് അയ്യരിൻ്റെ തകർപ്പൻ ഫോമാണ് കൊൽക്കത്തയുടെ കരുത്ത്. റിങ്കു സിംഗും പ്രതീക്ഷ നൽകുന്നു. മറ്റ് താരങ്ങളൊന്നും നല്ല പ്രകടനങ്ങളല്ല നടത്തുന്നത്. ബൗളർമാരുടെ മോശം പ്രകടനം കൊൽക്കത്തയ്ക്ക് തലവേദനയാണ്. തുടരെ പരാജയപ്പെടുന്ന റഹ്‌മാനുള്ള ഗുർബാസിനു പകരം ജേസൻ റോയ് ടീമിലെത്തിയേക്കും. മറ്റ് മാറ്റങ്ങളുണ്ടാവില്ല.

]]>
ഐപിഎൽ: റിങ്കു ഷോക്കിൽ നിന്ന് തിരികെയെത്താൻ ഗുജറാത്ത്; ജയം ലക്ഷ്യമിട്ട് പഞ്ചാബ് https://malayalees.ch/gujarat-titans-punjab-kings-ipl-preview-html/ Fri, 14 Apr 2023 11:22:05 +0000 https://malayalees.ch/?p=79649 ഐപിഎലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് പഞ്ചാബ് കിംഗ്സിനെ നേരിടും. തങ്ങളുടെ കഴിഞ്ഞ മത്സരത്തിൽ ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ രണ്ട് ടീമുകളും വിജയത്തിലേക്ക് തിരികെയെത്താനായാണ് ഇറങ്ങുക. പഞ്ചാബ് കിംഗ്സ് ഹോം ഗ്രൗണ്ടായ മൊഹാലി ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 

കൊൽക്കത്തക്കെതിരെ, റിങ്കു സിംഗിൻ്റെ അസാമാന്യ പ്രകടനത്തിലാണ് കഴിഞ്ഞ കളിയിൽ ഗുജറാത്ത് വീണുപോയത്. ആയിരത്തിൽ ഒരു തവണ മാത്രം സംഭവിക്കുന്ന ആ ഫിനിഷിംഗ് മാറ്റിനിർത്തിയാൽ ഗുജറാത്ത് വളരെ കരുത്തരാണ്. കഴിഞ്ഞ കളി സ്ഥിരം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഇല്ലാതിരുന്നത് അവഋക്ക് ഒരു തരത്തിലും തിരിച്ചടിയായില്ല. സായ് സുദർശൻ മൂന്നാം നമ്പറിൽ തകർപ്പൻ ഫോമിൽ കളിക്കുന്നതും വിജയ് ശങ്കർ തൻ്റെ കഴിവിനൊത്തുള്ള പ്രകടനങ്ങൾ നടത്തുന്നതും ഗുജറാത്തിനു ബോണസാണ്. ഹാർദിക് ഇന്ന് തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. അഭിനവ് മനോഹർ പുറത്തിരിക്കും. മറ്റ് മാറ്റങ്ങളുണ്ടാവില്ല.

പഞ്ചാബ് കിംഗ്സ് ലേലത്തിൽ നല്ല താരങ്ങളെ ടീമിലെത്തിച്ചത് പ്രകടനത്തിൽ പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ കളിയിൽ ഹൈദരാബാദിനെതിരെ ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും അത് മാനേജ്മെൻ്റിനു തലവേദനയാവില്ല. ശിഖർ ധവാൻ ഓറഞ്ച് ക്യാപ്പ് പോരിൽ മുന്നിൽ നിൽക്കുന്നത് തന്നെയാണ് ടീമിൻ്റെ ഏറ്റവും വലിയ പോസിറ്റീവ്. പ്രബ്സിമ്രാൻ സിംഗ്, ജിതേഷ് ശർമ, അർഷ്ദീപ് സിംഗ്, നതാൻ എല്ലിസ് തുടങ്ങിയവരും പഞ്ചാബിൻ്റെ മുന്നേറ്റത്തിൽ നിർണായക പ്രകടനങ്ങൾ നടത്തുന്നു. ടീമിനൊപ്പം ചേർന്ന ലിയാം ലിവിങ്ങ്സ്റ്റണും കഗീസോ റബാഡയും ഇന്ന് ടീമിൽ ഉൾപ്പെടാനിടയുണ്ട്. അങ്ങനെയെങ്കിൽ മാത്യു ഷോർട്ടും സിക്കന്ദർ റാസയും പുറത്തിരുന്നേക്കും. ഷാരൂഖ് ഖാനു പകരം ഋഷി ധവാനും കളിച്ചേക്കും. നതാൻ എല്ലിസിനു പകരം റബാഡ വരാനിടയുണ്ടെങ്കിലും കഴിഞ്ഞ മത്സരങ്ങളിൽ മികച്ചുനിന്ന എല്ലിസിനെ പുറത്തിരുത്താതെ ഒരു ഇലവനാവും പഞ്ചാബ് ശ്രമിക്കുക.

]]>
വീണ്ടുമൊരു അവസാന ഓവർ ത്രില്ലർ; ഗില്ലിന് ഫിഫ്റ്റി; ഗുജറാത്തിന് തകർപ്പൻ ജയം https://malayalees.ch/gujarat-titans-won-punjab-kings-ipl-html/ Fri, 14 Apr 2023 04:54:29 +0000 https://malayalees.ch/?p=79613 ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു ജയം. പഞ്ചാബ് മുന്നോട്ടുവച്ച 154 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. 49 പന്തിൽ 67 റൺസ് നേടിയ ശുഭ്മൻ ഗിൽ ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ വൃദ്ധിമാൻ സാഹ (19 പന്തിൽ 30) ചാമ്പ്യന്മാർക്ക് വിസ്ഫോടനാത്‌മക തുടക്കം നൽകി. 

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ഗുജറാത്തിന് തകർപ്പൻ തുടക്കമാണ് ഗില്ലും സാഹയും ചേർന്ന് നൽകിയത്. സാഹ അപാര ഫോമിലായിരുന്നു. കഗീസോ റബാഡ, അർഷ്ദീപ് സിംഗ് എന്നിവരെയൊക്കെ അനായാസ നേരിട്ട സാഹ അഞ്ചാം ഓവറിൽ റബാഡയ്ക്ക് വിക്കറ്റ് സമ്മാനിച്ചു മടങ്ങുകയായിരുന്നു. 48 റൺസാണ് സാഹയും ഗില്ലും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്

സാഹ മടങ്ങിയതിനു പിന്നാലെ സ്കോർ നിരക്ക് താഴ്ന്നു. മൂന്നാം നമ്പറിൽ സായ് സുദർശൻ ബൗണ്ടറികൾ കണ്ടെത്താനാവാതെ ബുദ്ധിമുട്ടിയപ്പോൾ പഞ്ചാബ് കളിയിലേക്ക് തിരികെവന്നു. 20 പന്തുകൾ നേരിട്ട് 19 റൺസ് മാത്രം നേടിയ സായ് സുദർശനെ അർഷ്ദീപ് മടക്കി. ഗില്ലുമായി 41 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷമാണ് താരം മടങ്ങിയത്. ഹാർദിക് പാണ്ഡ്യ (8) വേഗം മടങ്ങി. ഹർപ്രീത് ബ്രാറിനായിരുന്നു വിക്കറ്റ്.

ഇതിനിടെ ഗിൽ ഫിഫ്റ്റി തികച്ചു. 40 പന്തിലാണ് താരം അർദ്ധശതകം തികച്ചത്. ഫിഫ്റ്റിക്ക് പിന്നാലെ ഗിയർ മാറ്റിയ ഗിൽ മില്ലറെ സാക്ഷിയാക്കി ഗുജറാത്തിനെ മുന്നോട്ടുനയിച്ചു. അവസാന ഓവറിലെ രണ്ടാം പന്തിൽ ഗിൽ പുറത്ത്. സാം കറനായിരുന്നു വിക്കറ്റ്. ഗിൽ മടങ്ങിയെങ്കിലും ഓവറിലെ അഞ്ചാം പന്തിൽ ബൗണ്ടറി നേടി രാഹുൽ തെവാട്ടിയ ഗുജറാത്തിനു ജയം സമ്മാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവരിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 153 റൺസെടുത്തു. 24 പന്തിൽ 34 റൺസെടുത്ത മാത്യു ഷോർട്ടാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ജിതേഷ് ശർമ 20 പന്തിൽ 25 റൺസ് നേടി. തകർത്ത് പന്തെറിഞ്ഞ ഗുജറാത്ത് ബൗളർമാർ പഞ്ചാബിനെ പിടിച്ചുകെട്ടുകയായിരുന്നു. 4 ഓവറിൽ വെറും 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമ ഗുജറാത്തിനായി അസാമാന്യ പ്രകടനം നടത്തി.

]]>
സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം; പഞ്ചാബ് കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകർത്തു https://malayalees.ch/srh-beat-punjab-by-8-wickets/ Mon, 10 Apr 2023 12:15:17 +0000 https://malayalees.ch/?p=79404 ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന 14ാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകർത്തു. പഞ്ചാബ് ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം 17.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഹൈദരാബാദിനായി രാഹുൽ ത്രിപാഠി അർദ്ധ സെഞ്ച്വറി. 48 പന്തിൽ 74 റൺസാണ് താരം അടിച്ചുകൂട്ടിയത്.

മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ എയ്ഡൻ മർക്രം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് പഞ്ചാബിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗിനെ നഷ്ടമായി. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മറ്റേ അറ്റത്ത് നായകൻ ശിഖര്‍ ധവാന്‍ പാറപോലെ നിലകൊണ്ടു. ധവാന്‍ 66 പന്തില്‍ അഞ്ച് സിക്‌സും 12 ഫോറും സഹിതം 99 റണ്‍സ് കണ്ടെത്തി പഞ്ചാബ് കിംഗ്സിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു.

ധവാനെ കൂടാതെ സാം കറന് മാത്രമേ ഇരട്ട സംഖ്യ തൊടാൻ കഴിഞ്ഞുള്ളൂ. സാം കരൺ 22 റൺസ് നേടി. മാത്യു ഷോര്‍ട്ട് (1), ജിതേഷ് ശര്‍മ (4), സികന്ദര്‍ റാസ (5), ഷാരൂഖ് ഖാന്‍ (4), ഹര്‍പ്രീത് ബ്രാര്‍ (1), രാഹുല്‍ ചഹര്‍, നതാന്‍ എല്ലിസ് എന്നിവര്‍ പൂജ്യത്തിനും പുറത്തായി. ഹൈദരാബാദിനായി മായങ്ക് മാർക്കണ്ഡേ നാലും ഉമ്രാൻ മാലിക്കും മാർക്കോ ജാൻസനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാറിന് ഒരു വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്‌സ് 17.1 ഓവറിൽ രണ്ട് വിക്കറ്റിന് 145 റൺസ് നേടി. സൺറൈസേഴ്സിനായി രാഹുൽ ത്രിപാഠി അർധസെഞ്ചുറി നേടി. 48 പന്തിൽ 10 ബൗണ്ടറിയും മൂന്ന് സിക്സും ഉൾപ്പെടെ 74 റൺസാണ് താരം അടിച്ചുകൂട്ടിയത്. ക്യാപ്റ്റൻ എയ്ഡൻ മാർക്രം 21 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റിൽ ത്രിപാഠിയും മാർക്രവും സെഞ്ച്വറി കൂട്ടുകെട്ട് പങ്കിട്ടു. മായങ്ക് അഗർവാൾ 21 റൺസെടുത്ത് പുറത്തായപ്പോൾ ഹാരി ബ്രൂക്ക് 14 പന്തിൽ 13 റൺസെടുത്തു. പഞ്ചാബിനായി അർഷ്ദീപ് സിംഗ്, രാഹുൽ ചാഹർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

]]>
ജോണി ബെയർസ്റ്റോ ഐപിഎലിൽ കളിക്കില്ല; പഞ്ചാബ് കിംഗ്സിനു തിരിച്ചടി https://malayalees.ch/jonny-bairstow-ipl-punjab-kings/ Thu, 23 Mar 2023 11:11:50 +0000 https://malayalees.ch/?p=78489 ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ ഐപിഎലിൽ കളിക്കില്ല. പഞ്ചാബ് കിംഗ്സ് താരമായ ബെയർസ്റ്റോ കാലിനു പരുക്കേറ്റ് ചികിത്സയിലാണ്. അതുകൊണ്ട് തന്നെ താരത്തിന് ഐപിഎൽ കളിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അനുമതി നൽകിയില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ 6.75 കോടി രൂപയ്ക്കാണ് ബെയർസ്റ്റോയെ പഞ്ചാബ് ടീമിലെത്തിച്ചത്. 

അതേസമയം, പരുക്കേറ്റ് പുറത്തായ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം രാജസ്ഥാൻ റോയൽസ് സന്ദീപ് ശർമയെ ടീമിലെത്തിച്ചു. സന്ദീപ് രാജസ്ഥാൻ റോയൽസ് ക്യാമ്പിലെത്തിയതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ സന്ദീപ് ശർമ അൺസോൾഡ് ആയിരുന്നു.

104 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള സന്ദീപ് 26.33 ശരാശരിയിൽ 114 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. പഞ്ചാബ് കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകളിൽ കളിച്ചിട്ടുള്ള സന്ദീപ് മികച്ച പവർ പ്ലേ ബൗളറാണ്. ഈ മാസം 31നാണ് ഐപിഎൽ ആരംഭിക്കുക. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പ് ആണ് രാജസ്ഥാൻ റോയൽസ്.

വരുന്ന ഐപിഎൽ സീസൺ മുതൽ ടോസ് ഇട്ടതിനു ശേഷമേ ഫസ്റ്റ് ഇലവനെ പ്രഖ്യാപിക്കൂ. ഫസ്റ്റ് ഇലവൻ താരങ്ങൾക്കൊപ്പം 5 സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരെയും പ്രഖ്യാപിക്കണം. കഴിഞ്ഞ സീസൺ വരെ കോയിൻ സ്പിൻ ചെയ്യുന്നതിനു മുൻപ് ഇരു ക്യാപ്റ്റന്മാരും ഫൈനൽ ഇലവൻ പരസ്പരം കൈമാറിയിരുന്നു. ഈ പതിവിനാണ് ഇതോടെ അവസാനമാവുക.

വരുന്ന സീസൺ മുതൽ ഐപിഎലിൽ ഇംപാക്ട് പ്ലയർ നിയമം കൊണ്ടുവരികയാണ്. അതുകൊണ്ട് തന്നെ പിച്ചിൻ്റെ സ്വഭാവവും ടോസും പരിഗണിച്ച് ടീം പ്രഖ്യാപിക്കാൻ ഈ നീക്കം സഹായിക്കും. അഞ്ച് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരിൽ നിന്നാണ് ആവശ്യമെങ്കിൽ ഇംപാക്ട് പ്ലയറെ തെരഞ്ഞെടുക്കേണ്ടത്.

ബൗളർ പന്തെറിഞ്ഞ് ബാറ്റർ പന്തിൽ ബാറ്റ് തൊടുന്നത് വരെയുള്ള സമയത്തിൽ വിക്കറ്റ് കീപ്പർ പൊസിഷൻ മാറിയാൽ അത് ഡെഡ് ബോൾ ആണ്. ഇത്തരം അവസരങ്ങളിൽ ബാറ്റിംഗ് ടീമിന് അഞ്ച് പെനാൽറ്റി റൺസ് ലഭിക്കും.

]]>
ഐപിഎൽ: പ്ലേ ഓഫ് ലക്ഷ്യമിട്ട് ബാംഗ്ലൂരും പഞ്ചാബും ഇന്ന് കളത്തിൽ https://malayalees.ch/ipl-rcb-pbks-preview/ Fri, 13 May 2022 08:10:40 +0000 https://malayalees.ch/?p=61798 ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും ഇന്ന് കളത്തിൽ. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടുക. 12 മത്സരങ്ങളിൽ 7 ജയം സഹിതം 14 പോയിൻ്റുള്ള ബാംഗ്ലൂർ നാലാമതും ഇത്ര തന്നെ മത്സരങ്ങളിൽ 5 ജയം സഹിതം 10 പോയിൻ്റുള്ള പഞ്ചാബ് എട്ടാം സ്ഥാനത്തുമാണ്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇരു ടീമുകളും തമ്മിൽ നടന്ന ആദ്യ പാദ മത്സരത്തിൽ പഞ്ചാബ് അഞ്ച് വിക്കറ്റിനു വിജയിച്ചിരുന്നു.

സൺറൈസേഴ്സ് ഹൈദരാബാദിനെ 67 റൺസിനു തകർത്താണ് ബാംഗ്ലൂർ എത്തുന്നത്. വിരാട് കോലിയുടെ മോശം ഫോമാണ് ബാംഗ്ലൂരിൻ്റെ ഏറ്റവും വലിയ പ്രതിസന്ധി. ഫാഫ് ഡുപ്ലെസി, രജത് പാടിദാർ എന്നിവർ അവസാന ചില മത്സരങ്ങളിൽ ഫോമിലെത്തിയത് അവർക്ക് ആത്മവിശ്വാസം നൽകും. ഗ്ലെൻ മാക്സ്‌വൽ, മഹിപാൽ ലോംറോർ, ദിനേഷ് കാർത്തിക്, ഷഹബാസ് അഹ്മദ് എന്നിവരൊക്കെ മികച്ച രീതിയിൽ തന്നെ കളിക്കുന്നു. ബൗളിംഗ് നിരയിൽ വനിന്ദു ഹസരങ്ക, ഹർഷൽ പട്ടേൽ, ജോഷ് ഹേസൽവുഡ് എന്നിവർ മികച്ച രീതിയിൽ കളിക്കുമ്പോൾ മുഹമ്മദ് സിറാജ് കഴിഞ്ഞ സീസണിലെ ഫോമിനരികെ എത്തിയിട്ടില്ല. എങ്കിലും ഇന്ന് ടീമിൽ മാറ്റമുണ്ടാവാനിടയില്ല.

ഫയർ ബ്രാൻഡ് ക്രിക്കറ്റ് കളിക്കുന്ന പഞ്ചാബ് വാളെടുത്തവൻ വാളാൽ എന്ന പഴഞ്ചൊല്ല് പോലെയാണ്. ഇതുവരെ രണ്ട് മത്സരങ്ങൾ തുടരെ ജയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. രാജസ്ഥാൻ റോയൽസിനെതിരായ കഴിഞ്ഞ മത്സരത്തിൽ 6 വിക്കറ്റിൻ്റെ പരാജയം അവർ ഏറ്റുവാങ്ങിയിരുന്നു. ജോണി ബെയർസ്റ്റോ ഫോമിലെത്തിയത് പഞ്ചാബിനു പോസിറ്റീവാണ്. എന്നാൽ, മായങ്ക് അഗർവാൾ മധ്യനിരയിൽ നിരാശപ്പെടുത്തുകയാണ്. ശിഖർ ധവാൻ, ലിയാം ലിവിങ്സ്റ്റൺ എന്നിവർ ചില മികച്ച പ്രകടനങ്ങൾ നടത്തിയപ്പോൾ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ തകർപ്പൻ പ്രകടനങ്ങളാണ് നടത്തുന്നത്. കഗീസോ റബാഡ, രാഹുൽ ചഹാർ, അർഷ്ദീപ് സിംഗ് എന്നിവരടങ്ങുന്ന ബൗളിംഗ് നിര തരക്കേടില്ലാതെ കളിക്കുന്നു. ടീമിൽ മാറ്റമുണ്ടാവാനിടയില്ല.

]]>
ഐപിഎൽ രണ്ടാം പാദം; തിരിച്ചുവരാൻ പഞ്ചാബ് https://malayalees.ch/ipl-team-analysis-punjab-kings-2/ Thu, 16 Sep 2021 04:31:18 +0000 https://malayalees.ch/?p=49665 ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്. ഈ വരുന്ന 19നാണ് ഐപിഎൽ പുനരാരംഭിക്കുക. ആദ്യ പാദത്തിൽ നിന്ന് ചില വ്യത്യാസങ്ങളോടെയാണ് ടീമുകൾ രണ്ടാം പാദത്തിൽ കളത്തിലിറങ്ങുക. ഇംഗ്ലണ്ട് താരങ്ങളുടെ പിന്മാറ്റം അടക്കം നിരവധി കാരണങ്ങൾ ഇതിനുണ്ട്. ചില ടീമുകൾ മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നതെങ്കിലും മറ്റു ചില ടീമുകൾ പകരക്കാരെ കണ്ടെത്തിയിട്ടുണ്ട്. (ipl analysis punjab kings)

മൂന്ന് മാറ്റങ്ങളുമായാണ് ലോകേഷ് രാഹുൽ നയിക്കുന്ന പഞ്ചാബ് കിംഗ്സ് യുഎഇയിൽ കളിക്കാനിറങ്ങുക. ഐപിഎലിൽ നിന്ന് പിന്മാറിയ ഓസീസ് ബൗളർമാരായ റൈലി മെരെഡിത്തിനും ഝൈ റിച്ചാർഡ്സണും പകരം ഒസീസ് ബൗളർ നഥാൻ എല്ലിസും ഇംഗ്ലീഷ് സ്പിന്നർ ആദിൽ റഷീദും കളിക്കും. പിന്മാറിയ ഇംഗ്ലണ്ട് താരം ഡേവിഡ് മലാനു പകരം ദക്ഷിണാഫ്രിക്കൻ ബാറ്റർ എയ്ഡൻ മാർക്രവും കളിക്കും. കളിച്ച ആദ്യ രാജ്യാന്തര ടി-20 മത്സരത്തിൽ തന്നെ ഹാട്രിക്ക് നേടിയ താരമാണ് എല്ലിസ്. ആദിൽ റഷീദാവട്ടെ വർഷങ്ങളായി ഇംഗ്ലണ്ടിൻ്റെ ഫസ്റ്റ് ചോയ്സ് ടി-20 സ്പിന്നറാണ്. ടി-20യിൽ മികച്ച റെക്കോർഡുള്ള മാർക്രം ശ്രീലങ്കക്കെതിരെ ഈയിടെ നടന്ന ടി-20 പരമ്പരയിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ് തൻ്റെ പാർട്ട് ടൈം കഴിവ് കൂടി പ്രകടിപ്പിച്ചിരുന്നു.

പഞ്ചാബ് കിംഗ്സിൻ്റെ പുതുക്കിയ സ്ക്വാഡ്: KL Rahul (c and WK), Chris Gayle, Mayank Agarwal, Nicholas Pooran, Mandeep Singh, Sarfaraz Khan, Deepak Hooda, Prabhsimran Singh, Mohammed Shami, Chris Jordan, Darshan Nalkande, Ravi Bishnoi, Murugan Ashwin, Arshdeep Singh, Harpreet Brar, Ishan Porel, Aiden Markram, Adil Rashid, Shahrukh Khan, Moises Henriques, Jalaj Saxena, Utkarsh Singh, Fabian Allen, Saurabh Kumar, Nathan Ellis

സെപ്തംബർ 21ന് രാജസ്ഥാൻ റോയൽസിനെതിരെ ദുബായിലാണ് പഞ്ചാബിൻ്റെ ആദ്യ മത്സരം. ആദ്യ പാദത്തിൽ 8 മത്സരങ്ങൾ കളിച്ച പഞ്ചാബിന് മൂന്ന് മത്സരങ്ങളിൽ മാത്രമേ വിജയിക്കാനായുള്ളൂ. കേവലം 6 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് പഞ്ചാബ്.

]]>