punjab election 2022 – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Feb 2022 08:16:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png punjab election 2022 – malayalees.ch https://malayalees.ch 32 32 പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി; പ്രചാരണങ്ങളില്‍ വിട്ടുനിന്ന് നവ്‌ജോത് സിംഗ് സിദ്ദു https://malayalees.ch/punjab-congress-crisis-navjot-singh-sidhu-stays-away-from-campaigns/ Thu, 03 Feb 2022 08:15:53 +0000 https://malayalees.ch/?p=56440 പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയെന്നാണ് വിവരം. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിക്ക് രണ്ടാമതും കോണ്‍ഗ്രസ് സീറ്റ് നല്‍കിയതിനുപിന്നാലെയാണ് പ്രചാരണത്തില്‍ നിന്നും സിദ്ദു വിട്ടുനിന്നത്.https://ce37536e6baad152a5e9369493aa65b8.safeframe.googlesyndication.com/safeframe/1-0-38/html/container.html

പഞ്ചാബില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിദ്ദു നേരത്തേ തന്നെ രംഗത്തുണ്ട്. മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗ് സ്ഥാനം രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ തന്നെ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ നടന്നിരുന്നു. കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ അഭിപ്രായം രേഖപ്പെടുത്തിയാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ ആ ഘട്ടത്തില്‍ തനിക്ക് മുഖ്യമന്ത്രിയാകേണ്ടതില്ലെന്നും തെരഞ്ഞെടുപ്പോടുകൂടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടാമെന്ന ആവശ്യമാണ് സിദ്ദു നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

എന്നാല്‍ വൈകാതെ തന്നെ ഛന്നി മുഖ്യമന്ത്രിയായി അധികാരത്തിലെത്തുകയും മൂന്ന് മാസം കൊണ്ടുതന്നെ കോണ്‍ഗ്രസിന് മേലുണ്ടായിരുന്ന ഭരണ വിരുദ്ധ വികാരത്തെ ഒരു പരിധി വരെ മറികടക്കുകയും ചെയ്തു. ഇതോടെയാണ് ഛന്നിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാമെന്ന സൂചനകള്‍ നേതൃത്വം പുറത്തുവിടുന്നത്. രണ്ട് സീറ്റുകള്‍ ഛന്നിക്ക് മുന്നില്‍ വച്ചതോടെ സിദ്ദു രണ്ട് ദിവസമായി പ്രചാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സിദ്ദു.

പഞ്ചാബില്‍ ഈയാഴ്ച തന്നെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കാനാണ് സാധ്യത.ഫെബ്രുവരി 20ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഈ മാസം 6ന് പ്രഖ്യാപിക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. കഴിഞ്ഞ മാസം 27ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പഞ്ചാബിലെത്തിയപ്പോഴാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

]]>
പഞ്ചാബ് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിച്ചേക്കും https://malayalees.ch/punjab-polls-2022-congress-cm-candidate/ Thu, 03 Feb 2022 05:37:26 +0000 https://malayalees.ch/?p=56430 പഞ്ചാബില്‍ ഈ ആഴ്ച തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ്. ഫെബ്രുവരി 20ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഈ മാസം 6ന് പ്രഖ്യാപിക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.

കഴിഞ്ഞ മാസം 27ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പഞ്ചാബിലെത്തിയപ്പോഴാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം ഇത്തവണ സംസ്ഥാനത്ത് വിജയിക്കാനായാല്‍ 25 വര്‍ഷത്തോളം സംസ്ഥാനത്ത് തുടര്‍ഭരണം നടത്താമെന്ന പ്രതീക്ഷയിലാണ് ആംആദ്മി പാര്‍ട്ടി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗ്വന്ത് സിംഗ് മന്‍ ആണ് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയത്.

ഈ മാസം 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും. 2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 77 സീറ്റുകള്‍ നേടിയപ്പോള്‍ ശിരോമണി അകാലിദളിന് 18 സീറ്റുകളാണ് നേടാനായത്. എഎപി 20 സീറ്റുകളുമായി രണ്ടാമത്തെ വലിയ കക്ഷിയായി ഉയര്‍ന്നു

]]>
പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു https://malayalees.ch/punjab-congress-candidates-list-2022-assembly-elecion/ Sat, 15 Jan 2022 12:05:50 +0000 https://malayalees.ch/?p=55567 പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചാംകൗര്‍ സാഹിബിലും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു അമൃത്സര്‍ ഈസ്റ്റിലും മത്സരിക്കും. ഇരുവരുടെയും സിറ്റിംഗ് മണ്ഡലങ്ങള്‍ തന്നെയാണിത്.( punjab congress candidates )

പഞ്ചാബ് ഉപമുഖ്യമന്ത്രി രണ്‍ധാവ ധേരാ ബാബ നാനാക് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. അമൃത്സര്‍ സെന്‍ട്രലില്‍ നിന്നാണ് ഓം പ്രകാശ് സോണി മത്സരിക്കാനിറങ്ങുക. നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക മോഗയില്‍ നിന്ന് മത്സരിക്കും. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം ഫെബ്രുവരി 14 ന് പഞ്ചാബില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും.

ടൈംസ് നൗ-വീറ്റോ നടത്തിയ പ്രീപോള്‍ സര്‍വേ ഫലം പ്രകാരം വ്യക്തമായ ഭൂരിപക്ഷമില്ലാതെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനക്കയറ്റത്തിനാണ് പഞ്ചാബില്‍ സാധ്യത. ശിരോമണി അകാലിദള്‍-ബിഎസ്പി സഖ്യം 14-17 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ പ്രവചനം. ബിജെപി-പിഎല്‍സി സഖ്യം 1-3 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. ആകെയുള്ള 117ല്‍ 104 സീറ്റുകളിലേക്കാണ് ആംആദ്മി പാര്‍ട്ടി മത്സരിക്കുക. ജലന്ദര്‍, ഗുരുഹര്‍ സഹയ്, അബോഹര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും എഎപി നിശ്ചയിച്ചുകഴിഞ്ഞു.

എബിപി സി വോട്ടര്‍ സര്‍വേ പ്രകാരം എഎപി 38% (5056), കോണ്‍ഗ്രസ് 34% (3945), എസ്എപി+ബിഎസ്പി സഖ്യം 20% (1723), ബിജെപി സഖ്യം 5%(03) എന്നതാണ് നില.2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ കോണ്‍ഗ്രസ്-77, ആംആദ്മി -20, ശിരോമണി അകാലിദള്‍ -15, ബിജെപി -3, എല്‍ഐപി -2 എന്നിങ്ങനെയായിരുന്നു വിജയം.

]]>