Pune – malayalees.ch https://malayalees.ch Malayalam Online News Portal Sat, 21 Jan 2023 07:25:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Pune – malayalees.ch https://malayalees.ch 32 32 ഗർഭം ധരിക്കാൻ യുവതിക്ക് മനുഷ്യ അസ്ഥികൾ പൊടിച്ച് നൽകി, ദുർമന്ത്രവാദി അടക്കം 7 പേർക്കെതിരെ കേസ് https://malayalees.ch/pune-woman-forced-to-eat-powdered-human-bones-to-conceive-child/ Sat, 21 Jan 2023 07:24:56 +0000 https://malayalees.ch/?p=74819 കുട്ടികളില്ലാത്തതിന്റെ പേരിൽ യുവതിക്ക് മനുഷ്യ അസ്ഥികൾ പൊടിച്ച് നൽകി. യുവതിയെ ശ്മശാനത്തിൽ എത്തിച്ച ശേഷം ഭർത്താവ് നിർബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു. ദുർമന്ത്രവാദിയുടെ നിർദ്ദേശ പ്രകാരമാണ് ഭർത്താവും അമ്മായിയമ്മയും മനുഷ്യ അസ്ഥികൾ പൊടിച്ച് നൽകിയതെന്ന് യുവതി ആരോപിച്ചു. പൂനെയിൽ നിന്നുമാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്.

വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 2019 ലാണ് യുവതി വിവാഹിതയാകുന്നത്. ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു. തുടർന്ന് ഭർതൃവീട്ടുകാർ ദുർമന്ത്രവാദിയെ സമീപിച്ചു. യുവതിക്ക് മരിച്ച മനുഷ്യന്റെ പൊടിച്ച അസ്ഥികൾ നൽകാൻ ഇയാൾ ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയെത്തുടർന്ന് പൂനെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അമാവാസി രാത്രികളിൽ വീട്ടിൽ അന്ധവിശ്വാസപരമായ പ്രവർത്തനങ്ങൾ നടക്കാറുണ്ടെന്നും ചില ആചാരങ്ങളിൽ യുവതിയെ ബലമായി പങ്കെടുപ്പിക്കാറുമുണ്ടെന്ന് പൊലീസ് പറയുന്നു. ഐപിസി സെക്ഷൻ 498 എ, 323, 504, 506, അന്ധവിശ്വാസ വിരുദ്ധ നിയമത്തിലെ സെക്ഷൻ 3 എന്നിവ പ്രകാരമാണ് ദുർമന്ത്രവാദി ഭർത്താവ് അമ്മായിയമ്മ എന്നിവരുൾപ്പെടെ 7 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭർതൃവീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ടതായി യുവതി മറ്റൊരു പരാതിയിൽ ആരോപിച്ചു.

]]>
ടാങ്കര്‍ ലോറി നിയന്ത്രണം വിട്ടു; പൂനെയില്‍ 48 വാഹനങ്ങള്‍ തകര്‍ന്നു https://malayalees.ch/48-vehicles-damaged-on-pune-bengaluru-highway/ Mon, 21 Nov 2022 04:14:51 +0000 https://malayalees.ch/?p=71602 പൂനെ-ബംഗളൂരു ദേശീയപാതയില്‍ ടാങ്കര്‍ ലോറിക്ക് നിയന്ത്രണം നഷ്ടമായതിനെത്തുടര്‍ന്ന് 48 വാഹനങ്ങള്‍ തകര്‍ന്നെന്ന് റിപ്പോര്‍ട്ട്. നവാലെ പാലത്തിലാണ് അപകടമുണ്ടായത്. പൂനെ അഗ്‌നിശമന സേനയുടെയും പൂനെ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെയും രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 

നിയന്ത്രണം നഷ്ടമായ ടാങ്കര്‍ ലോറി ഒരു കാറിലിടിച്ചാണ് അപകടമുണ്ടായത്. ഇതേത്തുടര്‍ന്ന് പിന്നാലെ വന്ന വാഹനങ്ങളും അപകടത്തില്‍പ്പെടുകയായിരുന്നു. നിരവധി വാഹനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. ചില കാറുകള്‍ തലകീഴായി മറിഞ്ഞ അവസ്ഥയിലുമാണ്. ആറ് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഇവരെ പൂനെയിലെ രണ്ട് സ്വകാര്യ ആശുപത്രിയിലായി ചികിത്സയിലാക്കിയിട്ടുണ്ട്.

സംഭവം അത്യന്തം ഞെട്ടിപ്പിക്കുന്നതാണെന്ന് സിദ്ധാര്‍ഥ് ഷിരോള്‍ എംഎല്‍എ ട്വിറ്ററിലൂടെ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെന്നും സംഭവത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കരുതെന്നും ട്വിറ്ററിലൂടെ സിദ്ധാര്‍ഥ് ഷിരോള്‍ നിര്‍ദേശം നല്‍കി.

]]>
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; പൂനെയില്‍ സുഹൃത്തായ യുവതിയെ യുവാവ് കുത്തിക്കൊന്നു https://malayalees.ch/young-man-stabs-girlfriend-over-refusing-to-marry-him/ Thu, 10 Nov 2022 04:13:24 +0000 https://malayalees.ch/?p=70998 പൂനെയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി. ഔന്ദ് സ്വദേശിനിയായ ശ്വേത റണവാഡെ (22) ആണ് മരിച്ചത്.ഔന്ദിലെ സിദ്ധാര്‍ത്ഥ്നഗര്‍ ഏരിയയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

മരിച്ച യുവതിയും പ്രതിയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു. വിവാഹം കഴിക്കണമെന്ന ആവശ്യം യുവതി നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയെ പിടികൂടാന്‍ നാല് പ്രത്യേക സംഘമായാണ് അന്വേഷണമെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പൂനെ ചതുര്‍ശൃംഗി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

]]>
ഗതാഗതക്കുരുക്കിനെ എങ്ങനെ ആസ്വദിക്കാം? ക്രിക്കറ്റ് ദൈവം പറയുന്നു… https://malayalees.ch/how-to-enjoy-while-on-a-long-drive-sachin-tendulkar-shows-in-this-video/ Wed, 06 Apr 2022 11:36:20 +0000 https://malayalees.ch/?p=59668 ദീർഘദൂര യാത്ര ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. മനോഹര കാഴ്ചകൾ കണ്ടുള്ള യാത്ര ഏവർക്കും ഉന്മേഷം പകരും. ചിലപ്പോഴെങ്കിലും യാത്രകൾ വിരസമായി തോന്നാം. പ്രത്യേകിച്ചും ഗതാഗതക്കുരുക്കിൽ അകപ്പെടുമ്പോൾ. അത്തരം സാഹചര്യങ്ങളിൽ എന്തുചെയ്യണം? സാക്ഷാൽ ക്രിക്കറ്റ് ദൈവം പറയുന്നത് കേൾക്കൂ.

സച്ചിൻ ടെണ്ടുൽക്കർ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് ട്വിറ്ററിലെ ഇപ്പോഴത്തെ ചർച്ച. രണ്ട് ദിവസം മുൻപാണ്‌ വിഡിയോ ഷെയർ ചെയ്തത്. ദൃശ്യങ്ങൾ പ്രകാരം സച്ചിനും കൂട്ടരും കാർ യാത്രയിലാണ്. പിന്നണിയിൽ മനോഹരമായ മറാത്തി ഗാനവും അതിനൊത്ത് നൃത്തം ചെയുന്ന സച്ചിനെയും കാണാൻ കഴിയും. പൂനെയിലേക്കുള്ള വഴിമധ്യ വാഹനം ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നു. പിന്നാലെയാണ് സച്ചിൻ്റെ പോസ്റ്റ്.

‘പൂനെയിലേക്കുള്ള യാത്രാമധ്യ ഗതാഗതക്കുരുക്കിൽ കുടുങ്ങി, ഒരു മനോഹരമായ ഗാനം ആസ്വദിക്കാമെന്ന് വിചാരിച്ചു!’ – എന്ന തലക്കെട്ടോടെ സച്ചിൻ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ലക്ഷ കണക്കിന് ആളുകൾ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു. ട്വീറ്റിന് കീഴിൽ കമെന്റുകളുടെ പ്രവാഹമാണ്. സച്ചിൻ കേൾക്കുന്ന പാട്ടിന്റെ തമിഴ്, ബംഗാളി പതിപ്പുകൾ ചിലർ പോസ്റ്റ് ചെയ്തു.

“കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തുന്നു…പഴയ ആംചി മുംബൈയെ ശരിക്കും മിസ് ചെയ്യുന്നു. മഹാരാഷ്ട്രയിലെ പരമ്പരാഗത ഉത്സവങ്ങളും മനോഹരമായ ശിവജിയുടെ ജയന്തിയും ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന അതിമനോഹരമായ മഴയും ഓർമ്മവരുന്നു. ആ നാളുകൾ തിരികെ കിട്ടിയിരുന്നെങ്കിൽ…”ഒരു ട്വിറ്റർ ഉപയോക്താവ് പോസ്റ്റ് ചെയ്തു. “ഹേമന്ത് മുഖർജിയുടെ ഐതിഹാസിക ഗാനം” മറ്റൊരാൾ അഭിപ്രായപ്പെട്ടു.

]]>
രാജ്യം വീണ്ടും ലോക്ഡൗണിലേക്കോ..? https://malayalees.ch/is-the-country-back-to-lockdown/ Sat, 03 Apr 2021 04:21:03 +0000 https://malayalees.ch/?p=42398 2020ലാണ് ആദ്യമായി ലോക്ഡൌണ്‍ എന്ന വാക്ക് ലോകം മുഴുവന്‍ ഉയര്‍ന്നുകേട്ടത്. മാര്‍ച്ച് 25 മുതല്‍ മേയ് 18 വരെ നീണ്ടുനിന്ന ലോക്ഡൌണും ഘട്ടം ഘട്ടമായി നടന്ന അണ്‍ലോക്ക് പ്രക്രിയയും ആരും മറന്നിട്ടുണ്ടാകില്ല. കോവിഡ് അതിരൂക്ഷമായി വ്യാപിച്ചുനിന്ന സമയത്ത് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി രാജ്യം സ്വീകരിച്ച നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടെടുക്കുന്നവരുണ്ട്.

എന്നാല്‍ രാജ്യം വീണ്ടും അതേ അവസ്ഥയിലേക്ക് എത്തുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ നിരീക്ഷകര്‍. അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നതാകട്ടെ മഹാരാഷ്ട്രയിലെ സ്ഥിതിയും. കോവിഡ് ഏറ്റവുമധികം ആഘാതം സൃഷ്ടിച്ച സംസ്ഥാനങ്ങളില്‍ ഒന്ന് കൂടിയാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ തന്നെ പ്രധാനപ്പെട്ട നഗരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പൂനെ ഇപ്പോള്‍ രാജ്യത്ത് കോവിഡ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന ജില്ല കൂടിയാണ്.

കോവിഡിന്‍റെ പുതിയ തരംഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന നഗരങ്ങളില്‍ ഒന്നാണ് പൂനെ. വ്യാഴാഴ്ച മാത്രം പൂനെയില്‍ 8,011 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച 8,605 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപനത്തില്‍ വീണ്ടും വലിയതരത്തിലുള്ള വര്‍ധനവ് വന്നതോടെയാണ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായത്.

നാളെ വൈകുന്നേരം 6 മണി മുതൽ ഒരാഴ്ചക്കാലത്തേക്കാണ് ആദ്യ ഘട്ട കര്‍ഫ്യൂ എന്ന നിലയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രികാല നിയന്ത്രണമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, ബാറുകള്‍, ഷോപ്പിങ് മാളുകള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഏഴുദിവസത്തേക്ക് അടച്ചിടാനും നിര്‍ദേശമുണ്ട്. പി.എം.സിയുടെ ബസ് സര്‍വീസുകളും നിര്‍ത്തിവെക്കും. കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന കാലയളവില്‍ ഭക്ഷണം, മരുന്ന് എന്നിവയുടെ ഹോം ഡെലിവറികള്‍ക്കും അവശ്യസേവനങ്ങള്‍ക്കും മാത്രമേ അനുവദിക്കുകയുള്ളൂ.

കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനാല്‍ സ്വകാര്യ ആശുപത്രികളിലെ 80% കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് മാറ്റിവെക്കണമെന്ന് പൂനെ മേയര്‍ മുര്‍ളീധര്‍ മോഹോള്‍ നിര്‍ദേശിച്ചു. കോവിഡ് പരിശോധനകളും വാക്‌സിനേഷനുകളും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. പൂനെയെ കൂടാതെ, മുംബൈയിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. വ്യാഴാഴ്ച മാത്രം മുംബൈയില്‍ 8,646 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

2020 സെപ്റ്റംബര്‍ പകുതിയോടെയാണ് രാജ്യത്തെ കോവിഡ് കേസുകളില്‍ വലിയ വര്‍ധനവ് ഉണ്ടായത്. ഒരു ലക്ഷത്തിനടുത്ത് കോവിഡ് കേസുകളാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നത്. ഇപ്പോള്‍ കണക്കുകള്‍ അതിനോടടുത്ത് വന്നുകൊണ്ടിരിക്കുകയാണ്. 80,000ത്തില്‍പ്പരം കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതുതന്നെയാണ് വീണ്ടും രാജ്യം ലോക്ഡൌണിലേക്ക് പോകുമോ എന്ന ആശങ്കയിലേക്ക് ജനങ്ങളെ എത്തിക്കുന്നത്. കോവിഡ് വ്യാപനം വീണ്ടും വര്‍ധിച്ചുവരികയാണെങ്കില്‍ ഒരുപക്ഷേ ഭാഗികമായ ലോക്ഡൌണിലേക്ക് രാജ്യം പോകാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല.

]]>