Pulwama – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Feb 2023 04:24:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Pulwama – malayalees.ch https://malayalees.ch 32 32 പുൽവാമയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, 2 ജവാന്മാർക്ക് പരുക്ക് https://malayalees.ch/one-terrorist-killed-in-encounter-in-jammu-and-kashmirs-pulwama/ Tue, 28 Feb 2023 04:24:17 +0000 https://malayalees.ch/?p=77000 ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ ഏറ്റുമുട്ടൽ. പദ്ഗംപുര മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടിയത്. ഒരു ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് പരുക്കേറ്റു, ഇവർ ബേസ് ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ജമ്മു കശ്മീർ പൊലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘം പ്രദേശം വളയുകയായിരുന്നു. സുരക്ഷാ സേന പ്രദേശം വളഞ്ഞതോടെ ഭീകരർ വെടിയുതിർത്തു.

അതേസമയം ഭീകരന്റെ മൃതദേഹം സൈന്യത്തിന് കണ്ടെത്താനായിട്ടില്ലെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. കശ്മീരി പണ്ഡിറ്റ് ഗാർഡ് സഞ്ജയ് ശർമ്മയെ പുൽവാമയിലെ അച്ചനിലെ വീടിന് സമീപം ഭീകരർ വെടിവെച്ച് കൊന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തത്.

]]>
പുൽവാമിയിൽ അൽ ബാദര്‍ ഭീകരനെ പിടികൂടി സൈന്യം https://malayalees.ch/j-k-hybrid-terrorist-of-al-badr-arrested-in-pulwama/ Fri, 08 Jul 2022 04:36:20 +0000 https://malayalees.ch/?p=64461 പുൽവാമിയിൽ ഭീകരവാദി അറസ്റ്റിൽ. അൽ ബാദര്‍ ഭീകരവാദ സംഘടനയിലെ ഭീകരവാദിയാണ് അറസ്റ്റിൽ ആയത്. അവന്തിപ്പോര പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഒരു ഹൈബ്രിഡ് ഭീകരനെ പിടികൂടിയത്.

ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഷോപ്പിയാനിലെ സൈനപോരയിലെ കഷ്വ ചിത്രഗാം പ്രദേശത്തുനിന്നുള്ള അമീർ അഹമ്മദാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

തെക്കൻ കശ്മീർ ജില്ലയിലെ ബെയ്ഗുണ്ടിൽ ഭീകരരുടെ നീക്കത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേന പ്രദേശത്ത് ചെക്ക് പോയിന്റ് സ്ഥാപിച്ചതായി പോലീസ് വക്താവ് പറഞ്ഞു.

]]>
പുല്‍വാമയില്‍ പൊലീസുകാരന് വെടിയേറ്റു https://malayalees.ch/police-officer-shot-by-terrorist-in-pulwama/ Fri, 13 May 2022 08:05:16 +0000 https://malayalees.ch/?p=61790 ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പൊലീസുകാരന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ റിയാസ് അഹമ്മദ് തോക്കറിന് വെടിയേറ്റു. മേഖലയില്‍ സുരക്ഷാസേന ശക്തമായ തെരച്ചില്‍ നടത്തുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അഹമ്മദ് തോക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുല്‍വാമ ജില്ലയിലെ ഗുഡാരു മേഖലയിലാണ് ഭീകരരുടെ ആക്രമണത്തില്‍ പൊലീസുകാരന് വെടിയേറ്റത്. അതിനിടെ ഇന്നലെ സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാമില്‍ ഭീകരരുടെ ആക്രമണത്തില്‍ ശ്മീരി പണ്ഡിറ്റ് സമുദായത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. വലിയ ജനാവലിയാണ് പ്രദേശത്തെത്തിയിട്ടുള്ളത്.

]]>
പുൽവാമയിൽ കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ 17 വയസ്സുകാരൻ https://malayalees.ch/pulwama-17-year-old-killed-terrorist/ Mon, 25 Apr 2022 04:28:32 +0000 https://malayalees.ch/?p=60640 ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്മാരിൽ ഒരാൾ പതിനേഴുകാരൻ. കശ്മീർ ഐ.ജി. വിജയകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലഷ്കർ ഇ ത്വയിബയുടെ ഉന്നത കമാൻഡർ ബാസിത്തിന്റെ വലങ്കയ്യാണ് കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീർ സന്ദർശിച്ച ദിവസം തന്നെ ഏറ്റുമുട്ടൽ നടന്നത് ഗൗരവത്തോടെയാണ് ഏജൻസികൾ കാണുന്നത്.

പുൽവാമയിലെ പഹൂ മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. സുരക്ഷാസേന വധിച്ച ലഷ്കർ ഇ ത്വയിബ ഭീകരന്മാരിൽ ഒരാൾ പതിനേഴുകാരനാണ്. ഏപ്രിൽ പതിനാറിന് ശ്രീനഗറിലെ വീട്ടിൽ നിന്നും പോയ പതിനേഴുകാരനെ അന്ന് മുതൽ കാണാനില്ലായിരുന്നു. കൗമാരക്കാരനോട് വീട്ടിലേക്ക് മടങ്ങിയെത്താൻ കുടുംബം സാമൂഹ്യ മാധ്യമങ്ങൾ മുഖേന അഭ്യർത്ഥിച്ചിരുന്നു.

ലഷ്കർ ഇ ത്വയിബയുടെ ഡെപ്യൂട്ടി കമാൻഡർ റെഹാൻ എന്ന ആരിഫ് ഹസർ, പാക്കിസ്ഥാൻ സ്വദേശി ഹഖാനി എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് ഭീകരർ. ശ്രീനഗറിൽ പൊലീസ് ഇൻസ്‌പെക്ടർ പർവേസ്, സബ് ഇൻസ്‌പെക്ടർ അർഷിദ്, മൊബൈൽ ഫോൺ കടയുടമ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയാണ് റെഹാൻ. ഒട്ടേറെ കേസുകളിൽ റെഹാൻ പ്രതിയായിരുന്നു. ജമ്മു കശ്മീരിൽ മൂന്ന് ദിവസത്തിനിടെ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണ് പുൽവാമയിലുണ്ടായത്. അതിൽ തന്നെ രണ്ടാമത്തെ കൗമാരക്കാരനാണ് കൊല്ലപ്പെടുന്നത്.

]]>
പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടൽ, ഒരു ഭീകരനെ സൈന്യം ​വധിച്ചു https://malayalees.ch/indian-army-kills-terrorist-in-pulwama/ Wed, 15 Dec 2021 07:57:30 +0000 https://malayalees.ch/?p=54055 പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു. ഒരു ഭീകരനെ സൈന്യം ​വധിച്ചു. രാജ്പുര മേഖലയില്‍ ഭീകരർക്കായി തെരച്ചിൽ തുടരുന്നു. നാല് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് വിവരം. ജയ്ഷാ മുഹമ്മദിന്‍റെ കശ്മീര്‍ ടൈഗേഴ്സാണ് ആക്രമണത്തിന് പിന്നിലെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു.

ശ്രീനഗറിൽ പൊലീസ് ബസിന് നേരെ ഇന്നലെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെന്ന് സുരക്ഷാ സേന അറിയിച്ചു. ആക്രമണം ആസൂത്രിതമായിരുന്നെന്നും ഒരു വട്ടം പരിശീലനം നടത്തിയെന്നും സേന വ്യക്തമാക്കി.

അതേസമയം ശ്രീനഗറിൽ പൊലീസ് ബസിന് നേരെ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരുടെ എണ്ണം മൂന്നായി. പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനത്തിലായിരുന്നു ഇന്നലെ ശ്രീനഗറിൽ പൊലീസ് ബസിന് നേരെ ഭീകരാക്രമണം നടന്നത്.

പരിശീലനത്തിന് ശേഷം ബസിൽ മടങ്ങുകയായിരുന്ന പൊലീസുകാര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ബസിന് പുറത്തുനിന്ന് നിന്ന് അപ്രതീക്ഷിത ആക്രമണമായിരുന്നതിനാൽ പെട്ടെന്ന് പ്രതിരോധിക്കാൻ പൊലീസ് സംഘത്തിന് സാധിച്ചില്ല.

]]>
എസ്.പി ഓഫിസറേയും കുടുംബത്തേയും ആക്രമിച്ചത് ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്നതായി കശ്മീർ ഐ.ജി https://malayalees.ch/kashmir-ig-on-pulwama-attack/ Mon, 28 Jun 2021 11:36:15 +0000 https://malayalees.ch/?p=46121 ജമ്മു കശ്മീരിലെ പുൽവാമയിൽ എസ്.പി ഓഫിസറേയും ഭാര്യയേയും ആക്രമിച്ചത് അതിർത്തി കടന്നെത്തിയ ഭീകരരെന്ന് കശ്മീർ ഐ.ജി വിജയ് കുമാർ. ആക്രമണത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരരാണെന്ന് സംശയമുണ്ട്. ഭീകരർക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായും ഐ.ജി അറിയിച്ചു.

എസ്പിഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരാക്രമണത്തിൽ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മകൾ റാഫിയ പിന്നീട് മരണത്തിന് കീഴടങ്ങി. വീട്ടിൽ അതിക്രമിച്ച് കയറിയ ഭീകരവാദികൾ മൂവരെയും വെടിവയ്ക്കുകയായിരുന്നു. ഫയാസ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.

]]>