pulwama attack – malayalees.ch https://malayalees.ch Malayalam Online News Portal Mon, 17 Apr 2023 05:26:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pulwama attack – malayalees.ch https://malayalees.ch 32 32 പുൽവാമ ഭീകരാക്രമണം; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കരസേന മുൻ മേധാവി https://malayalees.ch/pulwama-attack-retired-army-chief-shankar-roy-chowdhary-html/ Mon, 17 Apr 2023 05:02:13 +0000 https://malayalees.ch/?p=79662 പുൽവാമ ഭീകരാക്രമണത്തിൽ സർക്കാരിനു വീഴ്ച സംഭവിച്ചു എന്ന് മുൻകരസേന മേധാവി ജനറൽ ശങ്കർ റോയ്‌ ചൗധരി. സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം നരേന്ദ്രമോദി സർക്കാരിനാണ്. ഇന്റലിജൻസ് പരാജയത്തിന്റെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനാണ് എന്നും അദ്ദേഹം വിമർശിച്ചു.

സൈനിക വാഹനങ്ങൾ പാക് അതിർത്തിയോട് ചേർന്നുള്ള ദേശീയപാതയിൽ യാത്ര ചെയ്യൻ പാടില്ലായിരുന്നു. സൈനികർ വിമാനത്തിൽ യാത്ര ചെയ്തിരുന്നെങ്കിൽ സംഭവം ഒഴിവാക്കാമായിരുന്നു. സംഭവിച്ചത് വലിയ തിരിച്ചടിയാണ്. ഇന്റലിജൻസ് പരാജയത്തിന്റെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ ഗവർണർ സത്യപാൽ മാലിക്കിന്റ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചു എന്നാണ് സത്യപാൽ മാലിക് ആരോപിച്ചത്. ആ കാര്യം മിണ്ടരുതെന്ന് പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് ആവശ്യപ്പെട്ടതായി സത്യപാൽ മാലിക് വെളിപ്പെടുത്തി. ദ വയറിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2019 ഫെബ്രുവരി 14ന് നടന്ന പുൽവാമ ആക്രമണം 40 പട്ടാളക്കാരുടെ വീരമൃത്യുവിനാണ് കാരണമായത്. അന്ന് സത്യപാൽ മാലിക്കായിരുന്നു ജമ്മു കശ്മീർ ഗവർണർ. പുൽവാമ ആക്രമണത്തിന് കാരണം മോദി സർക്കാർ സുരക്ഷയൊരുക്കുന്നതിൽ വരുത്തിയ വീഴ്ചയും ഇന്റലിജൻസ് വിഭാഗത്തിന്റെ കെടുകാര്യസ്ഥതയുമാണെന്ന് സത്യ പാൽ മാലിക് ദ വയറിനോട് പറഞ്ഞു.

ഒരിക്കലും ഇത്രയധികം വരുന്ന സൈനിക സംഘത്തെ റോഡ് മാർഗം സഞ്ചരിക്കാൻ അനുവദിക്കാറില്ല- സത്യപാൽ മാലിക് അഭിമുഖത്തിൽ പറഞ്ഞു. ‘അതുകൊണ്ട് തന്നെ സൈനികരുടെ യാത്രയ്ക്കായി സിആർപിഎഫ് വിമാനം അഭ്യർത്ഥിച്ചിരുന്നതാണ്. പക്ഷേ കേന്ദ്ര സർക്കാർ ഈ അപേക്ഷ തള്ളിയതുകൊണ്ടാണ് 40 സൈനികരുൾപ്പെട്ട കോൺവോയ് റോഡ് മാർഗം പുൽവാമയിലൂടെ സഞ്ചരിച്ചത്’ – അദ്ദേഹം പറഞ്ഞു. അക്രമണമുണ്ടായ സമയത്ത് പ്രധാനമന്ത്രിയോട് സത്യപാൽ മാലിക് ഇക്കാര്യം പറഞ്ഞപ്പോൾ ഇതെ കുറിച്ച് മിണ്ടരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പറഞ്ഞതെന്ന് സത്യപാൽ മാലിക് അഭിമുഖത്തിൽ ആരോപിച്ചു.

ഇന്റലിജൻസ് വിഭാഗത്തിന്റെ പക്കൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നും സത്യപാൽ മാലിക് ആരോപിക്കുന്നു. സൈനികരെ ആക്രമിച്ച 300 കിലോഗ്രാം ആർഡിഎക്‌സ് അടങ്ങിയ വാഹനം അപകടം നടക്കുന്നതിനും 10-12 ദിവസം മുൻപ് മേഖലയിൽ കറങ്ങിതിരിഞ്ഞുവെന്നും ഇത് ഇന്റലിജൻസ് കണ്ടെത്താതെ പോയെന്നും അദ്ദേഹം ആരോപിച്ചു.

]]>
എന്തിനൊക്കെയാണ് മാപ്പ് പറയേണ്ടത്?ശശി തരൂർ https://malayalees.ch/shashi-tharoors-tweet-criticizing-the-center/ Sat, 31 Oct 2020 12:57:05 +0000 https://malayalees.ch/?p=34253 പുൽവാമാ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പിക്ക് മറുപടിയുമായി ശശിതരൂർ. കോണ്‍ഗ്രസ് ഏത് കാര്യത്തിനാണ് മാപ്പ് പറയേണ്ടതെന്നായിരുന്നു കേന്ദ്രത്തെ വിമർശിച്ചു കൊണ്ട് ശശി തരൂർ ട്വീറ്റ് ചെയ്തത്.

പുൽവാമ സംഭവത്തിൽ എന്തിനൊക്കെയാണ്​ ഞങ്ങൾ മാപ്പ്​ പറയേണ്ടതെന്ന്​ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു, കേന്ദ്ര സർക്കാർ നമ്മുടെ സൈനികരെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ചതിനാണോ? അതോ ദേശീയ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കാതിരുന്നതിനോ? രക്തസാക്ഷികളുടെ കുടുംബത്തിന് അശ്വാസമേകാൻ ശ്രമിച്ചതിനോ? ഇതിൽ ഏതിനാണ് കോൺഗ്രസ്സ് മാപ്പ് പറയേണ്ടത്? ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

പുല്‍വാമയിൽ നടന്ന ഭീകരാക്രമണം മോദി സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു, ഇതിനെ തുടർന്ന് ആരോപണം ഉന്നയിച്ച കോൺഗ്രസ്സ് നേതാക്കൾ രാജ്യത്തോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ രംഗത്തെത്തുകയായിരുന്നു. ഇതിന് ചുവടുപിടിച്ചാണ് കോൺഗ്രസ്സ് എം.പി ശശി തരൂരിന്റെ പ്രതികരണം.

ചാവേർ സംഘത്തി​ന്റെ കാർ സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയതിനെ തുടർന്ന്​ 40 സൈനികർ പുൽവാമയിൽ കൊല്ലപ്പെട്ടിരുന്നു.

]]>
രാജ്യവിരുദ്ധശക്തികളുടെ കളിപ്പാവ ആവരുത് പ്രതിപക്ഷം: മോദി https://malayalees.ch/modi-blames-opposition/ Sat, 31 Oct 2020 09:16:36 +0000 https://malayalees.ch/?p=34238 പുല്‍വാമ ഭീകരാക്രമണം ഇമ്രാൻഖാന്‍റെ ഭരണ നേട്ടമാണെന്ന പാക് മന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷത്തിനെതിരെ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവാൻമാർ വീരമൃത്യു വരിച്ചപ്പോൾ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചു. രാജ്യ വിരുദ്ധ ശക്തികളുടെ കളിപ്പാവ ആകരുത് പ്രതിപക്ഷമെന്നും ഗുജറാത്തിലെ കെവാഡിയയില്‍ ഏകതാ ദിവസ് ആഘോഷത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി പട്ടേൽ ചൗക്കിലെ പട്ടേൽ പ്രതിമയിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പുഷ്പാർച്ചന നടത്തി.

ജവാൻമാർ വീരമൃത്യു വരിച്ചപ്പോൾ പ്രതിപക്ഷം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയെന്ന് മോദി കുറ്റപ്പെടുത്തി. അവരുടെ ദുഷ്ട പ്രചാരണങ്ങൾ ഹൃദയവേദന ഉണ്ടാക്കി. രാജ്യ വിരുദ്ധ ശക്തികളുടെ കളിപ്പാവ ആകരുത് പ്രതിപക്ഷം. ഏറ്റവും വലുത് രാജ്യ താല്പര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊലീസിന്റെയും അർധസൈനിക വിഭാഗത്തിന്റെയും പരേഡ് സ്വീകരിച്ച പ്രധാനമന്ത്രി ഏകതാ പ്രതിജ്ഞയും ചൊല്ലി. സീപ്ലെയിന്‍ അടക്കമുള്ള പദ്ധതികളും ഉദ്ഘാടനം ചെയ്തു.

ഡല്‍ഹി പട്ടേൽ ചൗക്കിലെ പട്ടേൽ പ്രതിമയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ആഭ്യന്തരമന്ത്രി അമിത് ഷായും പുഷ്പാർച്ചന നടത്തി. അതേസമയം മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ഇന്ന് ഇന്ദിരാ ഗാന്ധി മെമ്മോറിയലില്‍ എത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പുഷ്പാർച്ചന നടത്തി. പ്രിയങ്ക ഗാന്ധി ശക്തിസ്ഥലില്‍ എത്തിയും പുഷ്പാർച്ചന നടത്തി.

]]>
പുൽവാമ ആക്രമണം; പാക് മന്ത്രിയുടെ പ്രസ്താവനയിൽ പാകിസ്താനിൽ പ്രതിഷേധം ശക്തം https://malayalees.ch/pulwama-attack-major-imran-achievement-pakistan-minister-to-parliament/ Fri, 30 Oct 2020 08:37:27 +0000 https://malayalees.ch/?p=34167 പുൽവാമ ആക്രമണം സംബന്ധിച്ച പാക് മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവനയിൽ പാകിസ്താനിൽ പ്രതിഷേധം ശക്തം. വാക്കുകൾ വളച്ചൊടിച്ചു എന്നും പുൽവാമക്ക് ശേഷമുള്ള സാഹര്യമാണ് വിശദീകരിച്ചതെന്നും ഫവാദ് ചൗധരി പ്രതികരിച്ചു. പാകിസ്താന്‍റെ യഥാർത്ഥ മുഖം ലോകത്തിന് വ്യക്തമായെന്ന് വിദേശ മന്ത്രാലയം പ്രതികരിച്ചു.

അതേ സമയം വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പിടിയിലായ ശേഷം പാകിസ്താന്‍ തിരിച്ചടിക്ക് ശ്രമിച്ചിരിന്നുവെങ്കില്‍ അവരുടെ സൈനിക വ്യൂഹത്തെ തുടച്ച് നീക്കാന്‍ സജ്ജമായിരുന്നുവെന്ന് മുന്‍ വ്യോമസേന മേധാവി ബി.എസ് ധനോവ പ്രതികരിച്ചു.

പാകിസ്താൻ ഭീകരവാദത്തെ പോത്സാഹിപ്പിക്കുന്നു എന്നത് കാലങ്ങളായി ഇന്ത്യ ഉയർത്തുന്ന വാദമാണ്. ഇത് ശരിവക്കുന്നതായിരുന്നു പാക് ദേശീയ അസംബ്ലിയിൽ ചർച്ചക്കിടെ മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവന.

പുൽവാമ ആക്രമണം നേട്ടമാണെന്നും ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണെന്നുമുള്ള ഫവാദ് ചൗധരിയുടെ പ്രസ്താവനക്കെതിരെ പാകിസ്താനിൽ തന്നെ പ്രതിഷേധം ശക്തമായി. തന്‍റെ വാക്കുകളെ വളച്ചൊടിച്ചു എന്ന് ഫവാദ് ചൗധരി പ്രതികരിച്ചു. പുൽവാമക്ക് ശേഷമുള്ള സാഹര്യമാണ് വിശദീകരിച്ചത്. പാകിസ്താൻ എക്കാലത്തും ഭീകരതയെ എതിർക്കുന്നു എന്നും ഫവാദ് ചൗധരി വിശദീകരിച്ചു. എന്നാൽ പാകിസ്താന്‍റെ യഥാർത്ഥ മുഖം ലോകത്തിനു വ്യക്തമായി എന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഒരു നിരാകരണത്തിനും അതിനെ മറക്കാൻ കഴിയില്ല. യു.എന്‍ പട്ടികയിൽ പെട്ട ഭീകരരെ സംരക്ഷിച്ച പാകിസ്താൻ ഇര വാദവുമായി എത്തുകയാണെന്നും വിദേശ കാര്യ മന്ത്രാലയം വിമർശിച്ചു.

]]>
പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു https://malayalees.ch/%e0%b4%aa%e0%b5%81%e0%b5%bd%e0%b4%b5%e0%b4%be%e0%b4%ae%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae/ Fri, 26 Jun 2020 08:44:26 +0000 https://malayalees.ch/?p=27651 കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷ സേനയുടെ ഭീകരവിരുദ്ധ നടപടിയിൽ രണ്ട് ഭീകരരെ വധിച്ചു. കഴിഞ്ഞ 16 മണിക്കൂറായി പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. അതിനിടെ അനന്തനാഗിലെ ദേശീയപാതയിൽ സുരക്ഷയിൽ ഉണ്ടായിരുന്ന സിആർപിഎഫ് സംഘത്തെ ഭീകരർ അക്രമിച്ചു. ഒരു സിആർപിഎഫ് ജവാന് പരുക്കേറ്റു.

കഴിഞ്ഞ ഏതാനും മാസങ്ങളായി കശ്മീരിൽ ഭീകരവിരുദ്ധ നടപടി സുരക്ഷസേന ശക്തമാക്കിയിരുന്നു. പുൽവാമ അവന്തിപോരിലാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ സുരക്ഷാ സേനയുടെ ഭീകരവിരുദ്ധ നടപടി ആരംഭിച്ചത്. സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് മേഖലയിൽ തെരച്ചിൽ ആരംഭിച്ചത്. പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സേനക്ക് നേരെ ഭീകരർ വെടിവെച്ചതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു.

രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. തെരച്ചിലിനിടെ അവന്തിപോരയിലെ ഭീകരരുടെ താവളം സുരക്ഷ സേന കണ്ടെത്തിയിരുന്നു. ഷോപ്പിയാൻ , അനന്തനാഗിലെ വനമേഖല എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഈ വർഷം വിവിധ ഏറ്റുമുട്ടലുകളിലായി കശ്മീരിൽ 100ൽ കൂടുതൽ ഭീകരരെയാണ് സുരക്ഷ സേന വധിച്ചത്.

]]>