PT Usha – malayalees.ch https://malayalees.ch Malayalam Online News Portal Sat, 09 Jul 2022 08:46:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PT Usha – malayalees.ch https://malayalees.ch 32 32 എളമരം കരീം എന്ന ശുദ്ധഭോഷ്കനായ ഒരാൾക്ക് ഉഷയുടെ മഹത്വം മനസ്സിലാകില്ല; തുറന്ന കത്തുമായി എം.ടി. രമേശ് https://malayalees.ch/pt-usha-controversy-mt-ramesh-with-an-open-letter-to-elamaram-kareem/ Sat, 09 Jul 2022 08:46:47 +0000 https://malayalees.ch/?p=64539 പി.ടി ഉഷയ്ക്കെതിരായ വിവാദ പരാമർശത്തിൽ എളമരം കരീം എം.പിയെ വിമർശിച്ച് ബിജെപി നേതാവ് എം.ടി. രമേശ്. ബഹുമാനപ്പെട്ട എളമരം കരീം എം.പിക്ക് ഒരു തുറന്ന കത്ത് എന്ന് തുടങ്ങുന്ന കുറിപ്പാണ് എം.ടി. രമേശ് ഫെയ്സ്ബുക്കിൽ പങ്കിവെച്ചത്.

” ബഹുമാനപ്പെട്ട എളമരം കരീം എം.പി ക്ക് ഒരു തുറന്ന കത്ത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 4 (1) 80 (2) പ്രകാരം 12 അംഗങ്ങളെ രാജ്യസഭയിലേക്ക് രാഷ്ട്രപതിയാണ് നോമിനേറ്റ് ചെയ്യുന്നത്. കല, സാഹിത്യം, കായികം, തുടങ്ങി വ്യത്യസ്ത മേഖലകളിൽ സംഭാവന നൽകിയ മഹാന്മാരായ പലരും കേരളത്തിൽ നിന്നും രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഈ 12 പേരിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ഭരിക്കുന്ന സർക്കാരുകൾ നിർദേശിക്കുന്നവരെ രാഷ്ട്രപതി പ്രഖ്യാപിക്കുന്നതാണ് രീതി. 1952 മുതൽ ഇന്നുവരെ 152 പേരെ പല കാലങ്ങളിലായി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയത്തിനപ്പുറത്ത് രാഷ്ട്രത്തിന് സംഭാവന നൽകിയ മഹാന്മാർ അവരുടെ സംഭാവനകൾ രാജ്യസഭയിൽ നിർവഹിച്ചിട്ടുണ്ട്. 1959 ൽ കേരളത്തിൽ നിന്ന് കെ.എം പണിക്കർ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 1968 ൽ ജി. ശങ്കരക്കുറുപ്പിനെ കേരളത്തിൽ നിന്ന് നാമനിർദേശം ചെയ്തിട്ടുണ്ട്. 2016 ൽ സുരേഷ് ഗോപി, ഇപ്പോൾ പി.ടി. ഉഷ. രാജ്യത്ത് ലത മങ്കേഷ്ക്കർ, എം എസ് സ്വാമിനാഥൻ, ഹേമ മാലിനി തുടങ്ങി സച്ചിൻ ടെണ്ടുൽക്കർ വരെ എത്രയോ പ്രഗൽഭർ. ഇവരെപ്പോലെ യോഗ്യത പി.ടി. ഉഷയ്ക്കില്ലെ ? ഉണ്ട് എന്ന് രാജ്യം പറയുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി അത് സാക്ഷ്യപ്പെടുത്തുന്നു.

രാഷ്ട്രീയം നോക്കി ആയിരുന്നെങ്കിൽ ബി.ജെ.പിക്കു നേട്ടമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഒരാളെ ആകാമായിരുന്നില്ലെ ? 1984 ൽ പദ്മശ്രീയും അർജുന അവാർഡും നേടിയ കായിക താരം. 1985ലും 86 ലും ലോകത്തെ പത്തു അത്ലറ്റുകളിൽ ഒരാൾ പി.ടി ഉഷ ആയിരുന്നു. ഇന്നുവരെ അങ്ങനെ ഒരു നേട്ടം ഇന്ത്യ കൈവരിച്ചിട്ടില്ല. 2000 ത്തിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ച ശേഷവും രാജ്യത്തിന്റെ കായിക കുതിപ്പിന് കണ്ണും കരളുമായിരുന്നു ഉഷ. പക്ഷെ എളമരം കരീം എന്ന ശുദ്ധ ഭോഷ്കനായ ഒരു രാഷ്ട്രീയ നേതാവിന് ഉഷയുടെ മഹത്വം മനസ്സിലാകില്ല. പിന്നെ കമ്മ്യൂണിസ്റ്റുകാരുടെ ഏറ്റവും വലിയ പ്രത്യേകത അവർ അവരുടെ കണ്ണിലൂടെ മാത്രമേ മറ്റുള്ളവരെയും നോക്കി കാണുകയുള്ളു എന്നതാണ്.

കമ്മ്യൂണിസ്റ്റുകാർക്കുള്ള എല്ലാ വെളിവില്ലായ്മകളും അവർ മറ്റുള്ളവരിലും ആരോപിക്കും. അതിൽ ഒന്നാണ് നോമിനേറ്റഡ് പോസ്റ്റുകൾ. സംസ്ഥാന സർക്കാരിന് കീഴിൽ വരുന്ന നോമിനേറ്റഡ് പദവികളെല്ലാം പിണറായി സ്തുതി പാഠകർക്കാണ് നിലവിൽ സിദ്ധിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ മുതൽ സംഗീത നാടക അക്കാദമി വരെ അങ്ങനെ തന്നെ. പക്ഷെ ബി.ജെ പി അങ്ങനെയല്ല സഖാവെ! ഇനി രാജ്യസഭയിലെത്താൻ താങ്കൾക്ക് എന്തു വിശിഷ്ട യോഗ്യതയാണ് ഉള്ളതെന്നു കൂടി വ്യക്തമാക്കിയാൽ നന്ന്. മാവൂർ ഗോളിയോ റയോൺസ് മുതൽ രാജ്യസഭ വരെ എളമരം കരീമിന്റെ രാഷ്ട്രീയ യാത്രയുടെ നേരും നെറിയും കേരളത്തിൽ പകൽ പോലെ അറിയാം. തെങ്ങിന്റെ മണ്ടയിൽ വികസനം വരില്ലെന്ന് വിലപിച്ച കരീമിന്റെ മന്ത്രിക്കാലം വ്യവസായ വകുപ്പ് അഴിമതിയുടെ വെള്ളാനയായിരുന്നു. പി.ടി ഉഷ ഇന്ത്യ എന്ന അഡ്രസ്സിൽ രാജ്യത്തിന്റെ കായിക കുതിപ്പിന് ഉണർവേകിയ പെൺകരുത്തിന് കരീമിന്റെ ആക്ഷേപങ്ങൾക്ക് മുന്നിൽ ഒന്നും സംഭവിക്കാനില്ല പക്ഷെ രാഷ്ട്രീയ ധാർമികത എന്ന ഒന്നുണ്ടെങ്കിൽ മാപ്പ് പറയണം സഖാവെ” !- എം.ടി. രമേശ് ഫെയ്സ്ബുക്കിൽ കുറിച്ചു.

സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നായിരുന്നു എളമരം കരീമിന്റെ വാക്കുകള്‍. പി ടി ഉഷയുടെ പേരെടുത്ത് പറയാത്ത വിമര്‍ശനത്തില്‍, ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നും കരീം പറഞ്ഞിരുന്നു.

]]>
ആ വിയോഗം ഒരിക്കലും നികത്താനാകില്ല; ഒ എം നമ്പ്യാരെക്കുറിച്ച് പി.ടി ഉഷ https://malayalees.ch/pt-usha-memories-her-coach-om-nambiar/ Fri, 20 Aug 2021 04:18:11 +0000 https://malayalees.ch/?p=48390 അന്തരിച്ച പ്രശസ്ത കായിക പരിശീലകന്‍ ഒ.എം നമ്പ്യാരുടെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയ ശിഷ്യ പി.ടി ഉഷ. ഫേസ്ബുക്ക് കുറിപ്പിലാണ് പി.ടി ഉഷ തന്റെ ഗുരുവിനെ കുറിച്ചെഴുതിയത്.
‘എന്റെ ഗുരു, പരിശീലകന്‍, അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താനാകില്ല. അതെന്നില്‍ വലിയ ശൂന്യതായണ് സൃഷ്ടിക്കുന്നത്. എന്റെ ജീവിതത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വാക്കുകളിലൊതുക്കാന്‍ കഴിയുന്നതല്ല, ഞങ്ങള്‍ ഒ.എം നമ്പ്യാര്‍ സാറിനെ മിസ് ചെയ്യും’.

1984ല്‍ ലോസ്ഏഞ്ചല്‍സിലെ ഒളിമ്പിക്‌സില്‍ പി.ടി ഉഷയുടെ പരിശീലകനായിരുന്നു ഒ.എം നമ്പ്യാര്‍. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പി.ടി ഉഷയുടെ പരിശീലകന്‍ എന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ പ്രശസ്തനായത്. 1986ല്‍ രാജ്യം പത്മശ്രീയും കായികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് 2021ല്‍ ദ്രോണാചാര്യ അവാര്‍ഡും നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാര്‍ഡ് ലഭിക്കുന്ന ആദ്യ വ്യക്തിയാണ് ഒ.എം നമ്പ്യാര്‍.

ഒതയോത്ത് മാധവന്‍ നമ്പ്യാര്‍ എന്നാണ് പൂര്‍ണപേര്. കോളജ് ജീവിതത്തിലും കായികതാരമായിരുന്ന ഒ എം നമ്പ്യാര്‍ 1955ല്‍ വ്യോമസേനയില്‍ ചേര്‍ന്നു. അവിടെയും അദ്ദേഹം അറിയപ്പെടുന്ന കായികതാരമായിരുന്നു. പട്യാല നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സില്‍ നിന്നും പരിശീലക ലൈസന്‍സ് നേടിയ അദ്ദേഹം സര്‍വ്വീസസിന്റെ കോച്ചായി ചേര്‍ന്നു. പിന്നീട് കേരളാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും പരിശീലകനായി ഒ എം നമ്പ്യാര്‍. സൈനിക സേവനത്തിനുശേഷമായിരുന്നു കണ്ണൂരിലെ സ്പോര്‍ട്സ് സ്‌കൂളിലെ അധ്യാപക ജീവിതം.
1970-ല്‍ ഇവിടെ വിദ്യാര്‍ഥിനിയായിരുന്ന പി.ടി. ഉഷയെ ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നു. പിന്നീട് ഉഷയുടെ വ്യക്തിഗത പരിശീലകനായി. 1980, 84, 88, 92, 96 വര്‍ഷങ്ങളിലെ ഒളിമ്പിക്സുകളിലും വിവിധ വര്‍ഷങ്ങളിലെ ഏഷ്യാഡിലും ഇദ്ദേഹമായിരുന്നു ഉഷയുടെ പരിശീലകന്‍.

]]>
ആഭ്യന്തര വിഷയങ്ങളിൽ വിദേശ ഇടപെടൽ വേണ്ട; കർഷക പ്രക്ഷോഭത്തിൽ പി.ടി ഉഷ https://malayalees.ch/pt-usha-twitter-post/ Thu, 04 Feb 2021 08:05:53 +0000 https://malayalees.ch/?p=39667 അന്താരാഷ്ട്ര തലത്തിൽ കേന്ദ്രസർക്കാർ പ്രതിരോധത്തിൽ നിൽക്കുന്ന വേളയിലാണ് ഉഷയുടെ ട്വിറ്റർ കുറിപ്പ്

കോഴിക്കോട്: രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ ആരും ഇടപെടേണ്ടെന്നും അതു പരിഹരിക്കാൻ ഇന്ത്യയ്ക്ക് അറിയാമെന്നും അത്‌ലറ്റ് പി.ടി ഉഷ. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ കേന്ദ്രസർക്കാർ പ്രതിരോധത്തിൽ നിൽക്കുന്ന വേളയിലാണ് ഉഷയുടെ ട്വിറ്റർ കുറിപ്പ്.

‘ഞങ്ങളുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ജനാധിപത്യ മാതൃകയിലും അഭിമാനിക്കുന്നു. ഞങ്ങളുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടരുത്. പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങൾക്കറിയാം. കാരണം നാനാത്വത്തിൽ ഏകത്വം മുറുകെപ്പിടിക്കുന്ന ലോകത്തെ ഏക രാഷ്ട്രം ഞങ്ങളാണ്’ – ഉഷ കുറിച്ചു.

കർഷക പ്രശ്‌നത്തിൽ നേരത്തെ കായിക ലോകത്തു നിന്ന് സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, അനിൽകുംബ്ലെ, സുരേഷ് റെയ്‌ന, ശിഖർ ധവാൻ, രവിശാസ്ത്രി, ആർപി സിങ് എന്നിവർ സർക്കാറിന് പരോക്ഷ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയിൽ നിന്ന് അക്ഷയ് കുമാർ, സുനിൽ ഷെട്ടി, അജയ് ദേവ്ഗൺ, കരൺ ജോഹർ എന്നിവരും ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ കുറിപ്പിട്ടു.

#IndiaTogether #IndiaAgainstPropaganda എന്നീ രണ്ട് ഹാഷ് ടാഗുകൾ ഉപയോഗിച്ചാണ് സെലിബ്രിറ്റികളുടെ പോസ്റ്റുകൾ. ഇതേ ഹാഷ്ടാഗാണ് ഉഷയും ഉപയോഗിച്ചിട്ടുള്ളത്.

കർഷക സമരവുമായി ബന്ധപ്പെട്ട് നേരത്തെ യുഎസ് പോപ് ഗായിക റിഹാന പോസ്റ്റ് ചെയ്ത ട്വീറ്റ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിഹാനയ്‌ക്കൊപ്പം പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ് കൂടി പിന്തുണയറിച്ചതോടെ സർക്കാർ തീർത്തും പ്രതിരോധത്തിലായി. അന്താരാഷ്ട്ര തലത്തിൽ നിരവധി സെലിബ്രിറ്റികളാണ് ഇതോടെ കർഷകർക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇതിന് പിന്നാലെ വിദേശകാര്യമന്ത്രാലയം വിഷയത്തിൽ പ്രസ്താവനയിറക്കിയിരുന്നു.

]]>