PT Thomas – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Jun 2022 12:25:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PT Thomas – malayalees.ch https://malayalees.ch 32 32 വിജയം പി ടിക്ക് സമർപ്പിച്ച് ഉമ തോമസ് https://malayalees.ch/uma-thomas-pt-thomas/ Fri, 03 Jun 2022 12:25:15 +0000 https://malayalees.ch/?p=62858 തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ചരിത്ര വിജയം ഭർത്താവ് പിടി തോമസിനു സമർപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി. നേതാക്കളെല്ലാവരും ചേർത്തുപിടിച്ചു. ഒരുമിച്ച് നേടിയ ഉജ്ജ്വല വിജയമാണ്. ഭരണത്തിനേറ്റ തിരിച്ചടിയാണ് ഇതെന്നും ഉമ തോമസ് പറഞ്ഞു.

“ഇത് ഉമ തോമസും ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ബൂത്തടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച് നേടിയ ഉജ്ജ്വല വിജയം തന്നെ ആണ് ഇത്. വിജയം പിടിക്ക് സമർപ്പിക്കുന്നു. ആറ് വർഷക്കാലത്തെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളും അദ്ദേഹത്തെ സ്നേഹിക്കുന്ന ജനങ്ങളാണ് ഈ വലിയ വിജയം സമ്മാനിച്ചത്. ജനഹിതമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന സർകാരിനുള്ള വിധിയെഴുത്താണിത്. അപവാദ പ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു. 100 ശതമാനം ആത്മാർത്ഥയതോടെ എന്നും തൃക്കാക്കരയ്ക്കൊപ്പമുണ്ടാവും.”- ഉമ തോമസ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 25,016 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസ് വിജയിച്ചത്. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിന്റെ ഏക വനിതാ എംഎൽഎയായി ഉമ നിയമസഭയിലേക്ക് എത്തും. 2011 ബെന്നി ബെഹ്നാൻ മത്സരിക്കുമ്പോൾ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പിടി തോമസ് മത്സരിക്കുമ്പോൾ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. ആ റെക്കോർഡുകളാണ് ഉമ തോമസ് തകർത്തിരിക്കുന്നത്.

]]>
പിടിയെയും കടന്ന് ഉമ; ലീഡ് 15,000നു മുകളിൽ https://malayalees.ch/uma-thomas-lead-15000-pt-thomas-thrikkakkara-udf/ Fri, 03 Jun 2022 08:20:34 +0000 https://malayalees.ch/?p=62843 തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ആധികാരിക വിജയത്തിലേക്ക്. മണ്ഡലത്തിൽ ഉമ തോമസിൻ്റെ ലീഡ് 15,000 കടന്നു. 7 ഘട്ടങ്ങൾ എണ്ണിത്തീർന്നപ്പോൾ 16,253 വോട്ടുകളുടെ ലീഡാണ് ഉമ തോമസിനുള്ളത്. കഴിഞ്ഞ തവണ പിടി തോമസിനു ലഭിച്ച ലീഡിനെക്കാൾ കൂടുതലാണ് ഇത്. 14,329 വോട്ടുകൾക്കാണ് 2021ൽ പിടി ജയിച്ചുകയറിയത്.

യുഡിഎഫിന് ആകെ 44640 വോട്ടുകളുണ്ട്. 28387 വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനു ലഭിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിൻ്റെ കുതിപ്പ്.

1.96 ലക്ഷം വോട്ടർമാരിൽ 1.35 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ പോളിങ് ശതമാനം 68.77 ശതമാനമാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം താരതമ്യേന ഏറ്റവും കുറഞ്ഞ പോളിങ് ആണ് ഉപതെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.

]]>
ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ തര്‍ക്കം; സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ല നന്ദി കാണിക്കേണ്ടതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി https://malayalees.ch/dispute-in-announcement-of-uma-thomas-candidacy/ Wed, 04 May 2022 06:07:22 +0000 https://malayalees.ch/?p=61234 ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പ്. പാര്‍ട്ടി പ്രവര്‍ത്തകരോട് ആലോചിക്കാതെയെടുത്ത തീരുമാനമാണ് ഉമയുടെ സ്ഥാനാര്‍ത്ഥിത്വമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍പറഞ്ഞു. പി. ടി തോമസിനോട് നന്ദി കാണിക്കേണ്ടത് ഭാര്യക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ലെന്നുമാണ് വിമര്‍ശനം. സെമി കേഡര്‍ എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും എം ബി മുരളീധരന്‍ കുറ്റപ്പെടുത്തി.

‘സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ ശരിക്കും ആദ്യം ഷോക്കായി. കാരണം ഒരു ചര്‍ച്ചയുമില്ലാതെയാണ് തീരുമാനമെടുത്തത്. പി. ടി തോമസിന്റെ ഭാര്യയെ കുറ്റംപറയുന്നില്ല. പാര്‍ട്ടി നേതൃത്വം ആലോചിക്കാതെയെടുത്ത തീരുമാനമാണ്. സെമി കേഡര്‍ സിസ്റ്റത്തിലേക്ക് പോകാനുള്ള നീക്കമാണല്ലോ. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയാണോ ഇതെന്ന് സംശയിക്കുന്നതായും എം ബി മുരളീധരന്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഉമ തോമസിന്റെ പേര് മാത്രമാണ് പരിഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയം അതിവേഗം പൂര്‍ത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു.

യോഗത്തിന് മുന്‍പേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശന്‍ ആശയവിനിമയം നടത്തിയിരുന്നു. പി.ടി. തോമസിന്റെ സിറ്റിംഗ് സീറ്റില്‍ ഉമാ തോമസ് തന്നെ മത്സരിക്കണം എന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. ഇക്കാര്യത്തില്‍ കെ.സുധാകരനും വി.ഡി.സതീശനും ഒറ്റക്കെട്ടുമാണ്. ഇതിനിടയിലാണ് എതിര്‍പ്പുമായി ഒരുവിഭാഗം രംഗത്തെത്തുന്നത്.

]]>
പി.ടി തോമസിന് വിടനല്‍കി ജന്മനാട്; സംസ്‌കാരം ഇന്ന് വൈകിട്ട് https://malayalees.ch/pt-thomas-mla-cremation-today/ Thu, 23 Dec 2021 08:50:22 +0000 https://malayalees.ch/?p=54512 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന് വിടചൊല്ലി ജന്മനാട്. ഇടുക്കി ഉപ്പുതോട്ടിലെ പി.ടിയുടെ വസതിയില്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ബന്ധുക്കളുമടക്കം ആയിരങ്ങളാണ് അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ എത്തിയത്. കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ നിന്നും വിലാപയാത്രയായാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. ഇടുക്കി, പാലാ രൂപതാ ബിഷപ്പുമാര്‍ പി.ടിക്ക് ആദരാജ്ഞലിയര്‍പ്പിച്ചു.

ഇടുക്കിയില്‍ നിന്ന് രാവിലെ എട്ട് മണിയോടെ ഭൗതിക ശരീരം തൊടുപുഴയിലെ കോണ്‍ഗ്രസ് ഓഫിസില്‍ എത്തിക്കും. എറണാകുളത്ത് എത്തിച്ച ശേഷം ഡിസിസി ഓഫിസിലും ടൗണ്‍ഹാളിലും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് 5.30ന് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തും.

തന്റെ സംസ്‌കാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ നിര്‍ദേശം നല്‍കിയ ശേഷമാണ് പിടി തോമസിന്റെ വിയോഗം. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സുഹൃത്തുക്കള്‍ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു. ഇന്നലെ രാവിലെ 10.15ഓടെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പി.ടി വിടപറഞ്ഞത്. 70ാം വയസിലാണ് അന്ത്യം.

കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതാക്കളില്‍ വേറിട്ട ശക്തമായ ശബ്ദമായിരുന്നു പി.ടിയുടേത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്യുവിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് പി. ടി തോമസ് സജീവ പൊതുപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. പി.ടിയുടെ വിയോഗത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ അനുശോചനമറിയിച്ചു.

]]>
പി.ടി തോമസിന് വിട നല്‍കാന്‍ രാഷ്ട്രീയ കേരളം; പൊട്ടിക്കരഞ്ഞ് നാട്ടുകാര്‍ https://malayalees.ch/pt-thomas-cremation-today/ Thu, 23 Dec 2021 04:10:30 +0000 https://malayalees.ch/?p=54471 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് നാട്ടുകാര്‍. മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞുമാണ് തങ്ങളുടെ പ്രിയപ്പെട്ട പി.ടിക്ക് തൊടുപുഴക്കാര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചത്.

ജന്മനാടിന്റെ വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് മണിക്കൂറുകളായി പി.ടിയുടെ ഭൗതിക ശരീരം സാക്ഷ്യം വഹിച്ചത്. വിലാപ യാത്രയില്‍ ആയിരങ്ങളാണ് തങ്ങളുടെ പി.ടിയെ അനുഗമിച്ചത്. ഇടുക്കിയില്‍ നിന്ന് പുറപ്പെട്ട വിലാപ യാത്ര തൊടുപുഴയിലെ പൊതുദര്‍ശനത്തിന് ശേഷം മൂവാറ്റുപുഴയിലെത്തി.

തൊടുപുഴയിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം രാവിലെ പത്ത് മണിയോടെ എറണാകുളത്തെത്തിക്കും. എറണാകുളം ഡിസിസി ഓഫിസിലും ടൗണ്‍ഹാളിലും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് 5.30ന് കൊച്ചി രവിപുരം ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തും.

തന്റെ സംസ്‌കാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ നിര്‍ദേശം നല്‍കിയ ശേഷമാണ് പിടി തോമസിന്റെ വിയോഗം. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സുഹൃത്തുക്കള്‍ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു. ഇന്നലെ രാവിലെ 10.15ഓടെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പി.ടി വിടപറഞ്ഞത്.

]]>
‘മുഖ്യമന്ത്രി മരംമുറി കേസ് പ്രതികളെ കണ്ടു’: ചിത്രം പുറത്തുവിട്ട് പി.ടി തോമസ് https://malayalees.ch/pt-thomas-against-pinarayi-vijayan/ Thu, 10 Jun 2021 13:51:57 +0000 https://malayalees.ch/?p=45404 മുഖ്യമന്ത്രി മരംമുറി കേസ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് പി.ടി തോമസ് എം.എൽ.എ. പ്രതി മുഖ്യമന്ത്രിയെ ഹസ്തദാനം ചെയ്യുന്ന ചിത്രവും പിടി തോമസ് പുറത്തുവിട്ടു. ഇന്‍റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് എറണാകുളത്ത് മാംഗോ മൊബൈൽ വെബ്സൈറ്റ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടു നിന്ന മുഖ്യമന്ത്രിയാണ് ഒന്നര മാസത്തിനു ശേഷം കോഴിക്കോട്ട് ഹസ്തദാനം നടത്തിയതെന്ന് പി.ടി തോമസ് ആരോപിച്ചു. മാംഗോ മൊബൈൽ വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്നേറ്റ മുഖ്യമന്ത്രി താനല്ലെന്നും 2016 ഫെബ്രുവരിയിൽ മറ്റൊരാളാണ് മുഖ്യമന്ത്രിയെന്നും പി.ടി തോമസിന്‍റെ ആരോപണത്തോട് പ്രതികരിച്ച് പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. ഈ വാദം തള്ളിയാണ് പി.ടി തോമസ് രംഗത്തെത്തിയത്.

2017 ജനുവരി 22നാണ് പിണറായി വിജയൻ എറണാകുളം ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളിൽ മാംഗോ മൊബൈൽ ഓൺലൈൻ ഉദ്ഘാടനം ചെയ്യാമെന്നേറ്റത്. ചടങ്ങിനായി എറണാകുളത്ത് തലേന്ന് എത്തിയ മുഖ്യമന്ത്രി മുകേഷ് എം.എൽ.എയ്ക്കൊപ്പം ഉടമകളെ കണ്ടു. എന്നാൽ, നിരവധി തട്ടിപ്പു കേസുകളിലെ പ്രതികളാണ് സംഘാടകർ എന്നറിഞ്ഞ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് മുഖ്യമന്ത്രി അവസാന നിമിഷം ഒഴിഞ്ഞു മാറിയത്. ഇതിനും ഒന്നര മാസത്തിനു ശേഷമാണ് മുഖ്യമന്ത്രി മാംഗോ മൊബൈൽ ഉടമയുമായി കോഴിക്കോട്ട് ഹസ്തദാനം ചെയ്തത്. മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വ്യക്തിപരമായ വിശദീകരണത്തിന് പി.ടി തോമസ് എഴുതിക്കൊടുത്തെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ധനവിനിയോഗ ബിൽ ചർച്ചക്കിടെ എൽദോസ് കുന്നപ്പള്ളിയുടെ പ്രസംഗത്തിലിടപെട്ടാണ് പി.ടി തോമസ് തന്‍റെ വാദമുഖങ്ങൾ നിരത്തിയത്.

]]>
കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിക്കുന്നുവെന്ന് പി ടി തോമസ് https://malayalees.ch/oxygen-issue-in-kerala/ Tue, 04 May 2021 08:21:57 +0000 https://malayalees.ch/?p=43644 കേരളത്തില്‍ കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിക്കുന്നതായി പി ടി തോമസ് എം എല്‍ എ. സതേണ്‍ എയര്‍ പ്രോഡക്ടസ് എന്ന കമ്പനിയാണ് കൃത്രിമ ഓക്‌സിജിന്‍ ക്ഷാമാമുണ്ടാക്കുന്നത്. കേരളാ മെഡിക്കല്‍ കോര്‍പ്പറേഷനുമായി സ്വകാര്യ കമ്പനിക്ക് അവിശുദ്ധ ബന്ധമെന്നും പി. ടി തോമസ് ആരോപിച്ചു.

മെഡി ഓക്‌സിജിന്‍ കുത്തക മുന്‍ ആരോഗ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് നല്‍കിയതില്‍ ദുരൂഹതയുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വലിയൊരു ദുരന്തത്തിന് സാധ്യതയുണ്ടെന്നും പി ടി തോമസ് ചൂണ്ടിക്കാട്ടി.

]]>
രേഖകളില്ലാത്ത 80 ലക്ഷം രൂപ പിടികൂടിയതില്‍ രാഷ്ട്രീയ വിവാദം മുറുകുന്നു https://malayalees.ch/political-controversy-intensifies-over-seizure-of-undocumented-rs-80-lakh/ Sat, 10 Oct 2020 04:30:08 +0000 https://malayalees.ch/?p=33068 പി.ടി തോമസ് എം.എല്‍.എയുടെ മധ്യസ്ഥതയിലായിരുന്നു കുടികിടപ്പ് അവകാശത്തിന്‍റെ പേരിലുള്ള വസ്തു തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്.

എറണാകുളത്ത് വസ്തു ഇടപാടിന്‍റെ പേരില്‍ കൈമാറാന്‍ ശ്രമിച്ച രേഖകളില്ലാത്ത 80 ലക്ഷം രൂപ ആദായനികുതി വകുപ്പ് പിടികൂടിയതിനെ തുടർന്ന് രാഷ്ട്രീയ വിവാദം. പിടി തോമസ് എം.എല്‍.എയുടെ മധ്യസ്ഥതയിലായിരുന്നു കുടികിടപ്പ് അവകാശത്തിന്‍റെ പേരിലുള്ള വസ്തു തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്. കൈമാറിയത് കള്ളപ്പണമാണോ എന്നറിയില്ലെന്നും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെയടക്കം സാന്നിധ്യത്തിലാണ് ഒത്തുതീർപ്പ് നടന്നതെന്നും പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. വസ്തു ഇടപാടില്‍ ഇടപെട്ടത് പാര്‍ട്ടി ഘടകത്തിന്‍റെ നിര്‍ദേശപ്രകാരമാണെന്ന് ബ്രാഞ്ച് സെക്രട്ടറി ഗിരിജനും പ്രതികരിച്ചു.

ഇടപ്പള്ളി സ്വദേശി രാമകൃഷണന്‍ വാങ്ങിയ 80 സെന്‍റ് സ്ഥലത്തോട് ചേര്‍ന്നുള്ള മൂന്നര സെന്‍റ് സ്ഥലത്ത് താമസിച്ച് വന്നിരുന്ന കുടുംബവുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ഇടപാടിനിടെയാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടന്നത്. ഏറെ നാളായി നിലനിന്ന തര്‍ക്കം പരിഹരിക്കാന്‍ കുടുംബത്തിന് 80 ലക്ഷം രൂപ നല്‍കാന്‍ പി.ടി തോമസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഇത് പ്രകാരമുള്ള കരാര്‍ തയാറാക്കി പണം കൈമാറി.

ഇതിന് ശേഷം എം.എല്‍.എ പുറത്തിറങ്ങിയ ഉടനായിരുന്നു റെയ്ഡ്. പിടികൂടിയ പണം കള്ളപ്പണമാണോ എന്നറിയില്ലെന്നും ബാങ്ക് അക്കൌട്ടിലേക്ക് പണം കൈമാറാനാണ് താന്‍ ഇടപെട്ട് കരാര്‍ തയാറാക്കിയത് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെയടക്കം സാന്നിധ്യത്തിലായിരുന്നു ഒത്തുതീര്‍പ്പ് നടന്നതെന്നും എം.എല്‍.എ പറഞ്ഞു.

]]>