pt thomas mla – malayalees.ch https://malayalees.ch Malayalam Online News Portal Thu, 14 Jan 2021 09:28:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pt thomas mla – malayalees.ch https://malayalees.ch 32 32 പുത്രവാൽസല്യത്താൽ അന്ധനായ ധൃതരാഷ്​ട്രരെ പോലെയാണ്​ മുഖ്യമന്ത്രിയെന്ന് പി.ടി തോമസ് https://malayalees.ch/pt-thomas-on-pinarayi-vijayan/ Thu, 14 Jan 2021 09:27:52 +0000 https://malayalees.ch/?p=38580 സ്വർണക്കടത്ത്​ കേസിൽ മുഖ്യമന്ത്രിയാണ്​ ഒന്നാം പ്രതിയെന്ന്​ പി.ടി തോമസ്. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം അവതരിപ്പിക്കവേയാണ് പി.ടി തോമസ്​ എം.എൽ.എയുടെ പരാമര്‍ശം. ശിവശങ്കർ പ്രതിയായ കേസുകളിലെല്ലാം ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്​. ശിവങ്കർ സ്വപ്​നസുന്ദരിക്കൊപ്പം കറങ്ങിയപ്പോൾ തടയാൻ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. പരസ്യവും കിറ്റും നൽകി എന്നും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പുത്രവാൽസല്യത്താൽ അന്ധനായ ധൃതരാഷ്​ട്രരെ പോലെയാണ്​ മുഖ്യമന്ത്രിയെന്നും അദ്ദേഹത്തിന്‍റെ മകളുടെ വിവാഹത്തലേന്ന്​ സ്വപ്​ന പ​ങ്കെടുത്തിരുന്നോയെന്ന്​ വ്യക്​തമാക്കണമെന്നും പി.ടി തോമസ്​ ആവശ്യപ്പെട്ടു. അതേസമയം, സഭ്യേതര പ്രയോഗമാണ്​ പി.ടി തോമസ്​ നടത്തുന്നതെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. പൂരപ്പാട്ടാണോ സഭയിൽ നടക്കുന്നതെന്ന ചോദ്യം മുഖ്യമന്ത്രി ഉന്നയിച്ചു.

]]>