PSG – malayalees.ch https://malayalees.ch Malayalam Online News Portal Thu, 04 May 2023 04:28:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PSG – malayalees.ch https://malayalees.ch 32 32 ക്ലബ് വിടുമെന്ന വാർത്തയ്ക്ക് പിന്നാലെ മെസ്സിക്കെതിരെ പ്രതിഷേധവുമായി ആരാധകർ https://malayalees.ch/2023-05-04-psg-fans-protest-against-lionel-messi-html/ Thu, 04 May 2023 04:18:12 +0000 https://malayalees.ch/?p=80668 പാരീസ് സെന്റ് ജെർമെയ്ൻ വിടുമെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെ ലയണൽ മെസ്സിക്കെതിരെ പിഎസ്ജി ആരാധകർ. മെസ്സിക്കെതിരെ പ്രതിഷേധവുമായി ക്ലബ് ആസ്ഥാനത്തിന് പുറത്തേക്ക് ആരാധകരെത്തി. കാര്യങ്ങൾ ബുദ്ധിമുട്ടിലാകുമ്പോൾ മെസ്സി തടിയൂരുകയാണെന്നാണ് വിമർശനം.

സൗദി അറേബ്യയിലേക്കുള്ള സന്ദർശനത്തിൽ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തതിന് ശേഷമാണ് ആരാധകർ മെസ്സിക്കെതിരെ തിരിഞ്‍ഞത്. പ്രതിഷേധിച്ചെത്തിയവർ താരത്തിന് നേരെ അസഭ്യ വാക്കുകളും പ്രയോ​ഗിച്ചു.

നിലവിലെ കരാർ അവസാനിക്കുന്നതോടെ ലയണൽ മെസി പാരീസ് സെന്റ് ജെർമെയ്ൻ വിടുമെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. അർജന്റീനിയൻ സൂപ്പർ താരവുമായുള്ള കരാർ പിഎസ്ജി പുതുക്കില്ലെന്നാണ് വിവരം. മെസിയുടെ അനധികൃത സൗദി യാത്ര, താരവും ക്ലബും തമ്മിലുള്ള ബന്ധം തകർത്തതായി പത്രപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ടീം വിടാനുള്ള തീരുമാനം മെസിയുടെ പിതാവും ഏജന്റുമായ ജോർജ് മെസി പിഎസ്ജിയെ അറിയിച്ചതായി ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ അവകാശപ്പെടുന്നു. ക്ലബ്ബിന്റെ അനുമതിയില്ലാതെ മിഡിൽ ഈസ്റ്റിലേക്ക് യാത്ര ചെയ്തതിന്, മെസിക്ക് ഫ്രഞ്ച് ഭീമന്മാർ രണ്ടാഴ്ചത്തെ സസ്‌പെൻഷൻ നൽകിയതിന് പിന്നാലെയാണ് ഈ വാർത്ത വരുന്നത്.

]]>
“മെസ്സിയെക്കാൾ ഞങ്ങൾക്ക് നേരിടാൻ ബുദ്ധിമുട്ട് റൊണാൾഡോയെ”: തോമസ് മുള്ളർ https://malayalees.ch/thomas-muller-mocks-lionel-messi/ Fri, 10 Mar 2023 04:50:45 +0000 https://malayalees.ch/?p=77743 ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം അർജന്റീനിയൻ താരം ലയണൽ മെസ്സിക്ക് എതിരെ പ്രസ്താവനയുമായി ബയേൺ മ്യൂണിക്ക് താരം തോമസ് മുള്ളർ. ഇന്നലെ പാരീസ് സെയിന്റ് ജെർമനെതിരായ മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് താരത്തിന്റെ പരാമർശം. മെസ്സിയെക്കാൾ കളിക്കളത്തിൽ നേരിടാൻ ബുദ്ധിമുട്ടുള്ള താരമാണ് റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന റൊണാൾഡോ എന്നും മെസ്സി എതിർ നിരയിൽ വന്നപ്പോഴെല്ലാം തന്റെ ടീം ജയിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. Thomas Muller mocks Lionel Messi

ബാഴ്സലോണയിലും പിഎസ്ജിയിലുമായി ബയേൺ മ്യൂണിക്കിനെതിരെ എട്ട് തവണ മെസ്സി ചാമ്പ്യൻസ് ലീഗിൽ നോക്ക്ഔട്ട് ഘട്ടത്തിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ അഞ്ചെണ്ണത്തിലും തോൽവി ഏറ്റുവാങ്ങി. എന്നാൽ, മെസ്സി എന്ന താരത്തിന്റെ വ്യക്തിഗത കഴിവിനെയും ലോകകപ്പ് പ്രകടനത്തെയും മുള്ളർ ബഹുമാനിക്കുന്നുണ്ട്. ഒരു ടീമിനെ മുഴുവനായും ഒറ്റക്ക് അദ്ദേഹം നയിച്ചു. എന്നാൽ പി എസ് ജിയെ പോലൊരു ടീമിൽ കളിക്കുമ്പോൾ സ്ഥിതി മാറുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിലേക്കുള്ള നിർണായക മത്സരത്തിൽ ബയേൺ മ്യൂണിക്കിനെതിരെ തോറ്റ പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ പുറത്തായിരുന്നു. ഇന്ന് പുലർച്ചെ ജർമനിയിലെ അലൈൻസ് അരീനയിൽ നടന്ന പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബയേണിന്റെ വിജയം. മത്സരത്തിൽ മുന്നേറ്റതാരങ്ങളായ ചുപ്പോ മോട്ടിങ്ങും ഗ്നാബ്രിയും ബയേണിനായി ഗോളുകൾ നേടി. ഇരുപാദങ്ങളിലുമായി മൂന്ന് ഗോളിനാണ് ബയേൺ പ്രീ ക്വാർട്ടറിൽ ജയിച്ചത്.

]]>
അർജന്റീനയുടെ ലോകകപ്പ് ജേതാവ് എൻസോ ഫെർണാണ്ടസ് ചെൽസിയിൽ; അവസാന ദിനം ഫുട്ബോൾ ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻ കൈമാറ്റങ്ങൾ https://malayalees.ch/chelsea-agree-enzo-fernandez-deal-in-transfer-deadline-day-2/ Wed, 01 Feb 2023 11:52:39 +0000 https://malayalees.ch/?p=75489 ലോകഫുട്ബോളിനെ കീഴ്മേൽ മറിച്ച് മറ്റൊരു ട്രാൻസ്ഫർ ജാലകത്തിന് തിരശീല വീഴുമ്പോൾ കൂടുമാറ്റം നടത്തിയത് വമ്പൻ താരങ്ങൾ. ക്ലബ്ബുകൾ തമ്മിൽ നടന്നത് കോടിക്കണക്കിന്ന് രൂപയുടെ കൈമാറ്റം. സാധാരണഗതിയിൽ തണുത്ത പ്രതികരണം കാഴ്ച വെക്കുന്ന ശൈത്യകാല ട്രാൻസ്ഫർ ജാലകം ഈ വർഷം ഫുട്ബോൾ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. Chelsea agree Enzo Fernández deal in transfer deadline day

ഈ ട്രാൻസ്ഫർ ജാലത്തിൽ അവസാന ദിനത്തിൽ കൈമാറ്റം ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട താരമാണ് അർജന്റീനയോടൊപ്പം 2022 ഫിഫ ലോകകപ്പ് നേടിയ എൻസോ ഫെർണാണ്ടസ്. പോർച്ചുഗൽ ക്ലബായ ബെൻഫിക്കയിൽ നിന്ന് താരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി സൈൻ ചെയ്തത് 120 മില്യൺ യൂറോയ്ക്ക് (ഏകദേശം 1065 കോടി ഇന്ത്യൻ രൂപ). ഫുട്ബോൾ താരകൈമാറ്റ വിപണിയിൽ ഏറ്റവും വലിയ ആറാമത്തെ ഉയർന്ന തുകയാണ് എൻസോയ്ക്ക് വേണ്ടി ചെൽസി ചിലവഴിച്ചത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ എട്ട് താരങ്ങളെയാണ് ചെൽസി സ്വന്തമാക്കിയത്. ചെലവാക്കിയത് 331 മില്യൺ യൂറോയും (ഏകദേശം 2941 കോടി ഇന്ത്യൻ രൂപ)

ഇംഗ്ലീഷ് ഫുട്ബോളിൽ ചെൽസിയുടെ മധ്യനിര താരം ജോർജിഞ്ഞോ ആഴ്സനലിലേക്ക് ചേക്കേറി. ടോട്ടൻഹാമിൽ നിന്ന് മാറ്റ് ഡോഹെർത്തി അത്‌ലറ്റികോ മാഡ്രിഡിലേക്കും ബയേൺ മ്യൂണിക്കിൽ നിന്ന് മാർസെൽ സാബിസ്റ്റർ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കും കൂടുമാറ്റം നടത്തി. ചാമ്പ്യൻസ് ലീഗ് ജേതാവ് കെയ്‌ലർ നവാസ് പിഎസ്ജിയിൽ നിന്ന് ഇംഗ്ലീഷ് ക്ലബ്ബിൽ നോട്ടിൻഹാമിൽ ചേർന്നു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ ജാവ ക്യാൻസലോ ബയേർണിലേക്കും നീങ്ങി. ഇവരെ കൂടാതെ, യൂറോപ്യൻ ഫുട്ബോളിൽ മുൻ നിര ക്ലബ്ബുകളിലെല്ലാം താരങ്ങളുടെ കൈമാറ്റങ്ങൾ ഇത്തവണ നടന്നിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോളിലും സമാനമായി ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനത്തിൽ താരകൈമാറ്റങ്ങൾ നടന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ബെംഗളൂരു എഫ്‌സിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തിയ ഡാനിഷ് ഫാറൂഖിന്റെ നീക്കമാണ്.

]]>
അർജന്റീനയുടെ ലോകകപ്പ് ജേതാവ് എൻസോ ഫെർണാണ്ടസ് ചെൽസിയിൽ; അവസാന ദിനം ഫുട്ബോൾ ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻ കൈമാറ്റങ്ങൾ https://malayalees.ch/chelsea-agree-enzo-fernandez-deal-in-transfer-deadline-day/ Wed, 01 Feb 2023 04:35:52 +0000 https://malayalees.ch/?p=75447 ലോകഫുട്ബോളിനെ കീഴ്മേൽ മറിച്ച് മറ്റൊരു ട്രാൻസ്ഫർ ജാലകത്തിന് തിരശീല വീഴുമ്പോൾ കൂടുമാറ്റം നടത്തിയത് വമ്പൻ താരങ്ങൾ. ക്ലബ്ബുകൾ തമ്മിൽ നടന്നത് കോടിക്കണക്കിന്ന് രൂപയുടെ കൈമാറ്റം. സാധാരണഗതിയിൽ തണുത്ത പ്രതികരണം കാഴ്ച വെക്കുന്ന ശൈത്യകാല ട്രാൻസ്ഫർ ജാലകം ഈ വർഷം ഫുട്ബോൾ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

ഈ ട്രാൻസ്ഫർ ജാലത്തിൽ അവസാന ദിനത്തിൽ കൈമാറ്റം ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട താരമാണ് അർജന്റീനയോടൊപ്പം 2022 ഫിഫ ലോകകപ്പ് നേടിയ എൻസോ ഫെർണാണ്ടസ്. പോർച്ചുഗൽ ക്ലബായ ബെൻഫിക്കയിൽ നിന്ന് താരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി സൈൻ ചെയ്തത് 120 മില്യൺ യൂറോയ്ക്ക് (ഏകദേശം 1065 കോടി ഇന്ത്യൻ രൂപ). ഫുട്ബോൾ താരകൈമാറ്റ വിപണിയിൽ ഏറ്റവും വലിയ ആറാമത്തെ ഉയർന്ന തുകയാണ് എൻസോയ്ക്ക് വേണ്ടി ചെൽസി ചിലവഴിച്ചത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ എട്ട് താരങ്ങളെയാണ് ചെൽസി സ്വന്തമാക്കിയത്. ചെലവാക്കിയത് 331 മില്യൺ യൂറോയും (ഏകദേശം 2941 കോടി ഇന്ത്യൻ രൂപ)

ഇംഗ്ലീഷ് ഫുട്ബോളിൽ ചെൽസിയുടെ മധ്യനിര താരം ജോർജിഞ്ഞോ ആഴ്സനലിലേക്ക് ചേക്കേറി. ടോട്ടൻഹാമിൽ നിന്ന് മാറ്റ് ഡോഹെർത്തി അത്‌ലറ്റികോ മാഡ്രിഡിലേക്കും ബയേൺ മ്യൂണിക്കിൽ നിന്ന് മാർസെൽ സാബിസ്റ്റർ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കും കൂടുമാറ്റം നടത്തി. ചാമ്പ്യൻസ് ലീഗ് ജേതാവ് കെയ്‌ലർ നവാസ് പിഎസ്ജിയിൽ നിന്ന് ഇംഗ്ലീഷ് ക്ലബ്ബിൽ നോട്ടിൻഹാമിൽ ചേർന്നു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ ജാവ ക്യാൻസലോ ബയേർണിലേക്കും നീങ്ങി. ഇവരെ കൂടാതെ, യൂറോപ്യൻ ഫുട്ബോളിൽ മുൻ നിര ക്ലബ്ബുകളിലെല്ലാം താരങ്ങളുടെ കൈമാറ്റങ്ങൾ ഇത്തവണ നടന്നിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോളിലും സമാനമായി ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനത്തിൽ താരകൈമാറ്റങ്ങൾ നടന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ബെംഗളൂരു എഫ്‌സിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തിയ ഡാനിഷ് ഫാറൂഖിന്റെ നീക്കമാണ്.

]]>
നെയ്മറുടെ ഫ്രീ കിക്ക് കണ്ട് കണ്ണു തള്ളി എംബാപ്പെ; വിഡിയോ https://malayalees.ch/kylian-mbappes-reaction-to-neymars-freekick/ Tue, 31 Jan 2023 08:17:39 +0000 https://malayalees.ch/?p=75394 ഫ്രഞ്ച് ലീഗ് വൺ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ നെയ്മറിന്റെ ഫ്രീകിക്ക് കണ്ട് കണ്ണു തള്ളി എംബാപ്പെ. ഫ്രീകിക്ക് പരിശീലിക്കുമ്പോൾ ഒരു ഷോട്ട് വലയിൽ കയറി, ഇതുകണ്ടു ഞെട്ടി നിൽക്കുന്ന എംബപ്പെയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നെയ്മറിന്റെ ഫ്രീകിക്ക് ശ്രമം ബാറിനു തൊട്ടുതാഴെക്കൂടി വലയിലെത്തിയതാണ് എംബാപ്പെയെ അമ്പരപ്പിച്ചത്. എംബപ്പെ നെയ്മറെ കൗതുകത്തോടെ നോക്കി നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

പിഎസ്ജി– റെയിംസ് മത്സരത്തിനു മുൻപായിരുന്നു നെയ്മറുടെ ഫ്രീകിക്ക് പരിശീലനം. പെനൽറ്റി ബോക്സിനു പുറത്തു നിന്നുള്ള ബ്രസീൽ താരത്തിന്റെ ഫ്രീകിക്ക് ഗോൾ വലയുടെ മുകളിൽ ഇടതു ഭാഗത്താണു പതിച്ചത്. പന്ത് തടയാൻ ഗോൾ കീപ്പറുടെ ഭാഗത്തു നിന്ന് ഒരു ശ്രമവും ഉണ്ടായില്ല.

അതേസമയം റെയിംസിനെതിരായ പോരാട്ടത്തിൽ പിഎസ്ജി സമനിലയിൽ കുരുങ്ങി.
ലീ​ഗിൽ 20 കളികളിൽ നിന്ന് 48 പോയിന്റുമായി പിഎസ്ജി തന്നെയാണ് പട്ടികയിൽ ഒന്നാമത്. ലെൻസ് 45 പോയിന്റും മാഴ്സ 43 പോയിന്റുമായി തൊട്ടുപിന്നിൽ.

]]>
റിയാദിൽ ഗോൾമഴ, റിയാദ് സീസൺ ടീമിനെതിരെ പിഎസ്ജിക്ക് വിജയം https://malayalees.ch/messis-psg-won-against-ronaldos-riyad-season-team/ Fri, 20 Jan 2023 04:25:40 +0000 https://malayalees.ch/?p=74744 റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം ആവേശത്താൽ അലയടിക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ഫുട്ബോളിലെ ഇതിഹാസ താരങ്ങൾ നേർക്കുനേർ അണിനിരന്ന പോരാട്ടത്തിൽ വിജയം ഫ്രഞ്ച് ക്ലബ് പിഎസ്ജിയോടൊപ്പം. റിയാദ് സീസൺ ടീമിന് വേണ്ടി പോർച്ചുഗൽ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ ഇറങ്ങിയപ്പോൾ പിഎസ്ജിക്ക് വേണ്ടി അർജന്റീനയുടെ മിശിഹാ മെസ്സിയും ബൂട്ട്കെട്ടി. ഒൻപത് ഗോളുകൾ പിറന്ന മത്സരം കാണികൾക്ക് ഒരുക്കിയത് വിരുന്ന്. 

മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തുടങ്ങിയ ഗോൾവേട്ടക്ക് തുടക്കം കുറിച്ചത് ലയണൽ ആന്ദ്രെസ് മെസ്സി. ഇടതു വിങ്ങിൽ നിന്ന് നെയ്മർ നൽകിയ പന്ത് ബോക്സിനുള്ളിൽ സ്വീകരിച്ച മെസ്സി ഗോളിയെ കബളിപ്പിച്ച് വളയ്ക്കുളിൽ നിക്ഷേപിച്ചു. മുപ്പത്തിനാലാം മിനുട്ടിൽ തന്നെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാൾഡോ സമനില പിടിച്ചു. 39 ആം മിനുട്ടിൽ പന്തുമായി കുതിച്ച അൽ ധൗസാരിയെ പുറകിൽ നിന്ന് ഫൗൾ ചെയ്ത ജുവാൻ ബെർണാഡ് ചുവപ്പുകാർഡ് കിട്ടി പുറത്തുപോയതോടെ പിഎസ്ജി 10 പേരായി ചുരുങ്ങി.

43 ആം മിനുട്ടിൽ മാർക്വിനോസിലൂടെ പാരീസ് ലീഡ് എടുത്തു. 45 ആം മിനുട്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ നെയ്മർ മത്സരത്തിൽ പിഎസ്ജിയുടെ ലീഡ് വർധിപ്പിക്കാനുള്ള സുവർണാവസരമായിരുന്നു ഇല്ലാതാക്കിയത്. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ ക്രിസ്ത്യാനോ റൊണാൾഡോയിലൂടെ റിയാദ് ടീം സമനില പിടിച്ചു. പിഎസ്ജി പ്രധിരോധതാരം സെർജിയോ റാമോസ് വരുത്തിയ പിഴവ് മുതെലെടുത്ത റൊണാൾഡോ തന്റെ രണ്ടാമത്തെ ഗോൾ നേടുകയായിരുന്നു.

രണ്ടാം പകുതിയിൽ പാരീസ് ക്ലബിന് വേണ്ടി സെർജിയോ റാമോസും കിലിയൻ എംബപ്പേയും ഹ്യൂഗോ എക്കിറ്റികെയും ഗോൾ നേടി. റിയാദ് സീസൺ ടീമിനായി കൊറിയൻ താരം ഹ്യുൻ സൂ ജങും ആൻഡേഴ്സൺ ടാലിസ്കയും ആശ്വാസ ഗോളുകൾ നേടി.

]]>
ഉയർന്ന വേതനം; നെയ്മറെ വിൽക്കാൻ പിഎസ്ജി തയ്യാറെന്ന് റിപ്പോർട്ട് https://malayalees.ch/psg-willing-to-listen-to-offers-for-neymar/ Sat, 07 Jan 2023 04:17:12 +0000 https://malayalees.ch/?p=74104 ബ്രസീൽ സൂപ്പർ താരം നെയ്മറെ വിൽക്കാൻ പാരീസ് സെന്റ് ജെർമെയ്ൻ തയ്യാറാണെന്ന് റിപ്പോർട്ട്. നെയ്മറുടെ മാര്‍ക്കറ്റ് പ്രൈസ് കുറച്ചാണ് വില്‍പ്പനയ്ക്ക് വയ്ക്കുന്നത്. പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ക്രിസ്റ്റോഫ് ഗാൽറ്റിയറിന്റെ ടീം ആരംഭിച്ചതായി സ്പാനിഷ് മാധ്യമമായ ‘ഫിചാഹിസ്’ റിപ്പോർട്ട് ചെയ്യുന്നു.

2025 വരെ കരാറുണ്ടെങ്കിലും ഉയർന്ന വേതനമാണ് നെയ്മറുടെ വില്‍പ്പനയ്‌ക്ക് പിന്നിലെന്നാണ് ക്ലബ് പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണിലും നെയ്മറിനെ വിൽക്കാൻ പിഎസ്ജി തയ്യാറായിരുന്നു. എന്നാൽ 150 മില്യൻ യൂറോ എന്ന ഭീമൻ തുക കാരണം ആരും മുന്നോട്ടുവന്നിരുന്നില്ല. ഇത്തവണ വില കുറയ്ക്കാനും ക്ലബ് ഒരുക്കമാണ്.

30 കാരനായി 50 മുതല്‍ 60 മില്യണ്‍ യൂറോയ്‌ക്ക് ഇടയിലുള്ള വിലയാണ് പിഎസ്‌ജി പ്രതീക്ഷിക്കുന്നത്. മൂന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകൾ നെയ്മറെ കണ്ണുവച്ചിട്ടുണ്ടെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ന്യൂകാസിൽ യുണൈറ്റഡ്, ചെൽസി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ടീമുകൾ നെയ്മറെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ നെയ്മറെ വില്‍ക്കാന്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

നെയ്മറെ ഒഴിവാക്കിയില്ലെങ്കില്‍ ക്ലബ് വിടുമെന്ന് എംബാപ്പെ ഭീഷണി മുഴക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇരുതാരങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരസ്യമായ കാര്യമാണ്. 2017ൽ സ്‌പാനിഷ്‌ ക്ലബ് ബാഴ്‌സലോണയില്‍ നിന്നും 222 മില്യൺ യൂറോയുടെ റെക്കോഡ് തുകയ്‌ക്കാണ് നെയ്മറെ പിഎസ്‌ജി കൂടാരത്തിലെത്തിച്ചത്.

]]>
ബലോൻ ദ് ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചരിത്ര നേട്ടവുമായി ലയണൽ മെസി https://malayalees.ch/argentine-psg-star-lionel-messi-wins-the-2021-ballon-d-or/ Tue, 30 Nov 2021 04:08:04 +0000 https://malayalees.ch/?p=53227 ബലോൻ ദ് ഓർ പുരസ്‌കാരം ലയണൽ മെസിക്ക്. ഏഴാം തവണയും ബലോൻ ദ് ഓർ സ്വന്തമാക്കിയാണ് മെസി ചരിത്രം രചിച്ചത്. ഇന്ന് പുലർച്ചെ പാരീസിൽ നടന്ന ചടങ്ങിലാണ് ഫുട്ബോളിലെ വിഖ്യാത പുരസ്കാരത്തിന് അർജന്റീനയുടെയും പിഎസ്ജിയുടെയും താരമായ മെസി അർഹനായത്. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങളിൽ മെസി ബലോൻ ദ് ഓർ നേട്ടം പേരിലെഴുതിയിരുന്നു.

https://pbs.twimg.com/media/FFY5zsaWUAg8NBf?format=jpg&name=small

മെസി മറികടന്നത്ത് പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്‌കിയെയാണ്. മെസിക്ക് നിർണായകമായത് കോപ അമേരിക്ക കിരീട നേട്ടമാണ്. ബാഴ്‌സലോണയിലും പിഎസ്‌ജിയിലും വലിയ നേട്ടം അവകാശപ്പെടാനില്ലെങ്കിലും ഗോൾ വേട്ടയിൽ മെസിക്ക് ഇത്തവണയും കുറവുണ്ടായിരുന്നില്ല. ബാഴ്‌സയിൽ കഴിഞ്ഞ സീസണിൽ 30 ഗോൾ കണ്ടെത്തിയ മെസി കോപ്പ ഡെൽറെ കിരീടം കൊണ്ട് തൃപ്തിപ്പെട്ടു.

കൂടുതൽ ഗോൾ നേടിയതിനുള്ള പുരസ്‍കാരം റോബർട്ട് ലെവൻഡോവ്സ്കിക്കാണ്. സ്‌പാനിഷ്‌ താരം അലക്സാൻഡ്രിയ പുറ്റേലാസാണ് മികച്ച വനിതാ താരം. മധ്യനിര താരമായ അലക്സിയ 26 ​ഗോളുകളാണ് കഴിഞ്ഞ സീസണിൽ നേടിയത്. ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ ചെൽസിക്ക് എതിരെ നേടിയ ​ഗോളും ഇതിൽ ഉൾപ്പെടുന്നു. മികച്ച ഗോൾ കീപ്പറായി ഇറ്റാലിയൻ താരം ജിയാൻ ലൂഗി ഡൊണറൂമയും അർഹനായി.

https://pbs.twimg.com/media/FFYzDrhXwAYQsUX?format=jpg&name=240×240
]]>
മെസിക്ക് ആദ്യ ഗോൾ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പിഎസ്ജിക്ക് ജയം https://malayalees.ch/psg-won-manchester-city-lionel-messi/ Wed, 29 Sep 2021 04:10:47 +0000 https://malayalees.ch/?p=50193 ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പാരിസ് സെൻ്റ് ജെർമനു ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാർ സിറ്റിയെ കീഴടക്കിയത്. ഇദ്രിസ ഗുയെ, ലയണൽ മെസി എന്നിവരാണ് പിഎസ്ജിക്കായി ഗോളുകൾ നേടിയത്. പിഎസ്ജി ജഴ്സിയിൽ മെസിയുടെ ആദ്യ ഗോളാണ് ഇത്. (psg manchester city messi)

കളി തുടങ്ങി എട്ടാം മിനിട്ടിൽ തന്നെ പിഎസ്ജി മുന്നിലെത്തി. എംബാപ്പെയുടെ ലോ ക്രോസ് നെയ്മർക്ക് കണക്ട് ചെയ്യാനായില്ലെങ്കിലും കൃത്യമായി ഇടപെട്ട ഗുയെ ഗോൾവല കുലുക്കി. സമനില ഗോളിനായി സിറ്റി കിണഞ്ഞ് ശ്രമിച്ചെങ്കിലും പിഎസ്ജി പ്രതിരോധവും ഗോൾകീപ്പർ ജിയാൻലുഗി ഡൊണ്ണറുമ്മയും വഴങ്ങിയില്ല. 26 ആം മിനിട്ടിൽ ലഭിച്ച സുവർണാവസരം ഗോളി മാത്രം മുന്നിൽ നിൽക്കെ സിറ്റി പാഴാക്കി. ആദ്യ പകുതി പിഎസ്ജി ഒരു ഗോളിൻ്റെ ലീഡിനു പിരിഞ്ഞു. രണ്ടാം പകുതിയിൽ മെസിയുടെ ഗോൾ എത്തി. മനോഹരമായ ഡ്രിബിളിനൊടുവിൽ എംബാപ്പെയുമായി വൺ ടച്ച് പാസ് കളിച്ച മെസി സിറ്റി ഗോൾ കീപ്പർ എഡേഴ്സണെ കബളിപ്പിച്ച് വല ചലിപ്പിച്ചു.

ആകെ 18 ഷോട്ടുകളാണ് സിറ്റി കളിയിൽ തൊടുത്തത്. ഇതിൽ ഏഴ് ഷോട്ട് ഓൺ ടാർഗറ്റായിരുന്നു. മറുവശത്ത് ആകെ ആറ് ഷോട്ടുകളിൽ മൂന്നെണ്ണമോൺ ടാർഗറ്റ് തൊടുക്കാൻ പിഎസ്ജിക്ക് കഴിഞ്ഞു.

രണ്ട് മത്സരത്തിൽ ഒരു ജയവും സമനിലയും അടക്കം 4 പോയിൻ്റുള്ള പിഎസ്ജി തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയുമുള്ള സിറ്റി മൂന്നാം സ്ഥാനത്താണ്.

]]>
പി എസ് ജിയ്ക്കായി മെസ്സി ഇന്ന് കളത്തിൽ https://malayalees.ch/messi-will-play-for-psg-today/ Sat, 14 Aug 2021 04:02:18 +0000 https://malayalees.ch/?p=48102 അര്‍ജന്റീനിയൻ താരം ലയണല്‍ മെസിയുടെ ഫ്രഞ്ച്‌ ലീഗ്‌ ഫുട്‌ബോളിലെ അരങ്ങേറ്റം ഇന്ന് നടക്കുമെന്ന ആകാംക്ഷയിലാണു കായിക ലോകം. ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ മെസിയുടെ പുതിയ ക്ലബ്‌ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌ന്‍(പി എസ് ജി) സ്‌ട്രാസ്‌ബര്‍ഗിനെ നേരിടും. ഫ്രാന്‍സില്‍ കൊവിഡ്‌-19 വൈറസ്‌ മഹാമാരിയുടെ വ്യാപന ഭീഷണി കുറഞ്ഞതിനാൽ കാണികള്‍ക്ക്‌ അനുമതി നല്‍കിയിട്ടുണ്ട്‌.

മെസിയെ കൂടാതെ റയാല്‍ മാഡ്രിഡ്‌ വിട്ട സെര്‍ജിയോ റാമോസ്‌, അഷ്‌റാഫ്‌ ഹാകിമി, ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂയിജി ഡൊന്നരൂമ, ജോര്‍ഗിനോ വിന്‍ദാലം എന്നിവരും പി.എസ്‌.ജിയിലേക്കു ചേക്കേറിയിരുന്നു. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ തന്നെ പി.എസ്‌.ജി. മെസിയെ അവതരിപ്പിക്കുമെന്നാണ്‌ ആരാധകരുടെ പ്രതീക്ഷ.

നെയ്‌മര്‍, കിലിയന്‍, എംബാപ്പെ എന്നിവര്‍ക്കൊപ്പം മെസിയും മുന്നേറ്റ നിരയില്‍ എത്തിയതോടെ കോച്ച്‌ പൊച്ചെറ്റിനോ സമ്മര്‍ദത്തിലായി.

കോപാ അമേരിക്കയില്‍ അര്‍ജന്റീനയെ കിരീടത്തിലെത്തിച്ച ശേഷം മെസി വിശ്രമത്തിലായിരുന്നു. പുതിയ അന്തരീക്ഷത്തോടെ താദാമ്യം പ്രാപിക്കാന്‍ താരത്തിനു കൂടുതല്‍ സമയം വേണ്ടിവരുമെന്നും കോച്ചിന്റെ വിലയിരുത്തൽ. ജയത്തിൽ കുറഞ്ഞതൊന്നും പി.എസ്‌.ജി. മാനേജ്‌മെന്റ്‌ പ്രതീക്ഷിക്കുന്നില്ല.

]]>