PSC rank list – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Nov 2023 08:28:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PSC rank list – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ അട്ടിമറിച്ചുള്ള താൽക്കാലിക നിയമനങ്ങൾക്ക് തടയിട്ട് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പ് https://malayalees.ch/the-employee-reforms-department-has-blocked-the-temporary-appointments-made-by-sabotaging-psc-rank-lists/ Thu, 02 Nov 2023 08:28:49 +0000 https://malayalees.ch/?p=90482 സംസ്ഥാനത്ത് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ അട്ടിമറിച്ചുള്ള താൽക്കാലിക നിയമനങ്ങൾക്ക് തടയിട്ട് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പ്. റാങ്ക് പട്ടികയുള്ളപ്പേൾ ദിവസക്കൂലി നിയമനമോ താൽക്കാലിക നിയമനമോ നടത്തരുത്. എംപ്ലോയ്്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനത്തിനും വിലക്ക് ബാധകമാണ്. ( The employee Reforms Department has blocked the temporary appointments made by sabotaging PSC rank lists )

ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിലാണ് അനധികൃത താൽക്കാലിക നിയമനങ്ങൾക്ക് വിലക്കിയത്. റാങ്ക് പട്ടികയുള്ളപ്പേൾ ദിവസക്കൂലി, കരാർ നിയമനങ്ങളോ താൽക്കാലിക നിയമനമോ നടത്തരുത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങളും പാടില്ല. റാങ്ക് പട്ടിക നിിലവിലുുള്ളപ്പോൾ ഉണ്ടാകുന്ന ഒഴിവുകളെല്ലാം ഇതിൽ നിന്നും നികത്തണം. എല്ലാ വകുപ്പുമേധാവികൾക്കും ജില്ലാ കളക്ടർമാർക്കുമാണ് നിർദ്ദേശം. 2024 ജനുവരി ഒന്നു മുതൽ ഡിസംബർ വരെയുള്ള ഒഴിവുകൾക്ക് പുറമെ പ്രതീക്ഷിത ഒഴിവുകളും റിപ്പോർട്ട് ചെയ്യണം.

ആറു മാസമോ അതിലധികമോ ദൈർഘ്യമുള്ള അവധി ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം. സംസ്ഥാന തലത്തിലുണ്ടാകുന്ന ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടത് വകുപ്പു സെക്രട്ടറിമാർ തന്നെയായിരിക്കണം. ഇതിന്റെ പട്ടിക നിശ്ചിത മാതൃകയിൽ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ വിജിലൻസ് സെല്ലിന് കൈമാറമെന്നും നിർദ്ദേശമുണ്ട്. നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയെന്നും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു

]]>
പിഎസ്‌സിയില്‍ ഒഴിവുവന്ന ശേഷം മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്ക് മാറ്റം വരുന്നു https://malayalees.ch/new-changes-in-psc-recruitment/ Tue, 15 Nov 2022 04:36:09 +0000 https://malayalees.ch/?p=71306 ഒറ്റവര്‍ഷത്തെ ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പിഎസ്‌സി. ഒഴിവുവന്ന ശേഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രീതിയാണ് നിലവിലുള്ളത്. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ ഈ മാസം 30ാം തീയതിക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്ക് ഈ വര്‍ഷം തുടക്കമാകും. ആറുമാസത്തില്‍ കൂടുതലുള്ള അവധിയും ഒഴിവായി കണക്കാക്കും. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ഉന്നയിച്ച പരാതിക്കാണ് ഇതോടെ പരിഹാരമാകുന്നത്.

ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തണം. 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ ഈ മാസം 30നകം പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യണം. പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ ഒരു കാരണവശാലും ഉദ്യോഗകയറ്റത്തിലൂടെ നികത്താന്‍ പാടില്ല. പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം, തീയതി എന്നിവ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനെ അറിയിക്കണം.

ആറുമാസത്തില്‍ കൂടുതല്‍ ഉള്ള അവധികള്‍ ഒഴിവായി പരിഗണിച്ചുകൊണ്ടായിരിക്കണം പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഒരു റാങ്ക് ലിസ്റ്റ് നിലവിലിരിക്കെയുണ്ടാകുന്ന മുഴുവന്‍ ഒഴിവുകളും ആ ലിസ്റ്റില്‍ നിന്ന് തന്നെ നികത്തണം എന്ന പുതിയ നിര്‍ദേശം കൂടി സര്‍ക്കാര്‍ നല്‍കുന്നു. പി എസ് സി ലിസ്റ്റിലുള്ളതില്‍ ഒരുകാരണവശാലും താത്ക്കാലിക നിയമനം പാടില്ല. ഏതെങ്കിലും ഒരു തസ്തികയില്‍ പി എസ് സി റാങ്ക് ലിസ്റ്റുണ്ടെങ്കില്‍ ആ തസ്തികയിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിലോ കരാര്‍ അടിസ്ഥാനത്തിലോ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴിയോ ഉള്ള നിയമനം പാടില്ല. ഒഴിവുകളുടെ എണ്ണം ഡിസംബര്‍ 1ന് വകുപ്പിനെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

]]>
പിഎസ്ഇ റാങ്ക് പട്ടികയിൽ മാറ്റം; ഒഴിവുകൾക്ക് ആനുപാതികമായി പട്ടിക ചുരുക്കിയേക്കും https://malayalees.ch/psc-rank-list-c-m-pinarayi-vijayan/ Fri, 13 Aug 2021 13:49:23 +0000 https://malayalees.ch/?p=48093 പിഎസ്ഇ റാങ്ക് പട്ടിക തയ്യാറാകുന്ന രീതിയിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ. റാങ്ക് പട്ടിക ഒഴിവുകൾക്ക് ആനുപാതികമായി മാത്രം പ്രസിദ്ധീകരിക്കുന്ന കാര്യം ആലോചിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാൾ മൂന്ന് മുതൽ അഞ്ചിരട്ടി വരെ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയാണ് പിഎസ്‍സി റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെല്ലാം ജോലി കിട്ടില്ല. എന്നാൽ ഉദ്യോഗാർത്ഥികൾ പലരും ചൂഷണങ്ങള്‍ക്കും അനഭിലഷണീയമായ പ്രവണതകള്‍ക്കും വിധേയരാകുന്നുവെന്ന് വ്യക്തമായതാണെന്നും അതിനാലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി പുനഃപരിശോധിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും നിയമസഭയിൽ എച്ച് സലാമിന്‍റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ഒഴിവിന് ആനുപാതികമായി റാങ്ക് പട്ടിക ചുരുക്കുന്നതോടെ, ഉദ്യോഗാർത്ഥികൾക്ക് അനാവശ്യ പ്രതീക്ഷ നൽകുന്ന സ്ഥിതിയുണ്ടാവില്ല. ജസ്റ്റിസ് ദിനേശൻ കമ്മിഷന്‍റെ ശുപാർശ അനുസരിച്ചാകും ഇക്കാര്യത്തിൽ തുടർ തീരുമാനങ്ങളുണ്ടാവുക. ഒഴിവുകളേക്കാൾ വളരെയധികം പേരെ പട്ടികയിൽ പെടുത്തുന്നത് അനഭലഷണീയമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിരമിക്കൽ തീയതി പ്രസിദ്ധീകരിക്കുന്നത് പരിശോധിക്കുമെന്നും അറിയിച്ചു.

]]>
സംസ്ഥാനത്തെ 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കും https://malayalees.ch/psc-rank-list-validity/ Wed, 04 Aug 2021 03:53:47 +0000 https://malayalees.ch/?p=47620 സംസ്ഥാനത്തെ 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കും. ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ തുടർ നിയമനടപടികൾക്കുള്ള സാധ്യതയും ഉദ്യോഗാർത്ഥികൾ തേടുന്നുണ്ട്.

ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി. ക്ലാര്‍ക്ക്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ പി.എസ്.സിയുടെ 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആണ് ഇന്ന് അവസാനിക്കുന്നത്. റാങ്ക് ലിസ്റ്റ് കാലാവധി കഴിയുന്നതോടെ നിയമനം ലഭിച്ചിട്ടില്ലാത്ത പ്രായപരിധി കഴിഞ്ഞവർക്ക് ഇനിയൊരവസരം ഉണ്ടാകില്ല. ലാസ്റ്റ് ഗ്രേഡ് പട്ടികയുടെ കാലാവധി നീട്ടിയ ട്രിബ്യൂണല്‍ വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. പ്രതീക്ഷയോടെ കാത്തിരുന്ന കോടതി വിധി തിരിച്ചടിയായതോടെ ഉദ്യോഗാർത്ഥികളും നിരാശയിലാണ്.

]]>
റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള ഉത്തരവ് ; പി എസ് സി നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതിയില്‍ https://malayalees.ch/psc-rank-list-high-court/ Tue, 03 Aug 2021 04:00:56 +0000 https://malayalees.ch/?p=47566 റാങ്ക് പട്ടികയുടെ കാലാവധി മൂന്നുമാസം നീട്ടാനുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ പി എസ് സി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉചിതമായ കാരണങ്ങളില്ലാതെ പട്ടിക നീട്ടുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ എല്ലാ ജില്ലയിലെയും ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്തിട്ടുണ്ട്.
കൊവിഡ് പരിഗണിച്ച് നേരത്തെ ലിസ്റ്റിന്റെ കാലാവധി നീട്ടിയിരുന്നു. വീണ്ടും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തലാകുമെന്നും ഹർജിയിൽ പറയുന്നു. നാളെ അവസാനിക്കുന്ന റാങ്ക് ലിസ്റ്റിന്‍റെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാനായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്.

അതേസമയം, റാങ്ക് പട്ടികകളുടെ കാലാവധി നീട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പ്രതിപക്ഷം ഇന്നലെ നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

നിശ്ചിത കാലപരിധി വച്ച് മാത്രമേ കാലാവധി നീട്ടാൻ സാധിക്കൂ. ഒരു വർഷമാണ് സാധാരണ ഗതിയിൽ പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി. അസാധാരണ സാഹചര്യങ്ങളിലാണ് റാങ്ക്ലിസ്റ്റ് കാലാവധി നീട്ടാൻ പി എസ് സിക്ക് ശുപാർശ നൽകുന്നത്. കൊവിഡ് കാലത്ത് പി എസ് സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ തടസം വന്നിട്ടില്ല. എല്ലാ ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. മുഴുവൻ ഒഴുവുകളിലും നിയമനം നടത്തുക എന്നതാണ് സർക്കാർ നിലപാട്. പി എസ് സിയുടെ യശസ് താഴ്ത്തികെട്ടാനാണ് പലരുടെയും ശ്രമമെന്നും മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ അഭിപ്രായപ്പെട്ടു.

]]>
പി എസ് സി യെ കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുത്; ഷാഫി പറമ്പിൽ https://malayalees.ch/shafi-parambil-about-kerala-psc/ Mon, 02 Aug 2021 12:54:19 +0000 https://malayalees.ch/?p=47551 കരുവന്നൂർ ബാങ്കിന്റെ നിലവാരത്തിലേക്ക് കേരളത്തിലെ പബ്ലിക് സർവീസ് കമ്മിഷനെ താഴ്ത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.എൽ.എ. പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യവുമായി അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാംതരംഗത്തിലുമായി ഏകദേശം 115 ദിവസം കേരളത്തിലെ സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചിട്ടില്ല. ആ സമയത്തൊക്കെ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ വലിയ വീഴ്ചകളും കുറവുകളുമുണ്ടായി.

‘വിശ്വാസ്യതയുടെയും സുതാര്യതയുടെയും കാര്യത്തിൽ സഹ്യപർവതത്തിനൊപ്പം ഉയരമുണ്ടായിരുന്ന പി.എസ്.സി. ഇന്ന് തൃശ്ശൂരിലെ കരുവന്നൂർ ബാങ്കിന്റെ അവസ്ഥയിലേക്ക് മാറുകയാണ്. ഉദ്യോഗാർഥികളുടെ താൽപര്യത്തിനപ്പുറം മറ്റു പലതും സംരക്ഷിക്കപ്പെടാനുള്ള കേന്ദ്രമായി പി.എസ്.സിയെ മാറ്റാൻ സർക്കാർ അനുവദിക്കരുത്. അത് പാർട്ടി സർവീസ് കമ്മീഷനാക്കാൻ അനുവദിക്കരുത് എന്ന് കേരളത്തിലെ ചെറുപ്പക്കാർക്കു വേണ്ടി ആവശ്യപ്പെടുകയാണ്’ ഷാഫി പറഞ്ഞു.

റാങ്ക് ലിസ്റ്റ് മൂന്നുമാസത്തേക്ക് എങ്കിലും നീട്ടണമെന്ന് ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പോയി നേടിയ വിധിയാണ്. ആ വിധിക്കെതിരെ എന്തിനാണ് പി.എസ്.സി. അപ്പീൽ പോകുന്നത്, അതിന് എന്തിനാണ് സർക്കാർ പിന്തുണ കൊടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.സർക്കാർ ഉദാരമായ സമീപനം വെച്ചുപുലർത്തി യോഗ്യതയുള്ളവരെ സർവീസിൽ കൊണ്ടുവരാൻ അൽപം കൂടി സമയം അനുവദിച്ചു കൊടുക്കുകയാണ് വേണ്ടത്. തൊഴിൽ കിട്ടാൻ ലിസ്റ്റിൽ ഉള്ളവർ ജോലിക്കു വേണ്ടി ഇപ്പോഴും പുറത്തുനടക്കുകയാണെന്നും അതിനു പകരം പിടിവാശി ആരെ സഹായിക്കാൻ വേണ്ടിയാണെന്നും ഷാഫി ആരാഞ്ഞു.

]]>
പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനാകില്ല : മുഖ്യമന്ത്രി https://malayalees.ch/psc-rank-list-pinarayi-vijayan/ Mon, 02 Aug 2021 08:48:26 +0000 https://malayalees.ch/?p=47546 പിഎസ് സി റാങ്ക് പട്ടികകളുടെ  കാലാവധി നീട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന പിഎസ് സി റാങ്ക് പട്ടികകളുടെ  കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.

നിശ്ചിത കാലപരിധി വച്ച് മാത്രമേ കാലാവധി നീട്ടാൻ സാധിക്കൂ. ഒരു വർഷമാണ് സാധാരണ ഗതിയിൽ പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി. അസാധാരണ സാഹചര്യങ്ങളിലാണ് റാങ്ക്ലിസ്റ്റ് കാലാവധി നീട്ടാൻ പി എസ് സിക്ക് ശുപാർശ നൽകുന്നത്. കൊവിഡ് കാലത്ത് പി എസ് സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ തടസം വന്നിട്ടില്ല. എല്ലാ ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. മുഴുവൻ ഒഴുവുകളിലും നിയമനം നടത്തുക എന്നതാണ് സർക്കാർ നിലപാട്. പി എസ് സിയുടെ യശസ് താഴ്ത്തികെട്ടാനാണ് പലരുടെയും ശ്രമമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അഭിപ്രായപ്പെട്ടു.

ഇതിനിടെ സർക്കാർ പിടി വാശി ഉപേക്ഷിച്ച് ഉദാര സമീപനം സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു . കേരളത്തിൽ അപ്രഖ്യാപിത നിയമന നിരോധനത്തിന് സർക്കാർ കോപ്പുകൂട്ടുന്നു. കരവന്നൂർ സഹകരണ ബാങ്കിന്റെ നിലവാരത്തിലേക്ക് പി എസ് സി യെ താഴ്ത്തരുതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

]]>
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യം; സമരം ശക്തമാക്കി പിഎസ്‌സി ഉദ്യോഗാർഥികൾ https://malayalees.ch/extend-the-validity-of-rank-lists-psc-candidates-intensify-strike/ Mon, 26 Jul 2021 08:12:02 +0000 https://malayalees.ch/?p=47254 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി പിഎസ്‌സി ഉദ്യോഗാർഥികൾ. കൂടുതൽ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ മാർച്ച് നടത്തി. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് ആരോപിച്ച് എൽജിഎസ് ഉദ്യോഗാർഥികൾ യാചന സമരവും തുടങ്ങിയിട്ടുണ്ട്. വനിതാ സിപിഒ, എൽജിഎസ് ഉൾപ്പെടെ 493 തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി അടുത്ത മാസം നാലിന് അവസാനിക്കും. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ ഉദ്യോഗാർത്ഥികൾ തീരുമാനിച്ചത്. എട്ടു ദിവസമായി സമരരംഗത്തുള്ള വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാർച്ച് നടത്തി. 2085 പേര്‍ ഉള്‍പ്പെട്ട ലിസ്റ്റില്‍ നിന്ന് 597 പേർക്കാണ് നിയമനം ലഭിച്ചത്. ജനുവരിക്ക് ശേഷം പുതിയ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 1400ഓളം ഉദ്യോഗാര്‍ഥികളാണ് നിയമനം കാത്ത് കഴിയുന്നത്.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി പിഎസ്‌സി ഉദ്യോഗാർഥികൾ. കൂടുതൽ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ മാർച്ച് നടത്തി. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് ആരോപിച്ച് എൽജിഎസ് ഉദ്യോഗാർഥികൾ യാചന സമരവും തുടങ്ങിയിട്ടുണ്ട്. വനിതാ സിപിഒ, എൽജിഎസ് ഉൾപ്പെടെ 493 തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി അടുത്ത മാസം നാലിന് അവസാനിക്കും.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ ഉദ്യോഗാർത്ഥികൾ തീരുമാനിച്ചത്. എട്ടു ദിവസമായി സമരരംഗത്തുള്ള വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാർച്ച് നടത്തി. 2085 പേര്‍ ഉള്‍പ്പെട്ട ലിസ്റ്റില്‍ നിന്ന് 597 പേർക്കാണ് നിയമനം ലഭിച്ചത്. ജനുവരിക്ക് ശേഷം പുതിയ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 1400ഓളം ഉദ്യോഗാര്‍ഥികളാണ് നിയമനം കാത്ത് കഴിയുന്നത്.

]]>