PSC Appointmet – malayalees.ch https://malayalees.ch Malayalam Online News Portal Wed, 17 Feb 2021 07:42:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PSC Appointmet – malayalees.ch https://malayalees.ch 32 32 സ്ഥിരപ്പെടുത്തലില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി https://malayalees.ch/high-court-seeks-explanation-from-kerala-govt-in-appointment-issue/ Wed, 17 Feb 2021 07:42:10 +0000 https://malayalees.ch/?p=40302 പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലില്‍ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. നിയമനം സംബന്ധിച്ച ചട്ടങ്ങള്‍ എന്തെന്ന് അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം. 10 ദിവസത്തിന് ശേഷം ഹരജി വീണ്ടും പരിഗണിക്കും. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍.

പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്‍റെ എതിര്‍പ്പ് അവഗണിച്ച് സര്‍ക്കാര്‍ കൂട്ട സ്ഥിരപ്പെടുത്തല്‍ തുടരുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ പൊതുതാത്പര്യ ഹർജിയാണ് നല്‍കിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടവും വിഷ്ണു സുനിൽ പന്തളവുമാണ് ഹർജിക്കാർ.

പി.എസ്.സിയിൽ നിരവധി ഉദ്യോഗാർഥികൾ ജോലിക്കായി കാത്തിരിക്കെയാണ് പിൻവാതിൽ നിയമനം. സംസ്ഥാന സർക്കാർ നടപടി നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. വരും ദിവസവും സ്ഥിരപ്പെടുത്തലിന് സാധ്യതയുള്ളതിനാൽ കോടതി ഇക്കാര്യത്തിൽ ഇടപെടണമെന്നും ഹർജിക്കാർ ആവശ്യപ്പെടുകയായിരുന്നു. അതേസമയം 10 വർഷം പൂർത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് സർക്കാർ.

]]>
സ്ഥിരപ്പെടുത്തൽ ഇനിയും തുടരാൻ തീരുമാനിച്ച് സർക്കാർ; സമരം ശക്തമാക്കി ഉദ്യോഗാർഥികൾ https://malayalees.ch/psc-holders-disappointed-at-govt-attitude/ Wed, 17 Feb 2021 03:59:53 +0000 https://malayalees.ch/?p=40280 താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സമരം ശക്തമാകുമ്പോഴും കൂടുതൽ പേരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ച് സർക്കാർ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ കൂടുതൽ സ്ഥിരപ്പെടുത്തലുകൾക്ക് അംഗീകാരം നൽകും. 10 വർഷം പൂർത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് സർക്കാർ. ആരോഗ്യ വകുപ്പ്, വനം വകുപ്പ്, കെപ്കോ, മത്സ്യഫെഡ് അടക്കം നിരവധി സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തൽ ശിപാർശകൾ മന്ത്രിസഭയുടെ പരിഗണനയില്‍ വരും. ഹയർ സെക്കൻഡറി വകുപ്പിൽ ഉൾപ്പെടെ പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ നിരാശരായിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍. മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കും വരെ സമരം തുടരാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന നിരാഹാര സമരവും സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുകയാണ്.

ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗാര്‍ഥികള്‍. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചതോടെ പ്രതീക്ഷ മങ്ങി. എങ്കിലും സമരം തുടരാനാണ് തീരുമാനം. കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്ന് നിയമനം സാധ്യമല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ രേഖകൾ ഉയർത്തിക്കാട്ടിയാണ് സിപിഒ റാങ്ക് ഹോൾഡേഴ്‌സ് ചെറുക്കുന്നത്. ഇന്നലെ രാത്രി വൈകിയും സെക്രട്ടറിയേറ്റിന് മുന്നില്‍ വിവിധ സംഘടനകള്‍ പ്രതിഷേധവുമായെത്തി. യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയന്‍ ചൂട്ട് കത്തിച്ചാണ് പ്രതിഷേധിച്ചത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചില്ലെങ്കിൽ സെക്രട്ടറിയേറ്റ് പരിസരം സംഘര്‍ഷ ഭരിതമാകാനാണ് സാധ്യത.

യൂത്ത് കോൺഗ്രസിന്‍റെ പൊതുതാത്പര്യ ഹർജി ഇന്ന് പരിഗണിക്കും

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടവും വിഷ്ണു സുനിൽ പന്തളവുമാണ് ഹർജിക്കാർ. പി.എസ്.സിയിൽ നിരവധി ഉദ്യോഗാർഥികൾ ജോലിക്കായി കാത്തിരിക്കെയാണ് പിൻവാതിൽ നിയമനം. സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. വരും ദിവസവും സ്ഥിരപ്പെടുത്തലിന് സാധ്യതയുള്ളതിനാൽ കോടതി ഇക്കാര്യത്തിൽ ഇടപെടണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നത്.

യൂത്ത് ലീഗിന്‍റെ അനിശ്ചിതകാല സമരം

സെക്രട്ടേറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് കളക്ട്രേറ്റിന് മുന്‍പില്‍ യൂത്ത് ലീഗ് അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും. ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ട്രഷറര്‍ എംഎ സമദ്, സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം എന്നിവരാണ് രാത്രിയും പകലും സഹന സമരം നടത്തുന്നത്. ഓരോ ദിവസവും വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

]]>
സംസ്ഥാനത്ത് കൂട്ടസ്ഥിരപ്പെടുത്തൽ തുടരുന്നു; ഇന്ന് സ്ഥിരപ്പെടുത്തിയത് 221 പേരെ https://malayalees.ch/221-appointments-today/ Tue, 16 Feb 2021 04:07:41 +0000 https://malayalees.ch/?p=40236 റാങ്ക് ഹോള്‍ഡേഴ്സിന്‍റെയും പ്രതിപക്ഷത്തിന്‍റെയും സമരം ശക്തമാകുമ്പോഴും കൂടുതല്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് മന്ത്രിസഭായോഗം എടുത്തത്.

വിവാദങ്ങള്‍ക്കിടയിലും വിവിധ വകുപ്പുകളില്‍ താല്‍ക്കാലിക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. വിവിധ വകുപ്പുകളിലായി 221 പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. ലാസ്റ്റ് ഗ്രേ‍‍ഡ് പട്ടിക നീട്ടുന്ന കാര്യം മന്ത്രിസഭ പരിഗണിച്ചില്ല. സ്ഥിരപ്പെടുത്തുന്ന തസ്തിക പി.എസ്.സിക്ക് വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വിവിധ വകുപ്പുകളിലായി 261 പുതിയ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു.

റാങ്ക് ഹോള്‍ഡേഴ്സിന്‍റെയും പ്രതിപക്ഷത്തിന്‍റെയും സമരം ശക്തമാകുമ്പോഴും കൂടുതല്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് മന്ത്രിസഭായോഗം എടുത്തത്. കെടിഡിസിയില്‍ 100 താല്‍ക്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ 37 പേരെയും. കോ-ഓപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനില്‍ 14 പേരെയും സ്കോള്‍ കേരളയില്‍ 54 പേരെയും സ്ഥിരപ്പെടുത്താന്‍ തീരുമാനമായി.

പി.എസ്.സിക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ ബാധകമാകൂ എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍മിത കേന്ദ്രത്തില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 16 പേരെ സ്ഥിരപ്പെടുത്താന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. പി.എസ്.സിക്ക് വിട്ട തസ്തികകളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകള്‍ മന്ത്രിസഭയുടെ പരിഗണനയിലേക്ക് കൊണ്ടുവരരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

വയനാട് മെഡിക്കല്‍ കോളജിന് 140 തസ്തികയും കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 55ഉം മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 6 എന്‍ട്രി കേഡര്‍ തസ്തികകളും സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി 60 തസ്തിക സൃഷ്ടിക്കും. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു തീരുമാനവും മന്ത്രിസഭയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനോ പുതിയ തസ്തിക സൃഷിക്കാനോ ഉള്ള ചര്‍ച്ചകള്‍ യോഗത്തിലുണ്ടായില്ല.

]]>
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി ഉദ്യോഗാർഥികൾ https://malayalees.ch/psc-rank-holders-continue-strike/ Tue, 16 Feb 2021 03:57:30 +0000 https://malayalees.ch/?p=40220 മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി ഉദ്യോഗാർഥികൾ. ഉന്നയിച്ച ഏതെങ്കിലും ഒരു ആവശ്യം സർക്കാർ അംഗീകരിച്ചാൽ സമരം നിർത്തുമെന്ന് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അറിയിച്ചു. റാങ്ക് പട്ടികയിലുള്ളവരുടെ നിയമനം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്‍റെ നിരാഹാരം മൂന്നാം ദിവസത്തിലേക്ക് കടന്നു.

സെക്രട്ടറിയേറ്റിന് മുന്നിലൂടെ മുട്ടിലിഴഞ്ഞും യാചന നടത്തിയുമാണ് ഉദ്യോഗാർഥികൾ ഇന്നലെ നീതിയ്ക്കായി സമരം ചെയ്തത്. സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്ത്രീകൾ അടക്കമുള്ള ഉദ്യോഗാർഥികൾ വിവിധ ജില്ലകളിൽ നിന്ന് സമര പന്തലിൽ എത്തുന്നത്. തസ്തിക സൃഷ്ടിക്കലിലൂടെ മാത്രമേ തങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂവെന്ന് എൽജിഎസ് ഉദ്യോഗാർഥികൾ വ്യക്തമാക്കുമ്പോൾ അത് പ്രയോഗികമല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. റാങ്ക് ലിസ്റ്റ് നീട്ടണമെന്ന ആവശ്യത്തിൽ സിപിഒ റാങ്ക് ഹോൾഡേഴ്സ് പറയുമ്പോൾ ചർച്ചയ്ക്ക് പോലും സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

ബുധനാഴ്ച്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് ഉദ്യോഗാർഥികളുടെ ഇനിയുള്ള അവസാന പ്രതീക്ഷ. പിൻവാതിൽ നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാര സമരം ശക്തമാക്കുകയാണ്. ഡിവൈഎഫ്ഐ മുഖ്യമന്ത്രിയുടെ അടിമയായി എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.

]]>
ഉദ്യോഗാര്‍ഥികളുടെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തു; ഷാഫി പറമ്പിലും ശബരീനാഥനും നിരാഹാരം തുടങ്ങി https://malayalees.ch/youth-congress-to-protest-for-psc-rank-holders/ Mon, 15 Feb 2021 04:16:47 +0000 https://malayalees.ch/?p=40177 സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ഥികളുടെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തു. ഷാഫി പറമ്പിലും കെ എസ് ശബരീനാഥനും നിരാഹാരം തുടങ്ങി. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഈ മാസം 22 മുതൽ നിരാഹാര സമരത്തിലേക്ക് കടക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.

നാളെ മന്ത്രിസഭാ യോഗം ചേരാനിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം ഏറ്റെടുത്തതായി പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. സമരം ഏറ്റെടുത്തതായി പ്രഖ്യാപിച്ച് ഷാഫി പറമ്പിലും കെ എസ് ശബരിനാഥനും നിരാഹാരം തുടങ്ങി. ശയന പ്രദക്ഷിണം നടത്തിയായിരുന്നു എൽ.ജി.എസ് ഉദ്യോഗാർഥികളുടെ പ്രതിഷേധം. സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനും പ്രതീകാത്മകമായി ആത്മഹത്യ ചെയ്ത് പ്രതിഷേധം നടത്തി.

]]>