protocol – malayalees.ch https://malayalees.ch Malayalam Online News Portal Wed, 24 May 2023 04:28:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png protocol – malayalees.ch https://malayalees.ch 32 32 പ്രതികളുടെ വൈദ്യ പരിശോധന: പ്രോട്ടോക്കോൾ ഉടൻ നടപ്പിലാക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം https://malayalees.ch/kerala-hc-on-implementation-of-medical-examination-protocol/ Wed, 24 May 2023 04:11:31 +0000 https://malayalees.ch/?p=81641 പ്രതികളുടെ വൈദ്യപരിശോധനയ്ക്ക് പ്രോട്ടോക്കോൾ ഉടൻ നടപ്പിലാക്കണമെന്ന് സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പുതിയ പ്രോട്ടോക്കോൾ സംബന്ധിച്ച് ഡോക്ടർമാരുടെയും ജുഡീഷ്യൽ ഓഫീസർമാരുടെയും അഭിപ്രായം പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. ഡോ വന്ദന ദാസിന്റെ മരണത്തിനു ശേഷവും ഡോക്ടർമാരും നഴ്സുമാരും ആക്രമിക്കപ്പെട്ടതായും, ഈ നില തുടർന്നാൽ ആരോഗ്യമേഖല തകരുമെന്നും ഹൈക്കോടതി വിമർശിച്ചു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കസ്റ്റഡിയിലെടുത്ത പ്രതികളുടെയും മറ്റും വൈദ്യ പരിശോധനയ്ക്ക് ദിവസങ്ങൾക്കകം പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരുമെന്ന് ഉന്നത പോലീസുദ്യോഗസ്ഥർ ഹൈക്കോടതിയെ അറിച്ചിരുന്നു. എന്നാൽ ഇന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോൾ ഇതുവരെ പ്രോട്ടോക്കോൾ നടപ്പാക്കാത്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് പ്രോട്ടോകോളിനെപ്പറ്റി ഡോക്ടർമാരോടും, ജുഡീഷ്യൽ ഓഫീസർമാരോടും സർക്കാർ ചർച്ച ചെയ്യാത്തതെന്നും കോടതി ചോദിച്ചു. അടിയന്തരമായി പ്രോട്ടോക്കോൾ രൂപീകരിക്കേണ്ടതാണെന്ന് കോടതി സർക്കാരിന് അന്ത്യശാസനം നൽകി.

ആശുപത്രി സംരക്ഷണ നിയമ ഓർഡിനൻസ് പുറപ്പെടുവിച്ചെന്ന് സർക്കാർ അറിയിച്ചെങ്കിലും ഓർഡിനൻസിനെ കുറിച്ചല്ല തങ്ങളുടെ ആശങ്കയെന്നും പുതിയ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിൽ വിട്ടു വീഴ്ച്ച പാടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. പ്രോട്ടോകോൾ സംബന്ധിച്ച് ഡോക്ടർമാർ, ജുഡീഷ്യൽ ഓഫീസർമാർ എന്നിവരുടെ അഭിപ്രായങ്ങളും പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ഡോ വന്ദനയുടെ മരണത്തിനു ശേഷവും ഡോക്ടർമാരും നേഴ്സുമാരും ആക്രമിക്കപ്പെട്ടതായും നേരത്തെ എടുത്ത കേസുകളിൽ കർശന നടപടി വേണമെന്നും കോടതി ഓർമ്മിപ്പിച്ചു.

ഈ നില തുടർന്നാൽ ആരോഗ്യ മേഖല തകരും. ഇപ്പോൾ നടക്കുന്നത് കാട്ടുനീതിയാണെന്നും ഡിവിഷൻ ബഞ്ച് വിമർശിച്ചു. പ്രോട്ടോകോൾ രൂപീകരണം സംബന്ധിച്ച വിഷയത്തിൽ ജുഡീഷ്യൽ ഓഫീസർമാരും കെ.ജി.എം.ഒ യും നൽകിയ കക്ഷി ചേരൽ അപേക്ഷകൾ അനുവദിച്ച കോടതി കേസ് നാളത്തേക്ക് മാറ്റി. ഡോ വന്ദന ദാസിന്റെ കുടുംബത്തിന് നഷ്ടപരിഹാരമാവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജിയിലെ നിയമപ്രശ്നങ്ങളും കോടതി ചൂണ്ടിക്കാണിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച് സർക്കാരിന് തീരുമാനമെടുക്കാമെന്നും അക്കാര്യം കോടതിയെ അറിയിക്കാനും ഡിവിഷൻ ബഞ്ച് നിർദേശം നൽകിയിട്ടുണ്ട്.

]]>
നിയമസഭാ തെരഞ്ഞെടുപ്പ്; കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ https://malayalees.ch/kerala-election-comission-declares-covid-protocol-for-legislative-election/ Sat, 09 Jan 2021 05:58:25 +0000 https://malayalees.ch/?p=38305 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോവിഡ് മാനദണ്ഡങ്ങളും തപാല്‍ വോട്ടും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. ഇതനുസരിച്ച് കര്‍മ പദ്ധതി തയ്യാറാക്കാന്‍ ആരോഗ്യവകുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഒരാഴ്ചക്കകം വിശദമായ കര്‍മ പദ്ധതി തയ്യാറാക്കണമെന്നാണ് നിര്‍ദേശം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതും തപാല്‍ വോട്ട് നടപ്പാക്കുന്നതും സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആരോഗ്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കര്‍മപദ്ധതി തയ്യാറാക്കാനാണ് തീരുമാനം. ഇതിനായി സംസ്ഥാനതല നോഡല്‍ ഓഫീസറെ നിയമിക്കും. അതത് ജില്ലകളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായിരിക്കും നോഡല്‍ ഓഫീസര്‍മാര്‍. ഓരോ മണ്ഡലത്തിലും ബൂത്ത് തലം വരെയും നോഡല്‍ ഓഫീസര്‍മാരുണ്ടാകണം. ഓരോ പോളിംഗ് ലൊക്കേഷനിലും നോഡല്‍ ഓഫീസര്‍ക്ക് ചുമതല നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾക്ക് അനുസൃതമായി എങ്ങനെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സുരക്ഷിതമായി തെരഞ്ഞെടുപ്പ് പ്രക്രിയ നടത്താമെന്നത് സംബന്ധിച്ചുള്ള കർമപദ്ധതിയാണ് ആരോഗ്യവകുപ്പ് തയാറാക്കേണ്ടത്.

കോവിഡ് രോഗികൾക്ക് പി.പി.ഇ കിറ്റ് ധരിച്ച് വന്ന് വോട്ട് ചെയ്യാനും തപാൽ വോട്ട് തിരഞ്ഞെടുക്കാനും സൗകര്യമുണ്ടായിരിക്കും. കോവിഡ് രോഗികൾക്ക് പുറമേ 80 വയസിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്കും തപാൽ വോട്ട് തിരഞ്ഞെടുക്കാം. തപാൽ വോട്ടിന് ആഗ്രഹമുള്ള ഈ വിഭാഗങ്ങളിൽപ്പെട്ടവർ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളിൽ പൂർണ മേൽവിലാസത്തോടെ അതത് ഭരണാധികാരികൾക്ക് അപേക്ഷ നൽകണം. ഇതനുസരിച്ച് തപാൽ വോട്ട് അനുവദിക്കും. തപാൽ വോട്ടിന്‍റെ വിതരണം, ശേഖരണം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് തീരുമാനിച്ച് അറിയിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

]]>
കോവിഡ‍് ബാധിച്ച് മരിച്ചവരെ മതപരമായ ചടങ്ങുകളോടെ സംസ്കരിക്കാം https://malayalees.ch/those-who-have-died-due-to-covid-can-be-buried-with-religious-ceremonies/ Wed, 25 Nov 2020 11:45:20 +0000 https://malayalees.ch/?p=35725
കോവിഡ്-19 ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡിലും മോര്‍ച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകള്‍ നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് രോഗി മരണപ്പെട്ടാല്‍ ജീവനക്കാര്‍ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കില്‍ ഒരു അടുത്ത ബന്ധുവിനെ അവിടെ പ്രവേശിക്കാന്‍ അനുവദിക്കും. പ്രതീകാത്മകമായരീതിയില്‍ മതപരമായ പുണ്യജലം തളിക്കാനും വെള്ള തുണി കൊണ്ട് പുതയ്ക്കാനും അദ്ദേഹത്തെ അനുവദിക്കും. അതേസമയം മൃതദേഹം യാതൊരു കാരണവശാലും സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ആലിംഗനം ചെയ്യാനോ അന്ത്യ ചുംബനം നല്‍കാനോ അനുവദിക്കില്ല. മൃതദേഹം വൃത്തിയാക്കിയ ശേഷം അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ വച്ച് മൃതദേഹം കാണാന്‍ അനുവദിക്കും. മോര്‍ച്ചറിയില്‍ വച്ചും ആവശ്യപ്പെടുന്നെങ്കില്‍ അടുത്ത ബന്ധുവിനെ കാണാന്‍ അനുവദിക്കും.

സംസ്‌കാര സ്ഥലത്ത് മൃതദേഹം കൊണ്ടുവന്നാല്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ്ബ് തുറന്ന് മുഖം അടുത്ത ബന്ധുക്കളെ കാണിക്കാവുന്നതാണ്. ഈ സമയത്ത് മതപരമായ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതിനും പുണ്യജലം തളിക്കുന്നതിനും അവസരമുണ്ട്. ദേഹത്ത് സ്പര്‍ശിക്കാതെയുള്ള അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാവുന്നതാണ്. പരമാവധി 20 പേര്‍ക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാവുന്നതാണ്. എല്ലാവരും 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. കൈകള്‍ വൃത്തിയാക്കുകയും വേണം. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍, ശ്വാസകോശ രോഗം ഉള്‍പ്പെടെ മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ല. ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.

മരണകാരണം കോവിഡാണെന്ന് സംശയിക്കുന്നതും മരിച്ചനിലയില്‍ കൊണ്ടുവരുന്നതുമായ മൃതദേഹങ്ങള്‍ ടെസ്റ്റ് സാമ്പിള്‍ ശേഖരിച്ച ശേഷം കാലതാമസം കൂടാതെ എത്രയും വേഗം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കേണ്ടതാണ്. ലാബ് റിസള്‍ട്ട് നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തിയ കേസുകളൊഴികെയുള്ള മൃതദേഹങ്ങള്‍ പോസിറ്റീവായി കണക്കാക്കി മാനദണ്ഡം പാലിച്ച് വേണം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കേണ്ടത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അബലംബിച്ചുകൊണ്ടാണ് സംസ്ഥാനത്തെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

]]>