protocol violation – malayalees.ch https://malayalees.ch Malayalam Online News Portal Fri, 09 Sep 2022 09:56:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png protocol violation – malayalees.ch https://malayalees.ch 32 32 ‘ശൗര്യചക്ര’ തപാൽ വഴി അയച്ചു, മെഡൽ സ്വീകരിക്കാതെ വീരമൃത്യു വരിച്ച ജവാന്റെ കുടുംബം https://malayalees.ch/protocol-violated-soldiers-family-returns-gallantry-award-sent-by-post/ Fri, 09 Sep 2022 09:55:59 +0000 https://malayalees.ch/?p=67817 ഗുജറാത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ‘ശൗര്യചക്ര’ നിരസിച്ച് കുടുംബം. വീട്ടിലേക്ക് തപാൽ വഴി അയച്ച ധീരതയ്ക്കുള്ള പുരസ്‌കാരം സ്വീകരിക്കാൻ കഴിയില്ലെന്ന് കുടുംബം അറിയിച്ചു. അഞ്ച് വർഷം മുമ്പ് ജമ്മു കശ്മീരിൽ തീവ്രവാദികളോട് പോരാടി ജീവൻ ബലിയർപ്പിച്ച മകൻ ലാൻസ് നായിക് ഗോപാൽ സിംഗ് ബദൗരിയയ്ക്ക് ഇത് അപമാനമാണെന്ന് പിതാവ് കൂട്ടിച്ചേർത്തു.

രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാജ്യത്തെ മൂന്നാമത്തെ പരമോന്നത ധീരതയ്ക്കുള്ള പുരസ്‌കാരം കൈമാറണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. സൈന്യത്തിന് തപാൽ വഴി മെഡലുകൾ അയക്കാൻ കഴിയില്ലെന്നും പിതാവ് പറഞ്ഞു. “ഇത് പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല, ഒരു രക്തസാക്ഷിയെയും കുടുംബത്തെയും അപമാനിക്കുന്നതാണ്. അതിനാൽ ഞാൻ മെഡൽ അടങ്ങിയ പാഴ്സൽ സ്വീകരിക്കാതെ തിരികെ നൽകി” – പിതാവ് മുനിം സിംഗ് പറഞ്ഞു.

ജനുവരി 26-നോ ഓഗസ്റ്റ് 15-നോ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ഇത്തരം മെഡലുകൾ എപ്പോഴും സമ്മാനിക്കാറുണ്ടെന്നും രാജ്യം മുഴുവൻ ടിവിയിൽ പരിപാടി കാണുമെന്നും സിംഗ് പറഞ്ഞു. രാഷ്ട്രപതി ഇല്ലെങ്കിൽ, ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥനാണ് മെഡൽ കുടുംബത്തിന് നൽകുന്നത്, പക്ഷേ അത് ഒരിക്കലും കൊറിയർ വഴി അയയ്ക്കരുത്.” മുനിം സിംഗ് കൂട്ടിച്ചേർത്തു

2018 ലാണ് മരണാനന്തര ബഹുമതിയായി ‘ശൗര്യചക്ര’ ലാൻസ് നായിക് ഗോപാൽ സിംഗിന് ലഭിക്കുന്നത്. അശോക ചക്രത്തിനും കീർത്തി ചക്രയ്ക്കും ശേഷം മൂന്നാമത്തെ ഉയർന്ന ബഹുമതിയാണ് ഇത്. മുംബൈയിലെ 26/11 ഭീകരാക്രമണത്തിൽ താജ് ഹോട്ടൽ തീവ്രവാദികളെ തുരത്താൻ ചുമതലപ്പെടുത്തിയ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) കമാൻഡോ ഗ്രൂപ്പിന്റെ ഭാഗമായതിന് അദ്ദേഹത്തിന് നേരത്തെ “വിശിഷ്ത് സേവാ മെഡൽ” ലഭിച്ചിരുന്നു.

]]>
പ്രോട്ടോകോള്‍ ലംഘനമില്ല; വി മുരളീധരന് ക്ലീന്‍ചിറ്റ് https://malayalees.ch/protocol-violation-v-muraleedharan-get-clean-chit-news/ Wed, 21 Oct 2020 08:23:20 +0000 https://malayalees.ch/?p=33648 കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. യുഎഇ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. യുഎഇ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പരാതികളിൽ ഉന്നയിക്കപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. ആരോപണത്തിൽ സലിം മടവൂരിന്റെ അടക്കം എല്ലാ പരാതികളും മന്ത്രാലയം തള്ളി.

2019 നവംബറില്‍ യുഎഇയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രി തല സമ്മേളനത്തില്‍ നയതന്ത്ര സംഘത്തോടൊപ്പം പി.ആര്‍ പ്രതിനിധിയായ സ്മിത മോനോന്‍ പങ്കെടുത്തതാണ് വിവാദമായത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘിച്ചാണ് സ്മിത മോനോനെ ഔദ്യോഗിക സംഘത്തിനൊപ്പം കൂട്ടിയതെന്ന് കാട്ടി ലോക് താന്ത്രിക് ജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കി. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അടക്കമുള്ളവരില്‍ നിന്ന് റിപോര്‍ട്ടും തേടിയിരുന്നു.

തുടര്‍ന്ന് പരാതി വിശദമായി പരിശോധിക്കാന്‍ അബൂദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറെ ചുമതലപ്പെടുത്തി. യാതൊരു പ്രോട്ടോകോള്‍ ലംഘനവും നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു വെല്‍ഫെയര്‍ ഓഫീസര്‍ പൂജ വി വെര്‍നേക്കറുടെ റിപോര്‍ട്ട്. ഇതോടെ വി മുരളീധരന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ക്ലീന്‍ ചിറ്റ് നല്‍കി പരാതി തീര്‍പ്പാക്കി. വിദേശകാര്യമന്ത്രാലയത്തിന് തന്നെ കീഴിലുള്ള എംബസിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കിയ നടപടി ശരിയായില്ലെന്ന ആക്ഷേപം ഉയര്‍ത്തി പരാതിക്കാരനും രംഗത്ത് വന്നു. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി നല്‍കുമെന്ന് സലീം മടവൂര്‍ അറിയിച്ചു.

]]>
വി മുരളീധരന്‍റെ പ്രോട്ടോകോള്‍ ലംഘനം: വിശദീകരണവുമായി പി.ആര്‍ കമ്പനി മാനേജര്‍ https://malayalees.ch/v-muraleedharan-protocol-violation-response/ Mon, 05 Oct 2020 05:50:49 +0000 https://malayalees.ch/?p=32768 യു.എ.ഇയില്‍‌ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോന്‍ കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം പങ്കെടുത്തത് വിവാദമായിരുന്നു

പി.ആര്‍ പ്രൊഫഷണല്‍ എന്ന നിലയ്ക്കാണ് യു.എ.ഇയിലെ പരിപാടിയില്‍ പങ്കെടുത്തതെന്ന് സ്മിത മേനോന്‍. പരിപാടിയില്‍ പങ്കെടുക്കാനായി മീഡിയ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. സ്വന്തം ചെലവിലാണ് യു.എ.ഇയിലേക്ക് പോയതെന്നും സ്മിത മേനോന്‍ മീഡിയവണിനോട് പറഞ്ഞു.

യു.എ.ഇയില്‍‌ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോന്‍ കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം പങ്കെടുത്തത് വിവാദമായിരുന്നു. എന്നാല്‍ ആക്ഷേപത്തിന് കൃത്യമായ മറുപടി പറയാതെ വി. മുരളീധരന്‍ ഒഴിഞ്ഞ് മാറുകയാണുണ്ടായത്. സംഭവത്തില്‍ വി. മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയതായി പ്രധാനമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

2019 നവംബറില്‍ യുഎഇയില്‍ നടന്ന ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ വി മുരളീധരടനക്കമ‌ുള്ള സംഘം പങ്കെടുത്തിരുന്നു. ഇതില്‍ സ്മിത മോനോന്‍ എന്ന സ്ത്രീയും ഉള്‍പ്പെടുന്നു. ഇതാണ് വിവാദത്തിന് കാരണമായത്.

എറണാ‌കുളത്തെ പിആര്‍ സ്ഥാപനത്തില്‍ മാനേജരായ ഇവര്‍ ഔദ്യോഗിക നയന്ത്ര സംഘത്തിന്‍റെ ഭാഗമല്ലെന്ന് എംബസി നല്‍കിയ വിവരവകാശ രേഖയില്‍ നിന്നും വ്യക്തമാണ്. അതിനാല്‍ ഇവര്‍ ഇങ്ങനെ സമ്മേളനത്തില്‍ പങ്കെടുത്തുവെന്ന് അന്വേഷിക്കണമെന്നാണ് പ്രധാനമന്ത്രിക്ക് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

]]>