Protests – malayalees.ch https://malayalees.ch Malayalam Online News Portal Thu, 11 May 2023 04:43:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Protests – malayalees.ch https://malayalees.ch 32 32 ഡോ. വന്ദന ദാസിൻ്റെ കൊലപാതകം; പ്രതിഷേധം ശക്തമാക്കി ഡോക്ടര്‍മാരുടെ സംഘടനകള്‍ https://malayalees.ch/dr-vandana-das-murder-protest-doctors/ Thu, 11 May 2023 04:24:52 +0000 https://malayalees.ch/?p=81038 ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ഡോക്ടര്‍മാരുടെ സംഘടനകള്‍. ഐഎംഎയുടെ സമര പ്രഖ്യാപനത്തിന് പിന്നാലെ കെജിഎംഒഎയും സമരം ഇന്നും തുടരുമെന്ന് അറിയിച്ചു. ചീഫ് സെക്രട്ടറിയുമായി ഇന്നലെ ഡോക്ടര്‍മാരുടെ സംഘടനകള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്.

പുതിയ നിയമം ഓര്‍ഡിനന്‍സായി കൊണ്ടുവരുന്നത് ഉള്‍പ്പടെ 8 ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വിഐപി ഡ്യൂട്ടി ബഹിഷ്‌കരിക്കുന്നതിനാണ് കെജിഎംഒഎയുടെ തീരുമാനം. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 10.30 നാണ് ചര്‍ച്ച നടക്കുക.

താഴെപ്പറയുന്നതാണ് ഡോക്ടർമാരുടെ ആവശ്യങ്ങൾ

1 ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ചുള്ള ഓർഡിനൻസ് ഒരാഴ്ചക്കകം പുറപ്പെടുവിക്കുക.

2 സിസിടിവി ഉൾപ്പടെയുളള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുക.

3 അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ ആംഡ് റിസർവ് പൊലീസിനെ നിയമിച്ച് പൊലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുക

4 അത്യാഹിത വിഭാഗങ്ങളിൽ ട്രയാജ് സംവിധാനങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കുക.

5 പോലീസ് കസ്റ്റഡിയിൽ ഉള്ള ആളുകളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും കൂടുതൽ ഡോക്ടർമാരെ ജയിലിൽ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യുക.

6 കൃത്യവിലോപം നടത്തിയ പോലീസുകാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുക.

7 അത്യാഹിത വിഭാഗത്തിൽ ഒരു ഷിഫ്റ്റിൽ 2 CMO മാരെ ഉൾപ്പെടുത്താൻ സാധിക്കും വിധം കൂടുതൽ CMO മാരെ നിയമിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുക

കേരളത്തെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടന്ന് ഈ മാസം 10ന് പുലർച്ചെയാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച സന്ദീപ് ഹൗസ് സർജനായ വനിതാ ഡോക്ടർ 22 കാരിയായ വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസ്, കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ ജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ്. കൊലയാളി കുവട്ടൂർ സ്വദേശി സന്ദീപ് നെടുമ്പന യുപി സ്കൂൾ അധ്യാപകനാണ്. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.

]]>
വിമാനത്തിലെ പ്രതിഷേധം; മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന് റിമാൻഡ് റിപ്പോർട്ട് https://malayalees.ch/remand-report-of-protest-against-pinarayi-vijayan-inside-flight/ Wed, 15 Jun 2022 04:42:09 +0000 https://malayalees.ch/?p=63394 മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. മുഖ്യമന്ത്രിയെ പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാർക്ക് ഭീഷണിയാകും വിധം അക്രമം നടത്തി. രാജ്യാന്തര വ്യോമയാന ചട്ടങ്ങൾ ലംഘിച്ചു. ഒളുവിലുള്ള പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമെന്ന് റിമാൻഡ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ജാമ്യം എതിർക്കാൻ ശക്തമായ വാദവുമായാണ് പ്രോസിക്യൂഷൻ രംഗത്തുള്ളത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് പ്രാഥമിക റിപ്പോർട്ട് നൽകിയതായി ഇൻഡിഗോ വിമാനകമ്പനി. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചെന്നും എന്നാൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളി തുടർന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്.

യാത്രക്കാരനായ രാഷ്ട്രീയനേതാവ് ഇ.പി ജയരാജൻ പ്രതിഷേധിച്ചവരെ പിടിച്ചുതള്ളിയെന്നും ഇൻഡിഗോ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക് വിമാനയാത്ര വിലക്ക് ഏർപ്പെടുത്തണോ എന്ന കാര്യം മുൻ ജഡ്ജി ഉൾപ്പെടുന്ന ആഭ്യന്ത സമിതി അന്വേഷിക്കുകയാണെന്നും ഇൻഡിഗോ ഡിജിസിഎയെ പ്രഥമികമായി അറിയിച്ചിട്ടുണ്ട്. വിമാന ജീവനക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരങ്ങൾ വിമാനകമ്പനി കൈമാറിയത്.

അതേസമയം വിമാനത്തിനകത്തെ പ്രതിഷേധം പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിൽ തലവനായ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് എസ് പിക്കാണ് അന്വേഷണ ചുമതല. കൂത്തുപറമ്പ് ഡിവൈഎസ്പിയും ശംഖുമുഖം എസിയും പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നു. പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് പ്രത്യേക സംഘം അന്വേഷിക്കും.

]]>
സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം https://malayalees.ch/widespread-protests-against-cm-pinarayi-vijayan/ Mon, 13 Jun 2022 07:59:32 +0000 https://malayalees.ch/?p=63300 സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. കണ്ണൂർ ഗസ്റ്റ്ഹൗസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിലയുറപ്പിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. തളിപ്പറമ്പ് കില പഠന കേന്ദ്രത്തിന് മുമ്പിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് ലാത്തി വീശി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ 35 പേർ അറസ്റ്റിലായി.യൂത്ത് കോൺഗ്രസ്, യുവ മോർച്ച പ്രവർത്തകരാണ് അറസ്റ്റിലായത്.

ഇതിനിടെ കണ്ണൂരിൽ പൊലീസിന്റെ മുന്നിൽ വച്ച് കെഎസ് യു നേതാവിനെ സിപിഐ എം പ്രവർത്തകർ മർദിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത കെഎസ് യു നേതാവിനെയാണ് മർദിച്ചത്. മർദനത്തിൽ കെ എസ് യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർഹാൻ മുണ്ടേരിക്ക് അടിയേറ്റു. പൊലീസിന്റെ മുന്നിൽവച്ചാണ് സിപിഐ എം പ്രവർത്തകർ കെഎസ് യു നേതാവിനെ മർദിച്ചത്.

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എഴുന്നൂറിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാൻ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വഴിയിലും പരിപാടി സ്ഥലത്തും കരിങ്കൊടി പ്രതിഷേധത്തിന് പ്രതിപക്ഷ യുവജന സംഘടനകൾ ശ്രമിച്ചേക്കും. അതിനാൽ തന്നെ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കിയിരിക്കുന്നത്. കണ്ണൂരിൽ മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോള്‍ പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിക്കില്ലെന്ന് പൊലീസ്. കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു. രാത്രി കണ്ണൂരിലെത്തിയ പിണറായി വിജയൻ രാത്രി വീട്ടിൽ തങ്ങിയില്ല. സുരക്ഷാ മുന്നൊരുക്കത്തിന്‍റെ ഭാഗമായി കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയിരുന്നു.

]]>
പ്രതിഷേധം ശക്തമാക്കി ഡോക്ടർമാർ, ജനുവരി 18 മുതൽ കൂട്ട അവധി; കെ.ജി.എം.ഒ.എ https://malayalees.ch/doctors-intensified-protests/ Thu, 30 Dec 2021 13:04:21 +0000 https://malayalees.ch/?p=54805 ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ നടത്തുന്ന നിൽപ്പ് സമരം 23 ദിവസം പിന്നിട്ടു. സർക്കാർ തുടരുന്ന അവഗണനക്കെതിരെ കെ.ജി.എം.ഒ.എ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്. ആദ്യഘട്ടത്തിൽ ജനുവരി 4 ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ജനുവരി 18 മുതൽ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. സമരത്തിൽ നിന്ന് അത്യാഹിത അടിയന്തര വിഭാഗങ്ങളെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ഒഴിവാക്കും.

]]>
കെ റെയിലിനെതിരെ യു.ഡി.എഫ് പ്രതിഷേധം 18ന് https://malayalees.ch/udf-protests-against-k-rail/ Tue, 14 Dec 2021 12:15:45 +0000 https://malayalees.ch/?p=54001 കെ-റെയില്‍ പദ്ധതിക്കെതിരെ (സില്‍വര്‍ലൈന്‍) യു.ഡി.എഫ് പ്രതിഷേധം ഡിസംബര്‍ 18ന്‌. സെക്രട്ടേറിയറ്റിന് മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു.

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. ജനകീയ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കളക്ടറേറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. കോട്ടയം കളക്ടറേറ്റിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോഴിക്കോട് പി.കെ കുഞ്ഞാലിക്കുട്ടിയും ഉദ്ഘാടനം നിർവഹിക്കും.

]]>
മ്യാൻമറിൽ സൈന്യത്തിനെതിരെ ജനകീയ പ്രതിഷേധം തുടരുന്നു https://malayalees.ch/protests-against-the-military-in-myanmar/ Fri, 26 Feb 2021 04:11:33 +0000 https://malayalees.ch/?p=40703 സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ച സൈന്യത്തിനെതിരെ മ്യാൻമറിൽ ജനകീയ പ്രതിഷേധം തുടരുന്നു. പ്രധാന നഗരമായ യാങ്കോണിൽ പ്രതിഷേധക്കാരും സൈനിക അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. അതിനിടെ സൈന്യവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾക്ക് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തി. തെരുവുകളിൽ ജനരോഷം ആളിക്കത്തുമ്പോൾ പ്രതിഷേധങ്ങൾക്ക് തടയിടാൻ സൈനിക അനുകൂലികളും നഗരങ്ങളിൽ ഇറങ്ങിയ കാഴ്ചയ്ക്കാണ് ഇന്നലെ മ്യാൻമർ സാക്ഷ്യം വഹിച്ചത്. അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തു.

ആയുധങ്ങളുമായാണ് സൈനിക അനുകൂലികൾ എത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. വലിയ നഗരമായ യാങ്കോണിൽ പ്രതിഷേധക്കാരും സൈനിക അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. അതിനിടെ മ്യാൻമർ സൈന്യവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ഫേസ്ബുക്ക് നിരോധിച്ചു. രാജ്യത്ത് പൊതുജന പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് നിരോധനം. സൈന്യത്തിന്‍റെ അധീനതയിലുള്ള കമ്പനികൾ ഫേസ്ബുക്കിൽ പരസ്യം നൽകുന്നതിനും വിലക്ക് ഏർപ്പെടുത്തി. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കും വിലക്ക് ബാധകമാണ്. നേരത്തെ സൈനിക മേധാവികളുടെ പേജുകൾ ഫേസ്ബുക്ക് മരവിപ്പിച്ചിരുന്നു.

]]>