Protesting farmers – malayalees.ch https://malayalees.ch Malayalam Online News Portal Sat, 11 Dec 2021 04:13:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Protesting farmers – malayalees.ch https://malayalees.ch 32 32 ഡൽഹി അതിര്‍ത്തി ഉപരോധം; കര്‍ഷകര്‍ ഔദ്യോഗികമായി ഇന്ന് അവസാനിപ്പിക്കും https://malayalees.ch/farmers-celebrate-vijay-divas-today-last-day-of-protest/ Sat, 11 Dec 2021 04:13:04 +0000 https://malayalees.ch/?p=53844 ഡൽഹി അതിര്‍ത്തിയിലെ ഉപരോധം കര്‍ഷകര്‍ ഔദ്യോഗികമായി ഇന്ന് അവസാനിപ്പിക്കും, സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി രാജ്യമെങ്ങും കര്‍ഷകര്‍ വിജയദിനമായി ആഘോഷിക്കാനും സംയുക്ത കാസ്സൻ മോർച്ച ആഹ്വനം ചെയ്‌തു. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍വെച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് കിസാന്‍ സംയുക്ത മോര്‍ച്ച സമരം അവസാനിപ്പിച്ചത്. സമരഭൂമികളിലെ മാര്‍ച്ചിനുശേഷം കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങും. താത്കാലിക ടെന്റുകളില്‍ ഭൂരിഭാഗം പൊളിച്ചു മാറ്റി കഴിഞ്ഞു.

അതിർത്തികളിലെ സമരം അവസാനിപ്പിച്ചതായുള്ള കിസാൻ മോർച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ കർഷകർ ടെൻറ്റുകൾ നേരത്തെ തന്നെ പൊളിച്ചു തുടങ്ങിയിരുന്നു. കര്‍ഷകര്‍ക്ക് ഒഴിയാന്‍ ഈ മാസം 15 വരെ ഹരിയാന, യുപി സര്‍ക്കാര്‍ സാവകാശം അനുവദിച്ചിട്ടുണ്ട്. അതേസമയം സർക്കാർ തന്നെ ഉറപ്പുകളിലെ പുരോഗതി വിലയിരുത്താൻ കിസാൻ മോർച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും.

വിവിധ വാഹനങ്ങളിലായി ഇന്നലെ തന്നെ സാമഗ്രികൾ മാറ്റി തുടങ്ങി. കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങിയാൽ ഉടൻ മൂന്ന് അതിർത്തികളിലെ ബാരിക്കേഡുകൾ മാറ്റാൻ പൊലീസ് നടപടികൾ തുടങ്ങും. നിലവിൽ അതിർത്തികളിലെ പൊലീസുകാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്.

]]>
അനിശ്ചിതകാല ട്രെയിന്‍ തടയലിന് ഒരുങ്ങി കർഷകർ: നാളെ ദേശീയപാതകൾ‍ ഉപരോധിക്കും, 14 ന് ദേശീയ പ്രതിഷേധം https://malayalees.ch/protesting-farmers-threaten-to-block-railway-tracks-if-demands-not-met/ Fri, 11 Dec 2020 04:22:10 +0000 https://malayalees.ch/?p=36726 കാർഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് സർക്കാർ ആവർത്തിച്ചതോടെ അനിശ്ചിതകാല ട്രെയിന്‍ തടയലിന് ഒരുങ്ങി കർഷക സംഘടനകള്‍‍. നാളെ ജയ്‌പൂര്‍-ഡല്‍ഹി, ആഗ്രാ-ഡല്‍ഹി ഹൈവേകള്‍ ഉപരോധിക്കും. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ അറിയിച്ചു.

ഡല്‍ഹി അതിർത്തികളിലെ കർഷകരുടെ സമരം 16ാം ദിവസത്തിലേക്ക് കടന്നു. കാർഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ സർക്കാരും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കർഷകരും ഉറച്ച്‌ നില്‍ക്കുകയാണ്‌. ചൂണ്ടിക്കാട്ടിയ 15 പ്രശ്നങ്ങളില്‍ 12 എണ്ണവും കേന്ദ്രം ശരിവെക്കുന്നുണ്ടെന്നും എന്നിട്ടും നിയമം പിന്‍വലിക്കാന്‍ തയ്യാറാകാത്തത് അംഗീകരിക്കാനാകില്ലെന്നും കർഷക സംഘടനകള്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ നിശ്ചിതകാല ട്രെയിന്‍ തടയല്‍ ആരംഭിക്കുമെന്ന് കർഷകർ അറിയിച്ചു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലേയ്‌ക്കുള്ള പ്രധാന ഹൈവേകളെല്ലാം നാളെ ഉപരോധിക്കും. ടോള്‍ പ്ലാസകളുടെ പ്രവര്‍ത്തനം സ്‌തംഭിപ്പിക്കും. 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കാനുമാണ് നീക്കം.

ഭേദഗതികളില്‍ ചർച്ചയാകാമെന്നും കേന്ദ്ര നിർദേശങ്ങള്‍ പരിഗണിക്കണമെന്നുമാണ് കൃഷിമന്ത്രി നരേന്ദ്ര സിംഗ്‌ തോമര്‍ ആവർത്തിച്ചത്. അതേസമയം ഇതുവരെ 15 കർഷകർക്കാണ് ജീവന് നഷ്ടമായത്. 4 പേർ അപകടത്തിലും 10 പേർ ഹൃദയസ്തംഭനത്തെ തുടർന്നും ഒരാള്‍ അതിശൈത്യത്തിലുമാണ് മരിച്ചത്.

]]>