protest – malayalees.ch https://malayalees.ch Malayalam Online News Portal Thu, 21 Sep 2023 08:29:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png protest – malayalees.ch https://malayalees.ch 32 32 വേതനവും ബോണസും ലഭിച്ചില്ല; കൊല്ലത്ത് മേയറെ തടഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം https://malayalees.ch/mgnrega-workers-protest-aganist-kollam-mayor/ Thu, 21 Sep 2023 08:29:29 +0000 https://malayalees.ch/?p=88159 വേതനവും ബോണസും ലഭിച്ചില്ലെന്ന് ആരോപിച്ച് കൊല്ലം കോർപ്പറേഷനിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. മേയർ പ്രസന്ന ഏണസ്റ്റിനെ തൊഴിലാളികൾ തടഞ്ഞു. അയ്യങ്കാളി തൊഴിൽ ഉറപ്പ് പദ്ധതി തൊഴിലാളികളാണ് മേയറെ തടഞ്ഞത്.

സ്ഥലത്തെത്തിയ മേയർ പ്രസന്ന ഏണസ്റ്റ് പ്രതിഷേധക്കാരെ കാണാതെ മേയർ മുങ്ങിയെന്ന് ആരോപണമുണ്ട്. ഓഫീസിൻ്റെ പിൻവാതിലിലൂടെയാണ് മേയർ പ്രസന്ന ഏണസ്റ്റ് മുങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

പൊലീസ് വലിച്ചിഴച്ചാണ് തൊഴിലാളികളെ കൊണ്ടുപോയത്. കൊല്ലം ഈസ്റ്റ് എസ് ഐ യുടെ നേതൃത്വത്തിൽ അതിക്രമം കാട്ടിയെന്നും പരാതിയുണ്ട്.

]]>
കെഎസ്ഇബി സ്‌മാർട്ട് മീറ്റർ പദ്ധതി; തൊഴിലാളി സംഘടനകളുടെ സമരപ്രഖ്യാപന കൺവൻഷൻ ഇന്ന് https://malayalees.ch/kseb-smart-meter-employees-protest/ Wed, 10 May 2023 04:11:37 +0000 https://malayalees.ch/?p=80983 കെഎസ്ഇബി സ്മാർട്ട് മീറ്റർ പദ്ധതി ടോട്ടക്സ് മാതൃകയിൽ നടപ്പിക്കുന്നതിരെ ബോർഡിലെ തൊഴിലാളി സംഘടനകളുടെ സമരപ്രഖ്യാപന കൺവൻഷൻ ഇന്ന്. സർക്കാർ നിർദ്ദേശിച്ചിട്ടും സ്മാർട്ട് മീറ്റർ പദ്ധതി നിർത്തിവയ്ക്കാത്ത ബോർഡ് നടപടിക്കെതിരെയാണ് സമരം.

ബോർഡ് നടപടി അംഗീകരിക്കാനാകില്ലെന്നാണ് സംഘടനകളുടെ നിലപാട്. സി.ഐ.ടി.യു., എ.ഐ്.ടി.യു.സി, ഐ.എൻ.ടി.യു.സി എന്നീ സംഘടനകളാണ് സമര പ്രഖ്യാപന കൺവൻഷൻ നടത്തുന്നത്. എളമരംകരീം, കാനം രാജന്ദ്രേൻ, ആർ. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കും. സ്മാർട്ട് മീറ്റർ പദ്ധതി ടോട്ടക്‌സ് മാതൃകയിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ പണിമുടക്ക് അടക്കമുള്ള സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ടോട്ടക്‌സ് മാതൃകയിൽ പദ്ധതി നടപ്പാക്കിയാൽ പ്രതിമാസം 150 രൂപ മുതൽ നിരക്ക് വർധിക്കും.

സ്‌മാർട്ട് മീറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രിയുടെ ഉത്തരവ് വൈദ്യുതി ബോർഡ് അട്ടിമറിച്ചിരുന്നു. സ്മാർട്ട് മീറ്റർ പദ്ധതി ടെണ്ടർ നടപടികൾ നിർത്തിവയ്ക്കണമെന്ന ഉത്തരവാണ് അട്ടിമറിച്ചത്. വിദഗ്ധ സമിതി റിപ്പോർട്ടിൽ സർക്കാർ തീരുമാനം എടുക്കുന്നതുവരെ ടെണ്ടറിംഗ് നിർത്തണമെന്നായിരുന്നു ഉത്തരവ്.

ഏപ്രിൽ 11നാണ് മന്ത്രി കെ കൃഷ്ണൻ കുട്ടി ഇത്തരത്തിൽ ഉത്തരവ് നൽകിയത്. എന്നാൽ ഇത് അവഗണിച്ച് കെ.എസ്.ഇ.ബി ടെണ്ടർ ക്ഷണിക്കുന്നത് പൂർത്തിയാക്കി. സ്മാർട്ട് മീറ്റർ വന്നാൽ പ്രതിമാസം 150 രൂപ മുതൽ നിരക്ക് വർധിക്കുമെന്ന് സംഘടനകൾ പറയുന്നു.

]]>
പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കേർപ്പെടുത്തിയ അതീവ സുരക്ഷ ഇന്നും തുടരും https://malayalees.ch/pinarayi-vijayan-protection-continue/ Wed, 15 Feb 2023 04:25:34 +0000 https://malayalees.ch/?p=76269 പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കേർപ്പെടുത്തിയ അതീവ സുരക്ഷ ഇന്നും തുടരും. വിവാദം മുഖവിലക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. ഇന്റലിജൻസിന്റെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ട് അനുസരിച്ചുള്ള സുരക്ഷാ വലയം പൊലീസ് തുടരട്ടെ എന്നതാണ് മുഖ്യമന്ത്രിയുടെയും നിലപാട്. തലസ്ഥാനത്ത് തുടരുന്ന മുഖ്യമന്ത്രിക്ക്‌ ഔദ്യോഗിക വസതി മുതൽ സെക്രട്ടറിയേറ്റ് വരെ പഴുതടച്ച സുരക്ഷാ ക്രമീകരണമാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം, വിഷയം രാഷ്ട്രീയായുധമാക്കാൻ തന്നെയാണ് പ്രതിപക്ഷ തീരുമാനം. പ്രതിഷേധം കടുപ്പിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. 

മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനം അമിത വേഗതയിൽ പോയ സംഭവത്തിൽ പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിപ്പോർട്ട്‌ തേടിയിരുന്നു. പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച്ച പൊലീസ് അകമ്പടി വാഹനം അപകടരമായ രീതിയിൽ പോയതിനെ കുറിച്ചാണ് കുറുവിലങ്ങാട് എസ്എച്ച്ഒ യോട് റിപ്പോർട്ട്‌ തേടിയത്.

മജിസ്‌ട്രേറ്റിന്റെ വാഹനം ഉൾപ്പടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്പടി വാഹനം കടന്ന് പോയത്. കുരുവിലങ്ങാട് എസ്എച്ച്ഒ യെ കോടതിയിൽ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ്‌ ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജി പദ്മകുമാർ റിപ്പോർട്ട്‌ തേടിയത്. റിപ്പോർട്ട്‌ 17 ന് മുൻപ് സമർപ്പിക്കാനാണ് നിർദേശം.

]]>
ആലുവയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി https://malayalees.ch/black-flag-against-cheif-minister-in-aluva/ Sat, 04 Feb 2023 04:30:00 +0000 https://malayalees.ch/?p=75644 ബജറ്റ് നിർദേശങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിൻഹാദ് ജിന്നാസ്, ലിന്റോ പി ആന്റു എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. ആലുവ ബൈപാസ് മെട്രോ സ്റ്റേഷനടുത്ത് വെച്ചായിരുന്നു സംഭവം. നെടുമ്പാശ്ശേരിയിൽ നിന്ന് ആലുവ പാലസിലേക്ക് പോകുന്ന യാത്രയിലായിരുന്നു മുഖ്യമന്ത്രി. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

കേന്ദ്ര ​ഗവൺമെന്‍റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
കേരളത്തിന്‍റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്. 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് നമ്മുടേത്. നമ്മുടെ കാർഷിക – വ്യവസായ മേഖലകൾ പുത്തനുണർവിന്റെ പടവുകളിലാണ്. ഈ വിക​സനയാത്രയ്ക്ക് വേ​ഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

]]>
തൃശൂർ ശക്തൻ നഗറിലെ ആകാശ പാതയിൽ വാഴക്കുലകൾ നാട്ടി കോൺഗ്രസ് സമരം https://malayalees.ch/thrissur-sakthan-flyover-congress-protest/ Tue, 10 Jan 2023 11:00:09 +0000 https://malayalees.ch/?p=74244 തൃശൂർ ശക്തൻ നഗറിലെ നിർമ്മാണം പുരോഗമിക്കുന്ന ആകാശ പാത നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ്. 5 വർഷമായിട്ടും പദ്ധതി പൂർത്തീകരിച്ചില്ലെന്നും വൻ തുകയാണ് ഇതിനായി ധൂർത്തടിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. ആകാശപാതയിൽ വാഴക്കുലകൾ നാട്ടിയായിരുന്നു കോൺഗ്രസ് കൗൺസിലർമാരുടെ സമരം. 

5 വർഷം മുമ്പാണ് ശക്തൻ നഗർ ജംഗ്ഷനിൽ ആകാശപാത നിർമാണത്തിനുള്ള നടപടി തുടങ്ങിയത്. പദ്ധതി ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. 5 കോടി മുതൽ മുടക്കിൽ തുടങ്ങി 16 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. ഈ തുക ധൂർത്തും ആകാശ പാത അനാവശ്യവും എന്നാണ് പ്രതിപക്ഷ ആരോപണം. കോൺഗ്രസ് കൗൺസിലർമാർ ആകാശപാതയിൽ കുലനാട്ടിയാണ് പ്രതിഷേധിച്ചത്.

ആകാശപാത വിഷുവിന് മുമ്പായി തുറന്നു നൽകുമെന്നാണ് മേയറുടെ പ്രഖ്യാപനം. നിർമ്മാണം അവസാന ഘട്ടത്തിലാണ്. പാർശ്വങ്ങളിൽ ചില്ല് ഭിത്തിയാകും നിർമ്മിക്കുക. പൂർണമായും ശീതീകരിച്ചതാകും പാതയെന്നും മേയർ എം.കെ വർഗീസ് ചൂണ്ടിക്കാട്ടുന്നു.

]]>
കോഴിക്കോട് ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധം ഇന്നും തുടരും https://malayalees.ch/kozhikode-kothi-protest-today/ Tue, 29 Nov 2022 04:00:06 +0000 https://malayalees.ch/?p=72017 കോഴിക്കോട് കോതിയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധം ഇന്നും തുടരും. ഇന്നലെ പദ്ധതി പ്രദേശത്തേക്കുള്ള റോഡ് പൂർണ്ണമായും ഉപരോധിച്ചായിരുന്നു സമരം. ഫൈബർ വള്ളങ്ങളും മരത്തടികളും കോൺക്രീറ്റ് സ്ലാബുകളും ഉപയോഗിച്ചാണ് റോഡ് ഉപരോധിച്ചത്. സമാനമായ രീതിയിൽ തന്നെയാണ് ഇന്നും സമരം തുടരുക. പദ്ധതി ഉപേക്ഷിക്കില്ലെന്നാണ് കോർപറേഷൻ പറയുന്നത്. എന്നാൽ പദ്ധതി ഉപേക്ഷിക്കുന്നത് വരെ സമരം തുടരുമെന്നും പ്രദേശവാസികളും അറിയിച്ചു. ഇന്നലെ കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാർ നിൽപ് സമരം നടത്തിയിരുന്നു. കൂടാതെ കൂടുതൽ സംഘടനാ നേതാക്കളും കോതിയിലെ സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്.

]]>
പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ വ്യാപക പ്രതിഷേധം; വെട്ടിലായി സർക്കാർ https://malayalees.ch/pension-age-protest-government/ Wed, 02 Nov 2022 04:23:29 +0000 https://malayalees.ch/?p=70588 പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ വെട്ടിലായത് സർക്കാർ. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ യുവജന സംഘടനകൾ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്. വേണ്ടത്ര ആലോചനയില്ലാതെ തിടുക്കപ്പെട്ടാണ് തീരുമാനമെടുത്തതെന്നാണ് മുന്നണിയിലെ ഘടകകക്ഷികളുടെ നിലപാട്. ഈ സാഹചര്യത്തിൽ തീരുമാനം പുന:പരിശോധനയ്ക്കുള്ള സാധ്യതയേറുകയാണ്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുമ്പോൾ ശക്തമായ പ്രതിഷേധം സർക്കാർ മുൻകൂട്ടി കണ്ടിരുന്നില്ല. വളരെകുറച്ചു മാത്രം ജീവനക്കാരേ ഈ സ്ഥാപനങ്ങളിലുള്ളൂവെന്നും അതിനാൽ വ്യാപകമായ പ്രതിഷേധമുണ്ടാകില്ലെന്നുമായിരുന്നു സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ സർക്കാരിന്റെ പ്രതീക്ഷകൾക്കപ്പുറമുള്ള പ്രതിഷേധമാണ് യുവജന സംഘടനകളിൽ നിന്നും ഉയരുന്നത്. സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ് സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കി. ഡി.വൈ.എഫ്.ഐയാകട്ടെ സർക്കാരിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

യൂത്ത്‌കോൺഗ്രസ് നവംബർ ഏഴിന് സംസ്ഥാനതലത്തിൽ പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനുപുറമെയാണ് ഘടകകക്ഷികളുടെ നിലപാട് നിർണായകമാകുന്നത്. വേണ്ടത്ര ആലോചനയില്ലാതെയാണ് ധനകാര്യ വകുപ്പ് തീരുമാനമെടുത്തതെന്നാണ് ആക്ഷേപം. ഇടതു മുന്നണിയിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. ധനകാര്യ വകുപ്പിന് മാത്രമായി ഇതിൽ എങ്ങനെ തീരുമാനമെടുക്കാൻ കഴിയുമെന്നാണ് ഇവരുടെ ചോദ്യം. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ തീരുമാനം പുന:പരിശോധിക്കാനുള്ള സാധ്യതയേറുകയാണ്.

]]>
മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികൾ അവസാനിപ്പിക്കണം; സിസ്റ്റർ ലൂസി കളപ്പുര സത്യഗ്രഹം തുടങ്ങി https://malayalees.ch/sister-lucy-kalappura-started-protest-in-convent/ Tue, 27 Sep 2022 08:17:22 +0000 https://malayalees.ch/?p=68660 സിസ്റ്റർ ലൂസി കളപ്പുര സത്യാഗ്രഹ സമരം തുടങ്ങി. വയനാട് കാരയ്ക്കാമല എഫ്സിസി കോൺവെന്റിലാണ് സമരം. മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധിച്ചാണ് സത്യഗ്രഹമെന്ന്
ലൂസി കളപ്പുര പ്രതികരിച്ചു. കോടതി ഉത്തരവുണ്ടായിട്ടും മഠത്തിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ആരോപണം.

മഠം അധികൃതര്‍ ഭക്ഷണം നിഷേധിക്കുകയാണെന്നും പ്രാര്‍ഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിലക്കുകയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചു. അനുകൂലമായി കോടതി വിധിയുണ്ടായിട്ടും മഠം അധികൃതര്‍ ഉപദ്രവിക്കുകയാണെന്നും അധികൃതരോ മറ്റ് കന്യാസ്ത്രീകളോ നാലു വര്‍ഷമായി തന്നോട് സംസാരിക്കുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ശ്രമമെന്നും അവര്‍ പറഞ്ഞു.

]]>
റോഡിലെ കുഴിയിൽ പൂക്കളമിട്ട് യു.ഡി.എഫിന്റെ പ്രതിഷേധം https://malayalees.ch/udfs-protest-by-putting-flowers-on-the-pothole-on-the-road/ Tue, 13 Sep 2022 08:54:21 +0000 https://malayalees.ch/?p=67995 കോട്ടയത്ത് റോഡിലെ കുഴിയിൽ പൂക്കളമിട്ട് യു.ഡി.എഫിന്റെ പ്രതിഷേധം. കെകെ റോഡിൽ കഞ്ഞിക്കുഴിയിലാണ് യുഡിഎഫ് പ്രവർത്തകർ കുഴിയിൽ പൂക്കളമിട്ട് പ്രതിഷേധിച്ചത്. പൊതുമരാമത്ത് മന്ത്രി ജില്ലയിൽ എത്തുന്ന പശ്ചാത്തലത്തിലായിരുന്നു വ്യത്യാസതമായ പ്രതിഷേധം.

ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്. ഇവിടെ റോഡിന്റെ മധ്യഭാഗത്തു ഉൾപ്പടെ 10 ഓളം കുഴികളാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. റോഡിന്റെ ശോചനീയ അവസ്ഥയെ പറ്റി നാളുകളായി യാത്രക്കാർ പലതവണ പരാതി നൽകിയിരുന്നു. ഇതിൽ ഒന്നും നടപടികൾ ഉണ്ടാകാതെ വന്നതോടെയാണ് വ്യത്യസ്ഥ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ എത്തിയത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എം സി റോഡ് സുരക്ഷ പദ്ധിയുടെ ഉദ്ഘാടനത്തിന് ജില്ലയിൽ എത്തുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു പ്രതിഷേധം. ആർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെനായിരുന്നു മന്ത്രി വിഎൻ വാസവന്റെ പ്രതികരണം. റോഡിലെ കുഴി മഴ മൂലം ഉണ്ടായതാണെന്നും ഉടൻ കുഴിയടയ്ക്കുമെന്നുമാണ് പൊതുമരാമത്ത് അധികാരികൾ അറിയിക്കുന്നതെന്നും മന്ത്രി വിഎൻ വാസവൻ കൂട്ടിച്ചേർത്തു.

]]>
വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീൻ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ആറാംദിവസം https://malayalees.ch/vizhinjam-port-protest-6th-day/ Fri, 09 Sep 2022 04:20:19 +0000 https://malayalees.ch/?p=67780 വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീൻ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ആറാംദിവസം. വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിൽ മൂന്ന് വൈദികരും മൂന്ന് മത്സ്യതൊഴിലാളികളും ഉപവാസമിരിക്കും. ഉപരോധസമരത്തിൻറെ ഇരുപത്തിഅഞ്ചാംദിവസമായ ഇന്ന് ചെറിയതുറ കൊച്ചുതോപ്പ് ഇടവകകളുടെ നേതൃത്വത്തിലാണ് സമരപരിപാടികൾ. തുടർനീക്കങ്ങൾ ആലോചിക്കാൻ സമരസമിതി ഉടൻ യോഗം ചേരും. പതിനാലാം തീയതി മൂലംപള്ളിയിൽ നിന്ന് ആരംഭിക്കുന്ന ജനബോധന യാത്രയോടെ തുറമുഖ വിരുദ്ധസമരം സംസ്ഥാനവ്യാപകമാക്കാനാണ് അതിരൂപത തീരുമാനം. ചർച്ചകൾക്ക് മുൻകൈ എടുക്കില്ലെന്ന് സർക്കാർ തീരുമാനത്തോടെ വിഷത്തിലെ സമവായവും അനിശ്ചിതത്വത്തിലാണ്. 

വിഴിഞ്ഞം സമരത്തിൽ സമരസമിതിയുമായി ഇനി ചർച്ചയ്ക്ക് മുൻകൈ എടുക്കില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. സമരസമിതിക്ക് അനാവശ്യ പിടിവാശിയെന്ന് സർക്കാർ ആരോപിച്ചു. തുറമുഖ നിർമാണം നിർത്തിവെക്കാൻ ഒരു തരത്തിലും സാധിക്കില്ല. പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചിട്ടും സമരസമിതി പിടിവാശി തുടരുന്നു. ചെയ്യാൻ ആവുന്ന കാര്യങ്ങളിൽ സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തുവെന്ന് സർക്കാർ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നു. സാമൂഹികാഘാത പഠനത്തിന് സർക്കാർ തയാറാണ്. പഠന സമിതിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉൾപെടുത്താമെന്നും സർക്കാർ അറിയിച്ചു. മന്ത്രിമാരും മുഖ്യമന്ത്രിയും പലവട്ടം നേരിട്ട് ചർച്ച നടത്തിയിട്ടും സമര സമിതി വഴങ്ങാത്തത് ദുഷ്ടലാക്കെന്നും സർക്കാർ പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ വിഷയത്തിൽ എല്ലാ കാര്യങ്ങളും സർക്കാർ പരിഗണിച്ചുവെന്നും സമരം നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്നും മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. വിഴിഞ്ഞത്ത് ലത്തീൻ അതിരൂപതയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കാൻ ആകില്ലെന്ന് കോടതി തന്നെ പറഞ്ഞതാണ്. ഇതുമായി ബന്ധപ്പെട്ട് ചർച്ച ഇനിയും തുടരും. സമരം ശക്തമാക്കുമെന്ന് തങ്ങളോട് ലത്തീൻ അതിരൂപത പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ഒരു ആക്ഷേപവും നടത്തിയിട്ടില്ല. സമരം നീട്ടിക്കൊണ്ടുപോകുന്നതിൽ ഒരർത്ഥവുമില്ല. ഓരോ കാര്യങ്ങളിലും കൃത്യമായി നടപടി എടുത്താണ് സർക്കാർ പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

]]>