Production Controller – malayalees.ch https://malayalees.ch Malayalam Online News Portal Mon, 31 May 2021 08:05:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Production Controller – malayalees.ch https://malayalees.ch 32 32 ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥ, കടക്കാരുടെ ശല്യപ്പെടുത്തലുകള്‍; സിനിമാക്കാര്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബാദുഷ https://malayalees.ch/this-is-not-fair-in-democracy-actor-hareesh-peradi-about-babu-antony-news/ Mon, 31 May 2021 08:05:46 +0000 https://malayalees.ch/?p=44884 കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ സിനിമാ,സീരിയല്‍ ഷൂട്ടിംഗുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ആദ്യ തരംഗത്തില്‍ ലോക്ഡൌണ്‍ മൂലം ചിത്രീകരണങ്ങള്‍ നിര്‍ത്തിവച്ചത് സിനിമയിലെ ദിവസവേതന തൊഴിലാളികളെ ദുരിതത്തിലാക്കിയിരുന്നു. രണ്ടാം തരംഗത്തിലും സ്ഥിതി വ്യത്യസ്തമല്ല. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സിനിമാ സംഘടനകളുടെ ഭാഗത്തു നിന്നും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഇടപെടല്‍ ഉണ്ടാകണമെന്ന് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷ. സിനിമ മേഖയിൽ പ്രവർത്തിക്കുന്ന 80 ശതമാനം പേരും പ്രതിസന്ധിയിലാണെന്നും അഭിമാനപ്രശ്നം മൂലം ആരും പുറത്തുപറയുന്നില്ലെന്നും ബാദുഷയുടെ കുറിപ്പില്‍ പറയുന്നു. ബാദുഷയുടെ കുറിപ്പ് ഇപ്പോഴത്തെ സാമൂഹിക പരിതസ്ഥിതി സിനിമാ മേഖലയെ വലിയ പ്രതിസന്ധിയിൽ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രശ്നങ്ങൾക്കു നടുവിലാണ് പലരുടെയും ജീവിതം. അതിനിടയിലാണ് പല ദുഃഖകരമായ വാർത്തകളും വരുന്നത്.ലോക് ഡൗൺ മൂലം സിനിമാ വ്യവസായം ആകെ സ്തംഭിച്ചിരിക്കുന്നു. തൊഴിലില്ലാത്ത നിരവധി പേർ കഷ്ടപ്പെടുകയാണ്. സത്യം പറഞ്ഞാൽ നന്നായി ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥ. കടക്കാരുടെ ശല്യപ്പെടുത്തലുകൾ, പാൽ, പത്രം, കേബിൾ, കറന്‍റ് അങ്ങനെ നീളുന്നു ബില്ലുകളുടെ ബഹളം. അഭിമാന പ്രശ്നം മൂലം പലരും ഇതൊന്നും പുറത്തു പറയുന്നില്ല എന്നു മാത്രം. എന്നാൽ ഇനിയും ഇതേ രീതിയിൽ മുന്നോട്ടു പോയാൽ സിനിമയിൽ പ്രവർത്തിക്കുന്ന നിരവധി പേരുടെ ആത്മഹത്യ നാം നേരിൽ കാണേണ്ടി വരും. സിനിമാ സംഘടനകൾക്കും സർക്കാരിനും മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ. സിനിമാ പ്രവർത്തകരുടെ ആവശ്യങ്ങളിൽ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു. നമ്മെക്കൊണ്ടാകുന്ന പോലെ പരസ്പരം സഹകരിക്കാനും ശ്രമിക്കാം. സിനിമ മേഖയിൽ പ്രവർത്തിക്കുന്ന 80 ശതമാനം പേരും പ്രതിസന്ധിയിലാണ്. അഭിമാന പ്രശ്നം മൂലം ആരും പുറത്തു പറയുന്നില്ല എന്നു മാത്രം.ലോകത്തെ ആകെ ഗ്രസിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ വർഷം കൊറോണയുടെ വരവ്. രാജ്യമാകെ ലോക് ഡൗൺ പ്രഖ്യാപിച്ചു. എല്ലാ മേഖലകളും സ്തംഭിച്ചു, സിനിമയും. ഷൂട്ടിങ്ങുകൾ നിലച്ചു. സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കേണ്ടി വന്നു.ഇതാടെ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരുടെയും ജീവിതം താറുമാറായി. ലൈറ്റ് ബോയി മുതൽ നിർമാതാക്കൾ വരെയുള്ള എല്ലാവരും പ്രതിസന്ധിയിൽ. പരസ്പരം സഹായിച്ചും സഹകരിച്ചും കൊവിഡിന്‍റെ ആദ്യ വരവിനെ നാം അതിജീവിച്ചു.പതിയെ കൊവിഡ് കേസുകൾ കുറഞ്ഞു. സിനിമാരംഗവും ഇതോടെ ഉണർന്നു. തിയേറ്ററുകൾ തുറന്നു, പ്രേക്ഷകരുടെ കാഴ്ചയുടെ വർണ വിഹായസിലേക്ക് സിനിമ ഒഴുകിയെത്തി. വെള്ളം എന്ന സിനിമയായിരുന്നു ആദ്യം പ്രക്ഷകരുടെ മുന്നിലേക്കെത്തത്തിയത്. ഏതാണ്ട് 11 മാസത്തെ കൊവിഡ് പ്രതി സന്ധികൾക്ക് ശേഷമായിരുന്നു ആദ്യമായി ഒരു മലയാള സിനിമ റിലീസിനെത്തിയത്. ഓരോ സിനിമാപ്രേമിയും കാത്തിരുന്ന മുഹൂർത്തം. സിനിമകൾ വരുന്നു എന്നതിനപ്പുറം ഈ രംഗത്ത് ജോലി ചെയ്തിരുന്ന നിരവധി പേർ വലിയ പ്രതിസന്ധിയിലൂടെയായിരുന്നു കടന്നു പോയത്. അവർക്ക് പുതുജീവൻ ലഭിക്കുകയായിരുന്നു. ഷൂട്ടിങ്ങുകൾ ആരംഭിച്ചിരുന്നുവെങ്കിലും തിയേറ്ററുകൾ തുറക്കാതിരുന്നത് വലിയ ആശങ്കയായിരുന്നു ഉണ്ടാക്കിയത്. ഒടുവിൽ സംസ്ഥാന സർക്കാർ നൽകിയ വലിയ ആശ്വാസങ്ങളുടെ തണലിൽ തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകുകയായിരുന്നു. കൊ വിഡ് കാലത്ത് മനുഷ്യൻ്റെ ഏറ്റവും കുറഞ്ഞ പരിഗണനയായിരുന്നു വിനോദം എന്നത് മനസിലാക്കുമ്പോഴും ഈ രംഗത്ത് ജോലി ചെയ്തിരുന്നവരുടെ വിഷമതകൾ വിവരണാതീതമായിരുന്നു. അതൊക്കെ പതിയെ മാറി വരികയായിരുന്നു. നിരവധി സിനിമകൾ ഇതിനോടകം വന്നു. പലതും സൂപ്പർ ഹിറ്റുകളായി. അങ്ങനെ സിനിമാരംഗം ചലിച്ചു തുടങ്ങി. നൂറു ശതമാനം പേർക്കും തൊഴിലായില്ലെങ്കിലും അറുപതുശതമാനത്തിലേറെ പേർക്ക് തൊഴിലായി. അവരൊക്കെ ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു. അപ്പോഴാണ് കൊ വിഡ് വ്യാപനം മുമ്പത്തേതിനേക്കാൾ ഭീകരമായി നമ്മെ ബാധിക്കുന്നത്. അന്നന്നത്തെ ചെലവിനുള്ള പണം മാത്രം ഉണ്ടാക്കിയിരുന്ന സാധാരണ സിനിമാ പ്രവർത്തകർ വീണ്ടും ദുരിതക്കയത്തിലേക്ക് വീഴുകയാണ്. ആദ്യ വ്യാപന സമയത്ത് പല സിനിമാ പ്രവർത്തകരും മറ്റ് ജോലികളിലേക്ക് ഇറങ്ങി. ഇത്തവണ അതും സാധിക്കാത്ത അവസ്ഥയാണ്. നിർമാതാക്കളുടെയും ടെക്നീഷന്മാരുടെയും നടീനടന്മാരുടെയും ഒക്കെ അവസ്ഥ കൂടുതൽ ദയനീയമാവുകയാണ്. എന്തു ചെയ്യണമെന്ന് അറിയാൻ പറ്റുന്നില്ല. ഭൂരിഭാഗം തിയേറ്റർ ഉടമകളും കടക്കെണിയിലാണ്. വലിയ തുക ലോൺ എടുത്തും മറ്റുമാണ് തിയേറ്ററുകളും മൾട്ടിപ്ലക്സുകളും കെട്ടിയുയർത്തിയത്. ലോൺ തിരിച്ചടയ്ക്കുന്നതെങ്ങനെ എന്ന ആശങ്കയിലാണ് ഭൂരിഭാഗം തിയേറ്റർ ഉടമകളും. സിനിമകൾ റിലീസ് ചെയ്താൽ തന്നെ ജനങ്ങൾ ഉടൻ തിയേറ്ററുകളിലെത്തുന്ന കാര്യം സംശയം. അടഞ്ഞു കിടക്കുന്ന തിയറ്ററുകൾ വൈദ്യുതി നിരക്ക് ഉൾപ്പെടെ അടയ്ക്കേണ്ടിയും വരുന്നു. ഒന്നാം വ്യാപനത്തിന്‍റെ കഷ്ടതകളിൽ നിന്ന് കരകയറുന്നതിനു മുമ്പേ രണ്ടാം വ്യാപനവും കൂടി വന്നു. ഏപ്രിൽ 20 ഓടു കൂടി തിയേറ്ററുകൾ വീണ്ടും അടച്ചു. ഇനിയെന്തു ചെയ്യും എന്നറിയാൻ മേലാത്ത അവസ്ഥ. നിർമാതാക്കളുടെ കാര്യവും വലിയ കഷ്ടമാണ്. നിർമിച്ച പല സിനിമകളും പെട്ടിയിൽ തന്നെയിരിക്കുകയാണ്. ഒടി ടി പ്ലാറ്റ്ഫോമുകള സമീപിച്ചാലും പ്രതിസന്ധി തന്നെ. ഒടിടിയിൽ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിലെത്തുകയാണ്. വിവിധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയാണ്. നിയമം നിയമത്തിന്‍റെ വഴിക്കു പോകുമ്പോൾ സിനിമകളുടെ വ്യാജപതിപ്പുകൾ യഥേഷ്ടം വിഹരിക്കുകയാണ്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ 80-ലേറെ സിനിമകൾ പുറത്തിറക്കാനാകാത്ത സാഹചര്യമാണ്. അത്രത്തോളം നിർമാതാക്കൾ വലിയ പ്രതിസന്ധിയിലാണ്. പത്തിലേറെ സിനിമകൾ മാത്രമാണ് ഒന്നാം വ്യാപനത്തിനു ശേഷം തിയേറ്ററിൽ റിലീസ് ചെയ്തത്. നമുക്ക് ഈ പ്രതിസന്ധിയിൽ നിന്ന് കരകയറിയേ മതിയാകൂ..പരസ്പരം സഹായിച്ചും സഹകരിച്ചം നമുക്ക് മുന്നോട്ടു പോകാം..പ്രതിസന്ധികളെ തരണം ചെയ്യാൻ സിനിമാസംഘടനകളാണ് ആദ്യം മുന്നിട്ടിറങ്ങേണ്ടത്. എല്ലാത്തിനുമുപരി സർക്കാരിന്‍റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഒരു ഇടപെടൽ ഉണ്ടാവണം.#SaveCinemaWorkers

]]>
സിനിമാ താരങ്ങളുടെ ഫോണ്‍ നമ്പറുകള്‍ അപരിചിതര്‍ക്ക് നല്‍കരുത്; പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് യൂണിയന് ഫെഫ്കയുടെ കത്ത് https://malayalees.ch/fefka-letter-to-production-controllers/ Fri, 03 Jul 2020 09:47:26 +0000 https://malayalees.ch/?p=27970 ഷംന കാസിമിന്‍റെ നമ്പർ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി

നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ നിര്‍മ്മാതാവിനെ ചോദ്യം ചെയ്യും. വിവാഹ തട്ടിപ്പിന് പിന്നാലെ ഷംന കാസിമിന്‍റെ വീട്ടിൽ എത്തിയ നിർമാതാവിനെയാണ് പൊലീസ് ചോദ്യം ചെയ്യുക. വിവാഹത്തട്ടിപ്പുമായി നിര്‍മാതാവിന്‍റെ സന്ദര്‍ശനത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കും. അതേസമയം സിനിമാ താരങ്ങളുടെ ഫോണ്‍ നമ്പറുകള്‍ അപരിചിതര്‍ക്ക് നല്‍കരുതെന്ന നിര്‍ദ്ദേശവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് യൂണിയന് ഫെഫ്ക കത്ത് നല്‍കി. ഷംന കാസിമിന്‍റെ നമ്പർ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

അതേസമയം ബ്ലാക് മെയില്‍ കേസുമായി ബന്ധപ്പെട്ട് ഷംന കാസിമിന്‍റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും വാട്സാപ്പ് ചാറ്റും പരിശോധിക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി പരിഗണിക്കും. അടുത്ത ആഴ്ച പ്രതികളുടെ ജാമ്യാപേക്ഷയോടൊപ്പമാണ് ഈ ആവശ്യവും പരിഗണിക്കുക. അന്വോഷണത്തിന്‍റെ ഭാഗമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

]]>