Producers association – malayalees.ch https://malayalees.ch Malayalam Online News Portal Tue, 29 Sep 2020 12:43:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Producers association – malayalees.ch https://malayalees.ch 32 32 താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ https://malayalees.ch/producers-association-remuneration-of-actors/ Tue, 29 Sep 2020 12:43:34 +0000 https://malayalees.ch/?p=32505 താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ലോക്ക് ഡൗണിന് ശേഷമുള്ള കരാറുകളില്‍ ചില അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കാന്‍ തയാറാകാത്തതിനാലാണ് നിര്‍മാതാക്കളുടെ നടപടി. തിയറ്ററുകള്‍ തുറന്നാലും വിനോദനികുതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലാപാട് മാറ്റാതെ റിലീസ് വേണ്ടെന്നാണ് സംഘടന തീരുമാനം.

ലോക്ക്ഡൗണിനെ തുടര്‍ന്ന് സിനിമ മേഖല പ്രതിസന്ധിയിലായതോടെയാണ് പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ രംഗത്തെത്തിയത്. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും താരസംഘടനയായ അമ്മയും ആവശ്യത്തോട് അനുഭാവപൂര്‍വമാണ് പ്രതികരിച്ചത്. അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന് അമ്മ അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില പുതുമുഖ താരങ്ങള്‍ ധാരണക്ക് വിരുദ്ധമായി പഴയ പ്രതിഫലമോ അതില്‍ കൂടുതലോ ആവശ്യപ്പെട്ടതോടെയാണ് നിര്‍മാതാക്കള്‍ നിലപാട് കടുപ്പിച്ചത്.

ഇന്ന് ചേര്‍ന്ന സംഘടന യോഗത്തില്‍ ചില കരാറുകള്‍ക്ക് അനുമതി നല്‍കിയില്ല. പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലാതെ പ്രൊജക്ടുകള്‍ ആരംഭിക്കേണ്ടെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശം. വിനോദ നികുതിയില്‍ ഇളവ് വേണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കാത്തതിനാല്‍ തിയറ്റര്‍ തുറന്നാലും ഉടന്‍ റിലീസ് വേണ്ടെന്നാണ് നിര്‍മാതാക്കളുടെ തീരുമാനം.

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തിയറ്റര്‍ തുറന്നാലും പ്രേഷകര്‍ കുറഞ്ഞേക്കാം. പല മേഖലകള്‍ക്കും പാക്കേജുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സിനിമയെ സര്‍ക്കാര്‍ അവഗണിച്ചെന്ന് നിര്‍മാതാക്കള്‍ക്ക് പരാതിയുണ്ട്.

]]>
നിർമ്മാതാക്കൾക്ക് പിന്തുണയുമായി ഫിലിം ചേംബറും, തിയേറ്ററുടമകളുടെ സംഘടനയും https://malayalees.ch/film-chamber-and-theater-owners-association-with-support-for-producers/ Wed, 24 Jun 2020 04:52:13 +0000 https://malayalees.ch/?p=27517 വരും ദിവസങ്ങളിൽ കൂടുതൽ സംവിധായകർ പുതിയ സിനിമകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. നിലവിൽ ഇത്തരം പ്രഖ്യാപനങ്ങളെ സംബന്ധിച്ച് പ്രതികരിക്കണ്ട എന്നാണ് നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്..

പുതിയ സിനിമകൾ തുടങ്ങുന്നതിനെ ചൊല്ലി മലയാള സിനിമയിൽ തർക്കം രൂക്ഷമാകുന്നു. സംവിധായകരായ ആഷിഖ് അബു, ലിജോ ജോസ് പല്ലിശ്ശേരി, ഖാലിദ് റഹ്മാന്‍ തുടങ്ങി നിരവധി പേർ പുതിയ സിനിമയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് എതിർപ്പ് വ്യക്തമാക്കി സിനിമ സംഘടനകൾ രംഗത്തെത്തിയത്. ചേംബറിൽ രജിസ്റ്റർ ചെയ്യാത്ത സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് ഫിലിം ചേംബർ.

ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന മലയാള സിനിമയിൽ വിവാദങ്ങളും തർക്കങ്ങളും കനക്കുകയാണ്. നിർമ്മാതാവ് വിജയ് ബാബു ഓൺലൈൻ റിലീസ് പ്രഖ്യാപിച്ചതോടെ തുടങ്ങിയ വിവാദങ്ങൾ ഏറ്റവും ഒടുവിൽ പുതിയ സിനിമകൾ തുടങ്ങുന്നത് വരെ എത്തിനിൽക്കുന്നു. പുതിയ ചിത്രങ്ങൾ ഉടൻ തുടങ്ങരുതെന്ന നിർമ്മാതാക്കളുടെ നിർദ്ദേശത്തെ മറികടന്നാണ് ഒന്നിന് പിറകെ ഒന്നായി സിനിമകൾ പ്രഖ്യാപിക്കുന്നത്.

പിന്നാലെ നിർമ്മാതാക്കൾക്ക് പിന്തുണയുമായി ഫിലിം ചേംബറും, തിയേറ്ററുടമകളുടെ സംഘടനയും രംഗത്തെത്തി. പുതിയ സിനിമകള്‍ ഉടൻ തുടങ്ങേണ്ടെന്ന തീരുമാനത്തെ ചിലര്‍ വെല്ലുവിളിക്കുന്നു. ഈ തീരുമാനം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കുന്നതാണെന്നും ഫിലിം ചേംബർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും അറിയിച്ച് തുടങ്ങുന്ന സിനിമകള്‍ക്ക് മാത്രമായിരിക്കും തീയേറ്ററുകളിൽ പരിഗണന ലഭിക്കുക. വെല്ലുവിളിയും ശക്തിപ്രകടനവും പരീക്ഷിക്കാനുള്ള ഇടമല്ല സിനിമാ വ്യവസായമെന്നും പ്രസ്താവനയിൽ താക്കീത് നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സംവിധായകർ പുതിയ സിനിമകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. നിലവിൽ ഇത്തരം പ്രഖ്യാപനങ്ങളെ സംബന്ധിച്ച് പ്രതികരിക്കണ്ട എന്നാണ് നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്..

]]>