priyanka-gandhi – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Feb 2022 08:31:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png priyanka-gandhi – malayalees.ch https://malayalees.ch 32 32 പരസ്പരം കൈവീശി അഭിവാദ്യം ചെയ്ത് പ്രിയങ്കയും അഖിലേഷും; പ്രചാരണത്തിരക്കിനിടയിലെ സൗഹൃദക്കാഴ്ച https://malayalees.ch/priyanka-gandhi-akhilesh-yadav-crossed-paths-in-up/ Fri, 04 Feb 2022 08:31:37 +0000 https://malayalees.ch/?p=56488 നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ് ഉത്തര്‍പ്രദേശ്. പ്രമുഖ പാര്‍ട്ടികളിലെ നേതാക്കള്‍ പ്രചരണത്തിന്‍റെ തിരക്കിലാണ്. പ്രചരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കണ്ടുമുട്ടിയ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

യു.പിയിലെ ബുലന്ദ്ശഹറില്‍ വച്ചാണ് ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. കണ്ട ഉടന്‍ ഇരുവരും സൗഹാര്‍ദപൂര്‍വം പരസ്പരം അഭിവാദ്യം ചെയ്തു. ബുലന്ദ്ശഹറില്‍ പ്രചാരണത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോ നടത്തുകയായിരുന്നു ഇരുവരും. പ്രിയങ്ക തുറന്ന വാഹനത്തിലും അഖിലേഷ് ഒരു ബസിനു മുകളിലുമായിരുന്നു. റോഡ് ഷോകള്‍ നേര്‍ക്ക്‌നേര്‍ വന്നപ്പോള്‍ ഇരുവരും പരസ്പരം കൈവീശി അഭിവാദ്യം ചെയ്യുകയായിരുന്നു. അഖിലേഷിനൊപ്പം സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരിയും ഉണ്ടായിരുന്നു. ഇരുവരും ചേര്‍ന്നാണ് പ്രിയങ്കക്ക് നേരെ കൈവീശിയത്. സംഭവത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച പ്രിയങ്ക അഖിലേഷിനെയും ജയന്തിനേയും ടാഗ് ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 10നാണ് യുപിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് അഖിലേഷിന്‍റെ നീക്കങ്ങള്‍. അതേസമയം അഖിലേഷിന്‍റെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ സമാജ്‌വാദി പാർട്ടിയും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. ഇവർ മത്സരിച്ചിരുന്ന റായ്ബറേലി, അമേഠി മണ്ഡലങ്ങളിൽ എസ്പി കോൺഗ്രസിനെ പിന്തുണച്ചിരുന്നു.

]]>
‘ത​ന്‍റെ ഫോ​ൺ ചോ​ർ​ത്തു​ന്നു​, മ​ക്ക​ളു​ടെ ഇ​ൻ​സ്റ്റ​ഗ്രാം ഹാ​ക്ക് ചെയ്തു’; പ്രിയങ്ക https://malayalees.ch/priyanka-gandhi-blames-pm-modi/ Tue, 21 Dec 2021 13:16:56 +0000 https://malayalees.ch/?p=54395 തന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ ഹാക്ക് ചെയ്യുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. യു.പിയിൽ പ്രധാനമന്ത്രി പങ്കെടുത്ത സ്ത്രീ ശാക്തീകരണ പരിപാടിക്ക് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ആരോപണം ഉന്നയിച്ചത്.

‘ഫോൺ ചോർത്തൽ അവിടെ നിക്കട്ടെ, സർക്കാർ എന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയാണ്’ പ്രിയങ്ക പറഞ്ഞു. ‘നിങ്ങളുടെ ശക്തി തിരിച്ചറിയണമെന്ന് സ്ത്രീകളോട് ഞാൻ പറഞ്ഞിരുന്നു. അവർ അത് അനുസരിച്ചു. അതുകൊണ്ടാണ് ഇന്ന് പ്രധാനമന്ത്രി സ്ത്രീകളുടെ മുന്നിൽ തലകുനിച്ചത്. മോദി സർക്കാർ ഇന്ന് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നു… പക്ഷേ എന്തുകൊണ്ട് നേരത്തെ ആയില്ല ? പ്രിയങ്ക ചോദിച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ത​ന്‍റെ ഫോ​ൺ നി​ര​ന്ത​രം ചോ​ർ​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണ​വും പ്രി​യ​ങ്ക ഉന്നയിച്ചു. യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ ഇ​ത്ര​യും ഭ​യ​ക്കു​ന്ന​ത് എ​ന്തി​നെ​ന്നും പ്രി​യ​ങ്ക‌ ചോ​ദി​ച്ചു. യു​പി സ​ർ​ക്കാ​രി​നെ​തി​രേ ഫോ​ൺ ചോ​ർ​ത്ത​ൽ ആ​രോ​പി​ച്ച് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

]]>
‘നിങ്ങൾ കുറ്റവാളിയെ സംരക്ഷിക്കുന്നു’: മോദിക്കെത്തിരെ പ്രിയങ്ക ഗാന്ധി https://malayalees.ch/priyanka-gandhi-pm-modi-ajay/ Thu, 16 Dec 2021 08:57:10 +0000 https://malayalees.ch/?p=54148 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. ലഖിംപൂർ ഖേരി കേസിലെ കുറ്റവാളിയെ മോദി സർക്കാർ സംരക്ഷിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. കർഷക കൊലപാതകത്തിൽ പ്രതിയായ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തത് മോദിയുടെ പാപ്പരത്ത നയത്തിൻ്റെ ഏറ്റവും വലിയ സൂചനയാണെന്നും അവർ കൂട്ടിച്ചേർത്തു.

ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് മോദി ചെയുന്നത്. ശ്രദ്ധാപൂർവം തയ്യാറാക്കിയ തിരക്കഥയിലൂടെ ഭക്തിയുടെ പേരിൽ അദ്ദേഹം നാടകം കളിക്കുകയാണ്. ഈ നാടകം കൊണ്ട് മാത്രം നിങ്ങൾ ഒരു കുറ്റവാളികളെ സംരക്ഷിക്കുന്നു എന്ന വസ്തുത മാറ്റാൻ കഴിയില്ലെന്നും പ്രിയങ്ക ആരോപിച്ചു. അജയ് മിശ്രയെ പുറത്താക്കി നിയമപ്രകാരം കുറ്റം ചുമത്തുകയും ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു.

കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ കൊലപ്പെടുത്താൻ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ലഖിംപൂർ ഖേരി സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്‌ഐടി) പറഞ്ഞതിന് പിന്നാലെ അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യാനുള്ള ആവശ്യം ശക്തമാണ്.

]]>
ലഖിംപൂർ ഖേരി അക്രമത്തിൽ അജയ് മിശ്രയുടെ പങ്കന്വേഷിക്കണം: പ്രിയങ്ക ഗാന്ധി https://malayalees.ch/priyanka-gandhi-ajay-misra-removal/ Wed, 15 Dec 2021 04:26:27 +0000 https://malayalees.ch/?p=54050 കേന്ദ്ര ആഭ്യന്തര സഹമന്ത്രിസ്ഥാനത്ത് നിന്ന് അജയ് മിശ്രയെ നീക്കണമെന്ന് പ്രിയങ്ക ഗാന്ധി. ലഖിംപൂർ കർഷക കൂട്ടക്കൊല ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണെന്ന് എസ്ഐടി സമ്മതിച്ചു. പിന്നെ എന്തിനാണ് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹമന്ത്രിയെ സംരക്ഷിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.

കർഷകരെ കാറിടിച്ച് വീഴ്ത്തിയത് അശ്രദ്ധത കൊണ്ടല്ല. മറിച്ച് ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേസ് അന്വേഷിക്കുന്ന എസ്‌ഐടി തന്നെ പറയുന്നു. നാല് ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെ എട്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ പ്രധാന പ്രതികളിലൊരാൾ അജയ് മിശ്രയുടെ മകനാണ്. കേന്ദ്രമന്ത്രിയുടെ മകൻ ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇതെന്ന് കർഷകർ ആദ്യം മുതൽ പറയുന്നുണ്ടെന്നും പ്രിയങ്ക ആരോപിച്ചു.

അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് മരിച്ച കർഷകരുടെ കുടുംബങ്ങൾക്കൊപ്പം താനും ആവശ്യപ്പെട്ടിരുന്നതായി പ്രിയങ്ക ട്വിറ്ററിൽ പങ്കുവെച്ച പത്രക്കുറിപ്പിൽ പറഞ്ഞു. “ഇത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് കുടുംബങ്ങളും ദൃക്‌സാക്ഷികളും പറയുന്നു, എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സഹമന്ത്രി അജയ് മിശ്രയുമായി വേദി പങ്കിട്ടു. എന്നാൽ അജയ് മിശ്രയുടെ പങ്ക് അന്വേഷിക്കാത്തത് എന്തുകൊണ്ടാണ് ?”- പ്രിയങ്ക ചോദിച്ചു.

]]>