Priyanka Chopra – malayalees.ch https://malayalees.ch Malayalam Online News Portal Wed, 03 May 2023 11:22:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Priyanka Chopra – malayalees.ch https://malayalees.ch 32 32 204 കോടി വിലയുള്ള നെക്ലേസില്‍ തിളങ്ങി പ്രിയങ്ക; മെറ്റ് ഗാലയിൽ ചർച്ചയായി തൈ ഹൈ സ്ലിറ്റ് ഗൗണും https://malayalees.ch/2023-05-03-priyanka-chopra-wore-a-%e2%82%b9204-crore-diamond-necklace-to-met-gala-html/ Wed, 03 May 2023 11:20:24 +0000 https://malayalees.ch/?p=80638 ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ ഇവന്റുകളിൽ ഒന്നായ മെറ്റ് ഗാലയിൽ തിളങ്ങി പ്രിയങ്ക ചോപ്ര. കഴിഞ്ഞ ദിവസം പ്രിയങ്ക ചോപ്ര ധരിച്ച ഗൗണിന്റെ പ്രത്യേകതകളാണ് ചർച്ചയായതെങ്കിൽ ഇപ്പോൾ താരം പ്രിയങ്കയുടെ നെക്ലേസാണ്.

ലോക പ്രശസ്ത ഡിസൈനർ വാലെന്റിനോയാണ് പ്രിയങ്കയുടെ ഗൗൺ ഡിസൈൻ ചെയ്തത്. തൈ ഹൈ സ്ലിറ്റ് ബ്ലാക്ക് ഗൗണിനൊപ്പം ഡയമണ്ട് നെക്ലേസും കമ്മലുമായിരുന്നു പ്രിയങ്കയുടെ ആഭരണം. ഇനി നെക്ലേസിന്റെ വില കേട്ടാൽ ആരും അമ്പരന്നു പോകും.ഇറ്റാലിയൻ ജ്വല്ലറി കമ്പനിയായ ബുൾഗരിയുടെ 11.6 കാരറ്റ് ഡയമണ്ട് നെക്ലേസാണ് താരം അണിഞ്ഞത്. ഏകദേശം 25 മില്യൺ ഡോളറാണത്രേ ഈ നെക്ലേസിന്റെ വില. അതായത് 204 കോടിയോളം രൂപ.

മെറ്റ് ഗാലയ്ക്കു ശേഷം പ്രിയങ്കയുടെ ഈ നെക്ലേസ് ലേലത്തിന് വെക്കാനാണ് തീരുമാനം എന്നതാണ്. ഭർത്താവ് നിക്ക് ജോനാസിനൊപ്പമാണ് പ്രിയങ്ക മെറ്റ് ഗാല റെഡ് കാർപ്പറ്റിൽ എത്തിയത്.

അതേസമയം ബോളിവുഡ് നടി ആലിയ ഭട്ടും റെഡ് കാര്‍പറ്റില്‍ തിളങ്ങിയിരുന്നു ആലിയ ഭട്ടിന്റെ ആദ്യ മെറ്റ് ഗാലയാണ് ഇത്. വെള്ള നിറത്തില്‍ പവിഴമുത്തുകള്‍ പതിപ്പിച്ച ഗൗണായിരുന്നു ആലിയ തിളങ്ങിയത്.

]]>
മകളുടെ മുഖം ആദ്യമായി വെളിപ്പെടുത്തി പ്രിയങ്ക; വേദിയിൽ തിളങ്ങി ‘മാൾട്ടി’ https://malayalees.ch/priyanka-chopra-finally-shows-maltis-face/ Tue, 31 Jan 2023 08:22:08 +0000 https://malayalees.ch/?p=75398 മകള്‍ മാൾട്ടി മേരിയുടെ മുഖം ആദ്യമായി വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര. മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായി ആഴ്ചകള്‍ക്ക് ശേഷമാണ് താരം മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവും ഗായകനുമായ നിക് ജൊനസിന്‍റെയും അദ്ദേഹത്തിന്‍റെ സഹോദരന്മാരുടെയും മ്യൂസിക് ബാന്‍റായ ജൊനസ് ബ്രദേഴ്സിന്‍റെ ഒരു പരിപാടിക്ക് പങ്കെടുക്കാന്‍ എത്തിയതാണ് പ്രിയങ്ക.
കളിയും ചിരിയും കുസൃതിയുമായി മാൾട്ടി വേദിയിലും സദസിലുമുള്ളവരുടെ മനസുകൾ കീഴടക്കി.

ഇമോജികൾ കൊണ്ടു മറച്ച മകളുടെ ചിത്രങ്ങൾ മാത്രമാണ് ഇതുവരെ നിക്കും പ്രിയങ്കയും പങ്കുവച്ചിരുന്നത്. ഇപ്പോൾ ആദ്യമായി മാൾട്ടിയുടെ മുഖം കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. നിക് ജൊനാസിന്റെ അതേ മുഖസാദൃശ്യമാണ് മകള്‍ക്കെന്ന് ആരാധകർ കുറിക്കുന്നു.

ആറാം മാസത്തിൽ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തിലേറെ എൻഐസിയുവിൽ ആയിരുന്നു. മകളെ ജീവനോടെ തിരികെ കിട്ടുമോയെന്നു പോലും ആശങ്കപ്പെട്ടിരുന്നതായി അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു.

2022 ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗർഭപാത്രത്തിലൂടെ പെൺകു‍ഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്.

‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്.

2018- ൽ ആണ് പ്രിയങ്ക ചോപ്രയും ഗായകന്‍ നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

]]>
‘തവിട്ടു നിറമുള്ള തീവ്രവാദി’ ഹോളിവുഡില്‍ നിന്ന് നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ച് പ്രിയങ്ക ചോപ്ര https://malayalees.ch/when-priyanka-chopra-was-called-brown-terrorist-trolls-asked-her-to-go-back-to-india-and-get-gang-raped/ Wed, 10 Feb 2021 12:04:27 +0000 https://malayalees.ch/?p=39986 ഹോളിവുഡില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് നേരിടേണ്ടി വന്ന വംശീയത നിറഞ്ഞ വിളികളെയും ലൈംഗീകാധിക്ഷേപത്തെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കി പ്രിയങ്ക ചോപ്ര എഴുതിയ പുസ്തകത്തിലാണ് തനിക്ക് നേരിട്ട ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിച്ചത്. പുസ്തകത്തില്‍ തന്‍റെ ബാല്യത്തെ കുറിച്ചും കൗമാരത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും താരം വിശദമായി തന്നെ എഴുതിയിട്ടുണ്ട്.

ഹോളിവുഡില്‍ എത്തുന്ന സമയത്ത് തവിട്ട് നിറമുള്ള തീവ്രവാദി എന്നാണ് തന്നെ വിളിച്ചതെന്നും, രാജ്യത്തേക്ക് മടങ്ങിച്ചെന്ന് കൂട്ട ബലാല്‍സംഗത്തിനിരയാകൂ എന്ന് പറഞ്ഞവരുണ്ടെന്നും പ്രിയങ്ക ചോപ്ര തന്‍റെ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നു.

‘അമേരിക്കയുടെ വിനോദവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തവിട്ടുനിറമുള്ള തീവ്രവാദിക്ക് എന്താണ് കാര്യം? പകരം ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയി നിങ്ങള്‍ക്ക് പര്‍ദ്ദ ധരിച്ചു കൂടെ..?’ വർഷങ്ങൾക്കുശേഷവും ഇതെഴുതാന്‍ ബുദ്ധിമുട്ടുണ്ട്, ആ സമയങ്ങളില്‍ അത്രയും വിദ്വേഷപരമായ സന്ദേശങ്ങളാണ് ലഭിച്ചിരുന്നത്. പ്രിയങ്ക പറഞ്ഞു.

]]>