Privatisation – malayalees.ch https://malayalees.ch Malayalam Online News Portal Fri, 08 Jan 2021 04:07:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Privatisation – malayalees.ch https://malayalees.ch 32 32 പൊതുമേഖല സ്ഥാപനമായ ബെമൽ സ്വകാര്യവത്കരിക്കാൻ നീക്കം; തൊഴിലാളികൾ സമരത്തിലേക്ക് https://malayalees.ch/centre-to-privatize-beml/ Fri, 08 Jan 2021 04:07:18 +0000 https://malayalees.ch/?p=38234 ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ബെമൽ സ്വകാര്യ മേഖലക്ക് കൈമാറാൻ നീക്കം. 26 ശതമാനം ഷെയർ വാങ്ങാൻ താൽപര്യം ഉള്ള കമ്പനികളിൽ നിന്നും താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ബെമൽ തൊഴിലാളികൾ സമരം തുടങ്ങി.

പ്രതിരോധ വകുപ്പിന് ആവശ്യമായ വാഹനങ്ങൾ, മെട്രോ കോച്ചുകൾ തുടങ്ങി രാജ്യത്തിന് ആവശ്യമായ നിരവധി ഉൽപങ്ങൾ നിർമ്മിക്കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമാണ് ബെമൽ. പാലക്കാട് കഞ്ചിക്കോട്, കർണ്ണാടകയിലെ ബാംഗളൂരു, മൈസൂർ, കോളാർ ഖനി എന്നീ 4 ബെമലാണ് രാജ്യത്തുള്ളത്. ഇത് സ്വകാര്യവത്കരിക്കനാണ് നീക്കം. നിലവിൽ 46 ശതമാനം ഷെയറും വിവിധ സ്വകാര്യ വ്യക്തികളുടെ കൈവശമാണ് ഉള്ളത്. കേന്ദ്ര സർക്കാറിന്റെ 54 ശതമാനം ഷെയറിൽ നിന്നും 26 ശതമാനവും സ്വകാര്യ കമ്പനികൾക്ക് നൽകാനാണ് തീരുമാനം. സ്വകാര്യ കമ്പനികളിൽ നിന്നും മാത്രമാണ് താൽപര്യപത്രം ക്ഷണിച്ചത്. മാർച്ച് ഒന്നിന് മുൻമ്പ് താൽപര്യ പത്രം നൽകണം.

3600 കോടി വിറ്റ് വരവുള്ള ബെമലിന് കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 66 കോടി രൂപയുടെ ലാഭം ഉണ്ട്. നിലവിൽ 15000 കോടി രൂപയുടെ ഓഡറുള്ള സ്ഥാപനമാണ് സ്വകാര്യ മേഖലക്ക് നൽകുന്നത്. ഇതിനെതിരെ രാജ്യത്തെ 4 ബെമലിലും തൊഴിലാളി സമരം തുടങ്ങി. കഞ്ചിക്കോട് ബെമലിൽ തൊഴിലാളികൾ നടത്തിയ സമരം പി.കെ ശശി MLA ഉദ്ഘാടനം ചെയ്തു.

]]>
‘കുറഞ്ഞ ഭരണം, പരമാവധി സ്വകാര്യവല്‍കരണം ‘ ഇതാണ് മോദിയുടെ സ്വപ്നമെന്ന് രാഹുല്‍ ഗാന്ധി https://malayalees.ch/rahul/ Sat, 05 Sep 2020 15:10:46 +0000 https://malayalees.ch/?p=31418 യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി ക​വ​ർ​ന്നെ​ടു​ത്തു ബി​.ജെ.​പി സ​ർ​ക്കാ​രി​ന്‍റെ അ​ടു​പ്പ​ക്കാ​രെ മു​ന്നോ​ട്ടു​കൊ​ണ്ടു​വ​രി​ക മാ​ത്ര​മാ​ണു കേന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ വീ​ണ്ടും വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. സ​ർ​ക്കാ​ർ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ അ​പ​ല​പി​ച്ചാ​ണു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്. ധനകാര്യ വിഭാഗത്തിന്‍റെ അനുമതിയില്ലാതെ പുതിയ പദവികൾ സൃഷ്ടിക്കരുതെന്നുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ വിമര്‍ശനം

കേ​ന്ദ്ര സ​ർ​ക്കാ​ർ പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തു മ​ര​വി​പ്പി​ക്കു​ക​യാ​ണ്. കോ​വി​ഡി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​ർ ഒ​ഴി​വു​ക​ഴി​വു പ​റ​യു​ക​യാ​ണ്. യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി ക​വ​ർ​ന്നെ​ടു​ത്തു ബി​.ജെ.​പി സ​ർ​ക്കാ​രി​ന്‍റെ അ​ടു​പ്പ​ക്കാ​രെ മു​ന്നോ​ട്ടു​കൊ​ണ്ടു​വ​രി​ക മാ​ത്ര​മാ​ണു കേന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും രാ​ഹു​ൽ കുറ്റപ്പെടുത്തി. കു​റ​ച്ചു ഭ​ര​ണം, കൂ​ടു​ത​ൽ സ്വ​കാ​ര്യ​വ​ത്ക്ക​ര​ണം എ​ന്ന​താ​ണു മോ​ദി സ​ർ​ക്കാ​രി​ന്‍റെ ചി​ന്ത​യെ​ന്നും നി​യ​മ​നം മ​ര​വി​പ്പി​ച്ച മാ​ധ്യ​മ റി​പ്പോ​ർ​ട്ട് പ​ങ്കു​വ​ച്ചു​കൊ​ണ്ടു രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

]]>