Prithviraj – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Dec 2023 08:38:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Prithviraj – malayalees.ch https://malayalees.ch 32 32 സന്ധ്യ 70 എംഎമ്മില്‍ 7 മണി ഷോ; ‘സലാര്‍’ ആദ്യ ടിക്കറ്റ് ആ സൂപ്പര്‍ സംവിധായകന് നല്‍കി പൃഥ്വിയും പ്രഭാസും https://malayalees.ch/salaar-first-ticket-bought-by-ss-rajamouli-from-prabhas-and-prithviraj-sukumaran-december-22-release-nsn-s5qxnf/ Sat, 16 Dec 2023 08:37:52 +0000 https://malayalees.ch/?p=92999 യുഎസ് പ്രീമിയര്‍ ടിക്കറ്റ് വില്‍പ്പന നേരത്തെ ആരംഭിച്ചിരുന്നു

കെജിഎഫ് സംവിധായകന്‍റെ പ്രഭാസ് ചിത്രം. സലാറിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രീ റിലീസ് ഹൈപ്പിന് പ്രധാന കാരണം അതാണ്. കെജിഎഫിലൂടെ കന്നഡ സിനിമയ്ക്ക് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിക്കൊടുത്ത സംവിധായകന്‍ ബാഹുബലി താരത്തെ കേന്ദ്ര കഥാപാത്രമാക്കുന്ന ചിത്രം. മലയാളികളെ സംബന്ധിച്ച് ഈ പ്രോജക്റ്റില്‍ മറ്റൊരു കൌതുകം കൂടിയുണ്ട്. പ്രഭാസ് കഴിഞ്ഞാല്‍ ചിത്രത്തില്‍ ഏറ്റവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ് എന്നതാണ് അത്. ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 22 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.

ചിത്രത്തിന്‍റെ യുഎസ് പ്രീമിയറിലെ ടിക്കറ്റ് വില്‍പ്പന നേരത്തെ ആരംഭിച്ചിരുന്നെങ്കിലും ഇന്ത്യയിലെ ബുക്കിംഗ് ഇപ്പോഴാണ് ആരംഭിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ടിക്കറ്റ് പ്രഭാസും പൃഥ്വിരാജും പ്രശാന്ത് നീലും ചേര്‍ന്ന് ഒരു സൂപ്പര്‍ സംവിധായകനാണ് നല്‍കിയിരിക്കുന്നത്. മറ്റാരുമല്ല, എസ് എസ് രാജമൌലിയാണ് അത്. ഹൈദരാബാദ് സമിസ്തന്‍പൂരിനടുത്ത് ചിക്കഡ്പള്ളിയിലുള്ള സന്ധ്യ 70 എംഎമ്മില്‍ രാവിലെ 7 മണിക്കുള്ള ഷോ ആണ് രാജമൌലി കാണുക.

അതേസമയം ചിത്രത്തിന് കേരളത്തിലും മികച്ച പ്രീ റിലീസ് ബുക്കിംഗ് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്നലെ വൈകിട്ട് 6.45 നാണ് കേരളത്തിലെ പ്രീ ബുക്കിംഗ് ആരംഭിച്ചത്. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ 8600 ല്‍ ഏറെ ടിക്കറ്റുകള്‍ വിറ്റ് 12 ലക്ഷത്തിലേറെ കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിലൂടെ കരിയറിലെ വലിയൊരു അവസരമാണ് പൃഥ്വിരാജിന് ലഭിച്ചിരിക്കുന്നത്. പൃഥ്വിയുടെ സാന്നിധ്യം ചിത്രത്തിന്‍റെ കേരളത്തിലെ കളക്ഷനില്‍ ഗുണകരമാവും. ബാഹുബലിക്ക് ശേഷം കാര്യമായ വിജയമൊന്നുമില്ലാത്ത പ്രഭാസിനെ സംബന്ധിച്ച് ഈ ചിത്രം നിര്‍ണ്ണായകമാണ്. 

]]>
ആരോഗ്യനില തൃപ്തികരം; പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി https://malayalees.ch/prithviraj-sukumaran-suffers-leg-injury-while-shooting-for-vilayath-buddha/ Mon, 26 Jun 2023 12:04:11 +0000 https://malayalees.ch/?p=83331
ചിത്രീകരണത്തിനിടെ കാലിന് പരുക്കേറ്റ നടന്‍ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കാലിലെ ലിഗമെന്‍റില്‍ കീഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്. പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് പരുക്കേറ്റത്. മറയൂരില്‍ വച്ച് ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് പരുക്കേറ്റത്. ഇന്നലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

]]>
സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും; വൈറലായി ചിത്രം https://malayalees.ch/prithviraj-and-supriya-menon-meet-suriya-jyothika/ Fri, 27 Jan 2023 04:48:37 +0000 https://malayalees.ch/?p=75102 തമിഴ് നടൻ സൂര്യയ്ക്കും ഭാര്യയും നടിയുമായ ജ്യോതികയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ പൃഥ്വിരാജ്. ഭാര്യ സുപ്രിയയും ഒപ്പമുണ്ട്. എന്നും പ്രചോദനം നൽകുന്ന സുഹൃത്തുക്കൾ എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് ചിത്രം പങ്കുവച്ചത്. ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്. ഗ്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷാ പതാനിയാണ് സൂര്യയുടെ നായികയാകുന്നത്.

‘കാതല്‍’ എന്ന മലയാള ചിത്രമാണ് ജ്യോതിക ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

]]>
സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കാൽനട മേൽപാലം നാടിന് സമർപ്പിച്ചു https://malayalees.ch/kerala-biggest-walk-way-inaugurated/ Tue, 23 Aug 2022 05:56:34 +0000 https://malayalees.ch/?p=66884 തിരുവനന്തപുരം നഗരവാസികൾക്കായി കിഴക്കേകോട്ടയിൽ പണി കഴിപ്പിച്ച കാൽനട മേൽപ്പാലം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. അഭിമാനം അനന്തപുരി എന്ന സെൽഫി പോയിന്റിന്റെ ഉദ്ഘാടനം നടൻ പൃഥ്വിരാജ് നിവഹിച്ചു. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ കാൽനട മേൽപാലമാണ് കിഴക്കേകോട്ടയിൽ നിർമിച്ചത്. 

104 മീറ്റർ നീളമുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും നീളംകൂടിയ കാൽനട മേൽപാലമാണ് തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ യാഥാർത്ഥ്യമായത്. കാത്തിരിപ്പിനൊടുവിൽ ഉദ്ഘാടന വേദിയിലേക്ക് പ്രിയ താരം പ്രിത്വിരാജ് എത്തിയതോടെ ആവേശം ഇരട്ടിയായി

കാൽനട മേൽ പാലം ടൂറിസം മന്ത്രി മന്ത്രി മുഹമ്മദ് റിയാസും സെൽഫി പോയിന്റിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം പൃഥ്വിരാജും നിർവഹിച്ചു. മേയർ ആരാ രാജേന്ദ്രനോടൊപ്പം മേല്പലത്തിൽ കയറിയതിനു ശേഷമാണ് ഉദ്ഘാടന വേദിയിലേക്ക് ഇരുവരും എത്തിയത്.

മേൽപ്പാലം നഗരത്തിന്റെ മാറ്റുകൂട്ടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

തലസ്ഥാന പെരുമ വിളിച്ചോതുന്ന മേൽപ്പാലം യാഥാർത്ഥ്യമാക്കിയ തിരുവനന്തപുരം കോർപ്പറേഷന് പ്രിത്വിരാജ് നന്ദി പറഞ്ഞു.

നാല് കോടിയോളം രൂപ മുടക്കി ആക്സോ എൻജിനിയേഴ്സാണ് നിർമാണം പൂർത്തിയാക്കിയത് . ചടങ്ങിൽ എ എ റഹീം എംപി, മന്ത്രിമാരായ ആന്റണി രാജു ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, തുടങ്ങി നിരവധി പേർ പങ്കെടുത്തു.

]]>
ഡയറക്ടര്‍ സര്‍ തിരികെയെത്തി എന്ന് സുപ്രിയ; ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയില്‍ ആരംഭിച്ചു https://malayalees.ch/malayalam-movie-bro-daddys-shooting-started/ Thu, 15 Jul 2021 07:57:07 +0000 https://malayalees.ch/?p=46823 പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിച്ചു. സുപ്രിയ മേനോന്‍ ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. തെലങ്കാനയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

മോണിറ്ററിന് മുന്നിലിരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം ഇന്ന് രാവിലെ ആരംഭിച്ച വിവരം സുപ്രിയ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ സീരിയല്‍ ചിത്രീകരണത്തിന് അനുമതി നല്‍കിയിരുന്നെങ്കിലും, സിനിമ ഷൂട്ടിംഗിന് അനുമതി കൊടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബ്രോ ഡാഡി ഉള്‍പ്പടെ ഏഴ് ചിത്രങ്ങളുടെ ചിത്രീകരണം തെലങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും മാറ്റിയത്.

മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേര്‍ന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.

]]>
‘വാരിയംകുന്നന്‍; പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം https://malayalees.ch/cyber-attack-against-prithviraj-vaariyamkunnan-movie/ Tue, 23 Jun 2020 04:53:04 +0000 https://malayalees.ch/?p=27451 വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത് പൃഥ്വിരാജാണ്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് നടത്തിയത്. ഇതിനടിയിലാണ് സംഘ്പരിവാറിന്റെ ആക്രമണം. വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയേയും പൃഥ്വിരാജിനേയും അധിക്ഷേപിച്ചും ചരിത്രത്തെ വളച്ചൊടിച്ചുമൊക്കയാണ് ഭൂരിഭാ​ഗം സംഘ്പരിവാർ കമന്റുകളും.

”ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു എന്നായിരുന്നു പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.

വര്‍ഗീയതയും അപവാദങ്ങളും നിറഞ്ഞ പ്രസ്താവനകളാണ് ആഷിഖ് അബുവിനും പൃഥ്വിരാജിനും എതിരെ ഉയര്‍ത്തുന്നത്. പൃഥ്വിരാജിനെ വ്യക്തിപരമായി അധിക്ഷേപിച്ചും കുടുംബത്തെ വലിച്ചിഴച്ചും വരെ കമന്റുകള്‍ പ്രവഹിക്കുന്നുണ്ട്. അതേസമയം ബി.ജെ.പി നേതാക്കളും പൃഥ്വിരാജിനെതിരെ രംഗത്തുണ്ട്. ചിത്രത്തില്‍ നിന്ന് പിന്മാറണമെന്നും അല്ലെങ്കിൽ ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തുമെന്നാണ് ബി.ജെ.പി നേതാവ് ബി രാധാകൃഷ്ണ മോനോന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ബി.ജെ.പി വക്താവ് സന്ദീപ് വാര്യരും പൃഥ്വിരാജിനെതിരെ രംഗത്ത് എത്തി. ചിത്രത്തിനെതിരെയാണ് അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പൃഥ്വിരാജിനെ അധിക്ഷേപിച്ചുള്ള കമന്റ്

ഹർഷദും റമീസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്‌. മുഹ്സിൻ പരാരി ഈ ചിത്രത്തിൽ ആഷിഖിന്റെ കോ ഡയറക്റ്റർ ആയിരിക്കും. ഷൈജു ഖാലിദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത്‌ സിക്കന്ദർ, മൊയ്തീൻ എന്നിവർ ചേർന്നാണ്. മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികമായ അടുത്ത വര്‍ഷമാണ് ചിത്രീകരണം. ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാർ സമരത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ മുൻനിരയിൽ നിന്ന് പോരാടിയ ആലി മുസ്‍ല്യായാരുടെ ശിഷ്യനായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഒരു സമാന്തര ഭരണകൂടം സ്ഥാപിക്കാൻ സാധിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു വാരിയംകുന്നത്ത്. മലയാളരാജ്യം എന്നാണ് നാടിന് നല്‍കിയ പേര്.

]]>
ഹിറ്റ് മേക്കര്‍ പോയത് പറയാന്‍ കഥകള്‍ ബാക്കിയാക്കി https://malayalees.ch/director-sachy-profile/ Fri, 19 Jun 2020 05:17:48 +0000 https://malayalees.ch/?p=27309 എട്ട് വര്‍ഷം നീണ്ട അഭിഭാഷക ജോലി ഒഴിവാക്കിയാണ് സച്ചി സിനിമയിലേക്കെത്തിയത്.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ സംവിധാന മോഹവുമായി നടന്ന കലാകാരനാണ് കെ ആര്‍ സച്ചിദാനന്ദനെന്ന സച്ചി. അഭിഭാഷക ജോലി ഒഴിവാക്കിയാണ് സച്ചി സിനിമയില്‍ വരുന്നതും മലയാളികളുടെ മനസ്സ് കീഴടക്കുന്നതും.

സ്കൂളിലും കോളജിലും നാടകം സംവിധാനം ചെയ്തും അഭിനയിച്ചും നടന്ന കെ ആര്‍ സച്ചിദാനന്ദനെന്ന സച്ചിക്ക് സിനിമാ സംവിധായകനാകുക എന്നതായിരുന്നു മോഹം. എട്ട് വര്‍ഷം നീണ്ട അഭിഭാഷക ജോലി ഒഴിവാക്കിയാണ് സിനിമയിലേക്കെത്തിയത്. 2007ല്‍ പൃഥ്വിരാജിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചോക്ക്‌ലേറ്റിലൂടെയാണ് സിനിമാ അരങ്ങേറ്റം.

സേതുവിനൊപ്പമായിരുന്നു തിരക്കഥ. പിന്നീട് സേതുവിനൊപ്പം റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്സ്, ഡബിള്‍സ് തുടങ്ങി നാല് ചിത്രങ്ങള്‍. 2012ല്‍ ജോഷിയുടെ മോഹന്‍ലാല്‍ ചിത്രം റണ്‍ബേബി റണ്ണിലൂടെയാണ് സ്വതന്ത്ര തിരക്കഥാകൃത്തായുള്ള രംഗപ്രവേശം. പിന്നീട് ചേട്ടായീസ്, അനാര്‍ക്കലി, രാമലീല, അയ്യപ്പനും കോശി തുടങ്ങിയ ചിത്രങ്ങളുട തിരക്കഥയൊരുക്കി ഹിറ്റ് മേക്കര്‍ തിരക്കഥാകൃത്തായി. 2015ല്‍ അനാര്‍ക്കലിയിലൂടെ സംവിധായകനുമായി.

ഈ വര്‍ഷം പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ഹിറ്റായതോടെ സംവിധായകനെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. പൃഥ്വിരാജിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ തിരക്കഥാ തയ്യാറെടുപ്പുകള്‍ക്കിടെയാണ് അപ്രതീക്ഷിത മരണം. ചേട്ടായീസ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമായിരുന്നു. തൃശൂരിലെ കൊടുങ്ങല്ലൂരാണ് ജന്‍മസ്ഥലം.

സംസ്കാരം ഇന്ന്

ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് സച്ചിയുടെ നില ഗുരുതരമായത്. തുടർന്ന് 16ആം തിയ്യതി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹത്തിന്‍റെ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ സംഭവിച്ചിട്ടുണ്ടെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് സച്ചി മരണത്തിന് കീഴടങ്ങിയത്.

രാവിലെ കൊച്ചിയിലേക്ക് എത്തിക്കുന്ന മൃതദേഹം 9.30 മുതൽ ഹൈക്കോടതി പരിസരത്ത് പൊതുദർശനത്തിന് വെക്കും. പിന്നീട് തമ്മനത്തെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകും. 4.30ന് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം.

]]>
‘ആ ഒറ്റ വാക്കിലുണ്ട് എല്ലാം’; സച്ചിയുടെ മരണത്തില്‍ വേദന പങ്കുവെച്ച് പൃഥിരാജ് https://malayalees.ch/sachy-prithviraj-fb-post/ Fri, 19 Jun 2020 04:40:16 +0000 https://malayalees.ch/?p=27297 പൃഥിയുടെ സിനിമാജീവിതത്തില്‍ വളരെ നിര്‍ണായകമായ പങ്കുവെച്ച വൃക്തിയാണ് അന്തരിച്ച സച്ചി.

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണത്തില്‍ വേദന പങ്കുവെച്ച് നടന്‍ പൃഥിരാജ്. ഒറ്റ വരിയില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വികാരഭരിതമായിരുന്നു. പൃഥിയുടെ സിനിമാജീവിതത്തില്‍ വളരെ നിര്‍ണായകമായ പങ്കുവെച്ച വൃക്തിയാണ് അന്തരിച്ച സച്ചി. പൃഥിരാജിന് യുവനിരയില്‍ സ്ഥാനം നേടികൊടുത്ത ചോക്ലേറ്റിലൂടെയാണ് സച്ചി മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്. അവസാനമായി സച്ചിയുടെതായി പുറത്തിറങ്ങിയ അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങള്‍ പൃഥിരാജിന്‍റെ അഭിനയ ജീവിതത്തില്‍ അടയാളപ്പെടുത്തുന്ന വേഷങ്ങളാണ്. അവസാന ചിത്രം അയ്യപ്പനും കോശിയും ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ദക്ഷിണേന്ത്യയില്‍ പ്രശസ്തി ആര്‍ജിച്ച ചിത്രം കൂടിയായിരുന്നു. സച്ചിയുടെ ആദ്യ സംവിധാന ചിത്രമായ അനാര്‍ക്കലിയിലും പൃഥിരാജായിരുന്നു നായകന്‍. ജീന്‍ പോള്‍ ലാലിന്‍റെ സംവിധാനത്തില്‍ മികച്ച വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സിന്‍റെ തിരക്കഥ സച്ചിയുടെതായിരുന്നു.

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(സച്ചിദാനന്ദന്‍) ഇന്ന് തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ നടത്തിയിരുന്നു. സര്‍ജറിക്കായി അനസ്തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരം. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ പ്രതികരിച്ചിരുന്നില്ല. ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അനസ്ത്യേഷ്യ നല്‍കിയതിലെ പിഴവാണ് ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്നും ആരോപണമുണ്ട്.

]]>
നടൻ പ്രൃഥ്വിരാജിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് https://malayalees.ch/actor-prithiviraj-covid-result-negative/ Wed, 03 Jun 2020 05:45:10 +0000 https://malayalees.ch/?p=26478 ക്വാറന്‍റൈന്‍ പൂര്‍ത്തിയാകുന്നതുവരെ നിരീക്ഷണത്തില്‍ തുടരുമെന്നും പൃഥ്വിരാജ്

നടൻ പ്രൃഥ്വിരാജിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. താരം തന്നെയാണ് സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായ വിവരം ഫേസ് ബുക്കിലൂടെ അറിയിച്ചത്. ക്വാറന്‍റൈന്‍ പൂര്‍ത്തിയാകുന്നതുവരെ നിരീക്ഷണത്തില്‍ തുടരുമെന്നും പൃഥ്വി അറിയിച്ചു. ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും സംഘവും കഴിഞ്ഞ മാസം 22നാണ് കൊച്ചിയിലെത്തിയത്.

മാര്‍ച്ചിലാണ് പൃഥ്വിയും സംഘവും ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടിവന്നു. ഇതിനിടയില്‍ ചിത്രത്തില്‍ അഭിനയിക്കേണ്ട ഒമാനി താരം ക്വാറന്‍റൈനിലായതും പ്രതിസന്ധിയുണ്ടാക്കി. പിന്നീട് ചിത്രീകരണം പൂര്‍ത്തിയാക്കി.

ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. അമല പോളാണ് ചിത്രത്തിലെ നായിക. നജീബ് എന്ന കഥാപാത്രമായി പൃഥ്വിയെത്തുമ്പോള്‍ ഭാര്യ സൈനുവായിട്ടാണ് അമല അഭിനയിക്കുന്നത്.

വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളിൽ അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്‍റെ കഥയാണ്‌ ആടുജീവിതം. 2009ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരവും 2015ലെ പത്മപ്രഭാ പുരസ്കാരവും നോവലിന് ലഭിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലേക്കും ആടുജീവിതം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

]]>
ഫാദര്‍ നെടുമ്പള്ളിയായി ഫാസില്‍; പോസ്റ്റര്‍ പുറത്ത് https://malayalees.ch/lucifer-15th-character-poster/ Thu, 07 Mar 2019 05:09:04 +0000 https://malayalees.ch/?p=3910 മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം റിലീസിംഗിനായി ഒരുങ്ങുകയാണ്. ചിത്രത്തിലെ കാരക്റ്റര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ ഓരോന്നായി പുറത്തുവിടുകയാണ്.

ഏറ്റവും ഒടുവിലായി ചിത്രത്തിലെ പതിനഞ്ചാമത് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. സംവിധായകന്‍ ഫാസില്‍ അവതരിപ്പിക്കുന്ന ഫാദര്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയുള്ള പോസ്റ്ററാണ് പുറത്തുവന്നത്. 26 ദിവസം കൊണ്ട് 26 കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകള്‍ പുറത്തിറക്കുമെന്ന് ലൂസിഫറിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകുമ്പോള്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്റോയി പ്രതിനായക കഥാപാത്രമായെത്തുന്നു. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സുരേഷ് ചന്ദ്ര മേനോന്‍, ശിവജി ഗുരുവായൂര്‍, ആദില്‍ ഇബ്രാഹിം, ഷോണ്‍ റോമി, നന്ദു, ജോണ്‍ വിജയ്, അനീഷ് ജി മേനോന്‍, കൈനകരി തങ്കരാജ്, ബാല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

]]>