Prithviraj Sukumaran – malayalees.ch https://malayalees.ch Malayalam Online News Portal Thu, 06 Jul 2023 04:41:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Prithviraj Sukumaran – malayalees.ch https://malayalees.ch 32 32 വിസ്മയിപ്പിക്കുന്ന സലാര്‍ പാര്‍ട്ട്-1 ടീസര്‍ പുറത്ത് https://malayalees.ch/salaar-movie-teaser-prithviraj-sukumaran-prabhas/ Thu, 06 Jul 2023 04:41:36 +0000 https://malayalees.ch/?p=83914
കന്നഡ സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിയ കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ഹിറ്റിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ സിനിമയുടെ ഒന്നാം ഭാഗത്തിന്റെ ടീസര്‍ പുറത്ത്. സീസ് ഫയര്‍ എന്നാണ് ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് നിര്‍മാതാക്കളുടെ ഹൊംബാളെ ഫിലിംസ് യൂട്യൂബ് ചാനലിലൂടെ വിസ്മയിപ്പിക്കുന്ന ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രക്ഷേകരുടെ മനസില്‍ ബാഹുബലിയായി അടയാളപ്പെട്ടിരിക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസും മലയാളത്തിന്റെ അഭിമാനതാരം പൃഥ്വിരാജ് സുകുമാരനും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

രണ്ട് മിനിറ്റില്‍ താഴെ ദൈര്‍ഘ്യം മാത്രമാണ് ടീസറിനുള്ളതെങ്കിലും സംഭവം കളറാണ്. ടിന്നു ആനന്ദിനെ കാണിച്ച് തുടങ്ങുന്ന ടീസര്‍ ചിത്രം കെജിഎഫ് പോലെ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണെന്ന് തെളിയിക്കുന്നുണ്ട്. സിംഹവും കടുവയും ചീറ്റയും ആനയും ഒക്കെ അപകടകാരികളാണ്. പക്ഷേ ജുറാസിക് പാര്‍ക്കില്‍ അവരെ പേടിക്കേണ്ട.. കാരണം അവിടെ…. ഇത്തരമൊരു ഡയലോഗില്‍ നിന്നാണ് പ്രഭാസിന്റേയും പൃഥ്വിരാജിന്റേയും മാസ് എന്‍ട്രി.

]]>
‘നികുതി കൃത്യമായി അടച്ചു’; പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രസർക്കാർ അംഗീകാരം https://malayalees.ch/central-government-appreciate-prithviraj-productions/ Mon, 03 Jul 2023 04:31:10 +0000 https://malayalees.ch/?p=83682 ന‌ടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നി‍ർമ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം. 2022-23 സാമ്പത്തിക വർഷത്തിലെ നികുതി കൃത്യമായി അടച്ചതിനാണ് കേന്ദ്രസർക്കാർ അം​ഗീകാരം നൽകിയത്.

സർട്ടിഫിക്കറ്റ് പൃഥ്വിരാജ് പ്രൊഡക്ഷൻ കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. നിർമ്മാതാവും പൃഥ്വിരാജിന്റെ പങ്കാളിയുമായ സുപ്രിയ മേനോനും സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘വിലായത്ത് ബുദ്ധ’, എമ്പുരാൻ തുടങ്ങിയ സിനിമകളുടെ തിരക്കിലായിരുന്ന പൃഥ്വിരാജ് ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെ തു‌ടർന്ന് ഇപ്പോൾ വിശ്രമത്തിലാണ്.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സിന്റേതാണ് സർട്ടിഫിക്കറ്റ്. 2019 മുതലാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് തന്റെ നിർമ്മാണ സംരംഭത്തിന് തു‌ടക്കം കുറിച്ചത്. ‘9’ ആയിരുന്നു ആദ്യ ചിത്രം. തുട‍ർന്ന് ‘ഡ്രൈവിങ് ലൈസൻസ്’, ‘കടുവ’, ‘കുരുതി’, ‘ജനഗണമന’, ‘ഗോൾഡ്’ എന്നിങ്ങനെ ആറ് സിനിമകൾ ഒരുക്കി.

വിതരണ രംഗത്തും പൃഥ്വിരാജ് പ്രൊഡക്ഷൻസ് സജീവമാണ്. ‘പേട്ട’, ‘ബിഗിൽ’, ‘മാസ്റ്റർ’, ‘ഡോക്ടർ’, ’83’, ‘കെ ജി എഫ്: ചാപ്റ്റർ 2’, ‘777 ചാർളി’, ‘കന്താര’ തുടങ്ങിയ ചിത്രങ്ങൾ കേരളത്തിൽ എത്തിച്ചതും ഇതേ നിർമ്മാണ കമ്പനിയാണ്.

]]>
ഷൂട്ടിങ്ങിനിടെ പരുക്ക്; ശസ്ത്രക്രിയക്ക് ശേഷം നടൻ പൃഥ്വിരാജ് ആശുപത്രി വിട്ടു https://malayalees.ch/actor-prithviraj-discharged-from-hospital-after-successful-surgery/ Thu, 29 Jun 2023 11:52:20 +0000 https://malayalees.ch/?p=83523 ഷൂട്ടിങ്ങിനിടെ പരുക്കേറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ പൃഥ്വിരാജ് ആശുപത്രി വിട്ടു. വലതുകാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ നടനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. കാർട്ടിലേജ്, ക്രൂഷിയേറ്റ് ലിഗമെന്റ്, മെനിസ്കസ് എന്നീ ഭാഗങ്ങളിലായിരുന്നു പരുക്ക്. തുടർന്ന്, താരം ഫിസിയോതെറാപ്പിക്ക് വിധേയനായി എന്ന് ആശുപത്രി വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഫിസിയോതെറാപ്പി ചെയ്യാൻ ഡോക്ടറുടെ നിർദേശം. കുറച്ചു മാസങ്ങൾക്കുള്ളിൽ താരത്തിന് ആരോഗ്യം വീണ്ടെടുക്കാനാകും എന്നും ആശുപത്രി അധികൃതർ അറിയിച്ചു.

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നിന്നും സുഖം പ്രാപിച്ചുവരുന്നെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഏറ്റവും മിടുക്കരായ ഡോക്ടർമാരുടെ പരിചരണത്തിലാണ് താൻ. കുറച്ചുമാസത്തെ വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്നും ആരോഗ്യം വീണ്ടെടുക്കാൻ കഠിനപരിശ്രമം നടത്തുമെന്ന് പ്രേക്ഷകർക്കു വാക്ക് നൽകുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ പൃഥ്വിരാജിന്റെ കാലിന് പരുക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ ചാടിയിറങ്ങുന്നതിനിടെ കാലിന്റെ ലിഗമെന്റിനു പരുക്കേൽക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൃഥ്വിരാജ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

]]>
‘അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകി’ മറുനാടൻ മലയാളിക്കെതിരെ നിയമ നടപടി സ്വീകരിക്കും; പൃഥ്വിരാജ് സുകുമാരൻ https://malayalees.ch/prithviraj-sukumaran-complaint-against-marunadan-malayali-channel/ Thu, 11 May 2023 11:57:50 +0000 https://malayalees.ch/?p=81087 തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകിയ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിക്കെതിരെ നിയമ നടപടിക്കൊരുങ്ങി പൃഥ്വിരാജ് സുകുമാരൻ.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി താൻ 25,00,00,000 രൂപ അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിർമ്മിക്കുന്നുവെന്നും ആരോപിച്ച് തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകിയ മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും താൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു “കള്ളം”, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

പൃഥ്വിരാജ് സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്

വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു “കള്ളം”, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.

]]>
‘ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചുകൂട്ടിയാൽ..’; പൃഥ്വിരാജിനെതിരെ വിശ്വഹിന്ദു പരിഷത്ത് https://malayalees.ch/fb-post-against-prithviraj-basil-joseph-movie/ Tue, 03 Jan 2023 10:47:36 +0000 https://malayalees.ch/?p=73857 പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിക്കുന്ന ചിത്രത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ഗുരുവായൂരപ്പന്റെ പേരില്‍ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ വാരിയം കുന്നനെ ഓര്‍ത്താൽ മതിയെന്നാണ് പ്രതീഷ് വിശ്വനാഥ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. (fb post against prithviraj basil joseph movie)

മലയാള സിനിമാക്കാർക്ക് ദിശാ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായതായും പ്രതീഷ് വിശ്വനാഥ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

മലയാള സിനിമാക്കാര്‍ക്ക് ദിശ ബോധം ഉണ്ടാക്കാന്‍ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി .എന്നാല്‍ ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോര്‍ത്താല്‍ മതി . ജയ് ശ്രീകൃഷ്ണ…

നിരവധിപ്പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ‘എന്റെ പൊന്നു സാറെ ആദ്യം അവരോന്നു പടം ഇറക്കട്ടെ എന്നിട്ട് നോക്കാം നമുക്ക്’. എന്ന് ചിലർ കമന്റ് ഇട്ടിരുന്നു. ഇന്നലെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഉടൻ ചിത്രീകരണം ആരംഭിക്കും എന്ന വിവരവും ബേസിൽ ജോസഫ് ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുന്നുണ്ട്.

]]>
കേരള പൊലീസിന്‍റെ ‘ട്രാപ്പില്‍’ പൊലീസുകാരനായി പൃഥ്വിരാജ് സുകുമാരന്‍ https://malayalees.ch/prithviraj-on-kerala-police-shortfilm/ Wed, 21 Jul 2021 12:03:04 +0000 https://malayalees.ch/?p=47100 കോള്‍ഡ് കേസിന് പിന്നാലെ വീണ്ടും പൊലീസുകാരനായി പൃഥ്വിരാജ് സുകുമാരന്‍. കേരള പൊലീസ് നിര്‍മ്മിച്ച ‘ട്രാപ്പ്’ എന്ന ഹ്രസ്വ ചിത്രത്തില്‍ പൊലീസ് ഓഫീസറായി ശബ്ദം നല്‍കിയിരിക്കുന്നത് പൃഥ്വിയാണ്. ‘ഹണി ട്രാപ്പുമായി ബന്ധപ്പെട്ട ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ് തരുന്ന വീഡിയോയാണ് ട്രാപ്പ്.’കരുതിയിരിക്കേണ്ട ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സൈബറിടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളേറെയാണ്… സൗഹൃദം സ്ഥാപിച്ച് വിലപേശുകയും, ജീവന് വരെ വിലയിടുകയും ചെയ്യുന്ന ‘ട്രാപ്പ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സംവിധായകനും നടനുമായ റാഫിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രസാദ് പാറപ്പുറം ശരത് കോവിലകം എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ അരുണ്‍ വിശ്വൻ ആണ്. സുജിത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കേണൽ കൃഷ്ണൻ നായർ എന്ന സീനിയർ സിറ്റിസൻ സ്വന്തം വീട്ടിൽ വെടിയേറ്റ് മരിക്കുന്നതും തുടര്‍ന്നു നടക്കുന്ന അന്വേഷണങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

https://www.facebook.com/watch/?v=851706288883838

]]>
പൃഥ്വിരാജിനെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല: വി ടി ബല്‍റാം https://malayalees.ch/v-t-balram-extends-support-to-prithviraj-sukumaran/ Thu, 27 May 2021 04:53:58 +0000 https://malayalees.ch/?p=44687 ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ വാര്‍ത്താ ചാനല്‍ നടത്തുന്ന വേട്ടയാടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. മറ്റ് പല സെലിബ്രിറ്റികളും മൗനത്തിന്റെ സുരക്ഷിത താവളങ്ങളില്‍ തലയൊളിപ്പിച്ചപ്പോള്‍ ആര്‍ജ്ജവത്തോടെ ഉയര്‍ന്നു കേട്ട വിയോജിപ്പിന്റെ ശബ്ദമായിരുന്നു പൃഥ്വിരാജിന്റേതെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

‘പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി’ എന്ന തലക്കെട്ടില്‍ ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പൃഥ്വിരാജിനെതിരെ അധിക്ഷേപമുള്ളത്. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണം. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചുചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നും ജി.കെ സുരേഷ് ബാബു എഴുതിയ ലേഖനത്തില്‍ അധിക്ഷേപമുണ്ട്‍.

ബല്‍റാമിന്‍റെ കുറിപ്പ്ലക്ഷദ്വീപ് പ്രശ്നത്തിൽ ജനപക്ഷത്തുനിന്ന് അഭിപ്രായം പറഞ്ഞതിന്‍റെ പേരിൽ അഭിനേതാവ് പൃഥ്വിരാജിനെതിരെ സംഘ് പരിവാറിന്‍റെ വാർത്താചാനൽ നേരിട്ട് നടത്തുന്ന ഈ വേട്ടയാടൽ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല, ലക്ഷദ്വീപ് ജനതയെ ഒറ്റയടിക്ക് ജിഹാദികളായി മുദ്രകുത്താനും ചാനലിന് മടിയില്ല. മറ്റ് പല സെലിബ്രിറ്റീസും മൗനത്തിന്‍റെ സുരക്ഷിത താവളങ്ങളിൽ തലയൊളിപ്പിച്ചപ്പോൾ ആർജ്ജവത്തോടെ ഉയർന്നു കേട്ട വിയോജിപ്പിന്‍റെ ശബ്ദമായിരുന്നു പൃഥ്വിരാജിന്‍റേത്. അത് ഇന്ത്യയുടെ ഫെഡറൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നമ്മളോരോരുത്തരുടേയും ശബ്ദമാണ്. ഭരണവർഗ്ഗ മാധ്യമങ്ങളെ ഉപയോഗിച്ച് സാംസ്ക്കാരിക പ്രവർത്തകരെ നിശ്ശബ്ദരാക്കുന്നത് നമുക്കനുവദിക്കാനാവില്ല

]]>
‘ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ വിചിത്രം, ആ ജനതയ്ക്ക് പറയാനുള്ളത് കേള്‍ക്കൂ’: പൃഥ്വിരാജ് https://malayalees.ch/actor-prithviraj-extends-support-to-people-of-lakshadweep/ Mon, 24 May 2021 08:14:04 +0000 https://malayalees.ch/?p=44525 ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ വിചിത്രമെന്ന് നടന്‍ പൃഥ്വിരാജ്. എനിക്കറിയാവുന്ന ദ്വീപുനിവാസികളാരും, എന്നോട് സംസാരിച്ചവരാരും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സന്തുഷ്ടരല്ല. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ആ ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാകണം. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുന്നു? ഒരു അതോറിറ്റിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. ലക്ഷദ്വീപിലെ ജനതയോടൊപ്പം നിൽക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

പൃഥ്വിരാജിന്‍റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ “ലക്ഷദ്വീപ്.. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉല്ലാസയാത്രയ്ക്ക് പോയതാണ് മനോഹരമായ ഈ ദ്വീപിനെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മകൾ. വർഷങ്ങൾക്കുശേഷം, സച്ചിയുടെ അനാർക്കലി ടീമിനൊപ്പം ഇവിടെയെത്തി. അന്ന് ഞാൻ കവരത്തിയില്‍ 2 മാസം ചെലവഴിച്ചു. ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുന്ന സുഹൃത്തുക്കളെയും ഓര്‍മകളെയും സ്വന്തമാക്കി. രണ്ട് വർഷം മുമ്പ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിനായി വീണ്ടുമെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ദ്വീപിലെ എനിക്കറിയുന്നതും അറിയാത്തതുമായ ആളുകളിൽ നിന്ന് നിരാശ നിറഞ്ഞ സന്ദേശങ്ങൾ ലഭിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളിൽ പൊതുജനശ്രദ്ധ ആകർഷിക്കാൻ എനിക്ക് കഴിയുന്നത് ചെയ്യാൻ അവര്‍ അഭ്യര്‍ഥിക്കുന്നു, അപേക്ഷിക്കുന്നു. എന്തുകൊണ്ടാണ് പുതിയ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾ തികച്ചും വിചിത്രമെന്ന് തോന്നുന്നതെന്ന് ഞാന്‍ ദീര്‍ഘമായി പറയാന്‍ ഉദ്ദേശിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ വായിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കില്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

എനിക്കറിയാവുന്ന കാര്യമെന്തെന്നാൽ എനിക്കറിയാവുന്ന ദ്വീപുനിവാസികളാരും എന്നോട് സംസാരിച്ചവരാരും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സന്തുഷ്ടരല്ല. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ആ ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്ര ഭരണ പ്രദേശത്തെയോ സൃഷ്ടിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിർത്തിയല്ല. മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുന്നു?

എനിക്ക് ഈ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്, നമ്മുടെ ജനങ്ങളിൽ അതിലേറെ വിശ്വാസമുണ്ട്. നാമനിർദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. അല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഞാൻ കരുതുന്നു. ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കുക, അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാൻ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണിത്. അതിലും മനോഹരമായ ആളുകൾ അവിടെ താമസിക്കുന്നു.

]]>
നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് https://malayalees.ch/actor-prithviraj-tests-for-covid-19/ Tue, 20 Oct 2020 08:54:56 +0000 https://malayalees.ch/?p=33593 യുവനടന്‍ പൃഥ്വിരാജ് സുകുമാരന് കോവിഡ് 19 സ്ഥിരീകരിച്ചു. കൊച്ചിയില്‍ ജനഗണമന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പൃഥ്വിയെ കൂടാതെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവാണ്.

സംവിധായകനും നായകനും കോവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഷൂട്ടിംഗില്‍ പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തില്‍ പോകേണ്ടി വരും.

ഒക്ടോബര്‍ 7 മുതലാണ് ജനഗണമനയുടെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്തതെന്നും. എല്ലാ വിധ കോവിഡ് പ്രോട്ടോക്കോളോടും സുരക്ഷാ സംവിധാനങ്ങളോടുമാണ് ചിത്രീകരണം തുടങ്ങിയതെന്നും നിര്‍ഭാഗ്യവശാല്‍ കോവിഡ് പോസിറ്റീവായെന്നും പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. താന്‍ ഐസലോഷനില്‍ പോവുകയാണെന്നും രോഗരക്ഷണങ്ങളൊന്നുമില്ലെന്നും സുഖമായിരിക്കുന്നുവെന്നും പൃഥ്വി കുറിച്ചു. താനുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്നും കോവിഡ് ടെസ്റ്റ് നടത്തണമെന്നും പൃഥ്വി ആവശ്യപ്പെട്ടിട്ടുണ്ട്.

ക്വീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ഒരുക്കുന്ന ചിത്രമാണ് ജനഗണമന.

]]>
‘മികച്ച ബർഗർ ഷെഫി’ന് പിറന്നാൾ ആശംസകളുമായി പൃഥ്വി https://malayalees.ch/prithviraj-wishes-happy-bday-to-dulquer-salmaan/ Tue, 28 Jul 2020 04:54:51 +0000 https://malayalees.ch/?p=29173 ദുൽഖറിന് കേക്ക് നൽകുന്ന ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് ആശംസ അറിയിച്ചത്.

നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി നടനും സംവിധായകനുമായ പൃഥ്വിരാജ്. ‘ന​ഗരത്തിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്നാണ് പൃഥ്വി ഫേസ് ബുക്കിൽ കുറിച്ചത്. ദുൽഖറിന് കേക്ക് നൽകുന്ന ചിത്രം പങ്കുവെച്ചാണ് ആശംസ അറിയിച്ചത്.

സുപ്രിയയും ദുൽഖറിന് ആശംസകൾ നേർന്നു. ദുൽഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് സുപ്രിയ താരത്തിന് ആശംസകൾ നേർന്നത്.

സിനിമയിലെ വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും സ്വന്തം ആഡംബര കാറുകളിൽ നടത്തിയ യാത്രയുടെ വിഡിയോയും അടുത്ത കാലത്ത് വൈറലായിരുന്നു.

'മികച്ച ബർഗർ ഷെഫി'ന് പിറന്നാൾ ആശംസകളുമായി പൃഥ്വി

ഇന്ന് 34 വയസ്സ് തികയുന്ന തങ്ങളുടെ കുഞ്ഞിക്കയ്ക്ക് ആശംസകളുമായി ആരാധകരുമെത്തിയിട്ടുണ്ട്. 2012ൽ സെക്കൻഡ്മ ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഡിക്യു വളരെ വേ​ഗം സിനിമാപ്രേമികൾക്ക് പ്രിയങ്കരനായി. ഒരുപിടി നല്ല കഥാപാത്രങ്ങൾ ഈ 8 വർഷത്തിനുള്ളിൽ ചെയ്യാനും കഴിഞ്ഞു. ദുൽഖറിന്റെ പിറന്നാൾ സ്പെഷ്യൽ പോസ്റ്റർ കുറുപ്പ് എന്ന സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

]]>