prithvi shaw – malayalees.ch https://malayalees.ch Malayalam Online News Portal Wed, 11 Jan 2023 07:32:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png prithvi shaw – malayalees.ch https://malayalees.ch 32 32 രഞ്ജി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ; റെക്കോർഡ് പട്ടികയിൽ പൃഥ്വി ഷാ https://malayalees.ch/prithvi-shaw-ranji-trophy-record/ Wed, 11 Jan 2023 07:32:17 +0000 https://malayalees.ch/?p=74308 രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകളുടെ പട്ടികയിൽ മുംബൈ താരം പൃഥ്വി ഷായും. എലീ ഗ്രൂപ്പ് ബിയിൽ അസമിനെതിരെ 379 റൺസ് നേടി പുറത്തായ പൃഥ്വി ഷാ ഈ പട്ടികയിൽ രണ്ടാമതെത്തി. താരം റിയാൻ പരഗിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. 1948-49 സീസണിൽ മഹാരാഷ്ട്രക്കായി കത്തിയവാറിനെതിരെ ഭാനുസാഹെബ് ബാബാസഹേബ് നിംബൽകർ നേടിയ 443 നോട്ടൗട്ട് ആണ് പട്ടികയിൽ ഒന്നാമത്.

383 പന്തുകളിൽ നിന്നാണ് ഷാ 379 റൺസ് നേടിയത്. ആകെ 49 ബൗണ്ടറികളും 4 സിക്സറുകളും പൃഥ്വിയുടെ ഇന്നിംഗ്സിൽ പെടുന്നു. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ അജിങ്ക്യ രഹാനെക്കൊപ്പം 401 റൺസിൻ്റെ മാമത്ത് കൂട്ടുകെട്ടിലും പൃഥ്വി പങ്കാളി ആയി. ഇന്നിംഗ്സിനിടെ ഒരു മുംബൈ ബാറ്ററുടെ ഏറ്റവും ഉയർന്ന രഞ്ജി സ്കോറും ഷാ സ്വന്തം പേരിലാക്കി. 1990-91 സീസണിൽ സഞ്ജയ് മഞ്ജരേക്കർ നേടിയ 377 ആണ് താരം പഴങ്കഥയാക്കിയത്.

പൃഥ്വിയുടെയും രഹാനെയുടെയും മികവിൽ മുംബൈ അസമിനെതിരെ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 615 റൺസ് നേടിയിട്ടുണ്ട്. രഹാനെ (145) ക്രീസിൽ തുടരുകയാണ്.

]]>
പൃഥ്വി ഷായ്ക്ക് അവസരം ലഭിക്കുമെന്ന് മുഖ്യ സെലക്ടർ https://malayalees.ch/prithvi-shaw-india-team/ Tue, 01 Nov 2022 07:33:16 +0000 https://malayalees.ch/?p=70530 യുവതാരം പൃഥ്വി ഷായ്ക്ക് ദേശീയ ടീമിൽ ഇനിയും അവസരം ലഭിക്കുമെന്ന് മുഖ്യ സെലക്ടർ ചേതൻ ശർമ. ന്യൂസീലൻഡ്, ബംഗ്ലാദേശ് പര്യടനങ്ങൾക്കായി ഇന്നലെ നാല് വ്യത്യസ്ത ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു ടീമിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് ചേതൻ ശർമയുടെ പ്രതികരണം.

സെലക്ടർമാർ പൃഥ്വി ഷായുമായി നിരന്തരം സമ്പർക്കത്തിലാണ് എന്ന് ചേതൻ ശർമ പറഞ്ഞു. അദ്ദേഹത്തിന് അർഹിക്കുന്ന അവസരം ഭാവിയിൽ ലഭിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ ആഭ്യന്തര സീസണുകളിലൊക്കെ പൃഥ്വി ഷാ മികച്ച ഫോമിലായിരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 47.50 ശരാശരിയും 191.27 സ്‌ട്രൈക്ക് റേറ്റും സൂക്ഷിച്ച് ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും സഹിതം 285 റൺസ് നേടിയിരുന്നു. എന്നിട്ടും ടി-20 ടീമിൽ പോലും പൃഥ്വി ഷായ്ക്ക് ഇടം ലഭിച്ചില്ല.

2021 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരയിലാണ് ഷാ അവസാനമായി കളിച്ചത്. എന്നാൽ റൺസ് കണ്ടെത്താൻ ഷായ്ക്ക് കഴിഞ്ഞില്ല. 2022ലെ അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം അദ്ദേഹം ദേശീയ ടീമിനായി ഒരു ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല. ഒരു വർഷത്തിലധികമായി ടീമിന് പുറത്താണ്. ഐപിഎൽ 2022, ദുലീപ് ട്രോഫി, രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി എന്നിവയിൽ മിന്നും പ്രകടനമാണ് താരം നടത്തിയത്.

]]>