principal – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 Jul 2023 07:24:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png principal – malayalees.ch https://malayalees.ch 32 32 കോളേജ് പ്രിന്‍സിപ്പല്‍ നിയമനം; പട്ടിക അട്ടിമറിച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന് വിവരാവകാശ രേഖ https://malayalees.ch/minister-r-bindu-interfered-in-government-college-principal-appointment/ Fri, 28 Jul 2023 07:24:15 +0000 https://malayalees.ch/?p=85169 സംസ്ഥാനത്തെ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരായി നിയമിക്കേണ്ട പട്ടികയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടതായി വിവരാവകാശ രേഖ. സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച 43 പേരുടെ അന്തിമ പട്ടികയില്‍ തിരുത്തല്‍ വരുത്തിയത് മന്ത്രിയുടെ നിര്‍ദേശപ്രകാരം. പട്ടികയില്‍നിന്നു തഴയപ്പെട്ടവരെ കൂടി ഉള്‍പ്പെടുത്തുന്നതിന് അപ്പീല്‍ കമ്മിറ്റിയെ നിയോഗിക്കുന്നതിനു വേണ്ടിയായിരുന്നു മന്ത്രിയുടെ ഇടപെടല്‍.

യുജിസി റഗുലേഷന്‍ പ്രകാരം രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്. 110 പേര്‍ അപേക്ഷിച്ചെങ്കിലും യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചു യോഗ്യതയുള്ള 43 പേരെയാണ് കമ്മിറ്റി തിരഞ്ഞെടുത്തത്. എന്നാല്‍ നിലവിലുള്ള പട്ടികയെ കരടു പട്ടികയായി കണക്കാക്കാനും അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാനും 2022 നവംബര്‍ 12നു മന്ത്രി ഇ-ഫയലില്‍ നിര്‍ദേശിച്ചു.

മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് അന്തിമപട്ടികയെ കരടു പട്ടികയാക്കി കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ജനുവരി 11 പ്രസിദ്ധീകരിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപവത്കരിച്ച അപ്പീല്‍ കമ്മിറ്റി സെലക്ഷന്‍ കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി ഉള്‍പ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കിയത്.

എന്നാല്‍ 43 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്തുന്നതിന് പകരം 76 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തടഞ്ഞിരുന്നു. കഴിഞ്ഞ 24ന് ട്രൈബ്യുണല്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ 43 പേരുടെ പട്ടികയില്‍ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

]]>
കോളജ് സെമിനാറിൽ മുസ്ലിം പ്രാർത്ഥന; പ്രിൻസിപ്പലിനെതിരെ നടപടി https://malayalees.ch/principal-suspended-college-event-islam-prayer/ Tue, 13 Jun 2023 05:56:01 +0000 https://malayalees.ch/?p=82652 കോളജ് സെമിനാറിൽ മുസ്ലിം പ്രാർത്ഥന നടത്തിയ പ്രിൻസിപ്പലിനെതിരെ കേസ്. മഹാരാഷ്ട്രയിലെ മലേഗാവിലുള്ള മഹാരാജ സയജിറാവു ഗയ്ഖ്‌വാദ് ആർട്‌സ് ആന്റ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. സുഭാഷ് നിഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രിൻസിപ്പലിനെ സസ്പൻഡ് ചെയ്തു.

ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവും ബിജെപി മുൻ നിയമനിർമാണ സഭാംഗവുമായ ഡോ. അപൂർവ ഹിറായിയുടെ ഉടമസ്ഥതയിലുള്ളതാണ് കോളജ്. പ്രതിരോധ മേഖലയിലെ സാധ്യതകളെ കുറിച്ചായിരുന്നു സെമിനാർ. പൂനെയിലെ അനീസ് ഡിഫൻസ് കരിയർ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അനീസ് കുട്ടി ആയിരുന്നു മുഖ്യാതിഥി. സത്യ മാലിക് സേവാ ഗ്രൂപ്പ് എന്ന സന്നദ്ധ സംഘടന നടത്തിയ കരിയർ ഗൈഡൻസ് സെമിനാറിലാണ് മുസ്ലിം പ്രാർത്ഥന നടത്തിയത്. പരിപാടി തുടങ്ങുന്നതിന് തൊട്ടുമുൻപായി പ്രാർത്ഥന നടത്തുകയായിരുന്നു. ഇതോടെ പുറത്തുനിന്ന് ചിലരെത്തി പ്രതിഷേധിച്ചു. ഇസ്ലാം മതം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ, പരിപാടി സംഘടിപ്പിച്ച സംഘടന സ്ഥിരമായി നടത്തുന്ന പ്രാർത്ഥനാ ഗീതമാണ് ഇതെന്ന് പ്രിൻസിപ്പൽ പറയുന്നു.

സംഭവം വിവാദമായതോടെ, നടപടി ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ രംഗത്തെത്തി. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

]]>
മാർക്ക് ഷീറ്റ് നൽകിയില്ല; പ്രിൻസിപ്പലിനെ തീവച്ച് കൊല്ലാൻ ശ്രമിച്ച് വിദ്യാർത്ഥി https://malayalees.ch/principal-set-on-fire-by-former-student/ Tue, 21 Feb 2023 07:10:23 +0000 https://malayalees.ch/?p=76614 മധ്യപ്രദേശിലെ ഇൻഡോറിൽ വനിത പ്രിൻസിപ്പളിനെ തീവച്ച് കൊല്ലാൻ ശ്രമം. ബിഎം കോളജ് ഓഫ് ഫാര്ഡമസിയിലെ പ്രിൻസിപ്പൽ വിമുക്ത ഷർമയെ (54) ഗുരുതരമായ് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മുൻ വിദ്യാർത്ഥി അശുതോഷ് ശ്രീവാസ്തവയാണ് (24) പ്രിൻസിപ്പലിനെ തീവച്ച് കൊല്ലാൻ നോക്കിയത്. ബി ഫാം മാർക്ക് ഷീറ്റ് നൽകാത്തതാണ് പ്രകോപന കാരണം. ഇന്നലെ വൈകീട്ട് നാല് മണിക്ക് പ്രിൻസിപ്പലും അശുതോഷും തമ്മിൽ മാർക്ക് ഷീറ്റിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. തുടർന്ന് വീട്ടിലേക്ക് പോകാനായി കാറിൽ കയറാൻ പോയ പ്രിൻസിപ്പലിന്റെ ദേഹത്തേക്ക് അശുതോഷ് പെട്രോൾ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു.

നാല് മാസങ്ങൾക്ക് മുൻപ് കോളജിലെ മറ്റെരധ്യാപകനെ ഇതേ കാരണത്താൽ കുത്തിക്കൊല്ലാൻ അശുതോഷ് ശ്രീ വാസ്തവ ശ്രമിച്ചിരുന്നു. ഈ കേസിൽ കഴിഞ്ഞ ആഴ്ചയാണ് അശുതോഷ് ജാമ്യത്തിലിറങ്ങിയത്. എന്നാൽ മാർക്ക് ഷീറ്റ് നൽകാത്തത് യൂണിവഴ് സിറ്റിയിൽ നിന്ന് വരാത്തത് കൊണ്ടാണെന്നാണ് കോളജ് അധിക്യതർ പറയുന്നത്.

കുറച്ച് നാൾക്ക് മുൻപ് വീടനടുത്തുള്ള ടിൻച വെള്ളച്ചാട്ടത്തിൽ ചാടി ആത്മഹത്യ ചെയ്യാൻ അശുതോഷ് ശ്രമിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

]]>
സര്‍ക്കാരിന് പ്രഹരം; മൂന്ന് ലോ കോളജ് പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ അസാധുവാക്കി കെഎടി https://malayalees.ch/kat-canceled-the-appointments-of-three-law-college-principals/ Fri, 06 Jan 2023 07:37:24 +0000 https://malayalees.ch/?p=74049 സംസ്ഥാനത്തെ മൂന്ന് ഗവണ്‍മെന്റ് ലോ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം അസാധുവാക്കി. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍ നിയമനമാണ് റദ്ദാക്കിയത്. മാനദണ്ഡ പ്രകാരം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി. എറണാകുളം ലോ കോളേജിലെ അധ്യാപകന്‍ ഡോ.ഗിരിശങ്കറിന്റെ പരാതി പരിഗണിച്ച ശേഷമാണ് ഉത്തരവ്.

മതിയായ യോഗ്യതയുള്ളവരെ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് പരിഗണിച്ചില്ലെന്നായിരുന്നു എറണാകുളം ലോ കോളജിലെ അധ്യാപകന്റെ പരാതി. 2018ലെ യുജിസി മാനദണ്ഡം പാലിക്കാത്ത നിയമനങ്ങള്‍ അസാധുവാണെന്ന സുപ്രീംകോടതി നിരീക്ഷണം ബാധകമെന്ന് ട്രിബ്യൂണല്‍ നിരീക്ഷിക്കുകയായിരുന്നു.

തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജ് പ്രിന്‍സിപ്പല്‍ ബിജു കുമാര്‍, തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജിലെ പ്രിന്‍സിപ്പല്‍ പി ആര്‍ ജയദേവന്‍, എറണാകുളം ലോ കോളജ് പ്രിന്‍സിപ്പല്‍ ബിന്ദു എം നമ്പ്യാര്‍ എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്. വൈസ് ചാന്‍സലര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പുറമേ 12 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് നിയമനങ്ങളും വിവാദമായിരുന്നു. ഇതിന് പിന്നാലെ ലോ കോളജ് നിയമനങ്ങള്‍ അസാധുവാക്കപ്പെടുന്നത് സര്‍ക്കാരിന് കനത്ത പ്രഹരമാകുകയാണ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ നല്‍കിയേക്കുമെന്നാണ് വിവരം.

]]>
വഴക്ക് പറഞ്ഞതിലെ പക; യുപിയില്‍ പ്രിന്‍സിപ്പലിന് നേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്ത് പ്ലസ് ടു വിദ്യാര്‍ഥി https://malayalees.ch/plus-two-student-open-fire-at-school-principal-in-uttar-pradesh/ Sat, 24 Sep 2022 13:38:38 +0000 https://malayalees.ch/?p=68530 സ്‌കൂള്‍ പ്രിന്‍സിപ്പലിന് നേരെ വെടിവച്ച് പ്ലസ് ടു വിദ്യാര്‍ഥി. ഉത്തര്‍പ്രദേശിലെ സീതപൂരിലാണ് സംഭവം നടന്നത്. അധ്യാപകന് നേരെ വിദ്യാര്‍ഥി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. അധ്യാപകന്റെ നില ഗുരുതരമായി തുടരുകയാണ്.

ആദര്‍ശ് രാംസ്വരൂപ് വിദ്യാലയത്തിലെ പ്രിന്‍സിപ്പലായ രാം വെര്‍മയ്ക്കാണ് വെടിയേറ്റത്. ഇന്നലെ വിദ്യാര്‍ഥി മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കിയപ്പോള്‍ പ്രിന്‍സിപ്പല്‍ ഇടപെട്ടിരുന്നു. ഇതിന്റെ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം വിദ്യാര്‍ഥി സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടെന്നാണ് എഎസ്പി സൗത്ത് എന്‍പി സിംഗ് പറയുന്നത്. വിദ്യാര്‍ഥി ഉപയോഗിച്ചത് ലൈസന്‍സില്ലാത്ത തോക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

അധ്യാപകന് നേരെ വെടിയുതിര്‍ത്ത വിദ്യാര്‍ഥിയെ കണ്ടെത്താനായി രണ്ട് പ്രത്യേകസംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. സര്‍ദാര്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. മറ്റിടങ്ങളിലേക്കും പൊലീസ് തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

]]>