Prime Minister Narendra Modi – malayalees.ch https://malayalees.ch Malayalam Online News Portal Tue, 30 Mar 2021 04:02:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Prime Minister Narendra Modi – malayalees.ch https://malayalees.ch 32 32 തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ: പ്രധാനമന്ത്രി ഇന്ന് പാലക്കാട്; പ്രിയങ്ക ഗാന്ധിയും ഇന്നെത്തും https://malayalees.ch/pm-to-visit-palakkad-today-priyanka-gandhi-is-still-today/ Tue, 30 Mar 2021 04:02:42 +0000 https://malayalees.ch/?p=42217 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. രാവിലെ 11 മണിക്ക് പാലക്കാട് കോട്ടമൈതാനത്ത് ബി.ജെ.പി പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അടുത്ത ദിവസങ്ങളിൽ മറ്റു മണ്ഡലങ്ങളിലും നരേന്ദ്ര മോദി പ്രചാരണത്തിനെത്തും.

തെരഞ്ഞെടുപ്പിന് ഒരാഴ്ച്ച മാത്രം ബാക്കിനിൽക്കെ ബി.ജെ.പി വലിയ പ്രതീക്ഷവെച്ചു പുലർത്തുന്ന മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നേരിട്ടെത്തി തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കും. പാലക്കാട് മണ്ഡലത്തിലെ ഇ.ശ്രീധരനായാണ് ആദ്യം മോദി കേരളത്തിലെത്തുന്നത്. ഇന്ന് കേരളത്തിൽ മോദിക്ക് ഒരു പരിപാടി മാത്രമാണുള്ളത്. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്ടർ വഴി പാലക്കാട് സ്റ്റേഡിയത്തിൽ ഇറങ്ങുന്ന നരേന്ദ്രമോദി സുൽത്താൻപേട്ട വഴി കോട്ടമൈതാനിയിൽ എത്തും. കൃത്യം പതിനൊന്നിന് പാലക്കാട് ജില്ലയിലെ എൻ.ഡി.എ സ്ഥാനാർഥികളായ പന്ത്രണ്ടു പേർക്കും വേണ്ടി വോട്ടഭ്യർഥിക്കും.

പ്രധാനമന്ത്രിയുടെ വരവിനെ വലിയ ആവേശത്തോടെയാണ് ബി.ജെ.പി പ്രവർത്തകർ കാത്തിരിക്കുന്നത്. പാലക്കാട്ടെ പൊതുസമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി തമിഴ്‌നാട്ടിലേക്ക് തിരിച്ച് പോകും. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ മത്സരിക്കുന്ന കോന്നി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ അടുത്ത ദിവസം മോദി എത്തും. പ്രധാനമന്ത്രിയുടെ സന്ദർശനം പരിഗണിച്ച് പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്കായാണ് പ്രിയങ്കയെത്തുന്നത്. രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക കായംകുളം മണ്ഡലത്തിലെ പൊതുപരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യ ദിവസത്തെ പര്യടനം. വലിയതുറയിൽ റോഡ് ഷോയിലും പങ്കെടുക്കും.

]]>
പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് https://malayalees.ch/the-meeting-of-the-chief-ministers-convened-by-the-prime-minister-today/ Mon, 11 Jan 2021 05:40:14 +0000 https://malayalees.ch/?p=38359 കോവിഡ് വാക്‌സിനേഷന് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. വൈകീട്ട് 4 മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. 3 ദിവസത്തിനകം പ്രധാന ഹബുകളിലേക്കുള്ള വാക്‌സിനുകളുടെ വിതരണം പൂര്‍ത്തിയാക്കും. രാജ്യം ഏറെ കാത്തിരുന്ന വാക്‌സിനേഷന്‍ ശനിയാഴ്ച ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന് മുന്നോടിയായി ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെയും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ ചീഫ് സെക്രട്ടറിമാരുടെയും യോഗം വിളിച്ചിരുന്നു. അതിന്റെ അവസാന ഘട്ടമെന്നോണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.

യോഗത്തില്‍ പ്രധാനമന്ത്രി വാക്‌സീനേഷന്‍ സംബന്ധിച്ച കേന്ദ്ര നിര്‍ദേശങ്ങള്‍ വിശദീകരിക്കും. സംസ്ഥാനങ്ങളുടെ ആശങ്കകളും അവ്യക്തതകളും നീക്കാനും കൂടിയാണ് ഇന്നത്തെ കൂടിക്കാഴ്ച. സംസ്ഥാനങ്ങളിലെ ഒരുക്കങ്ങള്‍ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ വിശദീകരിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ ഏറെ ഉള്ളതും രോഗബാധ രൂക്ഷവുമായ കേരളത്തിനും മഹാരാഷ്ട്രക്കും കൂടുതല്‍ വാക്‌സിന്‍ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പുണെയില്‍ നിന്നും ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, എന്നീ പ്രധാന ഹബുകളിലേക്കാണ് ആദ്യം മരുന്ന് എത്തിക്കുക. 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും 2 കോടി കോവിഡ് മുന്നണിപോരാളികള്‍ക്കുമാണ് പ്രഥമ പരിഗണന. ശേഷം 50 വയസിന് മുകളില്‍ പ്രായമായവര്‍ക്കും 50 വയസില്‍ താഴെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവരുമടക്കം 27 കോടി പേര്‍ക്കും നല്‍കും.

]]>
പ്രധാനമന്ത്രിയുടെ രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി https://malayalees.ch/president-pms-second-customised-plane-lands-in-delhi/ Mon, 26 Oct 2020 05:37:25 +0000 https://malayalees.ch/?p=33855 വിമാനത്തിലെ സീറ്റുകളുടെ ഒരു ഭാഗം നീക്കംചെയ്ത ശേഷം ഈ സ്ഥലത്ത് ഓഫീസ്, മീറ്റിംഗ് റൂമുകൾ, ‘കിടപ്പറ’, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തി

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന ആഢംബര സൗകര്യങ്ങളുമുള്ള ബോയിങ് 777 വിമാനങ്ങളില്‍ രണ്ടാമത്തെ വിമാനവും ഡല്‍ഹിയില്‍ പറന്നിറങ്ങി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സഞ്ചരിക്കാനായി ഇന്ത്യ വാങ്ങിയ രണ്ട് പുതുപുത്തന്‍ ബോയിങ് 777 വിമാനങ്ങളില്‍ രണ്ടാമത്തേതാണ് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്. ഈ വിമാനങ്ങളിൽ ആദ്യത്തേത് ഒക്ടോബർ ഒന്നിന് ന്യൂഡൽഹിയിൽ എത്തിയിരുന്നു.

വിപുലമായി പരിഷ്കരിച്ചാണ് ഈ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. വിമാനത്തിലെ സീറ്റുകളുടെ ഒരു ഭാഗം നീക്കംചെയ്ത ശേഷം ഈ സ്ഥലത്ത് ഓഫീസ്, മീറ്റിംഗ് റൂമുകൾ, ‘കിടപ്പറ’, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തിയാണ് ബോയിങ് 777 സജ്ജമാക്കിയിരിക്കുന്നത്. അമേരിക്കയിലേക്ക് നിലംതൊടാതെ പറക്കാൻ കഴിയുന്ന ഇവ‍‍, ഈ മൂന്ന് ‘വിശിഷ്ടാതിഥികൾ’ക്കായി പ്രത്യേകം തയ്യാറാക്കിയ ആദ്യത്തെ വിമാനങ്ങളാണ്. നേരത്തെ ഇവര്‍ക്ക് യാത്ര ചെയ്യാന്‍ ഓരോ തവണയും എയര്‍ഇന്ത്യയോട് വിമാനം ആവശ്യപ്പെടേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് ഈ വിമാനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. മിസൈലുകളില്‍നിന്ന് സുരക്ഷ നല്‍കാനുള്ള സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്‌സും ഇതിലുണ്ട്. ഇന്ധനം തീര്‍ന്നാല്‍ ആകാശത്ത് വച്ചു തന്നെ നിറയ്ക്കാനും കഴിയും. പ്രത്യേക പരിശീലനം ലഭിച്ച വ്യോമസേനയുടെ പൈലറ്റുമാരാകും ഈ വിമാനങ്ങള്‍ പറത്തുക.

]]>