Prime Minister – malayalees.ch https://malayalees.ch Malayalam Online News Portal Sat, 05 Aug 2023 11:31:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Prime Minister – malayalees.ch https://malayalees.ch 32 32 തോഷഖാന അഴിമതി കേസ്‌: പാക്‌ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വര്‍ഷം തടവ് https://malayalees.ch/ex-pakistan-pm-imran-khan-found-guilty-in-toshakhana-case/ Sat, 05 Aug 2023 11:30:43 +0000 https://malayalees.ch/?p=85701 തോഷഖാന അഴിമതി കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇൻസാഫ് പാർട്ടി തലവനുമായ ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ജയിലിൽ കഴിയേണ്ടിവരുമെന്ന് പാക് പത്രമായ ‘ദ ഡോൺ’ റിപ്പോർട്ട് ചെയ്തു.

ഇസ്ലാമാബാദിലെ വിചാരണ കോടതിയാണ് ഇമ്രാനെ 3 വർഷം തടവിന് ശിക്ഷിച്ചത്. കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്. കോടതി വിധിയെ തുടർന്ന് പി.ടി.ഐ ചെയർമാനെ സമാൻ പാർക്കിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്റെ പാർട്ടി ട്വീറ്റിൽ അറിയിച്ചു. ജിയോ ന്യൂസ് ചാനലിന്റെ റിപ്പോർട്ട് പ്രകാരം വസതിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സമാന് പാർക്ക് റോഡിൽ ഗതാഗതം നിർത്തിവച്ചു. ഒത്തുചേരൽ അനുവദനീയമല്ല. സമരക്കാരെ അറസ്റ്റ് ചെയ്യും.

കോടതി വിധിക്ക് പിന്നാലെ ഇമ്രാന്റെ രാഷ്ട്രീയ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. അടുത്ത അഞ്ച് വർഷത്തേക്ക് അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. തോഷഖാന കേസിൽ തെറ്റായ പ്രസ്താവനകൾ നടത്തിയതിന് പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ വർഷം ഒക്ടോബർ 21 ന് മുൻ പ്രധാനമന്ത്രിയെ അയോഗ്യനാക്കിയിരുന്നു. തോഷഖാന കേസിൽ ഇളവ് ആവശ്യപ്പെട്ട് ഇമ്രാൻ ഖാന്റെ ഹർജി പാകിസ്താൻ സുപ്രീം കോടതി നേരത്തെ തള്ളി.

അതേസമയം നിലവിലെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഓഗസ്റ്റ് 9 ന് പാർലമെന്റ് പിരിച്ചുവിടുമെന്ന് പാകിസ്താനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 90 ദിവസത്തിനുള്ളിൽ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

]]>
‘അമ്പതിനായിരം കോടിയുടെ വികസന പദ്ധതികൾ’ ; പ്രധാനമന്ത്രി https://malayalees.ch/narendra-modi-visit-telegana-and-karnataka/ Sat, 08 Jul 2023 04:27:34 +0000 https://malayalees.ch/?p=84042 തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ പര്യടനം തുടരുന്നു. പ്രധാനമന്ത്രി ഇന്ന് തെലങ്കാനയും രാജസ്ഥാനും സന്ദർശിക്കും. തെലങ്കാനയിലും രാജസ്ഥാനിലും പ്രചാരണ റാലികളിലും മോദി പങ്കെടുക്കും.കോടികളുടെ വികസനപദ്ധതികള്‍ക്കാകും ഇരു സംസ്ഥാനങ്ങളിലും തറക്കല്ലിടുക.

കഴി‌ഞ്ഞ ദിവസം ഛത്തിസ്ഗട്ടിലും ഉത്തര്‍പ്രേദശിലും പ്രധാനമന്ത്രി പര്യടനം നടത്തിയിരുന്നു. നാല് സംസ്ഥാനങ്ങള്‍ക്കായി അന്‍പതിനായിരം കോടിയുടെ വികനപദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.ഛത്തീസ്ഗഢിലെ റായ്പുരിൽ 7500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കാണ് ഇന്നലെ പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തത്. ഏകദേശം 6,400 കോടി രൂപയുടെ 5 ദേശീയ പാത പദ്ധതികൾക്കാണ് അദ്ദേഹം തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്തത്.

ചത്തീസ്ഗഡിലെത്തിയ പ്രധാനമന്ത്രി സംസ്ഥാന ഭരണത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കോൺഗ്രസിന് ചത്തീസ്ഡഡ് എ ടി എം മാത്രമാണെന്നാണ് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത്. അഴിമതിയാണ് അവരുടെ മുഖമുദ്രയെന്നും വ്യാജ വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് ജനങ്ങളെ പറ്റിക്കുകയാണെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.

]]>
‘പ്രധാനമന്ത്രിക്കെതിരെയുള്ള അധിക്ഷേപം അപകീർത്തി, രാജ്യദ്രോഹമല്ല’: കർണാടക ഹൈക്കോടതി https://malayalees.ch/abusive-words-against-pm-derogatory-not-seditious-hc/ Fri, 07 Jul 2023 08:48:20 +0000 https://malayalees.ch/?p=84007
പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യമല്ലെന്ന് കർണാടക ഹൈക്കോടതി. പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്നത് അപകീർത്തികരവും നിരുത്തരവാദപരവുമാണ്. എന്നാൽ അതിനെ രാജ്യദ്രോഹ കുറ്റമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി. ഒരു സ്കൂൾ മാനേജ്‌മെന്റിനെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കിക്കൊണ്ടാണ് കോടതി പരാമർശം.

തങ്ങൾക്കെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ബിദറിൽ പ്രവർത്തിക്കുന്ന ‘ഷഹീൻ’ സ്‌കൂൾ മാനേജ്‌മെന്റ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മാനേജ്‌മെന്റ് ഉദ്യോഗസ്ഥരായ അല്ലാവുദ്ദീൻ, അബ്ദുൾ ഖാലിഖ്, മുഹമ്മദ് ബിലാൽ ഇനാംദാർ, മുഹമ്മദ് മഹ്താബ് എന്നിവർക്കെതിരെ ബിദാറിലെ ന്യൂ ടൗൺ പൊലീസ് സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡറാണ് ഹർജി പരിഗണിച്ചത്.

പ്രധാനമന്ത്രിയെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് പറയുന്നത് അപകീർത്തികരം മാത്രമല്ല, നിരുത്തരവാദപരവുമാണ്. സർക്കാർ നയത്തെ ക്രിയാത്മകമായി വിമർശിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ ഭരണഘടനാപദവികള്‍ വഹിക്കുന്നവരെ നയത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുന്നത് അനുവദിക്കാനാവില്ല. മതവിഭാഗങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട 153 എ വകുപ്പിനെ ഇതുമായി ബന്ധിപ്പിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

2020 ജനുവരി 21 ന്, 4, 5, 6 ക്ലാസുകളിലെ വിദ്യാർത്ഥികൾ പൗരത്വ ഭേദഗതി നിയമത്തിനും (സി‌എ‌എ), ദേശീയ പൗരത്വ രജിസ്റ്ററിനും (എൻ‌ആർ‌സി) എതിരെ നാടകം അവതരിപ്പിച്ചതിന് ശേഷം സ്‌കൂൾ അധികൃതർക്കെതിരെ രാജ്യദ്രോഹത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ‘നാടകം സ്കൂൾ കോമ്പൗണ്ടിനുള്ളിലാണ് കളിച്ചത്. ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതിനോ പൊതു അസ്വസ്ഥത സൃഷ്ടിക്കുന്നതിനോ കുട്ടികൾ ശ്രമിച്ചിട്ടില്ല’ – ഹൈക്കോടതി നിരീക്ഷിച്ചു.

]]>
ഇന്ത്യൻ പ്രധാനമന്ത്രിമാരുമായി എലിസബത്ത് രാജ്ഞിയുടെ കൂടിക്കാഴ്ചാ ചിത്രങ്ങൾ https://malayalees.ch/5-pics-of-queen-elizabeths-meeting-with-indian-pms/ Fri, 09 Sep 2022 08:51:20 +0000 https://malayalees.ch/?p=67804 സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന ഖ്യാതിയുണ്ടായിരുന്ന കാലത്തുതന്നെ ബ്രിട്ടന്റെ റാണിയായിരുന്നു എലിസബത്ത് രാജ്ഞി. 1952ലാണ് എലിസബത്ത് അധികാരത്തിലെത്തിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യത്തെ ബ്രിട്ടീഷ് രാജ്ഞി. അധികാരത്തിന്റെ സിംഹാസനത്തിൽ 70 വർഷങ്ങൾ പൂർത്തിയാക്കിയാണ് അവർ മടങ്ങുന്നത്. ഭരണകാലത്ത് അവർ മൂന്ന് തവണ (1961, 1983, 1997) ഇന്ത്യ സന്ദർശിച്ചു.

ഇന്ത്യൻ ജനതയുടെ ഊഷ്മളതയും ആതിഥ്യമര്യാദയും താൻ വിലമതിക്കുന്നതായി രാജ്ഞി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നതയും വൈവിധ്യവും ഒരു പ്രചോദനമായി അവർ എന്നും കണ്ടിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 15 വര്‍ഷങ്ങള്‍ക്കുശേഷം രാജ്ഞി നടത്തിയ ആദ്യ സന്ദര്‍ശനമായിരുന്നു ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വതന്ത്രമായ ശേഷം ആ രാജ്യത്തു നിന്ന് ഇന്ത്യയിലെത്തുന്ന ആദ്യ വിശിഷ്ടവ്യക്തി ആയിരുന്നു അവര്‍.

1961-ൽ രാജ്ഞിയും അവരുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനും മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ പര്യടനം നടത്തി. ആഗ്രയിലെ താജ്മഹലും അവർ സന്ദർശിക്കുകയും സന്ദർശന വേളയിൽ ന്യൂഡൽഹിയിലെ രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ചെരിപ്പ് അഴിച്ചുമാറ്റി പ്രത്യേക വെല്‍വെറ്റ് സ്ലിപ്പര്‍ ധരിച്ചാണ് അവര്‍ ഗാന്ധിസമാധിയുടെ പരിസരത്ത് പ്രവേശിച്ചത്. രാജ്ഞി പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനൊപ്പമുള്ള ചിത്രങ്ങൾ അന്ന് പത്രങ്ങൾ പ്രസിദ്ധീകരിച്ചു.

അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ ക്ഷണപ്രകാരം റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥികളായിരുന്നു അവർ. തന്റെ സന്ദർശന വേളയിൽ, രോമക്കുപ്പായവും തൊപ്പിയും ധരിച്ച് ഡൽഹിയിലെ രാംലീല ഗ്രൗണ്ടിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനക്കൂട്ടത്തെ രാജ്ഞി അഭിസംബോധന ചെയ്തു. 1969-ൽ രാജ്ഞി ലണ്ടനിൽ ഒരു വിരുന്ന് സംഘടിപ്പിച്ചു. അവിടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി അവർ ഏറെ നേരം സംസാരിച്ചു.

1983-ല്‍ അന്നത്തെ രാഷ്ട്രപതി സെയില്‍ സിംഗിൻ്റെ ക്ഷണം സ്വീകരിച്ചാണ് അവര്‍ എത്തിയത്. രാഷ്ട്രപതിഭവനിലാണ് അന്ന് അവര്‍ താമസിച്ചത്. മദര്‍ തെരേസയ്ക്ക് ഓണററി ഓഡര്‍ ഓഫ് മെരിറ്റ് അന്നവര്‍ സമ്മാനിച്ചിരുന്നു. കോമൺവെൽത്ത് ഗവൺമെന്റ് തലവന്മാരുടെ സമ്മേളന (CHOGM) സമയത്തായിരുന്നു സന്ദർശനം. 1997-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികം ആഘോഷിക്കാനായിരുന്നു അവളുടെ അവസാന ഇന്ത്യാ സന്ദർശനം. അമൃത്സറിലെ ജാലിയന്‍വാലാ ബാഗ് സ്മാരകം അവര്‍ സന്ദര്‍ശിച്ചിരുന്നു.

അന്ന് കൊളോണിയൽ ചരിത്രത്തിലെ ദുഷ്‌കരമായ സമയത്തെ കുറിച്ച് അവർ ആദ്യമായി പരാമർശം നടത്തി. “ഭൂതകാലത്ത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ദുഃഖകരമായ സംഭവങ്ങള്‍ നടന്നുവെന്നത് രഹസ്യമല്ല. ജാലിയൻ വാലാബാഗ് ഒരു ദുഃഖകരമായ ഉദാഹരണമാണ്.” അവർ പറഞ്ഞു. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പു പറയണമെന്ന ആവശ്യം ഉയരുന്നതിനിടെ ആയിരുന്നു ഇത്.

2009-ൽ ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുത്ത ലോക നേതാക്കൾക്കുള്ള സ്വീകരണത്തിനിടെ, അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ രഞ്ജി കണ്ടിരുന്നു.1963-ൽ ഡോ. രാധാകൃഷ്ണൻ, 1990-ൽ ആർ. വെങ്കിട്ടരാമൻ, 2009-ൽ പ്രതിഭാ പാട്ടീൽ എന്നിങ്ങനെ മൂന്ന് ഇന്ത്യൻ പ്രസിഡന്റുമാർക്കും രാജ്ഞി ആതിഥ്യമരുളിയിട്ടുണ്ട്.

]]>
ഓസ്ട്രേലിയയിൽ ആൽബനീസ് ഇന്ന് അധികാരമേൽക്കും https://malayalees.ch/%e0%b4%93%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%86%e0%b5%bd%e0%b4%ac%e0%b4%a8%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%a8/ Mon, 23 May 2022 04:10:01 +0000 https://malayalees.ch/?p=62199 ഓസ്ട്രേലിയയുടെ 31ാമ​ത് പ്ര​ധാ​ന​മ​ന്ത്രി​യാ​യി ആ​ന്റ​ണി അ​ൽ​ബ​നീ​സ് ഇന്ന് ചു​മ​ത​ല​യേ​ൽ​ക്കും. നാളെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ആൽബനീസ് പങ്കെടുക്കും. ശ​നി​യാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ൽ​ബ​നീ​സി​ന്റെ ലേ​ബ​ർ പാ​ർ​ട്ടി​ക്ക്​ 71ഉം, ​സ്ഥാനമൊഴിയുന്ന സ്കോ​ട്ട്​ മോ​റി​സ​ന്റെ ലി​ബ​റ​ൽ സ​ഖ്യ​ത്തി​ന് 52ഉം ​സീ​റ്റു​ക​ളാ​ണ് ല​ഭി​ച്ച​ത്.

121 വ​ർ​ഷ​ത്തി​നി​ടെ ഓസ്ട്രേലി​യയി​ൽ പ്ര​ധാ​ന​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ആം​ഗ്ലോ സെ​ൽ​റ്റി​ക് നാ​മ​ധാ​രി​യ​ല്ലാ​ത്ത ആ​ദ്യ സ്ഥാ​നാ​ർത്ഥി​യെ​ന്നാ​ണ് അ​ൽ​ബ​നീ​സ് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. സി​ഡ്നി​യി​ലെ സ​ർ​ക്കാ​ർ കോ​ള​നി​യി​ൽ ഐ​റി​ഷ് വം​ശ​ജ​യാ​യ അ​മ്മ മ​ര്യാ​ൻ എ​ല്ലെ​രി ത​നി​ച്ചാ​ണ് അ​ൽ​ബ​നീ​സി​നെ വ​ള​ർ​ത്തി​യ​ത്. വി​ക​ലാം​ഗ പെ​ൻ​ഷ​ൻ മാ​ത്ര​മാ​യി​രു​ന്നു അ​മ്മ​യു​ടെ വ​രു​മാ​നം.

പരിസ്ഥിതി കക്ഷിയായ ഗ്രീൻസും ലിംഗനീതി, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉന്നയിച്ചു സ്വതന്ത്രരായി മത്സരിച്ചു മുഖ്യധാരാ കക്ഷികളുടെ സ്ഥാനാർഥികളെ തോൽപിച്ച വനിതകളും ഓസ്ട്രേലിയൻ രാഷ്ട്രീയത്തിലെ മൂന്നാം ശക്തിയാകും. നാളെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ആൽബനീസ് പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഉച്ചകോടിയിലുണ്ട്.

]]>
‘ഇത് പുതിയ ഇന്ത്യ’: കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് മാധവൻ https://malayalees.ch/that-is-new-india-actor-r-madhavan-bats-for-pm-modi-at-cannes-film-festival/ Fri, 20 May 2022 07:56:52 +0000 https://malayalees.ch/?p=62089 75-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ അഭിനന്ദിച്ച് നടൻ ആർ മാധവൻ. കാൻ വേദിയിൽ തന്റെ ആദ്യ സംവിധാന സംരംഭമായ ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട പരിപാടിക്കിടെയായിരുന്നു മാധവന്റെ പുകഴ്ത്തൽ. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആണ് ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

“പ്രധാനമന്ത്രി തന്റെ ഭരണം ആരംഭിച്ചപ്പോൾ തന്നെ മൈക്രോ ഇക്കണോമിയും ഡിജിറ്റൽ കറൻസിയും അവതരിപ്പിച്ചു. ഇത് ഒരു ദുരന്തമായിരിക്കും, ഇത് ഫലം കാണാൻ പോകുന്നില്ല എന്ന് സാമ്പത്തിക സമൂഹം വിലയിരുത്തി. അവർ ചോദിച്ചു, എങ്ങനെയാണ് നിങ്ങൾ കർഷകരെയും വിദ്യാഭ്യാസമില്ലാത്തവരെയും ചെറിയ ഗ്രാമങ്ങളിൽ നിന്നുള്ളവരെയും സ്മാർട്ട്ഫോണും അക്കൗണ്ടിംഗും പഠിപ്പിക്കുക? മൈക്രോ ഇക്കണോമി ഇന്ത്യയിലെ ഒരു വലിയ ദുരന്തമാകുമെന്ന് അവർ വിധിയെഴുതി.”

“എന്നാൽ, രണ്ടു വർഷങ്ങൾക്കുള്ളിൽ, കഥയാകെ മാറി. ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ഇക്കോണമി ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. എന്തുകൊണ്ടാണ് അത് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ? അത് ഉപയോഗിക്കാൻ കർഷകർക്ക് വിദ്യാഭ്യാസം ആവശ്യമില്ലാത്തതിനാലാണിത്. അവർക്ക് പണം കിട്ടിയോ അതോ അവർ അയച്ച പണം ലഭിച്ചോ ഇല്ലയോ എന്നറിയാൻ ഫോൺ ചെയ്‌താൽ മാത്രം മതി. അതാണ് പുതിയ ഇന്ത്യ. ഫോൺ ഉപയോഗിക്കുന്നതിന് കർഷകർക്ക് വിദ്യാഭ്യാസം ആവശ്യമില്ല” ആർ മാധവൻ വിഡിയോയിൽ പറയുന്നു.

മാർച്ചെ ഡു ഫിലിംസിൽ (കാൻ ഫിലിം മാർക്കറ്റ്) ഈ വർഷത്തെ കൺട്രി ഓഫ് ഓണർ ആയി ഇന്ത്യയെ തെരഞ്ഞെടുത്തിരുന്നു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. ആർ മാധവൻ, നവാസുദ്ദീൻ സിദ്ദിഖി, ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ്, ശേഖർ കപൂർ, പ്രസൂൺ ജോഷി എന്നിവരും സംഘത്തിലുണ്ട്. പ്രശസ്‌തമായ ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യൻ പ്രതിനിധികളുടെ ചിത്രങ്ങൾ ഠാക്കൂർ നേരത്തെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

]]>
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു https://malayalees.ch/sri-lankan-prime-minister-mahinda-rajapaksa-has-resign/ Mon, 09 May 2022 12:19:02 +0000 https://malayalees.ch/?p=61536 കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു. പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ആവശ്യത്തെ തുടർന്നാണ് മഹിന്ദ രജപക്‌സെ ഒടുവിൽ രാജിക്ക് വഴങ്ങിയത്. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള തെരുവ് യുദ്ധം ആ​ഗോളതലത്തിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി. സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സമയം മുതൽത്തന്നെ രാജി ആവശ്യം ഉയർന്നിരുന്നു.

പ്രസിഡന്റ് ഹൗസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാൻ മഹിന്ദ രജപക്‌സെ സമ്മതിച്ചതായി കൊളംബോ പേജ്
കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഏക പരിഹാരം തന്റെ രാജിയാണെങ്കിൽ അതിന് താൻ തയ്യാറാണെന്ന് മഹിന്ദ രജപക്‌സെ സൂചിപ്പിച്ചിരുന്നു.

കാബിനറ്റ് മന്ത്രിമാരായ നലക ഗോദഹേവ, രമേഷ് പതിരണ, പ്രസന്ന രണതുംഗ എന്നിവരും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാനുള്ള മഹിന്ദ രജപക്സെയുടെ തീരുമാനത്തോട് യോജിച്ചുവെന്ന് രാഷ്ട്രീയ വൃത്തങ്ങൾ അറിയിച്ചു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാജ്യവ്യാപക പണിമുടക്ക് നടത്തിയിരുന്നു. പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

]]>
സുരക്ഷാ വീഴ്ച; പഞ്ചാബ് ഡിജിപിക്ക് സമന്‍സ് അയച്ച് അന്വേഷണ സമിതി https://malayalees.ch/punjab-dgp-summons/ Fri, 07 Jan 2022 11:35:29 +0000 https://malayalees.ch/?p=55183 പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തില്‍ പഞ്ചാബ് പൊലീസ് മേധാവിക്ക് സമന്‍സ്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘമാണ് സമന്‍സ് അയച്ചത്. അതേസമയം അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍മാരോട് കോടതി പറഞ്ഞു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

സുരക്ഷാ ക്രമീകരണത്തില്‍ വീഴ്ച വരുത്തിയതില്‍ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന പൊലീസ് മേധാവിക്കാണെന്ന് ഫിറോസ്പൂര്‍ സിറ്റി കോണ്‍ഗ്രസ് എംഎല്‍എ പര്‍മീന്ദര്‍ സിംഗ് പിങ്കി ആരോപിച്ചു. സംഭവം സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കിയെന്നും ദേശീയ താല്‍പ്പര്യം കണക്കിലെടുത്ത് സംസ്ഥാന നേതൃത്വം അടിയന്തര തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. ആഭ്യന്തര മന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയെയും എംഎല്‍എ വിമര്‍ശിച്ചു.

അതിനിടെ അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള സംഘം പഞ്ചാബിലെ ബതിന്ഡയിലെ മേല്‍പ്പാലം സന്ദര്‍ശിച്ചു. സുരക്ഷാ സെക്രട്ടറി സുധീര്‍ കുമാര്‍ സക്‌സേന, ഇന്റലിജന്‍സ് ബ്യോറോ ജോയിന്റ് ഡയറക്ടര്‍ ബല്‍ബീല്‍ സിംഗ്, എസ്പിജി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ്.സുരേഷ് എന്നിവരാണ് സംഘത്തിലുള്ളത്.

വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പഞ്ചാബ് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടു. വിഷയം പരിശോധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഹരിയാന-പഞ്ചാബ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് മെഹ്താബ് സിംഗ് ഗില്‍, ജസ്റ്റിസ് അനുരാഗ് വര്‍മ, ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് സമിതിയിലുള്ളവര്‍.

പഞ്ചാബിലെ ഫിറോസ്പൂര്‍ സന്ദര്‍ശന വേളയിലാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹനത്തിന് വലിയ സുരക്ഷാ വീഴ്ചയുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയായിരുന്നു ഫിറോസ്പൂരില്‍ റാലി. 12.45ഓടെ പ്രധാനമന്ത്രി ബട്ടിണ്ട വിമാനത്താവളത്തിലെത്തി. ദേശീയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിക്കലായിരുന്നു നിശ്ചയിച്ചിരുന്ന ആദ്യ പദ്ധതി. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഏറെ നേരം കാത്തിരുന്ന ശേഷം യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു. രക്തസാക്ഷി മണ്ഡപത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ച് പ്രതിഷേധക്കാര്‍ വാഹനവ്യൂഹത്തിന് മുന്നിലെ വാഹനം തടഞ്ഞു. തുടര്‍ന്ന് പ്രധാമന്ത്രി 20 മിനിറ്റോളം ഓവര്‍ബ്രിഡ്ജില്‍ കുടുങ്ങി. സുരക്ഷാ വീഴ്ചയുണ്ടായതോടെ പരിപാടികള്‍ നിര്‍ത്തലാക്കി ബട്ടിണ്ട വിമാനത്താവളത്തിലേക്ക് തിരിച്ച പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസമുയര്‍ത്തിയാണ് മടങ്ങിയത്

]]>
അടുത്ത വർഷം പ്രധാനമന്ത്രി സന്ദർശിക്കുന്നത് പത്തോളം രാജ്യങ്ങൾ; പട്ടികയിൽ ചൈനയും https://malayalees.ch/modi-visits-china-next-year/ Mon, 13 Dec 2021 08:30:58 +0000 https://malayalees.ch/?p=53911 അടുത്ത വർഷം പ്രധാനമന്ത്രി ചൈന സന്ദർശിക്കും. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് സന്ദർശനം. ഇന്ത്യ- ചൈന അതിർത്തി സംഘർഷങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ ചൈന സന്ദർശനം. ( modi visits china next year )

2022 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തോളം രാജ്യങ്ങളാണ് സന്ദർശിക്കുക. ജനുവരി മാസത്തിൽ പ്രധാനമന്ത്രി ദുബായ് സന്ദർശിക്കും. ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവിലിയൺ ഉൾപ്പെടെയാകും പ്രധാനമന്ത്രി സന്ദർശിക്കുക. പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷമുള്ള നരേന്ദ്ര മോദിയുടെ നാലാമത്തെ യുഎഇ സന്ദർശനമായിരിക്കും അത്.

ഇന്തോ-ജർമൻ ഇന്റർ ഗവൺമെന്റൽ കൺസൽട്ടേഷന്റെ ഭാഗമായി പ്രധാനമന്ത്രി അടുത്ത വർഷം ജർമനി സന്ദർശിക്കും. ഇത്തവണ ജി7 ഉച്ചകോടി സംഘടിപ്പിക്കുന്നതും ജർമ്മനിയാണ്. അടുത്ത വർഷം പ്രധാനമന്ത്രി ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത് യൂറോപ്യൻ രാജ്യങ്ങളിലേക്കാകും.

രണ്ടാമത് ഇന്തോ-നോഡിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഡെൻമാർക്ക് സന്ദർശിക്കും. ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി അടുത്ത വർഷം റഷ്യയിലെത്തും. ക്വാഡ് സഖ്യത്തിന്റെ യോഗത്തിനായി പ്രധാനമന്ത്രി ജപ്പാൻ സന്ദർശിക്കും.
പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ പര്യടനവും 2022 ൽ നടക്കും. റുവാണ്ട, കംബോഡിയ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദർശിക്കും.

]]>
പെഗാസസ്: പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറിയും പുതിയ പട്ടികയിൽ https://malayalees.ch/pegasus-undersecretary-of-the-prime-ministers-office-is-also-on-the-new-list/ Mon, 26 Jul 2021 08:13:48 +0000 https://malayalees.ch/?p=47256 ഇസ്രായോൽ നിർമിത ചാരസോഫ്റ്റ്‍വെയറായ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയ കൂടുതൽ പേരുടെ വിവരങ്ങൾ പുറത്ത്. 2G സ്പെക്ട്രം കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥൻ രാജേശ്വർസിങ്, അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് വി.കെ ജെയിൻ എന്നിവരുടെ ഫോണും ചോർത്തി.

പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറിയും പുതിയ പട്ടികയിലുണ്ട്. ഒരാഴ്ച മുമ്പാണ് ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അടക്കം മുന്നൂറോളം പേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ആരോപണം നിഷേധിക്കുകയായിരുന്നു. രാജ്യത്തിന്റെ വികസനം മുടക്കാന്‍ ശ്രമിക്കുന്ന വിദേശ ശക്തികളാണ് വാര്‍ത്തക്ക് പിന്നിലെന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണം.

എന്നാല്‍ ഇതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. അമിത് ഷായുടെ പ്രസ്താവനക്കും ചിദംബരം മറുപടി പറഞ്ഞു. തന്റെ കീഴില്‍ ഇത്തരമൊരു സംഭവം നടന്നിട്ടും അതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറയുന്ന അമിത് ഷാ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

]]>