president – malayalees.ch https://malayalees.ch Malayalam Online News Portal Tue, 01 Feb 2022 04:25:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png president – malayalees.ch https://malayalees.ch 32 32 കോവിഡിനെതിരെ രാജ്യം ധീരമായി പോരാടി; നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി https://malayalees.ch/parliament-budget-session-2022-live-president-kovind-addresses-joint-sitting-of-parliament/ Tue, 01 Feb 2022 04:25:27 +0000 https://malayalees.ch/?p=56308 കോവിഡ് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് രാജ്യം വളര്‍ച്ച കൈവരിച്ചെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. വരുന്ന 25വര്‍ഷത്തേക്കുള്ള വികസനമാണ് ലക്ഷ്യം. സ്ത്രീശാക്തീകരണത്തിന് മുഖ്യപ്രാധാന്യം നല്‍കുമെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ വികസന നേട്ടങ്ങളായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കാതല്‍. കോവിഡിനെതിരായ പോരാട്ടം ചൂണ്ടിക്കാട്ടിയാണ് തുടങ്ങിയത്. 150 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തും, വാക്സിന്‍ നിര്‍മാണത്തിലെ സ്വയംപര്യാപ്തത കൊണ്ടും രാജ്യം ലോക മാതൃകയായെന്ന് രാഷ്ട്രപതി പറഞ്ഞു. അംബേദ്ക്കറുടെ തുല്യതാ നയം പിന്തുടരുന്ന രാജ്യം കോവിഡ് കാലത്ത് 80 കോടിയിലധികം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‌കി. സൗജന്യ ഭക്ഷ്യ വിതരണം മാര്‍ച്ച് 31 വരെ നീട്ടിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 2 കോടിയിലധികം ദരിദ്രര്‍ക്ക് വീട് നല്‍കി. എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നു. കാര്‍ഷിക രംഗത്ത് വളര്‍ച്ചയുണ്ടാക്കി. കയറ്റുമതി കൂടി . നദീസംയോജന പദ്ധതിയുമായി മുന്നോട്ട് പോകും. സാമ്പത്തിക -തൊഴില്‍ രംഗത്തെ പരിഷ്കാരം തുടരും. വനിതാ ശാക്തീകരണം രാജ്യത്തിന്റെ മുഖ്യനയമെന്ന് പറഞ്ഞ രാഷ്ട്രപതി മുത്തലാഖ് നിരോധന നിയമം ഈ രംഗത്ത് മുതല്‍ക്കൂട്ടായെന്ന് പറഞ്ഞു. പാര്‍ലമെന്റിന്റെ പരിഗണനക്ക് വരുന്ന വിവാഹ പ്രായം ഉയര്‍ത്തല്‍ ബില്‍ പരാമര്‍ശിച്ചായിരുന്നു വനിതാ ശാക്തീകരണം എടുത്തു പറഞ്ഞത്. ആയുഷ്മാന്‍ ഭാരത്, ജന്‍ ഔഷധി കേന്ദ്ര, ഗരീബ് കല്യാണ്‍ യോജന, പി.എം സ്വനിധി യോജന തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും പ്രസംഗത്തിലുണ്ടായിരുന്നു. ഇന്ത്യ വീണ്ടും വേഗത്തിൽ വികസിക്കുന്ന സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മാറി. സാമ്പത്തിക , തൊഴിൽ രംഗത്തെ പരിഷ്ക്കരണം തുടരുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

]]>
പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നുള്ള 10 ഉദ്യോഗസ്ഥർക്ക് പുരസ്കാരം https://malayalees.ch/president-police-medals-announced/ Tue, 25 Jan 2022 09:08:26 +0000 https://malayalees.ch/?p=56002 രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള 10 ഉദ്യോഗസ്ഥർക്ക് ഇത്തവണ പുരസ്കാരമുണ്ട്. ഐജി സി നാഗരാജു, എസ്പി ജയശങ്കർ രമേശ് ചന്ദ്രൻ, അസി. കമ്മീഷണർ എംകെ ഗോപാലകൃഷ്ണൻ തുടങ്ങിയവർ മെഡൽ നേടിയ കേരളാ ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു.

ഡിവൈഎസ്പിമാരായ മുഹമ്മദ് കബീർ റാവുത്തർ, ആർകെ വേണുഗോപാൽ, ടിപി ശ്യാം സുന്ദർ, ബി കൃഷ്ണകുമാർ എന്നിവർക്കും മെഡൽ ലഭിച്ചു. ഇവർക്കൊപ്പം സിപിഒ ഷീബ കൃഷ്ണൻകുട്ടി, എസ്ഐമാരായ സാജൻ കെ ജോർജ്, ശശികുമാർ ലക്ഷ്മണൻ എന്നിവർക്കും മെഡൽ ലഭിച്ചു.

]]>
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചത് സിൻഡിക്കേറ്റ് അംഗങ്ങൾ; ചാൻസലർക്ക് വൈസ് ചാൻസലർ അയച്ച കത്ത് പുറത്ത് https://malayalees.ch/president-d-lit-controversy/ Sat, 08 Jan 2022 12:13:23 +0000 https://malayalees.ch/?p=55242 രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചത് സിൻഡിക്കേറ്റ് അംഗങ്ങൾ തന്നെയെന്ന് കണ്ടെത്തൽ. ഇത് സംബന്ധിച്ച് വൈസ് ചാൻസലർ ചാൻസലർക്ക് അയച്ച കത്ത് പുറത്ത്. ഡിസംബർ 7 നാണ് വൈസ് ചാൻസലർ ചാൻസിലറായ ഗവർണർക്ക് കത്ത് നൽകിയത്. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ ചാൻസലർ ശുപാർശ ചെയ്തിരുന്നു എന്ന് തെളിയിക്കുന്നതാണ് കത്ത്.

രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകാനുള്ള ചാൻസലറുടെ നിർദേശം സിൻഡിക്കറ്റ് പോലും ചേരാതെ കേരള സർവകലാശാല തള്ളിയെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്ത. ചാൻസലറുടെ ശുപാർശ സിൻഡിക്കറ്റിന്റെ പരിഗണനയ്ക്ക് വയ്ക്കാൻ വൈസ് ചാൻസലർക്ക് ചുമതലയുണ്ടെന്നും ഇക്കാര്യത്തിൽ വിസിക്കു വീഴ്ച സംഭവിച്ചെന്നുമായിരുന്നു ആക്ഷേപം.

വി.സിയെ വിളിച്ചുവരുത്തി ആർക്കെങ്കിലും ഡി ലിറ്റ് നൽകാൻ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതു പദവിയുടെ ദുരുപയോഗമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചിരുന്നു. രാഷ്ട്രപതിയെ സർക്കാർ അപമാനിച്ചു എന്ന നിലപാടിലാണ് ബിജെപി.

]]>
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; ആശങ്ക അറിയിച്ച് രാഷ്ട്രപതി https://malayalees.ch/president-express-concern-over-prime-minister-modi-s-security-failure/ Thu, 06 Jan 2022 12:28:11 +0000 https://malayalees.ch/?p=55127 പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട സുരക്ഷാ വീഴ്ച്ചയില്‍ ആശങ്ക അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാഷ്ട്രപതിയെ കണ്ട് പ്രധാനമന്ത്രി കാര്യങ്ങൾ വിശദീകരിച്ചു. സംഭവത്തിൽ രാഷ്ട്രീയ വിവാദങ്ങൾ സങ്കീർണമാവുകയാണ്.

പ്രധാനമായും ബിജെപി കോൺഗ്രസ് പാർട്ടികൾക്കിടയിലാണ് വിവാദം. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം ഫിറോസ്പൂരിലെ റാലിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഇന്നലെ ഭട്ടിൻഡയിൽ എത്തിയത്.

മഴകാരണം ഹെലികോപ്റ്റർ മാർഗ്ഗം ഹുസൈനിവാലയിലേക്ക് പോകുന്നത് ഒഴിവാക്കി. പകരം റോഡുമാർഗ്ഗം ഹുസൈനിവാലയിലേക്ക് പോകാൻ ക്രമീകരണം ഉണ്ടെന്ന് സംസ്ഥാന ഡിജിപി എസ്പിജിക്ക് ഉറപ്പു നല്‍കി. എന്നാൽ ഹുസൈനിവാലയിൽ നിന്ന് 30 കിലോമീറ്റർ അകലെ പ്രതിഷേധക്കാർ വാഹനവ്യൂഹം തടയുകയായിരുന്നു. 15 മിനിറ്റിലധികം പ്രധാനമന്ത്രി ഫ്ളൈഓവറിൽ കിടന്നു.

സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ വരവിനെക്കുറിച്ച് പൊലീസ് നേരത്തെ അറിയിച്ചിരുന്നതായി കര്‍ഷകനേതാക്കള്‍ പറയുന്നു. സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് പഞ്ചാബ് സര്‍ക്കാര്‍ വൈകീട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിക്കും.

]]>
അനിൽ കുംബ്ലെയ്ക്ക് പകരം ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി സൗരവ് ഗാംഗുലി https://malayalees.ch/bcci-president-sourav-ganguly-appointed-as-chairman-of-icc-cricket-committee/ Thu, 18 Nov 2021 04:36:38 +0000 https://malayalees.ch/?p=52672 അനിൽ കുംബ്ലെയ്ക്ക് പകരം ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി സൗരവ് ഗാംഗുലിയെ നിയമിച്ചു. ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമാണ് സൗരവ് ഗാംഗുലി. 2015-നും 2019-നും ഇടയിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന ഗാംഗുലി 2019 ഒക്ടോബറിലാണ് ബിസിസിഐയുടെ തലപ്പത്തെത്തുന്നത്.

‘മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയ്ക്ക് പകരമാണ് ഗാംഗുലിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഗാംഗുലിയെ ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചതെന്ന്’ ഐസിസി പ്രസ്താവനയിൽ പറഞ്ഞു. ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി മൂന്ന് വർഷ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് കുംബ്ലെ സ്ഥാനമൊഴിഞ്ഞത്.

]]>
ശരത് പവാര്‍ പുതിയ യുപിഎ അധ്യക്ഷനാകും https://malayalees.ch/sharad-pawar-to-be-new-upa-president/ Thu, 10 Dec 2020 09:19:36 +0000 https://malayalees.ch/?p=36693 എന്‍സിപി നേതാവ് ശരത് പവാര്‍ പുതിയ യുപിഎ അധ്യക്ഷനാകും. സോണിയാ ഗാന്ധിക്ക് പകരം ആയിരിക്കും ശരത് പവാറിന്റെ കടന്നുവരവ്. പ്രായോഗിക പരിചയം പരിഗണിച്ചാണ് ശരത് പവാറിനെ പരിഗണിച്ചത്. കഴിഞ്ഞ ദിവസം കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാക്കളിലും ശരത് പവാറുണ്ടായിരുന്നു.

അതേസമയം കോണ്‍ഗ്രസിലും വിമത നീക്കങ്ങള്‍ ശക്തമാണ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഔദ്യോഗിക- വിമത പക്ഷങ്ങള്‍ കരുനീക്കം ശക്തമാക്കിയത്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കത്തെഴുതിയ 23 വിമത കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് അധ്യക്ഷ പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. അതേസമയം ഗോവയിലെ താമസം വെട്ടിച്ചുരുക്കി മടങ്ങിയെത്തിയ സോണിയാ ഗാന്ധി കമല്‍നാഥ് അടക്കമുള്ളവരുമായും കൂടിക്കാഴ്ച നടത്തി.

കോണ്‍ഗ്രസിലെ വിമതപക്ഷത്തിന് രാഷ്ട്രീയ നിരിക്ഷകര്‍ ഇപ്പോള്‍ കല്‍പിച്ചിരിക്കുന്ന പേര് ജി-23 എന്നാണ്. സോണിയാ ഗാന്ധിക്ക് ഇവര്‍ കത്ത് അയച്ചതോടെ ആയിരുന്നു പാര്‍ട്ടിയിലെ വിമത നീക്കങ്ങള്‍ മറ നീക്കിയത്. ജി-23 കഴിഞ്ഞ രണ്ട് രാത്രികളിലായി വീണ്ടും ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക്, ജിതിന്‍ പ്രസാഡ, മനീഷ് തിവാരി, ശശി തരൂര്‍, ഭൂപീന്ദര്‍ സിംഗ് ഹൂണ്ട, പൃഥ്വിരാജ് ചൗഹാന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും യോഗത്തിന് എത്തി.

]]>