president election – malayalees.ch https://malayalees.ch Malayalam Online News Portal Fri, 10 Mar 2023 04:46:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png president election – malayalees.ch https://malayalees.ch 32 32 പ്രസിഡൻഷ്യൽ വോട്ട് വിവാദം; നൈജീരിയ സംസ്ഥാന ഗവർണർമാർക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു https://malayalees.ch/nigeria-postpones-state-elections-amid-dispute-over-presidential-vote/ Fri, 10 Mar 2023 04:46:41 +0000 https://malayalees.ch/?p=77735 നൈജീരിയയിൽ നിർണായകമായ സംസ്ഥാന ഗവർണർമാർക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിൽ തർക്കം തുടരുന്നതിനിടെയാണ് തീരുമാനം. ശനിയാഴ്ച നടക്കാനിരുന്ന തെരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് നീട്ടുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഫെബ്രുവരി 25 ന് ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സാങ്കേതിക തകരാറുകൾ മൂലം പരാജയമായി മാറിയ ഡിജിറ്റൽ വോട്ടിംഗ് സംവിധാനം പുനഃക്രമീകരിക്കുന്നതിലെ പ്രശ്‌നങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് കമ്മീഷൻ പറഞ്ഞു. ഡിജിറ്റൽ വോട്ടിംഗ് സംവിധാനത്തിലെ തകരാറുകൾ വലിയ വിവാദങ്ങൾക്കും അന്താരാഷ്ട്ര വിമർശനത്തിനും വഴിവച്ചിരുന്നു.

അതേസമയം ഡിജിറ്റൽ ടാബ്‌ലെറ്റുകൾ പരിശോധിക്കണമെന്ന പ്രതിപക്ഷ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെയും ലേബർ പാർട്ടിയുടെയും അഭ്യർത്ഥന നേരത്തെ അപ്പീൽ കോടതി തള്ളിയിരുന്നു. പ്രസിഡൻഷ്യൽ പോളിംഗിന് ശേഷം പല പോളിംഗ് സ്റ്റേഷനുകളിൽ നിന്നുമുള്ള ഫലങ്ങൾ പൊതു വെബ്‌സൈറ്റിലേക്ക് കൈമാറിയിട്ടില്ലെന്നും, തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് ഭരണകക്ഷിയായ ഓൾ പ്രോഗ്രസീവ് കോൺഗ്രസ് പാർട്ടി ഫലങ്ങളിൽ കൃത്രിമം നടത്തിയെന്നുമാണ് ആരോപണം.

]]>
ക്രോസ് വോട്ട് ചെയ്തയാൾ കുലംകുത്തി; തിരിച്ചറിഞ്ഞാൽ കേരള രാഷ്ട്രീയത്തിൽ അപ്രസക്തനാകുമെന്ന് പന്ന്യൻ രവീന്ദ്രൻ https://malayalees.ch/pannyan-raveendran-about-presidential-poll-cross-voting/ Sat, 23 Jul 2022 08:04:43 +0000 https://malayalees.ch/?p=65312 രാഷ്ട്രപതി തെരഞ്ഞെടുപ്പ് ക്രോസ് വോട്ടിംഗിൽ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ബി ജെ പി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത എംഎൽഎ കുലംകുത്തിയാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. വോട്ട് ചെയ്തയാളെ തിരിച്ചറിഞ്ഞാൽ കേരള രാഷ്ട്രീയത്തിൽ അപ്രസക്തനാകും. എൽഡിഎഫ് എംഎൽഎമാർ വോട്ട് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ അധാർമികതയാണ് ഇത്. ഒരു വോട്ടാണെങ്കിലും അത് ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് അപകടമാണ്. ഒരാളെങ്കിലും ഇങ്ങനെ ചെയ്തത് ഭയപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചെയ്തത് ഏതു പാർട്ടിക്കാരനായാലും നടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്. എല്ലാ പാർട്ടികൾക്കും ഇത് പാഠമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽനിന്നുള്ള 140 എംഎൽഎമാരിൽ ഒരു എംഎൽഎയുടെ വോട്ട് ദ്രൗപദി മുർവിന് ലഭിച്ചിരുന്നു. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 21,128 മൂല്യമുള്ള 139 വോട്ടുകളും ദ്രൗപദിക്ക് 152 മൂല്യമുള്ള ഒരു വോട്ടുമാണ് ലഭിച്ചത്. കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള ഒരു പാർട്ടിയും ദ്രൗപദിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. ദ്രൗപദിയെ പിന്തുണയ്ക്കാമെന്ന് ജനതാദൾ (എസ്) പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളത്തിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നാണ് സംസ്ഥാന ഘടകം അറിയിച്ചിരുന്നത്.

]]>
ശ്രീലങ്കയില്‍ കനത്ത സുരക്ഷ; പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും https://malayalees.ch/sri-lanka-presidential-election-today/ Wed, 20 Jul 2022 04:59:36 +0000 https://malayalees.ch/?p=65099 ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും. പാര്‍ലമെന്റിലെ രഹസ്യ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ്. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ ഉള്‍പ്പെടെ മൂന്നു പേരാണ് മത്സര രംഗത്തുള്ളത്. റനില്‍ വിക്രമസിംഗേ വിജയിച്ചാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍.

രാവിലെ 10 മണിക്കാണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ, ഭരണമുന്നണി വിട്ട മുന്‍ മന്ത്രി ഡളളസ് അലഹപെരുമ, ജനതാ വിമുക്തി പെരമുന പാര്‍ട്ടി നേതാവ് അനുര കുമാര ദിസാനായകെ എന്നിവരാണ് മത്സരരംഗത്തുള്ളത്. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ അവസാന നിമിഷം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ഡള്ളസ് അലഹപെരുമക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

225 അംഗ പാര്‍ലമെന്റില്‍ 113 വോട്ട് ലഭിക്കുന്നവര്‍ക്ക് വിജയിക്കാം. രഹസ്യ വോട്ടെടുപ്പാണ് നടക്കുക. അതിനിടെ, റെനില്‍ വിക്രമ സിംഗേക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. വിക്രമ സിംഗേക്കേക്ക് വോട്ട് ചെയ്താല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന്, എം പി മാര്‍ക്ക് പ്രക്ഷോഭകര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റനില്‍ വിക്രമസിംഗെ വിജയിച്ചാല്‍, സര്‍ക്കാര്‍ മന്ദിരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനാണ് പ്രക്ഷോഭകരുടെ നീക്കം. അത്തരം പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുമെന്ന മുന്നറിയിപ്പ് സര്‍ക്കാരും നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന്റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്റ് പരിസരവും സൈന്യം വളഞ്ഞു കഴിഞ്ഞു. എം പി മാര്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

]]>
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മമതാ ബാനർജി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് https://malayalees.ch/presidential-poll-mamatas-big-opposition-meet-today/ Wed, 15 Jun 2022 04:29:31 +0000 https://malayalees.ch/?p=63380 രാഷ്ട്രപതി സ്ഥാനാർത്ഥിയെക്കുറിച്ച് ചർച്ച ചെയ്യാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ നിർണ്ണായക യോഗം ഇന്ന്. സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് ശരദ് പവാർ അറിയിച്ച സാഹചര്യത്തിൽ പുതിയ സ്ഥാനാർത്ഥിയാരെന്ന ചർച്ചകൾ സജീവമാണ്. ഇടത് പാർട്ടികളും കോൺഗ്രസും യോഗത്തിൽ പങ്കെടുക്കും. രാഷ്ട്രപത്രി തെരഞ്ഞെടുപ്പിനുള്ള വിഞ്ജാപനവും ഇന്ന്.

സ്ഥാനാർത്ഥിയാകാനില്ലെന്ന് ശരദ് പവാർ പ്രതിപക്ഷ പാർട്ടികളെ നിലപാടറിയിച്ചിരുന്നു. ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന് അദ്ദേഹം നിർദേശിച്ചു. സീതാറാം യെച്ചൂരിയുമായി ശരദ് പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം കൂടിക്കാഴ‍്ച നീണ്ടുനിന്നു. സമവായ സ്ഥാനാർത്ഥി എന്ന സൂചന എൻഡിഎ മുന്നോട്ടുവച്ചിട്ടില്ലാത്തതിനാൽ ഒരു മത്സരത്തിനില്ലെന്ന് ശരദ് പവാർ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പവാർ അറിയിച്ചു.

ദേശീയരാഷ്ട്രീയത്തിൽ ദീർഘകാല പ്രവൃത്തിപരിചയമുള്ളതും കക്ഷിരാഷ്ട്രീയവ്യത്യാസമില്ലാതെ സ്വീകാര്യതയുള്ളതും മതേതരത്വം ഉയർത്തിപ്പിടിക്കുന്നതുമായ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്നാണ് പൊതുധാരണ. പ്രതിപക്ഷ പാർട്ടികളാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയായി ശരദ് പവാറിൻറെ പേര് മുന്നോട്ടുവച്ചത് . പവാറാണ് സ്ഥാനാർത്ഥിയെങ്കിൽ അംഗീകരിക്കാം എന്ന സൂചന കോൺഗ്രസും ഇടതുപക്ഷവും നൽകിയിരുന്നു. പവാറിനെ അംഗീകരിക്കാം എന്ന് ആം ആദ്‍മി പാർട്ടിയും വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് സ്ഥാനാർത്ഥിയാകാനില്ലെന്ന നിലപാട് പവാർ വ്യക്തമാക്കിയത്.

പ്രതിപക്ഷ പാർട്ടികളുടെ നീക്കം പവാർ തള്ളിയതോടെ, മമത ബാനർജി നാളെ വിളിച്ച യോഗം നിർണായകമായി. പവാർ പിൻവാങ്ങിയതിനാൽ, ഗുലാംനബി ആസാദ്, യശ്വന്ത് സിൻഹ, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഗുലാം നബി ആസാദുമായി നേതാക്കളിൽ ചിലർ ചർച്ചകൾ നടത്തിയിട്ടുണ്ട്. കോൺഗ്രസിലെ ജി 23 ഗ്രൂപ്പിന് നേതൃത്വം നൽകുന്നത് ഗുലാം നബിയാണ്. ഗുലാം നബിയെ പിന്തുണയ്ക്കാം എന്ന ധാരണ പൊതുവേ ഇടതുപക്ഷത്തിനുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മറ്റ് പാർട്ടികളുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെന്ന നിലപാടിലാണ് ഇടതുനേതാക്കളും. എന്തായാലും നിലവിലെ സാഹചര്യത്തിൽ നാളെ ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്കെത്താനുള്ള സാധ്യത കുറവാണ്.

രാഷ്ട്രപതി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് ബിജെപിയും നീക്കം സജീവമാക്കിയിട്ടുണ്ട്. എൻഡിഎയിലെ സഖ്യകക്ഷികളുമായി രാജ് നാഥ് സിംഗും ജെ.പി.നഡ്ഡയും ചർച്ച തുടങ്ങിയതായാണ് സൂചന. രാംനാഥ് കോവിന്ദിന് ഒരു ടേം കൂടി നൽകേണ്ടതുണ്ടോ എന്ന ആലോചനയും പാർട്ടിയിലുണ്ട്.

]]>