Pravasi – malayalees.ch https://malayalees.ch Malayalam Online News Portal Tue, 14 Feb 2023 04:45:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Pravasi – malayalees.ch https://malayalees.ch 32 32 ‘അവതരിപ്പിച്ചത് പ്രവാസികളെ അവഗണിക്കുന്ന ബജറ്റ്’; കേന്ദ്ര സർക്കാരിനെതിരെ കേരള പ്രവാസി സംഘം https://malayalees.ch/kerala-pravasi-sangam-against-central-budget/ Tue, 14 Feb 2023 04:45:18 +0000 https://malayalees.ch/?p=76214 കേന്ദ്ര സർക്കാരിനെതിരെ കേരള പ്രവാസി സംഘം രംഗത്ത്.പ്രവാസികളെ അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് പ്രവാസി സംഘം ആരോപിച്ചു. കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുക, സമഗ്രവും സുരക്ഷിതവുമായ കുടിയേറ്റ നിയമം നടപ്പിലാക്കുക, നിർത്തലാക്കിയ പ്രവാസി കാര്യ വകുപ്പ് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി സംഘം പാർലമെന്റ് മാർച്ച് നടത്തും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാർച്ച് ഉദ്ഘാടനം ചെയ്യും.

]]>
‘സൗജന്യയാത്ര, സൗജന്യ ക്വാറന്‍റൈൻ, ഇപ്പോഴിതാ സൗജന്യ മരണവും’: പ്രവാസികളുടെ കാര്യത്തില്‍ ഇനിയും കൈമലര്‍ത്തരുതെന്ന് ജോയ് മാത്യു https://malayalees.ch/actor-joy-mathew-against-state-central-govt-in-expat-return-issue/ Sat, 13 Jun 2020 09:03:59 +0000 https://malayalees.ch/?p=27028 കൊറോണ വൈറസിന് ബലിയാകേണ്ടി വരുന്ന പ്രവാസികളുടെ ബന്ധുക്കൾക്ക് സാമ്പത്തികമായ സഹായമോ സർക്കാർ ജോലിയോ നല്‍കണമെന്ന് ജോയ് മാത്യു

പ്രവാസികളോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സമീപനത്തെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. ഇതുവരെ വിളമ്പിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു എന്ന് കേന്ദ്രവും സംസ്ഥാനവും അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സൗജന്യയാത്ര, സൗജന്യ ക്വാറന്‍റൈൻ, ഇപ്പോഴിതാ സൗജന്യ മരണവും എന്നുകൂടി എഴുതിച്ചേർക്കാൻ പാകത്തിലായിരിക്കുന്നു കാര്യങ്ങളെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി.

ചിട്ടിയും ലോട്ടറിയുമൊന്നുമല്ല ഇന്ന് ഇവർക്ക് വേണ്ടത്. കൊറോണ വൈറസിന് ബലിയാകേണ്ടി വരുന്ന പ്രവാസികളുടെ ബന്ധുക്കൾക്ക് സാമ്പത്തികമായ സഹായം അല്ലെങ്കിൽ അവരുടെ അടുപ്പ് പുകയാൻ ഒരു സർക്കാർ ജോലി. അങ്ങനെയെങ്കിലും നമ്മുടെ കുറ്റബോധത്തിന്റെ ആഴം കുറയട്ടെ. പ്രവാസികളുടെ കാര്യത്തിൽ ഇനിയും കൈമലർത്തരുത്. പ്രവാസികൾ തന്നെ ഏറിയപങ്കും നൽകിയ പ്രളയ ഫണ്ടിൽ നിന്നും ഒന്നേകാൽ കോടി രൂപ മോഷ്ടിക്കപ്പെട്ടതായി അറിയുന്നു. കപ്പലിലെ കള്ളന്മാർ കൂടുതൽ അടിച്ചു മാറ്റുന്നതിനു മുമ്പ് അന്യരാജ്യത്ത് ആത്മാഹുതിയാകുന്ന നമ്മുടെ സ്വന്തം സഹോദങ്ങൾക്ക് വേണ്ടി ഒരു നഷ്ടപരിഹാരമെങ്കിലും നൽകിക്കൂടെയെന്നും ജോയ് മാത്യു ചോദിക്കുന്നു.

ജോയ് മാത്യുവിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

വാഗ്ദാനങ്ങളല്ല പ്രവൃത്തിയാണ് വേണ്ടത്

വിദേശ രാജ്യങ്ങളിൽ വെച്ച് കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ സംഖ്യ ഇരുനൂറ് കവിയുന്നു . ഇപ്പോഴും ജന്മനാട്ടിലെത്തുവാൻ കഴിയാതെ ലക്ഷക്കണക്കിന് പ്രവാസികളായ മലയാളികളാണ് രോഗ ഭീതിയിൽ കഴിയുന്നത്.

സൗജന്യയാത്ര !

സൗജന്യ ക്വോറന്റൈൻ !

ഇപ്പോഴിതാ സൗജന്യമരണവും എന്നുകൂടി എഴുതിച്ചേർക്കാൻ പാകത്തിലായിരിക്കുന്നു കാര്യങ്ങൾ. യാഥാർഥ്യ ബോധമില്ലാതെ ഇതുവരെ വിളമ്പിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു എന്ന് കേന്ദ്രവും സംസ്ഥാനവും അനുദിനം തെളിയിച്ചുകൊണ്ടിരിക്കയാണല്ലോ.

ജനിച്ച നാട്ടിൽ പിഴച്ചു പോകാൻ വകയില്ലാത്തതുകൊണ്ടാണല്ലോ മറുനാടുകൾ തേടിപ്പോകുവാൻ മലയാളി നിർബന്ധിതനായത്. അതോടെ നമ്മുടെ നാടിനും ഒരു ഗതിപിടിച്ചു എന്നത് വാസ്തവം.

ചിട്ടിയും ലോട്ടറിയുമൊന്നുമല്ല ഇന്ന് ഇവർക്ക് വേണ്ടത്.കൊറോണ വൈറസിന് ബലിയാകേണ്ടിവരുന്ന പ്രവാസികളുടെ ബന്ധുക്കൾക്ക് സാമ്പത്തികമായ സഹായം അല്ലെങ്കിൽ അവരുടെ അടുപ്പു പുകയാൻ ഒരു സർക്കാർ ജോലി. അങ്ങനെയെങ്കിലും നമ്മുടെ കുറ്റബോധത്തിന്റെ ആഴം കുറയട്ടെ. എത്രയോ അനർഹർക്ക് സഹായം ചെയ്യുവാൻ നമുക്ക് മടിയില്ലാത്ത സ്ഥിതിക്ക് പ്രവാസികളുടെ കാര്യത്തിൽ ഇനിയും കൈമലർത്തരുത് .

ചുമ്മാ തമാശപറഞ്ഞു നടന്നിരുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് മരിച്ചപ്പോൾ ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് ദുരിതാശ്വാസമായി അവിടെ എത്തിയത്.പ്രവാസികൾ തന്നെ ഏറിയപങ്കും നൽകിയ പ്രളയ ഫണ്ടിൽ നിന്നും ഒന്നേകാൽ കോടി രൂപ ഇപ്പോൾ മോഷ്ടിക്കപ്പെട്ടതായി അറിയുന്നു ,കപ്പലിലെ കള്ളന്മാർ കൂടുതൽ അടിച്ചു മാറ്റുന്നതിനു മുമ്പ് അന്യരാജ്യത്ത് ആത്മാഹുതിയാകുന്ന നമ്മുടെ സ്വന്തം സഹോദങ്ങൾക്ക് വേണ്ടി ഒരു നഷ്ടപരിഹാരമെങ്കിലും നൽകിക്കൂടെ ?

]]>
കോടതിവിധിക്ക് ഇടയിലും പ്രവാസികളോട് മുഖംതിരിച്ച് എംബസികള്‍ https://malayalees.ch/india-embassies-neglects-complaint/ Sat, 13 Jun 2020 04:11:01 +0000 https://malayalees.ch/?p=27004 നയതന്ത്ര കേന്ദ്രങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങുകയാണിപ്പോൾ വിവിധ പ്രവാസി കൂട്ടായ്മകൾ.

ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ടുപയോഗിച്ച് നിർധന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് നൽകണമെന്ന ഹൈകോടതി വിധി നടപ്പാക്കാൻ ഗൾഫിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾക്ക് വിമുഖത. വിവിധ നയതന്ത്ര കേന്ദ്രങ്ങളുടെ ക്ഷേമനിധികൾക്കു കീഴിൽ വൻതുക മിച്ചം നിൽക്കെയാണ് ഈ നിലപാട്.

കേന്ദ്ര സർക്കാറിൻെറ കൂടി പ്രതികരണം കണക്കിലെടുത്താണ് മെയ് 27-ന് ഹൈകോടതിയുടെ ഭാഗത്തു നിന്ന് അനുകൂല വിധി വന്നത്. ഇതിന്റെ വെളിച്ചത്തിൽ സൗജന്യ ടിക്കറ്റിനു തുക നൽകണം എന്നാവശ്യപ്പെട്ട് നിരവധി പ്രവാസികളാണ് വിവിധ എംബസികളെയും കോൺസുലേററ്റുകളെയും സമീപിച്ചത്. എന്നാൽ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് ടിക്കറ്റ് നൽകുമോ എന്നതു സംബന്ധിച്ച് കൃത്യമായ മറുപടി നൽകാൻ ബന്ധപ്പെട്ടവർ വിസമ്മതിക്കുകയാണ്.

ഗ്രാമം യു.എ.ഇ, ഇടം റിയാദ്, കരുണ ഖത്തർ എന്നീ പ്രവാസ സംഘടനകളാണ് ഈ വിഷയത്തിൽ കോടതിയെ സമീപിച്ചിരുന്നത്. അതേ സമയം ഹർജിക്കാരികളിൽ ഒരാളായ ജിഷയുടെ ഭർത്താവ് ഗ്രാമം പ്രവർത്തകൻ വടകര സ്വദേരി പ്രജിത്തിന് ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ടിക്കറ്റ് തുക ലഭിച്ചു.

മറ്റു രണ്ടു ഹർജിക്കാരുടെ ഭർത്താക്കൻമാർക്കാകട്ടെ ടിക്കറ്റ് നിഷേധിക്കുകയും ചെയ്തു. ഭീമമായ സംഖ്യ വിവിധ എംബസികൾക്കു കീഴിൽ കെട്ടിക്കിടക്കുന്നതായി വിവരാവകാശ രേഖക്ക് നൽകിയ മറുപടിയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

സേവന വകുപ്പിലും മറ്റും പിരിച്ചെടുത്ത വൻതുക ബാങ്കുകളിൽ ഫിക്സഡ് ഡെപോസിറ്റായി നിക്ഷേപിച്ചിരിക്കുകയാണ്. നയതന്ത്ര കേന്ദ്രങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങുകയാണിപ്പോൾ വിവിധ പ്രവാസി കൂട്ടായ്മകൾ.

]]>
ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന: സർക്കാർ ഉത്തരവിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം https://malayalees.ch/covid-test-for-chartered-aircraft-protest-against-government-order/ Sat, 13 Jun 2020 04:06:58 +0000 https://malayalees.ch/?p=26999 ഈ മാസം ഇരുപത് മുതൽ ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ 48 മണിക്കൂറിനു മുമ്പുള്ള കോവിഡ് ടെസ്റ്റ് റിസൽട്ട് കരുതണമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്

ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് ജൂൺ 20 മുതൽ കോവിഡ് പരിശോധന നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം. പ്രായോഗിക ബുദ്ധിമുട്ടുകളും സാമ്പത്തിക ചെലവുകളും കാരണം ചാർട്ടേഡ് വിമാന സർവീസ് പദ്ധതിയിൽ നിന്ന് പിൻമാറാൻ സന്നദ്ധ സംഘടനകളും നിർബന്ധിതമാകും.

ഈ മാസം ഇരുപത് മുതൽ ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ 48 മണിക്കൂറിനു മുമ്പുള്ള കോവിഡ് ടെസ്റ്റ് റിസൽട്ട് കരുതണമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്. യു.എ.ഇയിൽ മുന്നൂറ് ദിർഹം വരെ പി.സി.ആർ ടെസ്റ്റിന് ഫീസുണ്ട്. മുൻകൂട്ടി യാത്രക്കാരുടെ പേരുകൾ കൈമാറി വേണം ചാർട്ടേഡ് വിമാന അനുമതിക്ക് അപേക്ഷ സമർപ്പിക്കാൻ. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള അനുമതി ലഭിക്കാൻ ആഴ്ചകൾ വേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതും. എന്നിരിക്കെ, പുതിയ ഉത്തരവ് വലിയ പ്രയാസം സൃഷ്ടിക്കും.

വന്ദേഭാരത് മിഷൻ വിമാനയാത്രക്ക് യു.എ.ഇയിൽ നിന്ന് 800നു ചുവടെയാണ് ടിക്കറ്റ് നിരക്കെങ്കിൽ ചാർട്ടേഡ് വിമാനത്തിന് ആയിരത്തിനും മുകളിലാണ് തുക. കോവിഡ് ടെസ്റ്റിന്‍റെ പണം കൂടി വരുന്നതോടെ നിരക്ക് പിന്നെയും കൂടും. സൗദി അറേബ്യയിലും മറ്റും ചാർട്ടേഡ് വിമാനങ്ങൾ കൂടി മുടങ്ങുന്നത് കടുത്ത പ്രതിസന്ധിയാവും സൃഷ്ടിക്കുക. പ്രവാസ ലോകത്തെ നിരവധി സംഘടനകളാണ് ചാർട്ടേഡ് വിമാന പദ്ധതിയുമായി രംഗത്തുള്ളത്.

വന്ദേഭാരത് മിഷൻ വിമാനങ്ങൾക്കില്ലാത്ത പുതിയ നിബന്ധന അടിയന്തരമായി പിൻവലിക്കണം എന്ന ആവശ്യമാണ് പ്രവാസലോകത്തു നിന്നും ഉയരുന്നത്. കോവിഡ് ടെസ്റ്റ് ഫലം ലഭിക്കാൻ ഗൾഫ് നാടുകളിൽ വരുന്ന കാലവിളംബവും ചാർട്ടേഡ് വിമാന സർവീസുകൾക്ക് തിരിച്ചടിയാകും.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്‍. ഇതുവഴി പരിശോധന ഉറപ്പാക്കേണ്ടതും ടെസ്റ്റിനുള്ള ചെലവ് വഹിക്കേണ്ടതും വിമാനം ബുക്ക് ചെയ്യുന്നവരാണ്.

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റോ ആന്‍റി ബോഡി ടെസ്റ്റോ ആണ് ഇത്തരത്തില്‍ പ്രവാസികള്‍ ചെയ്യേണ്ടത്. യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിന് മുമ്പാണ് ടെസ്റ്റ് ചെയ്യേണ്ടത്. ജൂണ്‍ 20 മുതല്‍ പരിശോധന ഫലം നെഗറ്റീവായവര്‍ക്ക് മാത്രമാകും യാത്രാനുമതി ലഭിക്കുക. വന്ദേഭാരത് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പുതിയ നിബന്ധന ബാധകമല്ലായെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.

]]>
ആതിരയ്ക്കും നിധിനും പെണ്‍കുഞ്ഞ്: പ്രിയപ്പെട്ടവന്‍റെ വിയോഗം ഇനിയും അറിയാതെ ആതിര https://malayalees.ch/athira-became-a-mother/ Tue, 09 Jun 2020 08:12:35 +0000 https://malayalees.ch/?p=26798 തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് 29 കാരനായ നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രിയപ്പെട്ടവന്‍റെ വിയോഗം ഇനിയും അറിയാതെ, ആതിര അമ്മയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ആതിര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.. സിസേറിയനായിരുന്നു. ഭര്‍ത്താവ് നിധിന്‍റെ വിയോഗ വാര്‍ത്ത ഇനിയും ആതിരയെ അറിയിച്ചിട്ടില്ല.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് 29 കാരനായ നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്.

ലോക്ക്ഡൌണില്‍ വിദേശത്ത് കുടുങ്ങിപ്പോയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാനായി നിയമപോരാട്ടം നടത്തിയ ദമ്പതികളായി ആണ് ആദ്യം മലയാളികള്‍ ആതിര-നിധിന്‍ ദമ്പതികളെ അറിഞ്ഞത്. സുപ്രീം കോടതിയില്‍ ഈ വിഷയം ചൂണ്ടിക്കാണിച്ച് പ്രവാസി മലയാളികള്‍ ആതിരയുടെ പേരിലായിരുന്നു ഹരജി നല്‍കിയിരുന്നത്. ഇന്‍കാസ് യൂത്ത് വിംഗിന്റെ നേതൃത്വത്തിലായിരുന്നു ഹരജി നല്‍കിയത്.

മെയ് എട്ടിന് വന്ദേഭാരത് മിഷനിലെ ആദ്യ വിമാനത്തിലാണ് കോഴിക്കോട്ടുകാരിയായ ആതിര നാട്ടിലേക്ക് തിരിച്ചത്. ജൂലൈ ആദ്യ വാരത്തില്‍ നടക്കേണ്ട പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ആതിരയുടെ യാത്ര നീണ്ടത്. ഏഴുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യയ്ക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ നിധിന് അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം നിധിന്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു.

ആതിരയുടെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഷാഫി പറമ്പില്‍ എം.എല്‍.എയാണ് നല്‍കിയത്. ഷാഫി പറമ്പിലിന്‍റെ സമ്മാനം സ്വീകരിച്ച ആതിരയും നിധിനും ടിക്കറ്റെടുക്കാന്‍ തങ്ങള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്ന് അറിയിച്ചിരുന്നു. രണ്ടു പേര്‍ക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റിനുള്ള പണവും അവര്‍ പകരം നല്‍കി.

റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ രാമചന്ദ്രന്‍റെ മകനാണ് നിധിൻ. ദുബായ് റാഷിദിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധന നടത്തിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

]]>
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ത്തി; ഇനി ഹോം ക്വാറന്റൈന്‍ https://malayalees.ch/government-quarantine-no-longer-to-foreigners-home-quarantine-news/ Sat, 06 Jun 2020 11:49:03 +0000 https://malayalees.ch/?p=26694 വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ഉണ്ടാവില്ല. പകരം ഇനി മുതല് 14 ദിവസം വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയണം.

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ഉണ്ടാവില്ല. പകരം ഇനി മുതല് 14 ദിവസം വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയണം. നേരത്തെ ഏഴുദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയണമെന്നായിരുന്നു നിര്‍ദേശം.

നേരത്തെ ഏഴ് ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന്‍ അതായത് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനും ശേഷം ഇവരുടെ ടെസ്റ്റുകള്‍ നടത്തും. ഇതില്‍ പോസിറ്റീവ് ആകുന്നവര്‍ തുടര്‍ന്ന് ആശുപത്രിയിലേക്കും മറ്റുള്ളവര്‍ വീട്ടിലേക്കും പോകും. ഇങ്ങനെ വീട്ടിലേക്ക് പോകുന്നവര്‍ ഏഴ് ദിവസം കൂടി നീരിക്ഷണത്തില്‍ തുടരുകയും വേണം. ഇതായിരുന്നു നിലവിലെ സ്ഥിതി. ഇത് പൂര്‍ണമായും ഒഴിവാക്കി പതിനാല് ദിവസവും വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയണമെന്നാണ് പുതിയ നിര്‍ദേശം.

വാര്‍ഡ് തല സമിതിയാണ് പ്രവാസികളുടെ ക്വാറന്റൈന്‍ കാര്യങ്ങള്‍ പരിശോധിക്കേണ്ടത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യം ഇല്ലാത്തവര്‍ക്ക് മാത്രമാണ് ഇനി സര്‍ക്കാര്‍ ക്വാറന്റൈന്‍ ഒരുക്കുക. ഹോം ക്വാറന്റൈന്‍ എന്നാല്‍ റൂം ക്വാറന്റൈന്‍ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പലര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ മാനസിക സമ്മര്‍ദങ്ങളുണ്ടാക്കുന്നുവെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു.

]]>
വരുന്നു… കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിലേക്ക് https://malayalees.ch/more-chartered-flights-kerala/ Sat, 06 Jun 2020 03:43:24 +0000 https://malayalees.ch/?p=26646 യു.എ.ഇയിൽ നിന്നും സൗദിയിൽ നിന്നും കെ.എം.സി.സി ഏർപ്പെടുത്തിയ രണ്ട് വിമാനങ്ങൾ കൂടി നാട്ടിലേക്ക് തിരിച്ചു.

വിദേശ വിമാന കമ്പനികൾക്ക് കൂടി അനുമതി നൽകിയ സാഹചര്യത്തിൽ കൂടുതൽ ചാർട്ടർ വിമാനങ്ങൾ കേരളത്തിലേക്ക്. നിരവധി സന്നദ്ധ സംഘടനകളാണ് പുതുതായി ചാർട്ടർ വിമാനങ്ങൾ പ്രഖ്യാപിച്ചത്. ജീവനക്കാരെ ഒഴിപ്പിക്കാൻ ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താൻ നിരവധി സ്ഥാപനങ്ങളും തീരുമാനിച്ചു.

വന്ദേഭാരത് മിഷൻ മുഖേനയുള്ള വിമാന സർവീസുകൾ കുറച്ചുകൊണ്ട് ചാർട്ടർ വിമാനങ്ങളുടെ എണ്ണം ഉയർത്താനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട ആയിരങ്ങളാണ് കാത്തിരിപ്പ് തുടരുന്നത്. ദുരിതബാധിതരായ നൂറുകണക്കിനാളുകളാണ് നിത്യവും ദുബൈ ഇന്ത്യൻ കോൺസുലേറ്റിലും മറ്റും എത്തിച്ചേരുന്നത്. എന്നാൽ ആരും കോൺസുലേറ്റിലേക്ക് വരേണ്ടതില്ലെന്നും കൂടുതൽ ചാർട്ടർ വിമാനങ്ങളും മറ്റും വരുന്നതോടെ പ്രതിസന്ധി തീരുമെന്നുമാണ് ഇന്ത്യൻ കോൺസുൽ ജനറൽ നൽകുന്ന വിശദീകരണം.

യു.എ.ഇയിൽ നിന്നും സൗദിയിൽ നിന്നും കെ.എം.സി.സി ഏർപ്പെടുത്തിയ രണ്ട് വിമാനങ്ങൾ കൂടി നാട്ടിലേക്ക് തിരിച്ചു. കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്താൻ ഗൾഫിലെ കെ.എം.സി.സി ഉൾപ്പെടെ നിരവധി സംഘടനകളും സജീവ നീക്കത്തിലാണ്. ആദ്യഘട്ടത്തിൽ അഞ്ചു വിമാനങ്ങൾ ഏർപ്പെടുത്താൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ തീരുമാനിച്ചു.

മലബാർ ജ്വല്ലറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തും. ജീവനക്കാരെ തൽക്കാലം നാട്ടിലേക്ക് മാറ്റാനുളള നീക്കത്തിെൻറ ഭാഗമായി വിവിധ കമ്പികളും രംഗത്തുണ്ട്. അതേ സമയം എംബസികളിലും കോൺസുലേറ്റുകളിലും രജിസ്റ്റർ ചെയ്ത മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നവർക്ക് എന്ന് നാട്ടിലെത്താൻ സാധിക്കുമെന്ന അനിശ്ചിതത്വം തുടരുകയാണ്.

]]>
കോവിഡ്: ഗൾഫില്‍ മരിച്ച മലയാളികളുടെ എണ്ണം 168 ആയി https://malayalees.ch/168-malayalees-died-in-gulf-countries-due-to-covid/ Mon, 01 Jun 2020 05:39:55 +0000 https://malayalees.ch/?p=26327 യുഎഇ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലാണ് കൂടുതൽ മലയാളികൾ മരിച്ചത്.

ഗൾഫ് നാടുകളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 168 ആയി ഉയർന്നു. ഇന്നലെ മാത്രം എട്ട് പേരാണ് ഗള്‍ഫില്‍ മരിച്ചത്. യുഎഇ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലാണ് കൂടുതൽ മലയാളികൾ മരിച്ചത്. ജിസിസി രാജ്യങ്ങളിൽ ബഹ്റൈനിൽ നിന്ന് മാത്രമാണ് കോവിഡ് മൂലമുള്ള മലയാളികളുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്തത്.

ഗൾഫിൽ മലയാളികൾക്കിടയിൽ കോവിഡ് മരണ നിരക്ക് കൂടുന്നത് പ്രവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടിൽ പവിത്രൻ ദാമോദരൻ (52), കണ്ണൂർ കതിരൂർ സോഡാമുക്ക് ബൈത്തുൽ ഖൈറിൽ മമ്മൂട്ടി മൂപ്പൻ( 69), മലപ്പുറം തിരൂർ ബിപി അങ്ങാടി സ്വദേശി മൂർക്കോത്തിൽ സുന്ദരം(63) എന്നിവരാണ് കുവൈത്തിൽ മരിച്ചത്. പാലക്കാട് പുലാമന്തോൾ സ്വദേശി പി ടി എസ് അഷ്‌റഫ് (56), മലപ്പുറം ചങ്ങരംകുളം പോക്കൂർ അറയ്ക്കൽ ബാവ മകൻ മൊയ്തീൻകുട്ടി (52) എന്നിവരാണ് യുഎഇയിൽ മരിച്ചത്. സൗദിയിൽ 10 ദിവസം മുൻപ് മരിച്ച ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു കുമാറിന്റെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് 52 വയസായിരുന്നു. ഒമാനിൽ സന്ദർശന വിസയിൽ എത്തിയ കൊല്ലം അഞ്ചൽ സ്വദേശി വിജയനാഥ്‌ (68)ആണ‍്‌ മരിച്ചത്‌.\

യുഎഇയിൽ 93ഉം സൗദിയിൽ 37ഉം കുവൈത്തിൽ 32ഉം ഒമാനിൽ 3ഉം ഖത്തറിൽ 2ഉം മലയാളികളാണ് ഇത് വരെ മരിച്ചത്. ബഹ്റൈനിൽ ഇത് വരെ മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചതായി സ്ഥിരീകരണം ഇല്ല.

]]>
വൈകിട്ട് ബഡായി ബംഗ്ലാവ് നടത്തുന്ന മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുന്നു: ചെന്നിത്തല https://malayalees.ch/ramesh-chennithala-slams-cm-pinarayi-vijayan-in-expat-issue/ Sat, 30 May 2020 08:38:19 +0000 https://malayalees.ch/?p=26298 സർക്കാർ പ്രവാസികളോട് കാണിക്കുന്നത് ക്രൂരതയാണെന്ന് രമേശ് ചെന്നിത്തല

പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ യുഡിഎഫിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം. യുഡിഎഫ് എംപിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലും കളക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് ധര്‍ണ. പ്രവാസികളെ അപമാനിക്കുന്ന മുഖ്യമന്ത്രി പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സർക്കാർ പ്രവാസികളോട് കാണിക്കുന്നത് ക്രൂരതയാണ്. സർക്കാർ ധിക്കാരത്തോടെയാണ് പ്രവർത്തിക്കുന്നത്. വൈകിട്ട് ബഡായി ബംഗ്ലാവ് നടത്തുന്ന മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുകയാണ്. വിദേശത്ത് മരിച്ചവർക്ക് സർക്കാർ ഒരു സഹായവും ചെയ്തില്ല. കോവിഡിന്‍റെ മറവിൽ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

ബെവ് ക്യൂ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ ഉത്തരവാദിയാണ്. ഐടി സെക്രട്ടറി ശിവശങ്കരനാണ് കമ്പനിയെ തെരഞ്ഞെടുത്തത്. ഐടി സെക്രട്ടറി മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രവാസികൾക്കായി ഒന്നും ചെയ്യാത്തവർ ഇപ്പോൾ ഫൈൻ ഏർപ്പെടുത്തിയെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. സമയത്ത് നാട്ടിലെത്തിച്ചിരുന്നെങ്കിൽ കുറച്ചു പേരെയെങ്കിലും രക്ഷിക്കാമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രവാസികളിൽ നിന്ന് ക്വാറന്റീന് പണം ഈടാക്കുന്നത് നിർത്തണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ ആവശ്യപ്പെട്ടു. തീരുമാനം പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

]]>
പ്രവാസികളുടെ ക്വാറന്‍റൈന്‍ ഫീസ് ഇടാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു; യു.ഡി.എഫ് പ്രതിഷേധം ഇന്ന് https://malayalees.ch/row-as-returned-kerala-diaspora-now-asked-to-pay-for-quarantine/ Fri, 29 May 2020 03:57:02 +0000 https://malayalees.ch/?p=26205 സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരൊഴികെ കേരളത്തിലെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ഫീസ് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്

പ്രവാസികളുടെ ക്വാറന്‍റൈന്‍ ഫീസ് ഇടാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. ക്വാറന്‍റൈന്‍ ഫീസ് സംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. ക്വാറന്‍റൈന്‍ വിഷയത്തിലെ യു.ഡി.എഫ് പ്രതിഷേധം ഇന്ന്.

സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരൊഴികെ കേരളത്തിലെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ഫീസ് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ആരൊക്കെ നല്‍കണം എന്നത് സംബന്ധിച്ച വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവ് വന്നാലെ അത് പ്രാവര്‍ത്തികമാകൂ. ഇളവ് നല്‍കേണ്ടവരെ തെര‍ഞ്ഞെടുക്കേണ്ട മാനദണ്ഡം തയാറാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നുവെന്നാണ് സൂചന. അതില്‍ വ്യക്തത വന്നാല്‍ ഉത്തരവിറങ്ങുമെന്നാണ് സര്‍ക്കാര‍് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ ഫീസ് ഏര്‍പ്പെടുത്തുന്നതിനെതിരെ സംസ്ഥാനത്തും പ്രവാസ ലോകത്തും ഉയരുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാരിന് തലവേദനയായിട്ടുണ്ടെന്നാണ് വിവരം.

അതേസമയം എല്ലാപേരുടെയും ക്വാറന്‍റൈന്‍ ചെലവുകള്‍ വഹിക്കാനുള്ള സാമ്പത്തികാവസ്ഥ സര്‍ക്കാരിനില്ല താനും. പാവപ്പെട്ട പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെനന്ന് മുഖ്യമന്ത്രി ആവര്‍ത്തി സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് ഇളവ് നല്‍കികൊണ്ട് ഉത്തരവ് വൈകാതെ ഇറങ്ങുമെന്നാണ് കരുതുന്നത്. അതുവരെ നാട്ടിലെത്തുന്ന എല്ലാ പ്രവാസികളുടെയും ക്വാറന്‍റൈന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കുന്ന നില തുടരുകയും ചെയ്യും.

]]>