pravasi malayali – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Jul 2023 06:17:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pravasi malayali – malayalees.ch https://malayalees.ch 32 32 യൂസഫലി ഇടപെട്ടു; നിയമക്കുരുക്കില്‍പ്പെട്ട് ഒരു വര്‍ഷത്തോളം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്ന മലയാളിയുടെ മൃതദേഹം ഖബറടക്കി https://malayalees.ch/ma-yusufali-intervened-to-bury-malayalis-deadbody-in-bahrain/ Thu, 27 Jul 2023 06:17:12 +0000 https://malayalees.ch/?p=85092 എം.എ യൂസഫലിയുടെ ഇടപെടലിനൊടുവില്‍ ഒരു വര്‍ഷത്തോളം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്ന മലയാളിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പൊന്നാനി സ്വദേശിയുടെ മൃതദേഹമാണ് സങ്കീര്‍ണമായ നിയമക്കുരുക്കില്‍പ്പെട്ടതോടെ നാട്ടിലെത്തിക്കാന്‍ കഴിയാതിരുന്നത്. നിയമകുരുക്ക് അഴിഞ്ഞതോടെ എം.എ യൂസഫലിക്ക് പൊന്നാനി സ്വദേശിയുടെ കുടുംബം നന്ദി പറഞ്ഞു.

പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ മൃതദേഹമാണ് പത്ത് മാസത്തിലേറെയായി ബഹ്‌റൈനിലെ നിന്ന് നാട്ടിലെത്തിക്കാന്‍ കഴിയാതിരുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഇടപെട്ടതോടെ ഒടുവില്‍ ബഹ്‌റൈന്‍ അധികാരികള്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. യൂസഫലി ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രിയെ ബന്ധപ്പെട്ടതോടെയാണ് മൃതദേഹം വിട്ടുകിട്ടാന്‍ തീരുമാനമായത്. കുടുംബത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയും നന്ദിയും എം.എ യൂസഫലിയോട് അറിയിക്കുന്നതായും മൊയ്തീന്റെ സഹോദരന്‍ മാളിയേക്കല്‍ സുലൈമാന്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 19ന് അവശനിലയില്‍ കണ്ടെത്തിയ മൊയ്തീനെ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ലുലു ബഹ്‌റൈന്‍ ആന്‍ഡ് ഈജിപ്ത് ഡയറക്ടര്‍ ജൂസര്‍ രൂപാവാല, ലുലു ബഹ്‌റൈന്‍ റീജൈണല്‍ മാനേജര്‍ അബ്ദുള്‍ ഷുക്കൂര്‍, ലുലു ബഹ്‌റൈന്‍ ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സജിത്ത് എന്നിവരും മൊയ്തീന്റെ ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് ബഹ്‌റൈനിലെ കുവൈത്ത് മസ്ജിദില്‍ ഖബറടക്കി.

]]>
കണ്ണൂര്‍ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കുക; നിവേദനം നല്‍കി ‘ബഹ്റൈന്‍ പ്രതിഭ’ https://malayalees.ch/end-neglect-of-kannur-airport-bahrain-pratibha-letter/ Sat, 01 Jul 2023 06:52:48 +0000 https://malayalees.ch/?p=83624
ആയിരക്കണക്കിന് പ്രവാസികള്‍ക്ക് യാത്രാ ആശ്വാസമാകേണ്ട കണ്ണൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കാന്‍ നിവേദനം നല്‍കി ‘ബഹ്റൈന്‍ പ്രതിഭ’. പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗവുമായ സുബൈര്‍ കണ്ണൂര്‍ രാജ്യസഭാ എംപി ഡോ: വി ശിവദാസനാണ് നിവേദനം കൈമാറിയത്.

മലബാര്‍ മേഖലയിലെയും, കര്‍ണ്ണാടക, തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലെയും ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ആശ്രയിക്കാന്‍ സാധിക്കുന്ന ഒരുമണിക്കൂറില്‍ രണ്ടായിരം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള വിമാനത്താവളമാണ് വിദേശ വിമാന സര്‍വീസിനുള്ള പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാത്ത കേന്ദ്ര സമീപനം മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. ഇതില്‍ അടിയന്തരമായ ഇടപെടലുകള്‍ ഉണ്ടായി പ്രവാസികളുടെ യാത്ര ക്ലേശത്തിന് പരിഹാരം ഉണ്ടാകണമെന്ന് ബഹ്റൈന്‍ പ്രതിഭ ആവശ്യപ്പെട്ടു.

അഴീക്കോട് എംഎല്‍എ കെവി സുമേഷ്, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്,പ്രതിഭ മുന്‍ രക്ഷാധികാരി സമിതിഅംഗം എന്‍ ഗോവിന്ദന്‍ തുടങ്ങി തദ്ദേശ ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും ബഹ്റൈന്‍ പ്രവാസികളും സന്നിഹിതരായിരുന്നു.

]]>
പെരുന്നാള്‍ ആഘോഷിക്കാന്‍ ബഹ്‌റൈനിലേക്ക് പുറപ്പെട്ട മലയാളി സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മരണം https://malayalees.ch/car-accident-malayalees-died-bahrain/ Wed, 28 Jun 2023 11:16:12 +0000 https://malayalees.ch/?p=83465 ഖത്തറില്‍നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടത്തില്‍ മലയാളി യുവാക്കള്‍ മരിച്ചു. മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ് കുമാര്‍ അര്‍ജുന്‍ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന്‍ എബി (41) എന്നിവരാണ് മരിച്ചത്. പെരുന്നാള്‍ അവധി ആഘോഷിക്കാനായി ഖത്തറില്‍നിന്ന് സൗദി വഴി ബഹ്റൈനിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.

ദോഹയില്‍നിനിന്നും പുറപ്പെട്ട് അബു സംറ അതിര്‍ത്തി കഴിഞ്ഞതിന് ശേഷം ഹഫൂഫില്‍ എത്തുന്നതിന് മുന്‍പാണ് ഇവര്‍ സഞ്ചരിച്ച സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. റോഡിലെ മണല്‍
കയറി നിയന്ത്രണം നഷ്ടമായ വാഹനം മറിഞ്ഞായിരുന്നു അപകടം. മനോജ് അര്‍ജുന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായ പരുക്കുകളോടെ അഗസ്റ്റിന്‍ എബിയെ ഹുഫൂഫിലെ അല്‍മന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി കെ.എം.സിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

]]>
അയര്‍ലന്റില്‍ ക്യാന്‍സര്‍ ബാധിച്ച് മലയാളി യുവതി മരിച്ചു https://malayalees.ch/malayali-women-dies-off-cancer-at-ireland/ Mon, 10 Apr 2023 08:16:01 +0000 https://malayalees.ch/?p=79381 അയര്‍ലന്റില്‍ മലയാളി യുവതി അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിനി ജിത മോഹനന്‍ (42) ആണ് മരിച്ചത്.

ക്യാന്‍സര്‍ ബാധിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ബ്യൂമൗണ്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജിത. ഭര്‍ത്താവ് ഹരീഷിനൊപ്പം ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിച്ചുവരികയായിരുന്നു.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കും. ഹരീഷ് കുമാര്‍ ആണ് ഭര്‍ത്താവ്. മകന്‍: തന്മയി(12). സംസ്‌കാരം പിന്നീട്.

]]>