Prashant Bhushan – malayalees.ch https://malayalees.ch Malayalam Online News Portal Sat, 31 Oct 2020 12:59:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Prashant Bhushan – malayalees.ch https://malayalees.ch 32 32 കേരളം രാമരാജ്യം, യോഗിയുടെ യു.പി യമരാജ്യം’ പ്രശാന്ത് ഭൂഷൺ https://malayalees.ch/supreme-court-advocate-prashant-bhushan-praises-kerala-for-coming-first-in-administration/ Sat, 31 Oct 2020 12:59:13 +0000 https://malayalees.ch/?p=34256 ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണനിർവഹണമുള്ള വലിയ സംസ്ഥാനങ്ങളിൽ ഒന്നാമത്തെത്തിയ കേരളത്തെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ. പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ് തയ്യാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ അഭിനന്ദനവുമായി രംഗത്തെത്തിയത്.

കേരളത്തെ രാമരാജ്യം എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണിന്റെ അഭിനന്ദനം.

പട്ടികയിലെ അവസാന സ്ഥാനത്തെത്തിയ ഉത്തർപ്രദേശിനെ പരിഹസിക്കാനും പ്രശാന്ത് ഭൂഷൺ മറന്നില്ല. യമരാജ്യത്തോടായിരുന്നു ഉത്തർപ്രദേശിനെ പ്രശാന്ത് ഭൂഷൺ താരതമ്യപ്പെടുത്തിയത്. ‘കേരളത്തിലേത് മികച്ച ഭരണമാണ്, ഉത്തര്‍പ്രദേശിലേത് ഏറ്റവും മോശവും, രാമരാജ്യം vs യമരാജ്യം’ എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്.

വലിയ സംസ്ഥാനങ്ങളുടെ മികച്ച ഭരണനിർവഹണ പട്ടികയിൽ നാലാം തവണയാണ് കേരളം തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തുന്നത്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവയാണ് ഒന്നാം സ്ഥാനത്ത്. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്.

]]>
സമയം ഇന്നു തീരും; മാപ്പു പറയാനില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ https://malayalees.ch/prashant-bhushan-wont-apologise/ Mon, 24 Aug 2020 12:50:16 +0000 https://malayalees.ch/?p=30743 ജഡ്‌ജിമാരെ വിമർശിച്ചതുവഴി കോടതിയലക്ഷ്യക്കുറ്റം ചെയ്ത അഡ്വ. പ്രശാന്ത് ഭൂഷൺ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിങ്കളാഴ്ചവരെയാണ് സുപ്രീംകോടതി സമയം നൽകിയത്

കോടതിയലക്ഷ്യമെന്നു സുപ്രീം കോടതി കണ്ടെത്തിയ ട്വീറ്റുകളുടെ പേരില്‍ ഖേദപ്രകടനം നടത്തില്ലെന്ന്, സീനിയര്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ആ ട്വീറ്റുകള്‍ ഉത്തമ ബോധ്യത്തോടെ ചെയ്തതാണെന്നും അതില്‍ പറയുന്ന കാര്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഭൂഷണ്‍ കോടതിയെ അറിയിച്ചു. ആത്മര്‍ഥമായി വിശ്വസിക്കുന്ന ഒരു കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നത് മനസ്സാക്ഷിയോടു ചെയ്യുന്ന വഞ്ചനയായിരിക്കുമെന്ന് കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

ജഡ്‌ജിമാരെ വിമർശിച്ചതുവഴി കോടതിയലക്ഷ്യക്കുറ്റം ചെയ്ത അഡ്വ. പ്രശാന്ത് ഭൂഷൺ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിങ്കളാഴ്ചവരെയാണ് സുപ്രീംകോടതി സമയം നൽകിയത്. ഭൂഷൺ മാപ്പ് പറഞ്ഞാൽ കേസ് ചൊവ്വാഴ്ച ലിസ്റ്റ് ചെയ്യാനാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ ഉത്തരവിട്ടിരുന്നത്. മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതി എന്നാണ് കേസ് വീണ്ടും പരിഗണിക്കുന്നതെന്ന് വ്യക്തമല്ല. ജസ്റ്റിസ് അരുൺ മിശ്ര സെപ്റ്റംബർ രണ്ടിന് വിരമിക്കും.

മാപ്പ് പറയില്ലെന്ന് കഴിഞ്ഞദിവസം കോടതിയിൽത്തന്നെ ഭൂഷൺ സൂചിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ, ശനിയാഴ്ച നടന്ന വെബിനാറിൽ പരോക്ഷമായി ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ ഭൂഷണ് എന്തു ശിക്ഷ നൽകുമെന്നതിലേക്ക് സുപ്രീംകോടതി കടക്കും. ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ജൂണിൽ രണ്ട് ട്വിറ്റർ പരാമർശങ്ങൾ നടത്തിയതിലാണ് ഭൂഷൺ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.

2009-ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ, കഴിഞ്ഞ 16 സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരിൽ പകുതിയും അഴിമതിക്കാരാണെന്ന് പറഞ്ഞ മറ്റൊരു കോടതിയലക്ഷ്യക്കേസും അദ്ദേഹം നേരിടുന്നുണ്ട്. ഈ കേസ് ചൊവ്വാഴ്ച ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് പരിഗണിക്കുന്നുണ്ട്.

]]>
കോ​ട​തി​യ​ല​ക്ഷ്യ കേ​സ്: പ്ര​ശാ​ന്ത് ഭൂ​ഷ​ണ് ര​ണ്ട് ദി​വ​സ​ത്തെ സ​മ​യം ന​ല്‍​കി സുപ്രീം കോ​ട​തി https://malayalees.ch/unconditional-apology-supreme-court-to-prashant-bhushan/ Fri, 21 Aug 2020 07:23:42 +0000 https://malayalees.ch/?p=30597 അതേസമയം, നിലപാടില്‍ മാറ്റമില്ലെന്നും ദയയുണ്ടാകണമെന്ന് കോടതിക്കു മുമ്പാകെ അഭ്യര്‍ഥിക്കില്ലെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി

കോടതിയലക്ഷ്യ കേസില്‍ പരാമര്‍ശം പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ് രണ്ട് ദിവസത്തെ സമയം നല്‍കി സുപ്രീം കോടതി. തിങ്കളാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും. പരാമര്‍ശം പുനഃപരിശോധിക്കാനാണ് പ്രശാന്ത് ഭൂഷണ് കോടതി സമയം നല്‍കിയത്. അതേസമയം, നിലപാടില്‍ മാറ്റമില്ലെന്നും ദയയുണ്ടാകണമെന്ന് കോടതിക്കു മുമ്പാകെ അഭ്യര്‍ഥിക്കില്ലെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

അ​തേ​സ​മ​യം ഉ​റ​ച്ച ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജു​ഡീ​ഷ​റി​യെ വി​മ​ർ​ശി​ച്ച് ട്വീ​റ്റ് ചെ​യ്ത​തെ​ന്ന് പ്ര​ശാ​ന്ത് ഭൂ​ഷ​ൺ പ​റ​ഞ്ഞു. കോ​ട​തി​യു​ടെ മ​ഹി​മ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നാ​ണ് താ​ൻ ശ്ര​മി​ച്ച​തെ​ന്നും അ​തി​ന്‍റെ പേ​രി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് കു​റ്റ​ക്കാ​ര​നാ​ക്കു​ന്ന​തി​ൽ വേ​ദ​ന​യു​ണ്ടെ​ന്നും പ്ര​ശാ​ന്ത് ഭൂ​ഷ​ൺ പ​റ​ഞ്ഞു. അ​ത് ത​ന്‍റെ ക​ട​മ​യാ​യി ക​രു​തു​ന്നു. ശി​ക്ഷി​ക്ക​പ്പെ​ടും എ​ന്ന​തി​ൽ അ​ല്ല വേ​ദ​ന. അ​തി​യാ​യി തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട​തി​ലാ​ണ്. ഒ​രു തെ​ളി​വും മു​ന്നോ​ട്ടു​വ​യ്ക്കാ​തെ താ​ൻ ജു​ഡീ​ഷ​റി​യെ നി​ന്ദ​യോ​ടെ ആ​ക്ര​മി​ച്ചു എ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​തി​ൽ നി​രാ​ശ​യു​ണ്ടെ​ന്നും ഭൂ​ഷ​ൺ പ​റ​ഞ്ഞു.

]]>