Pranab Mukherjee – malayalees.ch https://malayalees.ch Malayalam Online News Portal Mon, 11 Jan 2021 12:43:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Pranab Mukherjee – malayalees.ch https://malayalees.ch 32 32 പ്രമാദമായ ദയാഹരജികൾ പ്രണബ് മുഖർജി തള്ളിയതെന്ത്കൊണ്ട്? https://malayalees.ch/pranab-mukharjee-on-rejecting-mercy-pleas/ Mon, 11 Jan 2021 12:43:32 +0000 https://malayalees.ch/?p=38404 മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മൽ കസബ് മുതൽ യാക്കൂബ് മേമൻ വരെയുള്ളവരുടെ ദയാഹരജികൾ തള്ളിയതിനെ കാരണം വ്യക്തമാക്കി മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ പുസ്തകം. ഈയിടെ പുറത്തിറങ്ങിയ ‘ദി പ്രസിഡൻഷ്യൽ ഇയേഴ്സ്: 2012 – 2017 ” എന്ന പുസ്തകത്തിൻറെ അവസാന വാല്യത്തിലാണ് വിവരങ്ങളുള്ളത്.

“ഇത്ര ചെറുപ്രായമുള്ള ഒരു പയ്യൻ എങ്ങനെ ഇത്രയും ഭീകരമായ ഒരു കൃത്യം ചെയ്തുവെന്നത് എനിക്ക് അത്ഭുതമായിരുന്നു. പിടിക്കപ്പെട്ടാൽ വധശിക്ഷ ലഭിക്കുമെന്ന് അവനു ഉറപ്പായിരുന്നു.” – മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മൽ കസബിനെ കുറിച്ച് പ്രണബ് എഴുതി. എന്നാൽ ഇത്തരം കാര്യങ്ങളൊന്നും തന്റെ തീരുമാനത്തെ സ്വാധീനിച്ചില്ലെന്നും അദ്ദേഹം എഴുതി.

വസ്തുതകളിൽ അധിഷ്ഠിതമായിരുന്നു എന്റെ തീരുമാനം. “കസബിനെ തൂക്കി കൊല്ലുന്നതിന്റെ തീയതിയോ മറ്റു വിശദശാംശങ്ങളോ എനിക്കറിയില്ലാരുന്നു.നടപടിക്രമപ്രകാരം അതിന്റെ ആവശ്യവും ഇല്ലാർന്നു.ദയാ ഹരജി നിരസിച്ചതോടെ എന്റെ ദൗത്യം കഴിഞ്ഞു”

“പാർലിമെന്റ് അക്രമത്തിലെ പ്രതിയായിരുന്ന അഫ്സൽ ഗുരുവിന്റെ ദയാഹരജി എന്റെ കയ്യിൽ ലഭിക്കുമ്പോൾ ബി.ജെ.പി പ്രതിപക്ഷത്തായിരുന്നു. ആ ഹരജി യഥാർത്ഥത്തിൽ ലഭിച്ച എന്റെ മുൻഗാമി തീരുമാനമെടുക്കാതെ നീട്ടുകയായിരുന്നു.

ശിക്ഷ പെട്ടെന്ന് നടപ്പാക്കാൻ പ്രതിപക്ഷം മുറവിളി കൂട്ടിയിരുന്നു. ” അഫ്സലിന്റെ വിഷയത്തിൽ സമൂഹത്തിൽ നിന്നും വ്യത്യസ്തമായ പ്രതികരണങ്ങളാണുണ്ടായതെന്നും അദ്ദേഹം കുറിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റിയും വിധിയെ അപലപിച്ചു രംഗത്തു വന്നിരുന്നു. എന്നാൽ എല്ലാവിധ നിയമ പ്രക്രിയകളും കടന്നാണ് വധശിക്ഷ നടപ്പാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

1993 ലെ മുംബൈ ബോംബ് സ്ഫോടന കേസിലും സമാന അവസ്ഥയായിരുന്നു. “ഞാൻ അദ്ദേഹത്തിന്റെ ദയാഹരജി തള്ളി. എന്നാൽ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നുള്ളവരുടെ കത്തുകളുടെ ഒരു പ്രളയമായിരുന്നു പിന്നീട്. എന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.” അർദ്ധരാത്രി കോടതി തുറന്നു അവസാന നിയമ നടപടിക്രമവും പൂർത്തിയാക്കിയാണ് വധശിക്ഷ നടപ്പാക്കിയത്.

കസബിന്റെ കാര്യത്തിൽ തീരുമാനിക്കാൻ തനിക്ക് മറിച്ചൊന്ന് ആലോചിക്കേണ്ടി വന്നില്ലായെന്നും,എന്നാൽ ബാക്കി രണ്ടു പേരുടെ കാര്യത്തിലും സമൂഹത്തിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നതിനാൽ വളരെ സുചിന്തിതമായാണ് തീരുമാനമെടുത്തത്.

]]>
പ്ര​ണ​ബി​ന്‍റെ നി​ര്യാ​ണം; രാ​ജ്യ​ത്ത് ഏ​ഴ് ദി​വ​സം ദുഃ​ഖാ​ച​ര​ണം https://malayalees.ch/centre-announces-7-day-state-mourning-on-demise-of-pranab-mukherjee/ Tue, 01 Sep 2020 06:02:47 +0000 https://malayalees.ch/?p=31103 മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ നി​ര്യാ​ണ​വാ​ർ​ത്ത​യ്ക്കു പി​ന്നാ​ലെ സെ​പ്റ്റം​ബ​ർ ആ​റു വ​രെ രാ​ജ്യ​ത്ത് ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി രാ​ഷ്ട്ര​പ​തി ഭ​വ​നി​ലും പാ​ർ​ല​മെ​ന്‍റ് കെ​ട്ടി​ട​ത്തി​ലും ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടി.

ഈ ​കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തു​ട​നീ​ളം ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടും. ഭൗ​തി​ക ശ​രീ​ര​ത്തി​ന്‍റെ സം​സ്കാ​ര​സ​മ​യ​വും സ്ഥ​ല​വും ഉ​ട​ൻ അ​റി​യി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ഡ​ൽ​ഹി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പ്ര​ണാ​ബി​ന്‍റെ അ​ന്ത്യം.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ആദരസൂചകമായി രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തും സെപ്റ്റംബർ ആറുവരെ ദു:ഖം ആചരിക്കും. സെപ്റ്റംബർ ആറുവരെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളിൽ ഉണ്ടായിരിക്കില്ല. സ്ഥിരമായി ദേശീയപതാക ഉയർത്തിയിരിക്കുന്ന സ്ഥാപനങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടാൻ നടപടി സ്വീകരിക്കാൻ സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

]]>
പ്രണബ് മുഖർജി അന്തരിച്ചു https://malayalees.ch/pranab-mukharjee-passed-away/ Tue, 01 Sep 2020 05:56:54 +0000 https://malayalees.ch/?p=31097 രാജ്യത്തെ അഞ്ച് പതിറ്റാണ്ട് നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തിനാണ് ഇതോടെ അന്ത്യമാകുന്നത്

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു. എൻപത്തിനാല് വയസ്സായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മൂന്നാഴ്ച്ചയോളം ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡും സ്ഥിരീകരിക്കുകയുണ്ടായി. ഡല്‍ഹിയിലെ സെെനികാശുപത്രിയിലായിരുന്നു അന്ത്യം.

ആരോ​ഗ്യ സ്ഥിതിയിൽ നേരിയ പുരോ​ഗതി കെെവരിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ച്ച വീണ്ടും രോ​ഗം വഷളാവുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. രാജ്യത്തെ അഞ്ച് പതിറ്റാണ്ട് നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.

മൂന്ന് തവണ ലോക്സഭയില്‍ എത്തിയിട്ടുണ്ട്. അഞ്ച് തവണ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ച പ്രണബ് മുഖര്‍ജി 2012 മുതൽ 2017 വരെ ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയായും സേവനമനുഷ്ടിച്ചു.

കോൺ​ഗ്രസിന്റെയും മുൻ യു.പി.എ സർക്കാറിന്റെയും നട്ടെല്ലായി പ്രവർത്തിച്ച പ്രണബ് മുഖർജി, കേന്ദ്രസർക്കാറിലെ ബുദ്ധികേന്ദ്രമായിരുന്നു. കേന്ദ്രത്തില്‍ പ്രതിരോധം, ധനകാര്യം, വിദേശകാര്യം എന്നീ വകുപ്പുകള്‍ കെെകാര്യം ചെയ്തിട്ടുണ്ട്. ഇന്ദിരാ ഗാന്ധി, നരസിംഹ റാവു, മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു.

നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രിയും അനുശോചനമറിയിച്ചു. 2008ൽ പത്മ വിഭൂഷണും 2019ൽ ഭാരത് രത്നയും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

]]>
പ്രണബ്​ മുഖർജി അതീവ ഗുരുതരാവസ്ഥയില്‍; വെൻറിലേറ്ററിൽ കോമയിൽ https://malayalees.ch/pranab-mukherjee-remains-in-a-deep-coma-on-ventilator/ Wed, 26 Aug 2020 14:02:44 +0000 https://malayalees.ch/?p=30869 തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതു മാറ്റാനുള്ള ശസ്ത്രക്രിയക്കായി ആഗസ്റ്റ് 10നാണ് പ്രണബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

‌ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (84) തീവ്രാവസ്ഥയിലുള്ള കോമയിലേക്ക്​ മാറിയെന്ന്​ ആശുപത്രി അധികൃതർ. പ്രണബ്​ മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നും വെൻറിലേറ്റർ സഹായത്തോടെയാണ്​ ജീവൻ നിലനിർത്തുന്നതെന്നും മെഡിക്കൽ സംഘം പുറത്തുവിട്ട പ്രസ്​താവനയിൽ വ്യക്തമാക്കുന്നു.

തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതു മാറ്റാനുള്ള ശസ്ത്രക്രിയക്കായി ആഗസ്റ്റ് 10നാണ് പ്രണബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. അടിയന്തര മസ്​തിഷ്​ക ശസ്​ത്രക്രിയക്ക്​ വിധേയനായ അദ്ദേഹത്തിന്​ പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശത്തിലെപ്രണബ്​ മുഖർജി കോമയിൽ; വെൻറിലേറ്ററിൽ തുടരുന്നു അണുബാധ കാരണം ആഗസ്​റ്റ്​ 20ന്​ ആരോഗ്യനില വഷളായിരുന്നു.

]]>
പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഭാരതരത്‌ന https://malayalees.ch/pranab-mukherjee-to-get-bharat-ratna-nanaji-deshmukh-and-bhupen-hazarika-also-in-the-lis/ Sat, 26 Jan 2019 05:34:46 +0000 https://malayalees.ch/?p=1749 മുന്‍‌ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം. ഗായകനും സംഗീതജ്ഞനുമായ ഭൂപന്‍ ഹസാരികയും ജനസംഘം നേതാവ് നാനാജി ദേശ്മുഖുമാണ് ഭാരതരത്നക്ക് അര്‍ഹരായ മറ്റ് രണ്ട് പേര്‍. ഭൂപന്‍ ഹസാരികക്കും നാനാജി ദേശ്മുഖിനും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം.

ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയും പശ്ചിമ ഗംഗാള്‍ സ്വദേശിയുമായ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്ന നല്‍കിയേക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, അന്തരിച്ച ദലിത് നേതാവ് കാന്‍ഷി റാം എന്നിവരും പ്രണബ് മുഖര്‍ജിക്കൊപ്പം പട്ടികയില്‍ ഉണ്ടായിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തയായിരുന്നു പ്രണബ് മുഖര്‍ജി. 1969ല്‍ ആദ്യം രാജ്യസഭാംഗമായ പ്രണബ് കുമാര്‍ മുഖര്‍ജി 2004ല്‍ ലോക്സഭയിലുമെത്തി. നിരവധി സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. ഒട്ടേറെ പുസ്തകങ്ങളും രചിച്ചു.

അതേസമയം ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമായ പശ്ചിമ ബംഗാളില്‍ നിന്നുള്ള പ്രണബ് മുഖര്‍ജിയെ തെരഞ്ഞെടുത്തതെന്ന വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു. നാഗ്‍പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് പരിപാടിയില്‍ പങ്കെടുത്തതും ആര്‍.എസ്.എസുമായി ബന്ധം സൂക്ഷിച്ചതും പ്രണബ് മുഖര്‍ജിയെ പരിഗണിക്കാന്‍ കാരണമായതായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അസാമാന്യനായ രാഷ്ട്രതന്ത്രജ്ഞനാണ് പ്രണബ് മുഖർജിയെന്നും പുരസ്കാര ലബ്ധിയില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു

ഗ്രാമപ്രദേശങ്ങളുടെ വികസനത്തിന് പുതിയ മാതൃകയാണ് നാനാജി ദേശ്മുഖിന്റെ പ്രവർത്തങ്ങള്‍ കാട്ടിത്തന്നതെന്നും ഭൂപൻ ഹസാരികയുടെ സംഗീതത്തെ ഇന്ത്യയിൽ തലമുറകള്‍‌ ആരാധിച്ചുവരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

]]>