Prakash raj – malayalees.ch https://malayalees.ch Malayalam Online News Portal Thu, 21 Sep 2023 08:22:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Prakash raj – malayalees.ch https://malayalees.ch 32 32 നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി; ഹിന്ദുത്വ അനുകൂല യൂട്യൂബ് ചാനിലിനെതിരെ കേസ് https://malayalees.ch/death-threats-to-actor-prakash-raj/ Thu, 21 Sep 2023 08:22:48 +0000 https://malayalees.ch/?p=88153 സനാതന ധർമത്തെക്കുറിച്ച് നടത്തിയ പരാമർശത്തിനു പിന്നാലെ, നടൻ പ്രകാശ് രാജിനെതിരെ വധഭീഷണി. നടനെതിരെ വധഭീഷണി മു‍ഴക്കി രംഗത്തെത്തിയിരിക്കുകയാണ് കന്നഡ യൂട്യൂബ് ചാനല്‍. ടി.വി വിക്രമ എന്ന കന്നഡ യുട്യൂബ് ചാനലാണ് നടൻ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കിയത്. (Death threats to actor Prakash Raj)

സംഭവത്തില്‍ പ്രകാശ് രാജ് പൊലീസില്‍ പരാതി നല്‍കി.നടന്‍റെ പരാതിയില്‍ ബെംഗളൂരു അശോക്‌നഗർ പൊലീസ് കേസെടുത്തു.ഹിന്ദുത്വ അനുകൂല നിലപാടുള്ള യൂട്യൂബ് ചാനലാണ് ടി.വി. വിക്രമ.

തന്‍റെ ജീവനും കുടുംബത്തിന്‍റെ സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന തരത്തിലുള്ള പ്രകോപനപരമായ പരാമർശങ്ങൾ ടി.വി വിക്രമ എന്ന യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്തതു എന്നും ചാനൽ ഉടമയുടെ പേരിൽ ഉടൻ നടപടിയെടുക്കണമെന്നുമായിരുന്നു താരത്തിന്‍റെ പരാതി.

വധഭീക്ഷണി മുഴക്കുന്ന വിഡിയോ ഇതിനോടകം 90,000ലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഐപിസി സെക്‌ഷൻ 506, 504, 505 (2) എന്നിവ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തിനെതിരെ നടത്തിയ പരാമർശത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

]]>
‘ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?’; രാജ്യം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് സ്വാതന്ത്ര്യം ആഘോഷിക്കുക്കുക : പ്രകാശ് രാജ് https://malayalees.ch/not-celebrating-independence-day-says-prakash/ Tue, 15 Aug 2023 10:56:34 +0000 https://malayalees.ch/?p=86214
രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സ്വാതന്ത്ര്യദിനം ആഘാഷിക്കാന്‍ കഴിയില്ലെന്ന് നടൻ പ്രകാശ് രാജ്. വീടുകളിൽ മരിച്ചവരുടെ സംസ്‌കാരത്തിനായി പ്രിയപ്പെട്ടവർ കാത്തിരിക്കുമ്പോഴും, കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്പോഴും തനിക്ക് ഈ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.

ഓരോ വീടും ശ്മശാനമാകുമ്പോൾ, നിങ്ങൾക്ക് പതാക ഉയർത്താൻ കഴിയുമോ? ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? ക്ഷമിക്കണം, എന്റെ രാജ്യത്തോടൊപ്പം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞാൻ എങ്ങനെയാണ് നിങ്ങളോടൊപ്പം ആഘോഷിക്കുക്കുക. ക്ഷമിക്കണം, മരിച്ചു കിടക്കുന്ന ഒരാൾക്ക് മാത്രമേ ഒരു കൊലപാതകിയുടെ പ്രസംഗത്തിന് കയ്യടിക്കാൻ സാധിക്കൂ, ഞാൻ മരിച്ചിട്ടില്ല. അതുകൊണ്ട് ഞാൻ നിങ്ങളുടെ ആഘോഷത്തിന്റെ ഭാഗമാകില്ലെന്നും പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.

പ്രകാശ് രാജിൻ്റെ കുറിപ്പിൻ്റെ പൂർണ്ണരൂപം

ക്ഷമിക്കണം, നിങ്ങളുടെ ആഘോഷങ്ങളിൽ എനിക്ക് പങ്കുചേരാൻ കഴിയില്ല.
വീടുകളിൽ മരിച്ചവരുടെ സംസ്‌കാരത്തിനായി പ്രിയപ്പെട്ടവർ കാത്തിരിക്കുമ്പോൾ,
കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്പോൾ
എനിക്ക് നിങ്ങളോടൊപ്പം ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയില്ല.

ഓരോ വീടും ശ്മശാനമാകുമ്പോൾ, നിങ്ങൾക്ക് പതാക ഉയർത്താൻ കഴിയുമോ? ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? ക്ഷമിക്കണം, എന്റെ രാജ്യത്തോടൊപ്പം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞാൻ എങ്ങനെയാണ് നിങ്ങളോടൊപ്പം ആഘോഷിക്കുക്കുക. ക്ഷമിക്കണം, മരിച്ചു കിടക്കുന്ന ഒരാൾക്ക് മാത്രമേ ഒരു കൊലപാതകിയുടെ പ്രസംഗത്തിന് കയ്യടിക്കാൻ സാധിക്കൂ, ഞാൻ മരിച്ചിട്ടില്ല. അതുകൊണ്ട് ഞാൻ നിങ്ങളുടെ ആഘോഷത്തിന്റെ ഭാഗമാകില്ല.

]]>
കേരളീയർ നൽകുന്ന സ്നേഹത്തിന് കടപ്പെട്ടിരിക്കുന്നു; എല്ലാവരും ഒന്നിപ്പിക്കുന്ന വേദിയായി നാടകോത്സവം മാറി; പ്രകാശ് രാജ് https://malayalees.ch/prakash-raj-about-inter-state-drama-festival/ Tue, 07 Feb 2023 07:51:59 +0000 https://malayalees.ch/?p=75786 കേ​ര​ളീ​യ​ർ ന​ൽ​കു​ന്ന സ്നേഹത്തിനും അ​നു​ഭാ​വ​ത്തി​നും ക​ടപ്പെ​ട്ടി​രി​ക്കു​ന്നെന്ന് നടൻ പ്രകാശ് രാജ്. പ​ല​രും കേര​ളീ​യ​നാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​ൽ അഭിമാനമുണ്ടെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃശൂരിൽ പ​ത്തു​ദി​വ​സം നീ​ളുന്ന രാ​ജ്യാ​ന്ത​ര നാ​ട​കോ​ത്സ​വത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മ​നു​ഷ്യ​നെ ഒ​ന്നി​പ്പി​ക്കു​ന്ന വേദിയായി​ നാ​ട​കോ​ത്സ​വം മാ​റി​യെ​ന്ന് അദ്ദേഹം പറഞ്ഞു.

ഫാ​ഷി​സ​ത്തെ​യും അക്രമത്തെയും നേരിടാൻ മാന​വി​ക​ത കൊ​ണ്ട് മാ​ത്ര​മേ സാധിക്കുവെന്ന് പ്ര​കാ​ശ് രാ​ജ് പറഞ്ഞു. ജീ​വി​ത​ത്തെ സമ്പുഷ്ടമപ്പെടുത്തിയ മനോഹരമായ​ ച​രി​ത്രം മാ​ന​വി​ക​ത​ക്ക് പ​റ​യാ​നു​ണ്ട്.

മാനവികതയ്‌ക്കൊപ്പം ​ജീ​വി​ത​വും പതിയെ ഒ​ഴു​കു​ക​യാ​ണ്. ആ ​ഒ​ഴു​ക്കി​നൊ​പ്പം തീയറ്ററും​ അ​ത് കൊ​ണ്ടു​ത​രു​ന്ന സ​ന്തോ​ഷ​ത്തി​ന്റെ ഒത്തുചേരലും ഉ​ണ്ട്. തീയ​റ്റ​റി​ന്റെ വ​ർ​ത്ത​മാ​ന​വും ഭാ​വി​യും സ​ന്തോ​ഷ​മ​യ​മാ​ണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

കേ​ര​ള​ത്തി​ന്റെ സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ മു​ന്നേ​റ്റ​ത്തി​ന് നാ​ട​ക​ങ്ങ​ൾ നൽകിയ​ സം​ഭാ​വ​ന വി​സ്മ​രി​ക്കാ​നാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു. പ​ത്തു​ദി​വ​സം നീ​ളുന്ന രാ​ജ്യാ​ന്ത​ര നാ​ട​കോ​ത്സ​വം ‘ഇ​റ്റ്ഫോ​കി’​ന്റെ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രുന്നു മുഖ്യമന്ത്രി.

]]>