PRAKASH KARAT – malayalees.ch https://malayalees.ch Malayalam Online News Portal Fri, 08 Apr 2022 04:46:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PRAKASH KARAT – malayalees.ch https://malayalees.ch 32 32 സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്; കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്‍ച്ചകള്‍ ഇന്ന് പൂര്‍ത്തിയാകും https://malayalees.ch/draft-political-resolution-discussions-23rd-cpim-party-congress/ Fri, 08 Apr 2022 04:46:29 +0000 https://malayalees.ch/?p=59741 സിപിഐഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്‍ച്ചകള്‍ ഇന്നുച്ചയോടെ പൂര്‍ത്തിയാകും. ഉച്ചയ്ക്ക് ശേഷം പ്രകാശ് കാരാട്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ടാണ് സംഘടനാ റിപ്പോര്‍ട്ടിലെ ചര്‍ച്ചകള്‍ ആരംഭിക്കുക.

വിശാഖപട്ടണം, ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്ക് സമാനമായി കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച് സിപിഐഎം കേരള-ബംഗാള്‍ ഘടകങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം കണ്ണൂരിലും തുടരുകയാണ്. കേരളത്തില്‍ നിന്ന് ആദ്യദിനം ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ച പി രാജീവ്, ടിഎന്‍ സീമ എന്നീ രണ്ട് നേതാക്കളും കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ത്താണ് സംസാരിച്ചത്. കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി ബിജെപിക്കെതിരെ ഒരു ദേശീയ ബദല്‍ സാധ്യമല്ല. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിനെയും കേരള ഘടകം നിശിതമായി വിമര്‍ശിച്ചു.

ബിജെപിക്കെതിരായ വിശാല പ്രതിപക്ഷത്തെ നയിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന് കേരളാ ഘടകം വ്യക്തമാക്കിയപ്പോള്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യം സാധ്യമല്ലെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്.

എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ കഴിയുന്ന നയവും കോണ്‍ഗ്രസുമായുള്ള ബന്ധത്തിന് കൃത്യമായ നിര്‍വചനം വേണമെന്നും ബംഗാള്‍ ഘടകം വ്യക്തമാക്കി. ദുല്‍ബലമാണെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നത് അവഗണിക്കരുതെന്നതും ബംഗാള്‍ ഘടകം ഓര്‍മിപ്പിച്ചു.

]]>
‘സമൂഹത്തിൽ വിള്ളൽ വീഴ്ത്താൻ ബിഷപ്പിന്റെ പ്രസ്താവന ബിജെപി ഉപയോ​ഗിച്ചു’; ക്രൈസ്തവ സഭയോട് പ്രകാശ് കാരാട്ട് https://malayalees.ch/prakash-karat-against-bjp/ Fri, 24 Sep 2021 04:35:46 +0000 https://malayalees.ch/?p=50013 കത്തോലിക്കാ സഭ ബിജെപിയുടെ യഥാർത്ഥ സ്വഭാവം മനസിലാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അം​ഗം പ്രകാശ് കാരാട്ട്. സമൂഹത്തിൽ വിള്ളൽ വീഴ്ത്താൻ ബിഷപ്പിന്റെ പ്രസ്താവന ബിജെപി ഉപയോ​ഗിച്ചുവെന്നും ക്രിസ്ത്യൻ പുരോഹിതരെ വശത്താക്കാൻ ബിജെപി തന്ത്രപരമായ നീക്കം നടത്തുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ( prakash karat against bjp )

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിലെ നാർകോട്ടിക് ജിഹാദ് എന്ന പരാമർശം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. ഈ പശ്ചാത്തലത്തിലാണ് സുരേഷ് ​ഗോപി എംപി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. നാർകോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇര ആക്കുന്നു എന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിൽ പറഞ്ഞു. ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.

ബിഷപ്പിന്റെ വാക്കുകൾ –‘ മുസ്ലീംങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട് ‘.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് നിഷിപ്ത താത്പര്യം ഉണ്ടെന്നും പാലാ ബിഷപ്പ് പറയുന്നു. മുസ്ലീം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടത്തുന്നുണ്ടെന്നും ഹലാൽ വിവാദം ഇതിൻ്റെ ഭാഗമാണെന്നും അ​ദ്ദേഹം പറഞ്ഞു. കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി.

ഇതിന് പിന്നാലെ ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്തെത്തിയിരുന്നു.

]]>