prakash javadekar – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Sep 2022 04:29:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png prakash javadekar – malayalees.ch https://malayalees.ch 32 32 കേരള ബിജെപി ഘടകത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്, ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്ന് അബ്ദുള്ള കുട്ടിയെ നീക്കി https://malayalees.ch/prakash-javadekar-in-charge-of-kerala-bjp-ap-abdullakutty-also-changed/ Sat, 10 Sep 2022 04:29:35 +0000 https://malayalees.ch/?p=67838 സംഘടനാ തലത്തിൽ വൻ അഴിച്ചുപണിയുമായി ഭാരതീയ ജനതാ പാർട്ടി. കേരളം, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾക്ക് നൽകിയിരിക്കുന്നത്. കേരള ബിജെപി ഘടകത്തിന്റെ ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനാണ് നൽകിയത്. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. മാത്രമല്ല ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്നും അബ്ദുള്ള കുട്ടിയെ നീക്കുകയും ചെയ്തു. 

അസം മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് ഹരിയാനയുടേയും മംഗൾ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതല നൽകി. തെലങ്കാനയുടെ സഹ ചുമതല മലയാളിയായ അരവിന്ദ് മേനോനാണ്. ചണ്ഡീഗഡിന്റെ ചുമതല ഇനി ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയാകും വഹിക്കുന്നത്.

]]>