Praful Patel – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 May 2022 05:30:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Praful Patel – malayalees.ch https://malayalees.ch 32 32 ഇന്ത്യയെ ഫിഫ വിലക്കിയേക്കും?; ഈ ആഴ്ച അറിയാമെന്ന് പ്രഫുൽ പട്ടേൽ https://malayalees.ch/praful-patel-aiff-fifa/ Mon, 23 May 2022 05:30:30 +0000 https://malayalees.ch/?p=62223 ഇന്ത്യയെ ഫിഫ വിലക്കിയേക്കുമെന്ന് സൂചന. ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ്റെ മുൻ പ്രസിഡൻ്റ് പ്രഫുൽ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. എഐഎഫ്എഫ് തലപ്പത്തുനിന്ന് പ്രഫുൽ പട്ടേലിനെ നീക്കിയ സുപ്രിം കോടതി ഫെഡറേഷനെ നയിക്കാൻ ഒരു ഭരണസമിതിയെ നിയമിച്ചിരുന്നു. ഇത് ഫിഫ നിയമങ്ങൾക്ക് എതിരാണ്.

നേരത്തെ സ്പെയിൻ, നൈജീരിയ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ സമാന പ്രശ്നങ്ങളുണ്ടായപ്പോൾ ഫിഫ ഈ രാജ്യങ്ങളെ വിലക്കിയിരുന്നു എന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. ഈ ആഴ്ചയോടെ ഫിഫ ഇന്ത്യയെ വിലക്കുമോ ഇല്ലയോ എന്ന് അറിയാം. ഇന്ത്യക്ക് ഫിഫ ഇളവ് നൽകുമോ എന്ന് അറിയില്ല. എഐഎഫ്എഫിലെ പുതിയ തിരഞ്ഞെടുപ്പ് നടത്താൻ ഫിഫയോട് രണ്ട് മാസം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

2008ലാണ് പ്രഫുൽ പട്ടേൽ എഐഎഫ്എഫ് തലപ്പത്ത് എത്തുന്നത്. 2020 ഡിസംബറിൽ കാലാവധി കഴിഞ്ഞെങ്കിലും പ്രഫുൽ പട്ടേൽ തെരഞ്ഞെടുപ്പ് നടത്താതെ തലവനായി തുടരുകയായിരുന്നു. ദേശീയ കായിക ചട്ട പ്രകാരം 12 വർഷമാണ് പരമാവധി കാലാവധി. എന്നിട്ടും സ്ഥാനത്ത് തുടർന്നതിനെതിരെ ഡൽഹി ഫുട്ബോൾ ക്ലബ് അപ്പീൽ നൽകി. തുടർന്നാണ് സുപ്രിം കോടതി ഇടപെട്ടത്.

മുൻ സുപ്രിംകോടതി ജഡ്ജി അനിൽ ആർ ദാവെ, മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ എസ്‌വൈ ഖുറേഷി, ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഭാസ്കർ ഗാംഗുലി എന്നിവരാണ് സുപ്രിം കോടതി നിയമിച്ച സമിതിയിലെ അംഗങ്ങൾ.

]]>
ഇന്ത്യയെ ഫിഫ വിലക്കിയേക്കും?; ഈ ആഴ്ച അറിയാമെന്ന് പ്രഫുൽ പട്ടേൽ https://malayalees.ch/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%86-%e0%b4%ab%e0%b4%bf%e0%b4%ab-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b5%87%e0%b4%95%e0%b5%8d/ Mon, 23 May 2022 04:17:08 +0000 https://malayalees.ch/?p=62210 ഇന്ത്യയെ ഫിഫ വിലക്കിയേക്കുമെന്ന് സൂചന. ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ്റെ മുൻ പ്രസിഡൻ്റ് പ്രഫുൽ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. എഐഎഫ്എഫ് തലപ്പത്തുനിന്ന് പ്രഫുൽ പട്ടേലിനെ നീക്കിയ സുപ്രിം കോടതി ഫെഡറേഷനെ നയിക്കാൻ ഒരു ഭരണസമിതിയെ നിയമിച്ചിരുന്നു. ഇത് ഫിഫ നിയമങ്ങൾക്ക് എതിരാണ്.

നേരത്തെ സ്പെയിൻ, നൈജീരിയ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ സമാന പ്രശ്നങ്ങളുണ്ടായപ്പോൾ ഫിഫ ഈ രാജ്യങ്ങളെ വിലക്കിയിരുന്നു എന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. ഈ ആഴ്ചയോടെ ഫിഫ ഇന്ത്യയെ വിലക്കുമോ ഇല്ലയോ എന്ന് അറിയാം. ഇന്ത്യക്ക് ഫിഫ ഇളവ് നൽകുമോ എന്ന് അറിയില്ല. എഐഎഫ്എഫിലെ പുതിയ തിരഞ്ഞെടുപ്പ് നടത്താൻ ഫിഫയോട് രണ്ട് മാസം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

2008ലാണ് പ്രഫുൽ പട്ടേൽ എഐഎഫ്എഫ് തലപ്പത്ത് എത്തുന്നത്. 2020 ഡിസംബറിൽ കാലാവധി കഴിഞ്ഞെങ്കിലും പ്രഫുൽ പട്ടേൽ തെരഞ്ഞെടുപ്പ് നടത്താതെ തലവനായി തുടരുകയായിരുന്നു. ദേശീയ കായിക ചട്ട പ്രകാരം 12 വർഷമാണ് പരമാവധി കാലാവധി. എന്നിട്ടും സ്ഥാനത്ത് തുടർന്നതിനെതിരെ ഡൽഹി ഫുട്ബോൾ ക്ലബ് അപ്പീൽ നൽകി. തുടർന്നാണ് സുപ്രിം കോടതി ഇടപെട്ടത്.

മുൻ സുപ്രിംകോടതി ജഡ്ജി അനിൽ ആർ ദാവെ, മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ എസ്‌വൈ ഖുറേഷി, ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഭാസ്കർ ഗാംഗുലി എന്നിവരാണ് സുപ്രിം കോടതി നിയമിച്ച സമിതിയിലെ അംഗങ്ങൾ.

]]>
ഒരുതവണ യാത്രക്ക് 23 ലക്ഷം രൂപ; പ്രഫുൽ പട്ടേൽ നടത്തുന്നത് ആഡംബര യാത്രകൾ https://malayalees.ch/luxurious-travel-of-lakshadweep-administrator/ Wed, 16 Jun 2021 04:49:36 +0000 https://malayalees.ch/?p=45604 ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേൽ നടത്തുന്നത് ആഡംബര യാത്രകളെന്ന് കണക്കുകൾ. ഒരു തവണ ദ്വീപില്‍ വരാന്‍ ഖജനാവില്‍ നിന്ന് പ്രഫുല്‍ പട്ടേലിന് വേണ്ടി ചെലവഴിക്കുന്നത് 23 ലക്ഷം രൂപയിലധികമാണ്. ഡോര്‍ണിയര്‍ വിമാനം ചാര്‍ട്ട് ചെയ്‍താണ് അഡ്മിനസ്ട്രേറ്റർ യാത്രകൾ ചെയ്യുന്നത്. ആറു മാസത്തിനിടെ ദ്വീപിലേക്ക് പറന്നത് നാല് തവണയാണ്.

പ്രഫുൽ പട്ടേലിനെതിരെ അഴിമതി ആരോപണവുമായി ദാമൻ ദിയുവിലെ ഉദ്യോഗസ്ഥരും രംഗത്തെത്തി. ഇത് സംബന്ധിച്ച് സില്‍വാസയിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. 400 കോടിയുടെ നിർമ്മാണ കരാറുകൾ സ്വന്തക്കാർക്ക് നൽകിയെന്ന് പരാതിയിൽ പറയുന്നു. ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ 17.5 കോടിരൂപ ചിലവഴിച്ചു വെന്നും പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിലുണ്ട്. നിലവിൽ ഡാമന്‍ ദിയൂവിലെ കൂടി അഡ്മനിസ്ട്രേറ്ററാണ് പ്രഫുല്‍ പട്ടേല്‍.

അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരെ തുടർച്ചയായ സമരപരിപാടികൾ ഒരുക്കാൻ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചു. ഭരണ പരിഷ്കാരങ്ങൾ നേരിട്ട് ബാധിക്കുന്ന തൊഴിലാളികളെ അടക്കം ഉൾക്കൊള്ളിച്ചാകും സമരം.

അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ തുടരുന്ന ദിവസം മുഴുവൻ സമരപരമ്പരകൾ തീർക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറം തീരുമാനം. ഭരണപരിഷ്കാരങ്ങൾ മൂലം തൊഴിൽ നഷ്ടപ്പെട്ടവരും. ഭൂമി നഷ്ടമാക്കുന്നവർ അടക്കം സമരത്തിൽ അണിനിരക്കും.മത്സ്യബന്ധന മേഖലകളിൽ പണിയെടുത്തിരുന്നവർ, ക്ഷീരകർഷകർ , തുടങ്ങിയവരെല്ലാം സമരത്തിൽ പങ്കാളികളാകും.

]]>