prabhas – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Dec 2023 08:38:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png prabhas – malayalees.ch https://malayalees.ch 32 32 സന്ധ്യ 70 എംഎമ്മില്‍ 7 മണി ഷോ; ‘സലാര്‍’ ആദ്യ ടിക്കറ്റ് ആ സൂപ്പര്‍ സംവിധായകന് നല്‍കി പൃഥ്വിയും പ്രഭാസും https://malayalees.ch/salaar-first-ticket-bought-by-ss-rajamouli-from-prabhas-and-prithviraj-sukumaran-december-22-release-nsn-s5qxnf/ Sat, 16 Dec 2023 08:37:52 +0000 https://malayalees.ch/?p=92999 യുഎസ് പ്രീമിയര്‍ ടിക്കറ്റ് വില്‍പ്പന നേരത്തെ ആരംഭിച്ചിരുന്നു

കെജിഎഫ് സംവിധായകന്‍റെ പ്രഭാസ് ചിത്രം. സലാറിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രീ റിലീസ് ഹൈപ്പിന് പ്രധാന കാരണം അതാണ്. കെജിഎഫിലൂടെ കന്നഡ സിനിമയ്ക്ക് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിക്കൊടുത്ത സംവിധായകന്‍ ബാഹുബലി താരത്തെ കേന്ദ്ര കഥാപാത്രമാക്കുന്ന ചിത്രം. മലയാളികളെ സംബന്ധിച്ച് ഈ പ്രോജക്റ്റില്‍ മറ്റൊരു കൌതുകം കൂടിയുണ്ട്. പ്രഭാസ് കഴിഞ്ഞാല്‍ ചിത്രത്തില്‍ ഏറ്റവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ് എന്നതാണ് അത്. ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 22 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.

ചിത്രത്തിന്‍റെ യുഎസ് പ്രീമിയറിലെ ടിക്കറ്റ് വില്‍പ്പന നേരത്തെ ആരംഭിച്ചിരുന്നെങ്കിലും ഇന്ത്യയിലെ ബുക്കിംഗ് ഇപ്പോഴാണ് ആരംഭിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ടിക്കറ്റ് പ്രഭാസും പൃഥ്വിരാജും പ്രശാന്ത് നീലും ചേര്‍ന്ന് ഒരു സൂപ്പര്‍ സംവിധായകനാണ് നല്‍കിയിരിക്കുന്നത്. മറ്റാരുമല്ല, എസ് എസ് രാജമൌലിയാണ് അത്. ഹൈദരാബാദ് സമിസ്തന്‍പൂരിനടുത്ത് ചിക്കഡ്പള്ളിയിലുള്ള സന്ധ്യ 70 എംഎമ്മില്‍ രാവിലെ 7 മണിക്കുള്ള ഷോ ആണ് രാജമൌലി കാണുക.

അതേസമയം ചിത്രത്തിന് കേരളത്തിലും മികച്ച പ്രീ റിലീസ് ബുക്കിംഗ് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്നലെ വൈകിട്ട് 6.45 നാണ് കേരളത്തിലെ പ്രീ ബുക്കിംഗ് ആരംഭിച്ചത്. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ 8600 ല്‍ ഏറെ ടിക്കറ്റുകള്‍ വിറ്റ് 12 ലക്ഷത്തിലേറെ കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിലൂടെ കരിയറിലെ വലിയൊരു അവസരമാണ് പൃഥ്വിരാജിന് ലഭിച്ചിരിക്കുന്നത്. പൃഥ്വിയുടെ സാന്നിധ്യം ചിത്രത്തിന്‍റെ കേരളത്തിലെ കളക്ഷനില്‍ ഗുണകരമാവും. ബാഹുബലിക്ക് ശേഷം കാര്യമായ വിജയമൊന്നുമില്ലാത്ത പ്രഭാസിനെ സംബന്ധിച്ച് ഈ ചിത്രം നിര്‍ണ്ണായകമാണ്. 

]]>
വിസ്മയിപ്പിക്കുന്ന സലാര്‍ പാര്‍ട്ട്-1 ടീസര്‍ പുറത്ത് https://malayalees.ch/salaar-movie-teaser-prithviraj-sukumaran-prabhas/ Thu, 06 Jul 2023 04:41:36 +0000 https://malayalees.ch/?p=83914
കന്നഡ സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിയ കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ഹിറ്റിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ സിനിമയുടെ ഒന്നാം ഭാഗത്തിന്റെ ടീസര്‍ പുറത്ത്. സീസ് ഫയര്‍ എന്നാണ് ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് നിര്‍മാതാക്കളുടെ ഹൊംബാളെ ഫിലിംസ് യൂട്യൂബ് ചാനലിലൂടെ വിസ്മയിപ്പിക്കുന്ന ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രക്ഷേകരുടെ മനസില്‍ ബാഹുബലിയായി അടയാളപ്പെട്ടിരിക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസും മലയാളത്തിന്റെ അഭിമാനതാരം പൃഥ്വിരാജ് സുകുമാരനും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

രണ്ട് മിനിറ്റില്‍ താഴെ ദൈര്‍ഘ്യം മാത്രമാണ് ടീസറിനുള്ളതെങ്കിലും സംഭവം കളറാണ്. ടിന്നു ആനന്ദിനെ കാണിച്ച് തുടങ്ങുന്ന ടീസര്‍ ചിത്രം കെജിഎഫ് പോലെ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണെന്ന് തെളിയിക്കുന്നുണ്ട്. സിംഹവും കടുവയും ചീറ്റയും ആനയും ഒക്കെ അപകടകാരികളാണ്. പക്ഷേ ജുറാസിക് പാര്‍ക്കില്‍ അവരെ പേടിക്കേണ്ട.. കാരണം അവിടെ…. ഇത്തരമൊരു ഡയലോഗില്‍ നിന്നാണ് പ്രഭാസിന്റേയും പൃഥ്വിരാജിന്റേയും മാസ് എന്‍ട്രി.

]]>
സിനിമാ പ്രദർശനത്തിനിടെ പ്രഭാസ് ആരാധകർ പടക്കം പൊട്ടിച്ചു; തീയറ്ററിൽ തീപിടുത്തം: വിഡിയോ https://malayalees.ch/prabhas-fans-firecracker-thetre-fire/ Mon, 24 Oct 2022 04:41:54 +0000 https://malayalees.ch/?p=70087 സിനിമാ പ്രദർശനത്തിനിടെ തീയറ്ററിൽ തീപിടുത്തം. ആന്ധ്ര കിഴക്കൻ ഗോദാവരി ജില്ലയിൽ താഡപള്ളിഗുഡെത്തെ വെങ്കടരമണ തീയറ്ററിലാണ് പ്രഭാസ് ആരാകധകരുടെ അതിരുവിട്ട ആവേശപ്രകടനത്തിൽ തീപിടിച്ചത്. പ്രഭാസ് നായകനായ ബില്ല എന്ന ചിത്രത്തിൻ്റെ പ്രദർശനത്തിനിടെ ആരാധകർ തീയറ്റർ സ്ക്രീനു മുന്നിൽ പടക്കം പൊട്ടിച്ചു. ഇതിൽ നിന്നുള്ള തീയാണ് ആളിപ്പടർന്നത്. സംഭവത്തിൽ ആളപായമില്ല.

പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് താരം മുഖ്യവേഷത്തിലെത്തിയ ബില്ല റീ റിലീസ് ചെയ്തത്. നായകന്റെ മാസ് രം​ഗം വന്നപ്പോൾ ആവേശം അലതല്ലിയ ആരാധകർ സ്ക്രീനിനു മുന്നിൽ പടക്കം പൊട്ടിക്കുകയായിരുന്നു. പടക്കത്തിൽ നിന്നുള്ള തീ ആളിപ്പടരുകയും സീറ്റുകളിലേക്കടക്കം ​ഗം തീ പടർന്നുപിടിക്കുകയും ചെയ്തു. ഇതോടെ തീയറ്ററിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. തീയറ്റർ ജീവനക്കാർ തന്നെയാണ് തീ അണച്ചത്.

സംവിധായകൻ രാം ഗോപാൽ വർമ ഈ ദൃശ്യങ്ങൾ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു. ഇത് ദീപാവലി ആഘോഷമല്ലെന്നും പ്രഭാസ് ആരാധകരുടെ ഭ്രാന്താണെന്നും അദ്ദേഹം കുറിച്ചു.

]]>
തെലങ്കാനയില്‍ പ്രളയം: ഒന്നരക്കോടി നല്‍കി പ്രഭാസ്, കേരളത്തിന്‍റെ സഹായം അഭ്യര്‍ഥിച്ച് വിജയ് ദേവരകൊണ്ട https://malayalees.ch/prabhas-donates-one-and-half-crore-to-telangana-cm-relief-fund/ Wed, 21 Oct 2020 13:17:59 +0000 https://malayalees.ch/?p=33658 കോവിഡിനൊപ്പം പ്രളയ ദുരിതത്തിലാണ് തെലങ്കാന. കനത്ത മഴ തുടരുകയാണ്. 70 പേര്‍ ഇതിനകം മരിച്ചു. നിരവധി പേര്‍ക്ക് വീട് നഷ്ടമായി. വലിയ തോതില്‍ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

തെലങ്കാനയ്ക്ക് സഹായവുമായി ഒട്ടേറെ സിനിമാ താരങ്ങൾ ഇതിനകം രംഗത്തെത്തി. തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒന്നര കോടി രൂപയാണ് നടന്‍ പ്രഭാസ് സംഭാവന നല്‍കിയത്. ചിരഞ്ജീവിയും മഹേഷ് ബാബുവും ഒരു കോടി രൂപ വീതം സഹായധനം നല്‍കി. നാഗാർജുനയും ജൂനിയര്‍ എന്‍ടിആറും 50 ലക്ഷം രൂപ വീതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

വിജയ് ദേവരകൊണ്ട 10 ലക്ഷം രൂപ നൽകി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് സഹായം അഭ്യര്‍ഥിച്ചു.- “ഞങ്ങള്‍ കേരളത്തിനായി ഒരുമിച്ച് നിന്നു, ചെന്നൈക്കായി ഒരുമിച്ച് നിന്നു, സേനക്കായി ഒരുമിച്ച് നിന്നു, കോവിഡിനിടയില്‍ പല കാര്യങ്ങള്‍ക്കും ഒരുമിച്ച് നിന്നു. ഇപ്പോള്‍ ഞങ്ങളുടെ നഗരവും ജനങ്ങളും സഹായം തേടുകയാണ്”- വിജയ് ദേവരകൊണ്ട ട്വീറ്റ് ചെയ്തു.

ഈ വര്‍ഷം എല്ലാ അര്‍ഥത്തിലും എല്ലാവര്‍ക്കും ദുരിതമാണ്. നിലവിലെ സാഹചര്യത്തില്‍ കഴിയും വിധം ബുദ്ധിമുട്ടുന്നവരെ സഹായിക്കണം. ഞാന്‍ 10 ലക്ഷം രൂപ സംഭാവന നല്‍കുന്നു- എന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.

2018ല്‍ കേരളത്തെ പ്രളയം വലച്ചപ്പോള്‍ 5 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് ദേവരകൊണ്ട സംഭാവന നല്‍കിയിരുന്നു. നേരത്തെ കോവിഡ് പ്രതിരോധത്തിനായി പ്രഭാസ് പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും ഒരു കോടി നല്‍കി.

]]>
പ്രതിഫലത്തിൽ രജനിയുടെ റെക്കോർഡ് തകർക്കാൻ പ്രഭാസ്; അടുത്ത ചിത്രത്തിന് 100 കോടി? https://malayalees.ch/100-crore-prabhas-remuneration-next-flim/ Wed, 12 Aug 2020 04:46:07 +0000 https://malayalees.ch/?p=30035 ബാഹുബലി സീരീസിലൂടെ ഇന്ത്യൻ സിനിമാ രംഗത്ത് പ്രസിദ്ധിയാർജിച്ച നടൻ പ്രഭാസിന് റെക്കോർഡ് പ്രതിഫലമെന്ന് റിപ്പോർട്ടുകൾ. 100 കോടിയാണ് താരം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി വാങ്ങുന്നതെന്നാണ് വിവരം.

നേരത്തെ തമിഴ് സൂപ്പർ സ്റ്റാർ രജനികാന്താണ് എ ആർ മുരുഗദോസിന്റെ ദർബാറിനായി 70 കോടി വാങ്ങി റെക്കോർഡിട്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ പ്രതിഫലത്തിന്റെ വിവരം ശരിയാണെങ്കിൽ രജനിയുടെ റെക്കോർഡ് പ്രഭാസ് തകർക്കും. ഇതോടെ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടനായി ബാഹുബലി താരം മാറും

മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ. സയൻസ് ഫിക്ഷൻ ജോണറിൽ നിർമിക്കുന്ന സിനിമയിൽ നായികയാകുന്നത് ദീപികാ പദുകോൺ ആണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ സിനിമ പുറത്തിറക്കും.

പൂജ ഹെഗ്‌ഡെ നായികയാകുന്ന രാധാശ്യാമാണ് പ്രഭാസിന്റെതായി അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം. രാധാകൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയകഥയാണ് ചിത്രത്തിൻറെ ഇതിവൃത്തം. സാഹോയാണ് ആണ് അവസാനമായി പ്രഭാസിന്റെതായി ഇറങ്ങിയ സിനിമ.

]]>